Trikkanamathilakam Puthiyakavu Sree Bhagavathy Temple

Trikkanamathilakam Puthiyakavu Sree Bhagavathy Temple TRIKANAMATILAKAM PUTHIYAKAVU SREE BAGAVATHI TEMPLE IS AN HISTORICAL TEMPLE AT KODUNGALLUR IN KERALA. ONE IMAGE HAVE THREE GODDESS POWER...................

13/11/2025
ശ്രീരാമ ജയരാമ ജയ ജയ രാമ! ശ്രീരാമജയം 🙏
22/01/2024

ശ്രീരാമ ജയരാമ ജയ ജയ രാമ!
ശ്രീരാമജയം 🙏

22/01/2024

Jai Sree Ram!

रामस्य राज्यं सर्वजीवन्मुक्तिः सर्वदा स्यात्।Jai Shree Ram.
22/01/2024

रामस्य राज्यं सर्वजीवन्मुक्तिः सर्वदा स्यात्।

Jai Shree Ram.

22/01/2024

JAI SHRI RAM

22/10/2021

പുനർജന്മ രഹസ്യം

❓ പുനർജ്ജന്മമെന്നാൽ എന്താണ്?

👉 എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു.

❓ പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?
👉 ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ വരുമ്പോൾ പുനർജന്മം വേണ്ടി വരുന്നു.

❓ കർമ്മഫലങ്ങൾ അതേ ജന്മത്തിൽത്തന്നെ എന്തുകൊണ്ട് അനുഭവിക്കേണ്ടി വരുന്നില്ല? ഒരേ ജന്മത്തിൽ തന്നെ കർമ്മഫലം മുഴുവനും അനുഭവിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു?
👉 ഈ ജന്മത്തിൽ തന്നെ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇതേ ജന്മത്തിൽ തന്നെ പരിപാകം വരണമെന്ന് നിർബന്ധമില്ല. അതു കൊണ്ട് അടുത്ത ജന്മം കൂടിയേ തീരു.

❓ പുനർജന്മമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?
👉 പുനർജന്മത്തെ അറിയണമെങ്കിൽ ജീവൻ, മൃത്യു എന്നീ അവസ്ഥകളെ അറിയണം.
ഇതറിയണമെങ്കിൽ ശരീരം എന്താണെന്നറിയണം.

❓ ശരീരത്തെ കുറിച്ച് പറഞ്ഞു തന്നാലും?
👉 ശരീരത്തിന്റെ നിർമ്മാണം പ്രകൃതിയാൽ സംഭവിക്കുന്നു, അതിൽ മൂലപ്രകൃതി (സത്വ രജസ്തമോഗുണങ്ങളുടെ സാമ്യാവസ്ഥ) യിൽ നിന്നും ആദ്യമേ ബുദ്ധിതത്വം പ്രകടമാക്കുന്നു. ബുദ്ധിയിൽ നിന്നും അഹങ്കാരം (അസ്തിത്വ ബോധം) അഹങ്കാരത്തിൽ നിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും (ചക്ഷുസ്, ജിഹ്വാ, നാസികാ, ശോത്രം, ത്വക്) മനസ്സും അഞ്ചു കർമ്മേന്ദ്രിയങ്ങളും (കൈകൾ, പാദങ്ങൾ, വാക്ക്, പായു, ഉപസ്ഥം) ഉണ്ടാകുന്നു. ശരീരത്തിന്റെ നിർമ്മാണം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നീ രണ്ടു ഭാഗങ്ങൾ ബന്ധിച്ച നിലയിലാണ്.

❓ സൂക്ഷ്മ ശരീരം എന്നാൽ എന്താണ്?
👉 ബുദ്ധി, അഹങ്കാരം, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങൾ എന്നിവയടങ്ങിയതാണ് സൂക്ഷ്മ ശരീരം. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം യാത്രയാരംഭിക്കുന്നു. സൃഷ്ടി കാലാവസാനം വരെ അഥവാ സൃഷ്ടികാലം മുഴുവൻ ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ ഏതെങ്കിലും ജന്മത്തിൽ ജീവാത്മാവിന് മുക്തി ലഭിച്ചാൽ സൂക്ഷ്മ ശരീരം പ്രകൃതിയിൽ ലയിക്കുന്നു.

❓ സ്ഥൂല ശരീരം എന്നു പറയുന്നത് എന്തിനെയാണ്?
👉 അഞ്ചു കർമ്മേന്ദ്രിയങ്ങളടങ്ങിയ പഞ്ചഭൗതികമായ ഭാഗത്തെ സ്ഥൂല ശരീരം എന്നു പറയുന്നു.

❓ ജനനം എന്നാൽ എന്താണ്?
👉 ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം പഞ്ചഭൗതികമായ ശരീരത്തിൽ പ്രവേശിക്കുന്നതിനെ ജനനം എന്നു പറയുന്നു.

❓ മരണം എന്നാൽ എന്താണ്?
👉 ഒരു ജീവാത്മാവ് പഞ്ചഭൗതികമായ ശരീരം വിട്ടു പോകുന്നതിനെ മരണമെന്ന പറയുന്നു. എന്നാൽ മരണം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. മരണമെന്നത് ശരീരം മാറുന്ന പ്രക്രിയയാണ് എങ്ങനെയാണോ മനുഷ്യൻ ജീർണിച്ച തന്റെ വസ്ത്രം ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നത് അതു പോലെ ജീർണിച്ചു പഴകിയ ശരീരത്തെ ഉപേക്ഷിച്ച് ജീവാത്മാവ് പുതിയ ശരീരം തേടി പോകുന്നു. എന്നാൽ മരണം സംഭവിക്കുമ്പോൾ ആത്മാവും സൂക്ഷ്മ ശരീരവും സ്ഥൂല ശരീരം വിട്ടുപോകുന്നു വെങ്കിൽ മോക്ഷമെന്നാണ് പറയാറുള്ളത്.

