ഈശാനിമംഗലം ശിവക്ഷേത്രം ചെങ്ങാലൂർ Eesanimangalam Siva Temple, Chengaloor

  • Home
  • India
  • Thrissur
  • ഈശാനിമംഗലം ശിവക്ഷേത്രം ചെങ്ങാലൂർ Eesanimangalam Siva Temple, Chengaloor

ഈശാനിമംഗലം ശിവക്ഷേത്രം  ചെങ്ങാലൂർ Eesanimangalam Siva Temple, Chengaloor Eesanimangalam Siva Temple is one of the 64 'Gramakshethrams' of Ancient Kerala. The temple is situated at Chengaloor, near Pudukkad, Thrissur District , Kerala

പരശുരാമ സൃഷ്ടിതമായ കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതിൽ 32 ഗ്രാമങ്ങൾ ഇപ്പോഴത്തെ കർണാടകയിലും 32 ഗ്രാമങ്ങൾ കേരളത്തിലും ആണ് സ്ഥിതി ചെയ്യുന്നു. ഓരോ ഗ്രാമങ്ങളിലും ആരാധനകൾക്കായി നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമങ്ങളിൽ ഒരു ക്ഷേത്രം ഗ്രാമക്ഷേത്രം ആയി അവരോധിച്ചിരുന്നു. ഗ്രാമക്ഷേത്രം ഗ്രാമാതിർത്തിയിൽ പെട്ട എല്ലാ ഭക്തരുടെയും ആരാധനാമൂർത്തിയാണ്. ഗ്രാമാക്ഷേത്രങ്ങളുടെ നടത്തിപ്പ് ആ ഗ്രാമത്തി

ലെ 64 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു നല്കിയിരുന്നത്.

ഇത്തരത്തിൽ പെട്ട കേരളത്തിലെ തൃശൂർ ജില്ലയിൽ ഉൾപെട്ട ഗ്രാമങ്ങളും ഗ്രാമക്ഷേത്രങ്ങളും ആണ്‌ താഴെപറയുന്നവ

1. തൃശൂർ – വടക്കുന്നാഥ ക്ഷേത്രം
2. ഇരിഞ്ഞാലക്കുട(സംഗമ ഗ്രാമം) – കൂടല് മാണിക്യ സ്വാമി ക്ഷേത്രം
3. പെരുവനം – പെരുവനം മഹാദേവ ക്ഷേത്രം
4. അവിട്ടത്തൂർ – അവിട്ടത്തൂർ മഹാദേവ ക്ഷേത്രം
5. ഈശാനിമംഗലം – ചെങ്ങാലൂർ ഈശാനിമംഗലം ശിവ ക്ഷേത്രം

ഇതിൽ കാലാന്തരത്തിൽ ഈശാനിമംഗലം ഗ്രാമത്തിലെ 63 ബ്രാഹ്മണ കുടുംബങ്ങളും നശിക്കുകയുണ്ടായി. പാറക്കരമന എന്ന കുടുംബം മാത്രം അവശേഷിച്ചു. ഗ്രാമക്ഷേത്രതിനും ക്ഷയം സംഭവിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഈ കുടുംബം അവിട്ടത്തൂർ ഗ്രാമത്തിലേക്ക് ചേരുകയുണ്ടായി. പിന്നീട് AD 1890 കളിൽ ആണ് പാറക്കര മനക്കൽ നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഈശാനിമംഗലം ശിവ ക്ഷേത്രം പുനരുദ്ധരിക്കുകയും, ഇന്നത്തെ നിലയിൽ നിത്യ പൂജ ആരംഭിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ രണ്ടായിരത്തിലധികം വർഷങ്ങളുടെ പഴക്കം വിളിച്ചോതുന്ന അവശിഷ്ടങ്ങൾ ഇപ്പോഴും കാണാൻ സാധിക്കുന്നതാണ്.