❓ മൃത്യു ഉണ്ടാവാൻ കാരണമെന്താണ്?
👉 നാം ഏതെങ്കിലും ഒരു വസ്തുവിനെ നിരന്തരം ഉപയോഗിക്കുകയാണെന്നിരിക്കട്ടെ ആ വസ്തുവിന്റെ കഴിവുകൾ കുറഞ്ഞു വരുന്നതായി കാണാം. ക്രമേണ ആ വസ്‌തുമാറ്റി പുതിയതു സ്വീകരിക്കേണ്ട ഒരവസ്ഥ വന്നു ചേരുന്നു. അതുപോലെ നിരന്തരമായ ഉപയോഗത്താൽ ശരീരത്തിന്റെയും കഴിവുകൾ കുറഞ്ഞു വരുന്നു, ഇന്ദ്രിയങ്ങൾ ദുർബലങ്ങളാകുന്നു. ജീവാത്മാവിന് ആ ശരീരം ബാദ്ധ്യതയായി വരുമ്പോൾ ആ ശരീരത്തെ മാറ്റുന്ന പ്രക്രിയ തന്നെയാണ്‌ മൃത്യു അഥവാ മരണം.

❓ മൃത്യു എന്ന അവസ്ഥയില്ലെങ്കിൽ എന്തു സംഭവിക്കും?
👉 ലോകത്തിൽ വലിയ അവ്യവസ്ഥയുണ്ടാകും. ജനസംഖ്യ വർദ്ധിക്കും. ലോകവാസം തന്നെ ദുഷ്ക്കരമാകും.

❓ മൃത്യു അശുഭകാരിയാണോ?
👉 അല്ല. മൃത്യു അശുഭകാരിയല്ല അത് ശരീരത്തിന്റെ പരിവർത്തന പ്രക്രിയയാണ്.

❓ മൃത്യു അശുഭകാരിയല്ലെങ്കിൽ ജനങ്ങൾ ഭയക്കുന്നതെന്തിന് ?
👉 കാരണം സാധാരണ ജനങ്ങൾ മൃത്യുവിന്റെ വൈജ്ഞാനിക സ്വരൂപത്തെ അറിയുന്നില്ല. മരണസമയത്ത് വളരെയേറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്ന് അവർ കരുതുന്നു. വേദങ്ങളോ ദർശനങ്ങളോ ഉപനിഷത്തോ പഠിക്കാത്ത അവർ അന്ധകാരത്തിൽ അകപ്പെട്ട് മൃത്യു സംഭവിക്കുന്നതിനു മുമ്പുതന്നെ ഭയം കൊണ്ട് മരിക്കുന്നു.

❓ എന്നാൽ മൃത്യു സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അല്പമെങ്കിലും പറഞ്ഞു തരൂ ?
👉 നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന സമയം സാവധാനം ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം നിങ്ങൾക്കെന്തു തോന്നുന്നുവോ അതുപോലെയാണ് മരണാവസ്ഥയും. ഉറങ്ങുമ്പോൾ പ്രത്യേകിച്ച് ഒരനുഭവവും ഉണ്ടാകുന്നില്ല. എന്തെങ്കിലും കാരണവശാൽ നിങ്ങൾ മരണപ്പെടുന്ന അവസ്ഥയുണ്ടാക്കുന്ന മൂർഛാവസ്ഥയിൽ നിങ്ങളുടെ ജ്ഞാനം ശൂന്യമാകുന്നു. അതിനാൽ ഒരു തരത്തിലുള്ള ശാരീരിക പീഢയും അനുഭവവേദ്യമാകുന്നില്ല.
ഇത് ഈശ്വരൻ നൽകിയിരിക്കുന്ന കൃപയാണ് .
എന്തെന്നാൽ മരണസമയത്ത് ജ്ഞാനം ശൂന്യമാകുകയും സുഷുപ്തിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

❓ മരണഭയത്തെ ദൂരെയകറ്റുവാൻ എന്തു ചെയ്യണം?
👉 എപ്പോഴാണോ താങ്കൾക്ക് വൈദികവും ആർഷവുമായ ഗ്രന്ഥങ്ങൾ (വേദം, ഉപനിഷത്, ദർശനങ്ങൾ തുടങ്ങിയവ) ശ്രദ്ധയോടെ പഠിച്ച് ജീവൻ, മൃത്യു, ശരീരം തുടങ്ങിയ വിഷയങ്ങളെ മനസ്സിലാക്കാൻ കഴിയുന്നത് അപ്പോൾ ഉള്ളിലുള്ള മൃത്യു ഭയത്തെ ഇല്ലാതാക്കുവാനും കൂടാതെ യോഗ മാർഗത്തിലൂടെ ചരിക്കുവാൻ തുടങ്ങുമ്പോൾ അജ്ഞാനത്തിന്റെ അളവു
കുറഞ്ഞുവരികയും ജ്ഞാനപ്രാപ്തി ലഭിക്കുന്നതോടുകൂടി മൃത്യുഭയം മാത്രമല്ല മറ്റു ഭയങ്ങൾ കൂടി ഇല്ലാതാകുകയും ചെയ്യും. മഹാഭാരത യുദ്ധത്തിൽ ഭീഷ്മരേയും ദ്രോണരേയും വധിച്ചാലുണ്ടാകുന്ന ഭയത്തിൽ നിന്നും യോഗേശ്വരനായ കൃഷ്ണൻ ഇതേ യോഗദർശനവും സാംഖ്യ ദർശനവും നിഷ്ക്കാമകർമ്മ സിദ്ധാന്തങ്ങളും അവതരിപ്പിച്ച് ഈ ശരീരം തന്നെ മരണധർമ്മത്തിനധീന മാണെന്ന് ബോദ്ധ്യപ്പെടുത്തി അർജുനന്റെ മനസ്സിനെ ഭയവിമുക്തമാക്കുകയാണ് ചെയ്തത്.

❓ എന്തെല്ലാം കാരണങ്ങളാലാണ് പുനർജന്മം സംഭവിക്കുന്നത്?
👉 കർമ്മം ചെയ്യുകയെന്നത് ആത്മാവിന്റെ സ്വഭാവമാണ്. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ ആത്മാവിനു കഴിയില്ല. സത്കർമ്മമാണെങ്കിലും അസത്കർമ്മമാണെങ്കിലും കർമ്മങ്ങൾ ചെയ്തു കൊണ്ടേയിരിക്കും. ഈ കർമ്മങ്ങളുടെ ഫലമായി പുനർജന്മം ഉണ്ടാകുന്നു. അത് സർവദാ ഈശ്വരന്റെ നിയന്ത്രണത്തിലുമാണ്.

❓ മോക്ഷത്തെ പ്രാപിക്കുമ്പോൾ പുനർജന്മത്തിലേക്കുള്ള വഴി അടയുന്ന തെന്തുകൊണ്ട്?
👉 യോഗാഭ്യാസം തുടങ്ങിയ സാധനകളാൽ സാധനകളുടെ പരമാവസ്ഥയായ നിർബീജ സമാധി യിൽ കർമ്മവാസനകൾ പൂർണമായും ദഗ്ധമാകുന്നതു കൊണ്ട് ചിത്തവൃത്തി നിരോധം സംഭവിക്കുന്നു. ജീവാത്മാവിന് സൂഷ്മ ശരീരവുമായുള്ള ബന്ധം ഇല്ലാതാവുന്നതോടേ പുനർജന്മത്തിലേക്കുള്ള മാർഗം അടയുന്നു.

❓ ജനന മരണങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം?
👉 യോഗമാർഗം സ്വീകരിച്ചു കൊണ്ട് മുക്തി അഥവാ മോക്ഷത്തേ നേടുക.

❓ പുനർജന്മത്തിൽ എന്തടിസ്ഥാനത്തിലാണ് ശരീരം ലഭിക്കുന്നത്?
👉 എപ്രകാരമാണോ നാം നമ്മുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ആ കർമ്മങ്ങൾക്കനുസരിച്ച് ശരീരം ലഭിക്കുന്നു.

❓ കർമ്മങ്ങൾ എത്ര തരം ഉണ്ട്?
👉 പ്രധാനമായും കർമ്മങ്ങൾ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ മൂന്നു വിഭാഗത്തിൽപ്പെടുന്നു.
1. സാത്വിക കർമ്മങ്ങൾ :- സത്യഭാഷണം, വിദ്യാ ധ്യയനം, പരോപകാരം, ദാനം, ദയാ, സേവാ, തുടങ്ങിയവ.
2. രാജസിക കർമ്മങ്ങൾ :- മിഥ്യാഭാഷണം, കളികൾ, സ്വാദ്, സുഖലോലുപത, സ്ത്രീ സംസർഗ്ഗം, ചലചിത്രം മുതലായവയിൽ രമിക്കുന്നത്‌ രാജസിക കർമ്മങ്ങളാണ്.
3. താമസിക കർമ്മങ്ങൾ :- മോഷണം, കലഹം, ഹിംസ, ചൂതാട്ടം, പരസ്ത്രീ ഗമനം, തുടങ്ങിയ ദുഷ്കർമ്മങ്ങൾ.
ഇതിൽ പെടാതെ നിൽക്കുന്ന ചില കർമ്മങ്ങളാണ് ദിവ്യ കർമ്മങ്ങൾ. ഋഷിമാരും യോഗികളും അനുഷ്ഠിക്കുന്ന കർമ്മങ്ങളാണിവ. ഇവർ ചെയ്യുന്ന കർമ്മങ്ങൾ മേൽപറഞ്ഞ മൂന്നു കർമ്മങ്ങൾക്കതീതമാണെന്ന് മാനിക്കപ്പെടുന്നു.
ഈശ്വരന്റെ സമീപമാണിവരുടെ സ്ഥാനമെന്നുള്ള തുകൊണ്ട് ദിവ്യ കർമ്മങ്ങൾ മാത്രമേ ഇവരിൽ നിന്നും ഉണ്ടാകുന്നുള്ളു.

❓ ഏതു പ്രകാരമുള്ള കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ യോനിയിൽ ജനിക്കുക?
👉 സാത്വികവും രാജസികവുമായ കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ ദേഹം ധരിക്കാനുള്ള യോഗ്യത നേടുന്നത്. സാത്വിക, കർമ്മഫലങ്ങൾ കൂടുതലുണ്ടെങ്കിൽ ഉന്നത കുലങ്ങളിലും രാജസിക കർമ്മങ്ങളുടെ പ്രഭാവമാണ് കൂടുതലെങ്കിൽ മനുഷ്യകുലത്തിൽ തന്നെ നീച കുടുബത്തിലായിരിക്കും ജനിക്കുക.
അത്യധികമായ സാത്വിക കർമ്മങ്ങൾ ചെയ്യുന്നവർ വിദ്വാനായ മാനവന്റെ ഗൃഹത്തിൽ തന്നെ ജനിക്കുന്നു.

❓ ഏതു പ്രകാരത്തിലുള്ള കർമ്മങ്ങൾ ചെയ്താലാണ് ആത്മാവിന് ജന്തുക്കളുടെ ശരീരം ലഭിക്കുക?
👉 രാജസികവും താമസികവുമായ കർമ്മങ്ങളുടെ ഫലമായി ജന്തുക്കളുടെ ശരീരം ജീവാത്മാക്കൾക്കു കിട്ടുന്നു. താമസിക കർമ്മങ്ങളുടെ ആധിക്യത്താൽ ജന്തുക്കളിൽ തന്നെ നീചയോനികളിൽ ജനിക്കുന്നു. രാജസിക സ്വഭാവം കൂടുതലുള്ളവരായ (കലഹം, മാംസാഹരം തുടങ്ങിയവ ശീലങ്ങളാക്കിയവർ) സിംഹം, കരടി, പട്ടി തുടങ്ങിയ യോനികളിലും താമസിക സ്വഭാവം കൂടുതലുള്ളവർ നീചയോനികളായ കൃമികീടങ്ങൾ, പാമ്പ്, പാറ്റ തുടങ്ങിയവയിലും ജനിക്കുന്നു. അങ്ങനെ കർമ്മങ്ങൾക്കനുസരിച്ച് നീച ശരീരങ്ങളും ജന്തുശരീരങ്ങളും ജീവാത്മാക്കൾക്ക് ഭോഗയോനികളായി ഭവിക്കുന്നു.