1984ൽ പ്രശാസ്ത ജ്യോതിഷ പണ്ഡിതരായ മണപ്പുഴ രാമൻ നമ്പൂതിരി, പാവറട്ടി ഷന്മുഘൻ മാഷ് എന്നിവരുടെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നവും അതിനെ തുടർന്ന് പരിഹാര ക്രിയകളും നവീകരണ കലശവും പുന പ്രതിഷ്ടയും നടത്തി. തുടർന്ന് അറുനൂറിലധികം വർഷങ്ങളായി മുടങ്ങി പോയ ഗ്രാമ ക്ഷേത്രത്തിന്റെ ഉത്സവം പുനരാരംഭിക്കാൻ തീരുമാനിച്ചു. AD 1990 ൽ ഉത്സവം പുനരാരംഭിച്ചു. ഉത്സവം മകര മാസത്തിലെ പൂയം നക്ഷത്രം ആറാട്ടാകുന്ന വിധം 8 ദിവസം കൊടിയേറ്റം, മുളപൂജ, ഉത്സവബലി, പള്ളിവേട്ട, പള്ളിക്കുറുപ്പ്, ആറാട്ട് എന്നീ താന്ത്രിക ക്രിയകളോടെ സമുചിതമായി ആഘോഷിക്കുന്നു. പൂർവിക കാലത്ത് ഒന്നിടവിട്ട വർഷങ്ങളിൽ ഓത്തന്നാട്ട്, വേലൂപ്പാടം എന്നീ ക്ഷേത്ര പരിസരങ്ങളിലുള്ള കുറുമാലി പുഴയുടെ കടവുകളിൽ ആയിരുന്നു ആറാട്ട്. ഇപ്പോൾ ആ സങ്കല്പത്തിൽ ക്ഷേത്ര കുളത്തിൽ ആണ് ആറാട്ട് നടത്തുന്നത്.

ക്ഷേത്ര ഭരണം ഇപ്പോൾ പാറക്കരമന നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. പ്രത്യേക ചടങ്ങുകളും ആഘോഷ പരിപാടികളും നടത്തുന്നതിനായി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയം ഒരു കമ്മിറ്റിയും പ്രവര്ത്തിക്കുന്നുണ്ട്. കൊടകര അഴകത്ത് മനക്കൽ ത്രിവിക്രമൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി.

ഈശാനൻ എന്ന പദത്തിനർത്ഥം ശിവൻ എന്നാണ്. ഈശാനി എന്നാൽ പാർവതിയും. ഈശാനിമംഗലം എന്ന നാമം പാർവതി ദേവിക്ക് കഠിന തപസ്സിനു ശേഷം അനുഗ്രഹം നല്കുന്ന മഹാദേവ സങ്കല്പത്തിൽ നിന്നും ഉണ്ടായതാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ സങ്കൽപം ഇതാണ്. അതിനാൽ ദേവനെ പരിപൂർണ ഭക്തിയോടെ ആരാധിക്കുന്ന എല്ലാവർക്കും എല്ലാവിധ അനുഗ്രഹങ്ങളും തീർച്ചയാണ്.

ധ്യാന ശ്ലോകം
————-
ശീതാംശു ശേഖര സമുജ്വല സദ്കപർദ്ദ –
മുദീപ്തനേത്രമരുണാർക്ക സമാനകാന്തിം
ചർമാംബരം ത്രിനയനം ഭസിത പ്രദീപ്ത –
മീശാനിമംഗലപതിം ശരണം പ്രപദ്യേ
ഈശാനിമംഗല സുരാലയ നാഥ ശംഭോ
കാമാന്തക ത്രിനയനോജ്വല വിശ്വമൂർത്തെ
ഭോഗീന്ദ്ര ഭൂഷണ യതീന്ദ്രസുരാധി നാഥ
രക്ഷാം കുരുഷ്വ മമ ശർവ നമ ശിവായ

ക്ഷേത്രത്തിലെ നിത്യ പൂജകൾ
—————————
രാവിലെ
——-
അഭിഷേകം
മലര് നിവേദ്യം
ഗണപതി ഹോമം
കാലത്തെ പൂജ
ശ്രീരുദ്രം ധാര
ഉച്ചപൂജ

സന്ധ്യക്ക്
——–
ദീപാരാധന
അത്താഴ പൂജ

മാസവിശേഷങ്ങൾ
—————–
രണ്ടു പ്രദോഷ ദിനങ്ങളിൽ സന്ധ്യക്ക് അഭിഷേകം, പ്രദോഷ പൂജ

എല്ലാ വെള്ളി ആഴ്ചകളിലും സന്ധ്യക്ക് ഭഗവതി സേവ

ആണ്ടു വിശേഷങ്ങൾ
——————-
ചിങ്ങം – ഇല്ലം നിറ , പുത്തരി
കന്നി – സർപക്കാവിൽ ആയില്ല്യ പൂജ
കന്നി / തുലാം – നവരാത്രി, സരസ്വതി പൂജ
മകരം – 8 ദിവസത്തെ ഉത്സവം
കുംഭം – ശിവരാത്രി
മേടം – വിഷു കണി – പുണർതം നക്ഷത്രം – നീലകണ്ഠൻ നമ്പൂതിരി സ്മരണക്കയുള്ള വാർഷിക പൂജ, നവകം
മിഥുനം – അനിഴം നക്ഷത്രം പ്രതിഷ്ഠ ദിനം – ഉദയാസ്തമന പൂജ , 25 കലശം , ശ്രീഭൂത ബലി
കർക്കിടകം – അഷ്ട ദ്രവ്യ മഹാഗണപതി ഹോമം