❓ നാം കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു? അടുത്ത ജൻമത്തിൽ എന്തായിരിക്കും എന്ന് തിരിച്ചറിയാൻ കഴിയുമോ?
👉 ഇല്ല... ഒരിക്കലുമില്ല... സാധാരണ മനുഷ്യർക്ക് ഇതു മനസ്സിലാക്കാൻ സാധിക്കില്ല. കാരണം ഇത് ഈശ്വരന്റെ അധികാര പരിധിയിൽപ്പെട്ട കാര്യമാണ് നമ്മുടെ കർമ്മങ്ങൾക്കനുസരിച്ച് ശരീരം നല്കുക എന്നത്. ഇത് എല്ലാവരും മാനിക്കുന്നു.

❓ എന്നാൽ ഇത് ആർക്ക് മനസ്സിലാക്കാൻ സാധിക്കും?
👉 കേവലം ഒരു സിദ്ധയോഗിക്കു മാത്രമേ ഇതറിയാൻ സാധിക്കുകയുള്ളു. യോഗാഭ്യാസം കൊണ്ട് ബുദ്ധിയെ തീവ്രമാക്കിയ ഒരു യോഗിക്ക് ബ്രഹ്മണ്ഡത്തിന്റെയും പ്രകൃതിയുടെയും മഹത്വപൂർണമായ രഹസ്യത്തെ തന്റെ യോഗശക്തി കൊണ്ട് അറിയാൻ സാധിക്കുന്നു. ആ യോഗിക്ക് ബാഹ്യമായ ഇന്ദ്രിയങ്ങളുടെ ആവശ്യമില്ല. അവരുടെ അന്തക്കരണവും ബുദ്ധിയും എല്ലാം തിരിച്ചറിയുന്നു. ആ ബുദ്ധിയുടെ മുമ്പിൽ ഭുതവും ഭവിഷ്യത്തും എല്ലാം പ്രത്യക്ഷമാകുന്നു.

❓ പുനർജന്മം ഉണ്ട് എന്നതിന് എന്താണ് പ്രമാണം ?
👉 ഉണ്ട്. നവജാത ശിശുക്കളെ ഒന്ന് ശ്രദ്ധിച്ചാൽ ജനിച്ചയുടനെ അമ്മയുടെ മുലയിൽ നിന്നും പാൽ കുടിക്കാൻ തുടങ്ങും ആരും പഠിപ്പിച്ചിട്ടല്ല ഇതു ചെയ്യുന്നത്. കഴിഞ്ഞ ജന്മത്തിൽ പാൽ കുടിച്ച അനുഭവം ഉള്ളതുകൊണ്ടാണ് ശിശു ഇതു ചെയ്യുന്നത്.
ഇനി മറ്റൊന്ന് ആ ശിശുവിനെ ഒറ്റക്ക് ഒരു മുറിയിൽ കിടത്തുംമ്പോഴും മറ്റാരുമില്ലെങ്കിലും ആ കുട്ടി തന്നത്താൻ ചിരിക്കുന്നതു കാണാം ഇതും കഴിഞ്ഞ ജന്മാനുഭവങ്ങളുടെ ഓർമ്മകളാണ്. എന്നാൽ വളരുന്നതിനനുസരിച്ച് ഇതെല്ലാം മറന്നു പോകുന്നു.

❓ എന്നാൽ ഈ പുനർജന്മത്തെ സാധൂകരിക്കാനുള്ള എന്തെങ്കിലും ഉദാഹരണങ്ങളുണ്ടൊ?
👉 ഉണ്ട്. പത്രങ്ങളിലോ ടി. വി വാർത്തകളിലോ നിങ്ങൾ ചിലപ്പോൾ കേൾക്കാറുണ്ട് ഒരു കുട്ടി കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മിക്കുന്നുവെന്നും എവിടെയാണ് ജനിച്ചതെന്നും ഏതു ഗൃഹത്തിലാണ് വളർന്നതെന്നും മരണപ്പെട്ടതെങ്ങനെ യെന്നുമൊക്കെ. എന്നാൽ ആ കുട്ടി ജനിച്ച ഗ്രാമത്തിൽ അവൻ പോയിട്ടോ അഥവാ ആരെങ്കിലും പറഞ്ഞു കൊടുക്കുകയോ ചെയ്തിട്ടില്ലയെന്നും. ഇതിനു കാരണം മരണത്തിനു ശേഷവും ആത്മാവിനോടൊപ്പം സൂക്ഷ്മ ശരീരവും സഞ്ചരിക്കുന്നതിനാൽ ഗുപ്തമായി കിടക്കുന്ന ചില ഓർമ്മകൾ ചില സാഹചര്യങ്ങളിൽ പുറത്തു വരുന്നു എന്നതിനാലാണ്.

❓ ഇങ്ങനെയുള്ള സംഭവങ്ങൾ ഈ ആധുനിക യുഗത്തിൽ, വൈജ്ഞാനിക കാലഘട്ടത്തിൽ ജനങ്ങളെങ്ങനെ മാനിക്കും?
ഇതെല്ലാം ശരിയെന്ന് നിർണ്ണയിക്കാൻ തക്കവണ്ണം വൈജ്ഞാനികവും തർക്കികവുമായ എന്തു പ്രമാണമാണുള്ളത്?
👉 ആരു പറഞ്ഞു പുനർജന്മസിദ്ധാന്തം വിജ്ഞാനത്തിനു വിരുദ്ധമാകുമെന്ന്? വൈജ്ഞാനിക രൂപത്തിലും ഇതു സത്യം തന്നെയാണ്. താങ്കൾക്കത് പെട്ടെന്നു തന്നെ വെളിവാക്കിതരാം.

❓ എന്നാൽ വെളിവാക്കിയാലും ?
👉 ആദ്യമേ പറയപ്പെട്ടതു പോലെ മൃത്യുവെന്നത് കേവലം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം മുന്നോട്ടു പോകുന്നു. എന്നാൽ കഴിഞ്ഞ ജന്മങ്ങളുടെ സംസ്ക്കാരവും ആ ബുദ്ധിയിൽ സമാഹൃതമാണ്. ഏതെങ്കിലും ജന്മത്തിൽ ആ കർമ്മ സംസ്ക്കാരം അതേ പരിതസ്ഥിതിയിൽ എത്തപ്പെട്ടാൽ ആ കർമ്മ സംസ്ക്കാരം ഉണർന്നു പുറത്തു വരാം.