എല്ലാ വെള്ളി ആഴ്ചകളിലും പ്രത്യേക ഭഗവതി സേവ

പ്രധാന വഴിപാടുകൾ
——————-
ധാര, പിൻ വിളക്ക്, കൂവളക മാല, ശ്രീരുദ്രം ധാര(വലിയ ധാര), ഒരു ദിവസത്തെ പൂജ, 108 കുംഭാഭിഷേകം മുതലായവ

19/02/2026
Unnikrishnan Keedayil
16/02/2026

Unnikrishnan Keedayil

14/02/2026
14/02/2026

തന്റെ സാത്വികമായ സാന്നിധ്യം കൊണ്ടും കർമ്മശുദ്ധി കൊണ്ടും നമ്മുടെ മനം കവർന്ന പ്രിയപ്പെട്ട മേൽശാന്തി ശ്രീ. നാരായണ മയ്യ ( ബാലു സ്വാമി ) പതിനാലു വർഷത്തോളം നീണ്ടു നിന്ന ഈശാനിമംഗലത്തപ്പൻ്റെ സേവനത്തിനു ശേഷം ജന്മനാട്ടിലേക്ക് മടങ്ങുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തോടുള്ള സ്നേഹാദര സൂചകമായി, ഈശാനിമംഗലം ശിവക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഒരു യാത്രയയപ്പ് യോഗം ശിവരാത്രി ദിവസം (2026 ഫെബ്രുവരി 15 ഞായർ ) രാവിലെ 10.30 ന് ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തുന്നു.

എല്ലാ ഭക്തജനങ്ങളും ഈ യോഗത്തിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

ബാലു സ്വാമിക്ക് സ്നേഹാദരം തന്റെ സാത്വികമായ സാന്നിധ്യം കൊണ്ടും കർമ്മശുദ്ധി കൊണ്ടും നമ്മുടെ മനം കവർന്ന പ്രിയപ്പെട്ട മേൽശാന...
08/02/2026

ബാലു സ്വാമിക്ക് സ്നേഹാദരം

തന്റെ സാത്വികമായ സാന്നിധ്യം കൊണ്ടും കർമ്മശുദ്ധി കൊണ്ടും നമ്മുടെ മനം കവർന്ന പ്രിയപ്പെട്ട മേൽശാന്തി ശ്രീ. നാരായണ മയ്യ ( ബാലു സ്വാമി ) പതിനാലു വർഷത്തോളം നീണ്ടു നിന്ന ഈശാനിമംഗലത്തപ്പൻ്റെ സേവനത്തിനു ശേഷം ജന്മനാട്ടിലേക്ക് മടങ്ങുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തോടുള്ള സ്നേഹാദര സൂചകമായി, ഈശാനിമംഗലം ശിവക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഒരു യാത്രയയപ്പ് യോഗം ശിവരാത്രി ദിവസം (2026 ഫെബ്രുവരി 15 ഞായർ ) രാവിലെ 10.30 ന് ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തുന്നു.

എല്ലാ ഭക്തജനങ്ങളും ഈ യോഗത്തിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

ഇന്ന് ക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു
02/02/2026

ഇന്ന് ക്ഷേത്രത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു

01/02/2026

#ഈശാനിമംഗലം #ഉത്സവം #ആറാട്ട്

പള്ളിവേട്ട
31/01/2026

പള്ളിവേട്ട

30/01/2026
30/01/2026

#ഈശാനിമംഗലം #ചെങ്ങാലൂർ #ഉത്സവം

Address

Chengaloor P O
Thrissur
680312

Opening Hours

Monday 6am - 10:30am
5:30pm - 7:30pm
Tuesday 6am - 10:30am
5:30pm - 7:30pm
Wednesday 6am - 10:30am
5:30pm - 7:30pm
Thursday 6am - 10:30am
5:30pm - 7:30pm
Friday 6am - 10:30am
5:30pm - 7:30pm
Saturday 6am - 10:30am
5:30pm - 7:30pm
Sunday 6am - 10:30am
5:30pm - 7:30pm

Telephone

+91-9995275250

Website

Alerts

Be the first to know and let us send you an email when ഈശാനിമംഗലം ശിവക്ഷേത്രം ചെങ്ങാലൂർ Eesanimangalam Siva Temple, Chengaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category