ഈ ഉദാഹരണം നോക്കുക :- ഒരിക്കൽ ഹരിയാനയിൽ സിർസായിലെ ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് ആറു വയസുള്ള ഒരു ബാലനെ അവന്റെ മാതാപിതാക്കൾ സ്ക്കൂൾ സന്ദർശിക്കാൻ കൊണ്ടു പോയി. അവന്റെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു അത്. കുട്ടിക്ക് ഹരിയാന്വിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു. ആ സ്ക്കൂളിലെ രസതന്ത്ര പരീക്ഷണശാലയിൽ എത്തിയപ്പോൾ പെട്ടെന്ന് ആ കുട്ടിയുടെ മുഖം ചുവന്നു വലിയ ഭാവമാറ്റം ഉണ്ടായി. കുട്ടി ഉടൻ തന്നെ ഫ്രഞ്ചു ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. മാതാപിതാക്കൾ ഭയന്നു പോയി. എല്ലാവരും കൂടി കുട്ടിയെ ആശുപത്രിയലെത്തിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഒരു ദ്വിഭാഷിയേ വിളിച്ചുവരുത്തി. ദ്വിഭാഷിയുടെ സഹായത്താൽ കാര്യങ്ങൾ ചോദിച്ചപ്പോൾ ബാലൻ പറഞ്ഞു. എന്റെ പേരു് സൈമൺ ഗ്ലാസ്ക്കിയെന്നാണ്. ഞാനൊരു ഫ്രഞ്ച് കെമിസ്റ്റാണ്, എന്റെ പരീക്ഷണശാലയിലുണ്ടായ ഒരപകടത്തിലാണ് ഞാൻ മരണപ്പെട്ടത്. ഈ സംഭവത്തിൽ നിന്നും എന്തു മനസ്സിലാകുന്നു? പൂർവ്വജന്മങ്ങളിലെ സംഭവങ്ങളുമായി സാദൃശ്യമുള്ള ഒരനുകൂല സാഹചര്യം ബുദ്ധിയിൽ ചലനമുണ്ടാക്കുകയും ഉറങ്ങിക്കിടന്നിരുന്ന കർമ്മസംസ്ക്കാരം പുറത്തു വരികയും ചെയ്യുമെന്നാണ്. പരീക്ഷണശാലയിൽ എത്തിയ ബാലന് കഴിഞ്ഞ ജന്മത്തിലെ ഓർമ്മപെട്ടെന്നുണ്ടാവുകയാണ് ചെയ്തത്. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങൾ നമുക്ക് വൈജ്ഞാനിക രൂപത്തിൽ ലഭിക്കും.

❓ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഭാരതത്തിൽ മാത്രം സംഭവിക്കുന്നത്? ലോകം ഇതിനെ മാനിക്കാത്തത് എന്തുകൊണ്ട് ?
👉 ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തിൽ എല്ലായിടത്തും സംഭവിക്കാറുണ്ട്. പിന്നെ ലോകം ഇതിനെ മാനിക്കാത്തതിന്റെ കാരണം അവർക്ക് വേദാനുസാരമായിട്ടോ യോഗ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലോ ശരീരത്തേക്കുറിച്ചുള്ള ജ്ഞാനം ഇല്ലാത്തതു കൊണ്ടാണ് അവരെ സംബന്ധിച്ചിടത്തോളം മനുഷ്യ ശരീരം മാംസവും കുറേ എല്ലിൻ കൂട്ടങ്ങളും മാത്രമാണ്. അവർ ജീവനേക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ഈശ്വരീയ വ്യവസ്ഥയേക്കുറിച്ചോ പഠിക്കുന്നില്ല. പുനർജന്മവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പാശ്ചാത്യദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അവർ അതിനെ മൾട്ടിപ്പിൾ പേർസണാലിറ്റി സിൻട്രോം എന്നു പേരിട്ട് മാനസിക രോഗമായി കണക്കാക്കുന്നു. കൂടുതൽ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല.

❓ പുനർജന്മം കേവലം ഭൂമിയിൽ മാത്രമോ അതോ ഇതര ഗ്രഹങ്ങളിലും ഉണ്ടോ?
👉 പുനർജന്മം ഈ ബ്രഹ്മാണ്ഡം മുഴുവനും സംഭവിക്കുന്നു. അസംഖ്യം സൗരയൂഥങ്ങളണ്ടിവിടെ. ഭൂമിയേപ്പോലെ എത്രയോ ഗ്രഹങ്ങളുണ്ട്. ശരീരം വേർപെട്ട ഒരു ജീവാത്മാവ് ഭൂമിയിൽ നിന്നും മറ്റേതെങ്കിലും വാസയോഗ്യമായ ഗ്രഹത്തിൽ ഈശ്വര വ്യവസ്ഥയനുസരിച്ച് ഏതെങ്കിലും ശരീരത്തിൽ ജന്മമെടുക്കാം എല്ലാം ഈശ്വരിയ വ്യവസ്ഥയ്ക്ക് അധീനമാണ് .
വലിയ ഒരാനയുടെ ശരീരത്തിലിരുന്ന ജീവാത്മാവിന് ഒരു കൊതുകിന്റെ ശരീരത്തിൽ എങ്ങനെയാണ് പ്രവേശിക്കാൻ കഴിയുക എന്ന സംശയം തോന്നാം. ഇതും ഒരു ഭ്രമമാണ്. ജീവാത്മാവ് ശരീരം മുഴുവനും നിറഞ്ഞിരിക്കുന്നില്ല. അത് മസ്തിഷ്ക്ക ഹൃദയത്തിൽ അണുരൂപമായി വർത്തിക്കന്നു. അത് ഏക രൂപത്തിലാണ് മത്സ്യത്തിലാണെങ്കിലും ഉറുമ്പിലാണെങ്കിലും..

കർമ്മനിയമം...

കര്‍മ്മവും കര്‍മ്മഫലവും

‌ ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്. എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്.

കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നതാണ്. നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ? ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ? വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്?
ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്. അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല.

ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല. പക്ഷേ ആ മൂല്ല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്. അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല.

എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം. ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും.

ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും. അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും?

ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.

19/05/2021

ശ്രീചക്രം

എകകേന്ദ്ര വൃത്തങ്ങൾക്കുനടുവിൽ വരക്കുന്ന ത്രികോണങ്ങളും അവയെ ചുറ്റിയുള്ള ചില ഡിസൈനുകളും ചേർത്ത് വരച്ചിരിക്കുന്ന ചെമ്പുതകിടാണ് ശ്രീചക്രം ഒരു വൃത്താകാരത്തിൽ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഇത് മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയുടെ സ്വരൂപമാണ്. ഇതിൽ പരാശക്തിയെ പ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും,ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധമുഖമായും ചിത്രികരിക്കപ്പെട്ടിരിക്കുന്നു.അതു കൊണ്ടുത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് വിശ്വസിക്കുന്നു. ശിവശക്തി ഐക്യരൂപത്തിൽ ഇരിക്കുന്ന ദേവി ആദിപരാശക്തി തന്നെയാണ് ശ്രീചക്രത്തിൽ കുടികൊള്ളുന്നതെന്നു ശ്രീവിദ്യാ ഉപാസകർ കരുതുന്നു. ശ്രീ ചക്രങ്ങളിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ഇവ പരാശക്തിയുടെ ഒന്പത്‌ ദേവീരൂപങ്ങൾ ആണെന്ന് പറയപ്പെടുന്നു. യോനിതന്ത്ര പ്രകാരം യോനീപീഠവുമായി ശ്രീചക്രം വളരെയധികം ബന്ധപെട്ടു കിടക്കുന്നു. ഇതാണ് ആസ്സാമിലെ കാമാഖ്യദേവി ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ചട്ടമ്പി സ്വാമികൾ ശ്രീചക്രപൂജാകല്പം എന്നൊരു ഗ്രന്ഥം ഇതിനെ അധികരിച്ച് എഴുതിയിട്ടുണ്ട്. കേരളത്തിൽ ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കാടാമ്പുഴ, ചെട്ടികുളങ്ങര തുടങ്ങിയ പല ഭഗവതി ക്ഷേത്രങ്ങളിലും ശ്രീചക്രപൂജ കാണാം. ലളിതാ സഹസ്രനാമാവലി, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം എന്നിവയിലേതെങ്കിലും ജപിച്ചുകൊണ്ടു ശ്രീചക്രത്തെ പുഷ്പങ്ങൾ സമർപ്പിച്ചു സന്ധ്യാവേളയിൽ ആരാധിച്ചാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും ശ്രീചക്രം കാണാം. ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി ദിവസങ്ങൾ ശ്രീചക്രപൂജക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഉപാസകർക്ക് മാത്രമല്ല, ഗൃഹസ്ഥാശ്രമികൾക്കും ഈ രൂപത്തിൽ ശിവശക്തിയെ ആരാധിക്കാം എന്ന് വിശ്വാസികൾ കരുതുന്നു.

ശ്രീചക്രം ഘടന

ശ്രീചക്രത്തിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളും കൂടിച്ചേർന്നു 43 ചെറിയ ത്രികോണങ്ങൾ രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങൾ ദ്വന്ദമല്ലാത്ത അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.ഈ ത്രികോണങ്ങൾ മുഴുവൻ 8 താമരഇതളുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തുടർന്ന് 16 താമരഇതളുകൾ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു.

ശ്രീ ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവിൽ തന്നെ അർദ്ധമേരു, കൂർമമേരു, ലിന്ഗമേരു, പൂർണമേരു ഈന്നിങ്ങനെയും വകഭേദങ്ങൾ ഉണ്ട് !

ശ്രീചക്രത്തിന്റെ അർത്ഥം

ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു എന്നാകുന്നു. അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒൻപതു സ്ഥിതികളെ, ഒന്പത്‌ ശക്തികളെ സൂചിപ്പിക്കുന്നു. ഇതിന്റെ നടുവിലായി ഐശ്വര്യരൂപിണിയായ ദേവി ആദിപരാശക്തിയെ സങ്കൽപ്പിക്കുന്നു. ശ്രീചക്രത്തിന്റെ ഒൻപതു സ്ഥിതികൾ ഇവയാണ്.

ത്രിലോകമോഹനം
ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ.

സർവ്വാശപരിപൂരക
ശ്രീചക്രത്തിൽ കാണുന്ന 16 താമരയിതളുകൾ.

സർവസന്ക്ഷോഭഹന
ശ്രീചക്രത്തിൽ കാണുന്ന 8 താമരയിതളുകൾ.

സർവസൗഭാഗ്യദായക
ശ്രീചക്രത്തിൽ കാണുന്ന 14 ചെറിയ ത്രികോണങ്ങൾ.

സർവാർത്ഥ സാധക
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

സർവരക്ഷാകര
ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

സർവരോഗഹര
ശ്രീചക്രത്തിൽ കാണുന്ന 8 ചെറിയ ത്രികോണങ്ങൾ.

സർവസിദ്ധിപ്രദ
ശ്രീചക്രത്തിൽ കാണുന്ന 1 ചെറിയ ത്രികോണങ്ങൾ.

സർവഅനന്തമയ
ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.
ഹിന്ദുതന്ത്രവിദ്യയുടെ പ്രതീകമാണ്‌ ശ്രീചക്രം അഥവാ ശ്രീയന്ത്ര ഹിന്ദുതത്വശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് ശ്രീചക്രം രൂപകല്പന ചെയ്തിരിക്കുന്നത്.ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രം ബന്ധപെട്ടിരിക്കുന്നു.മഹാത്രിപുരസുന്ദരി അഥവാ ശ്രീപാർവ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്.
ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അർത്ഥവും, ലക്ഷ്മി എന്ന് മന്ത്ര അർത്ഥവും കല്പിക്കുന്നു.

ശ്രീചക്രത്തെ ആരാധിക്കുവാൻ കാരണം

ഹൈന്ദവ വിശ്വാസപ്രകാരം മാതൃത്വത്തിന്റെ, സൃഷ്ടിയുടെ, ശക്തിയുടെ, ഐശ്വര്യത്തിന്റെ പ്രതീകമാണ് ശ്രീചക്രം. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീർത്ഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദർശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്.സൗന്ദര്യലഹരി സ്തോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമർശിച്ചിടുണ്ട്. പരമേശ്വരിയുടെ താന്ത്രിക രൂപമാണിത്. ഉപാസകന് ഐശ്വര്യവും രക്ഷയും ഇത് നൽകുന്നു. പരാശക്തിയുടെ പത്തു രൂപങ്ങളായ ദശമഹാവിദ്യാമാർ ശ്രീചക്രത്തിൽ കുടികൊള്ളുന്നതായി ഉപാസകർ വിശ്വസിക്കുന്നു. അവ (പത്ത് ശിവശക്തി) കാളി, താരാ, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, തൃപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്.

05/04/2021

ക്ഷേത്രങ്ങളും വഴിപാടുകളും

01 . മുലപ്പാൽ വർദ്ധനവിന് വേണ്ടി അമ്മമാർ ഏത് ക്ഷേത്ര കൊടിമര ച്ചുവട്ടിലാണ് മഞ്ചാടിക്കുരു സമർപ്പിക്കുന്നത്?
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട )

02. മുടി വളരാനാണെന്ന വിശ്വാസത്തിൽ ചൂലു വഴിപാടായി നടത്തുന്ന ക്ഷേത്രം?
കല്ലിൽ ഭഗവതി ക്ഷേത്രം (എറണാംകുളം)

03. കണ്ണു രോഗവും ത്വക് രോഗവും മാറുവാൻ ആദിത്യ പൂജ നടത്തി രക്തചന്ദനമുട്ടികൾ നടയിൽ വെക്കുന്ന ക്ഷേത്രം ?
ആദിത്യപുരം സൂര്യ ക്ഷേത്രം (കോട്ടയം)

04.ആയുർ വർദ്ധനവിന് എള്ള് തുലാഭാരം വഴിപാടായി നടത്തുന്ന ക്ഷേത്രം?
കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രം (പാലക്കാട് -തിരുവില്ലാമല )

05. മനോരോഗ നിവാരണത്തിന് ക്ഷീരധാര നടത്തുന്നത് ഏത് ക്ഷേത്രത്തിലാണ്?
തൃച്ചാറ്റ്കുളം മഹാദേവ ക്ഷേത്രം (ആലപ്പുഴ)

06. സന്താനസൗഭാഗ്യത്തിന് അപ്പവും,നെയ്പ്പായസവും വഴിപാട് കഴിക്കുന്ന ക്ഷേത്രം?
പുൽപ്പള്ളി സീതാദേവി ക്ഷേത്രം (വയനാട് )

07. ശനിദോഷത്തിന് നവഗ്രഹജപം വഴിപാടായി നടത്തുന്ന ക്ഷേത്രം?
കീഴൂർധർമ്മശാസ്താ ക്ഷേത്രം (കാസർകോട്)

08. മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും അടപ്രഥമൻ നേദ്യമുള്ള ക്ഷേത്രം?
വൈത്തൂർ കാലിയാർ ക്ഷേത്രം (കണ്ണൂർ - ഉളിക്കൽ )

09. തടസ്സങ്ങൾ നീങ്ങാൻ മുട്ടറുക്കക്കലിന് പേരുകേട്ട പ്രധാന ക്ഷേത്രം?
കാടാമ്പുഴ ഭഗവതി ക്ഷേത്രം (മലപ്പുറം)

10 .🔟 ശ്വാസംമുട്ടിന് കയറ് തുലാഭാരം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ?
തൃക്കൂർ മഹാദേവ ക്ഷേത്രം (തൃശ്ശൂർ)

11 . കൂവപ്പായസം നേദ്യമുള്ള ക്ഷേത്രം?
തുറയിൽ ഭഗവതി ക്ഷേത്രം (കോഴിക്കോട്-കാരന്തൂർ)

12. ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ?
കൊട്ടാരക്കര ഗണപതി ക്ഷേത്രം (കൊല്ലം)

13. പുകയില ലഹരിയിൽ നിന്നും വിമുക്തമാകാൻ ചുരുട്ട് വഴിപാട് നടത്തുന്ന ക്ഷേത്രം ?
കുതിരാൻമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം (തൃശ്ശൂർ)

14 . അപൂർവ്വമായി മാത്രം കാണപ്പെടുന്ന വലതുകാൽ മടക്കിയിരിക്കുന്ന ഗണപതി പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ?
പഴവങ്ങാടി ഗണപതി ക്ഷേത്രം (തിരുവനന്തപുരം)

15 . മരണഭയത്തിൽ നിന്നും മുക്തി ലഭിക്കുവാൻ എള്ളുപായസം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ?
അറക്കുളം ശ്രീധർമ്മ ശാസ്താക്ഷേത്രം (ഇടുക്കി)

16 . ഉദരരോഗത്തിന് വഴുതനങ്ങ നേദ്യം നടത്തുന്ന ക്ഷേത്രം?
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം (കോട്ടയം)

17 . മദ്യപാനം നിർത്തുവാൻ സത്യംചെയ്യൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം?
ചക്കുളത്തുകാവ് (നീരേറ്റുപുറം - ആലപ്പുഴ)

18. ചിലന്തിവിഷത്തിന് മലർ നേദ്യം വഴിപാടായുള്ള ക്ഷേത്രം ?
പള്ളിയറ ക്ഷേത്രം (കൊടുമൺ-പത്തനംതിട്ട)

19 . അകാല മൃത്യുവിൽ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നത് ഏതു ക്ഷേത്ര ദർശനത്താലാണ്?
പൊക്കുന്നി ശിവക്ഷേത്രം (വടവന്നൂർ- പാലക്കാട്)

20 . തടസ്സങ്ങൾ നീങ്ങാൻ തേങ്ങ വാൾകൊണ്ടു മുറിക്കുന്ന (മുറി സ്തംഭനം) വഴിപാടുള്ള ക്ഷേത്രം ?
മാമാനിക്കുന്ന് ക്ഷേത്രം (ഇരിക്കൂർ - കണ്ണൂർ)

21 . മഴപെയ്യാനും, മഴ പെയ്യാതിരിക്കാനും വഴിപാട് നടത്തുന്ന ക്ഷേത്രം?
കൂടൽമാണിക്യ ക്ഷേത്രം (ഇരിങ്ങാലക്കുട -തൃശ്ശൂർ)

22. എരുമപ്പാല് പച്ചയായി നേദിക്കുന്ന ക്ഷേത്രം?
അടുക്കത്തു മേലാം ഭഗവതി ക്ഷേത്രം (കുണ്ടംകുഴി- കാസർകോട്)

23. എല്ലാവർഷവും "പന്തീരായിരം"തേങ്ങ എറിയുന്ന വഴിപാട് നടത്തുന്ന കേരളത്തിലെ ഏക വേട്ടക്കൊരുമകൻ ക്ഷേത്രം?
പെരുമുടിശ്ശേരി വേട്ടക്കൊരുമകൻ ക്ഷേത്രം (എരമംഗലം- മലപ്പുറം)

24. ഭസ്മാഭിഷേകം പാടില്ലെന്ന് വിലക്കുള്ള സുബ്രഹ്മണ്യക്ഷേത്രം?
പരിഹാരപുരം സുബ്രഹ്മണ്യ ക്ഷേത്രം (രാമനാട്ടുകര - കോഴിക്കോട് )

25. ശിവന് അഭിഷേകമില്ലാത്ത ക്ഷേത്രം?
തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)

26. മൂട വഴിപാടിന് പ്രസിദ്ധി നേടിയ ക്ഷേത്രം?
പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ( കൊല്ലം)

27. പൊന്നും ശീവേലിക്ക് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം?
ശ്രീ അനന്തപദ്മനാഭ സ്വാമി ക്ഷേത്രം (തിരുവനന്തപുരം)

28. സീത - ലവ -കുശ ക്ഷേത്രം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു?
പുൽപ്പള്ളി (വയനാട്)

29. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനക്ഷേത്രം ഏത്?
പോരുവഴി പെരുന്തുരുത്തിമലനട ദുര്യോധന ക്ഷേത്രം. (കൊല്ലം )

30. കൈപ്പത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?
കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം.(പാലക്കാട്)

31. കേരളത്തിൽ ബ്രഹ്മാവിന്റെ ഏക ക്ഷേത്രം എവിടെയാണ്?
മണ്ണിൽ തൃക്കോവിൽ ക്ഷേത്രം.(തവനൂർ -മലപ്പുറം)

32. ദ്വാദശനാമ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?
ആനന്ദപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം. (തൃശ്ശൂർ)

33. ചമ്രം പടിഞ്ഞിരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ?
പെരുംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം. (പാലക്കാട് )

34. ഗരുഡനെ പൂജിക്കുന്ന അപൂർവ്വ ക്ഷേത്രം?
ഗരുഡൻകാവ് (മലപ്പുറം)

35. ഏതു ക്ഷേത്രത്തിലാണ് സ്ത്രീ ഭാവത്തിൽ വിനായകി എന്നപേരിൽ ഗണപതിപ്രതിഷ്ഠയുള്ളത്?
ശുചീന്ദ്രം.

36. വാമനമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം?
തൃക്കാക്കര വാമനക്ഷേത്രം.( എറണാകുളം)

37. ബ്രഹ്മരാക്ഷസൻ പ്രതിഷ്ഠയുള്ള ക്ഷേത്രം?
ആലുക്കൽ ക്ഷേത്രം (തൃശ്ശൂർ - പൂക്കോട്)

38. കേരളത്തിൽ വൈശ്രവണ പ്രതിഷ്ഠയുള്ള ഒരു അപൂർവ്വ ക്ഷേത്രം?
വൈശ്രവണത്ത് ക്ഷേത്രം (വെട്ടംപള്ളിപ്പുറം - മലപ്പുറം)

39. അയിലേഷി (യക്ഷി) പ്രതിഷ്ഠയുള്ള ക്ഷേത്രം?
പഴയ പശ്ചിമക്ഷേത്രം (കോരുത്തോട്- കോട്ടയം)

40. വരുണ പ്രതിഷ്ഠയുള്ള ക്ഷേത്രം?
ധരിയസ്ഥാൻ ക്ഷേത്രം (മട്ടാഞ്ചേരി- എറണാകുളം)

41. ത്രയംബകേശ്വരൻ എന്നു പേരുള്ള കേരളത്തിലെ ഒരു അപൂർവ്വ ക്ഷേത്രം?
തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം (കാസർകോഡ് )

42. കേരളത്തിൽ എവിടെയാണ് അർജ്ജുന പുത്രനായ ഇരാവന് ക്ഷേത്രമുള്ളത്?
കൂത്താണ്ഡമന്ദം ക്ഷേത്രം (പനങ്ങാട്ടിരി- പാലക്കാട്)

43. സപ്തമാതൃക്കളോ ടൊപ്പം വീരഭദ്രനെ പ്രതിഷ്ഠിച്ച പ്രത്യേകതയുള്ള ക്ഷേത്രം?
ആമേട ക്ഷേത്രം (തൃപ്പൂണിത്തുറ - എറണാകുളം)

44. ഗർഭപാത്രത്തിൻറെ ആകൃതിയുള്ള ഗർഭഗുഹ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വൈഷ്ണവോദേവീ ക്ഷേത്രം (ജമ്മു കാശ്മീർ

45 . സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ, ഗർഭപാത്രവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും, മഹാമാരിയിൽ നിന്ന് രക്ഷക്കും വേണ്ടി പൂജചെയ്യുന്ന ക്ഷേത്രം ?
കാമാഖ്യ ദേവി ക്ഷേത്രം ഗൗഹട്ടി, ആസ്സാം.

Address

Mathilakam
Thrissur
680685

Opening Hours

Monday 5am - 9:30am
5pm - 7pm
Tuesday 5am - 9:30am
5pm - 7pm
Wednesday 5am - 9:30am
5pm - 7pm
Thursday 5am - 9:30am
5pm - 7pm
Friday 5am - 9:30am
5pm - 7pm
Saturday 5am - 9:30am
5pm - 7pm
Sunday 5am - 9:30am
5pm - 7pm

Telephone

9747756333

Website

Alerts

Be the first to know and let us send you an email when Trikkanamathilakam Puthiyakavu Sree Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Trikkanamathilakam Puthiyakavu Sree Bhagavathy Temple:

Share

Category