Marth Mariam Cathedral -Big Church,Thrissur

Marth Mariam Cathedral -Big Church,Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Marth Mariam Cathedral -Big Church,Thrissur, Church, Marth Mariam Valiyapally , Mar Thimoteus , High Road, Thrissur.

The Marth Mariam Church was constructed in 1814 by the command of king Ramavarma successor of sakthan thampuran.The orginal name of this church,the oldest church of trichur town was Vyakula Mathavin Pally”.Later changed to mart mariam church(syriac)

പരിശുദ്ധ മാർത്ത്  മറിയത്തിന്റെ ഓർമ്മ പെരുന്നാൾ നോടനുബന്ധിച്ച് തൃശ്ശൂർ വലിയപള്ളി ത്രിവർണ്ണ പ്രഭയിൽ.തൃശ്ശൂർ: പൗരസ്ത്യ കൽദാ...
13/08/2026

പരിശുദ്ധ മാർത്ത് മറിയത്തിന്റെ ഓർമ്മ പെരുന്നാൾ നോടനുബന്ധിച്ച് തൃശ്ശൂർ വലിയപള്ളി ത്രിവർണ്ണ പ്രഭയിൽ.

തൃശ്ശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ശക്തൻ തമ്പുരാൻ നിർമ്മിച്ചു നൽകിയ മാർത്ത് മറിയം വലിയ പള്ളിയിൽ, പരിശുദ്ധ കന്യകാ മറിയത്തിന്റെ ഓർമ്മ പെരുന്നാൾ മൂന്ന് ദിവസങ്ങളിലായി ആഘോഷിക്കും.
ആഗസ്റ്റ് 13ന് വ്യാഴാഴ്ച രാവിലെ 7ന്‌ വിശുദ്ധ കുർബാന. വൈകിട്ട് 5ന് സ്ലീവാരാധയും തുടർന്ന് നേർച്ച ആശിർവാദവും, വിവിധ ഇനം പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു തുടർന്ന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം വികാരി റവ. ഡേവിസ് തലോക്കാരൻ കശീശ നിർവഹിച്ചു.

ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 7ന്‌ വിശുദ്ധ കുർബാന. വൈകിട്ട് 5ന് റംശാ പ്രാർത്ഥന. 7ന് ഭക്തി നിർഭരമായ മെഴുകുതിരി പ്രദക്ഷിണം.
ആഗസ്റ്റ് 15 ശനിയാഴച രാവിലെ 7ന്‌ പെരുന്നാൾ വിശുദ്ധ കുർബാനക്ക്‌ വികാരി റവ. ഡേവിസ് തലോക്കാരൻ കശീശ കാർമികത്വം വഹിക്കും. തുടർന്ന്‌ സ്വാതന്ത്ര ദിനാഘോഷവും പരിശുദ്ധ കന്യക മാർത്ത് മറിയത്തിന്റെ നേർച്ച സമൂഹസദ്യ ആശീർവാദവും ഉണ്ടായിരിക്കും.
രാവിലെ 9 മുതൽ 1 വരെ ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ,സൗജന്യ നേത്ര പരിശോധന, രക്ത പരിശോധന, കേൾവി പരിശോധന, ദന്ത രോഗനിർണയം, ആയുർവേദം, കേശദാനം എന്നീ ക്യാമ്പുകളും ഉണ്ടായിരിക്കുന്നതാണ്.

Sojan P John
Pro
Marth Mariam Cathedral -Big Church,Thrissur

എല്ലാവർക്കും നമസ്കാരം,*മാർത്ത് മറിയം ഓർമ്മ തിരുന്നാൾ 2026 ഓഗസ്റ്റ് 15-ാം തിയ്യതി ശനിയാഴ്ച* വലിയപള്ളിയിൽ ആഘോഷിക്കുന്നു. ആ...
12/08/2026

എല്ലാവർക്കും നമസ്കാരം,

*മാർത്ത് മറിയം ഓർമ്മ തിരുന്നാൾ 2026 ഓഗസ്റ്റ് 15-ാം തിയ്യതി ശനിയാഴ്ച* വലിയപള്ളിയിൽ ആഘോഷിക്കുന്നു. ആയതിന്റെ ഭാഗമായി ഇടവക ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഇടവക യൂത്ത്സ് അസോസിയേഷന്റെ നേതൃത്വത്തിൽ *BLOOD DONATION CAMP*, *DENTAL CHECK UP CAMP*, *AYURVEDA CAMP* നടത്തുന്നു.....🩸🩺🥼

എല്ലാവരെയും വളരെ അധികം സന്തോഷത്തോടുകൂടി തിരുന്നാളിലേക്ക് സ്വാഗതം ചെയുകയും അതോടൊപ്പം എല്ലാവരുടെ സഹകരണവും ഞങ്ങൾ നടത്തുന്ന ക്യാമ്പിന് നൽകണം എന്നും അഭ്യർത്ഥിക്കുന്നു.....😇✨

Marth Mariam Cathedral -Big Church,Thrissur

Marth Mariam Cathedral -Big Church,Thrissur ഈ വർഷത്തെ ശൂനായ തിരുനാൾ കൊടിയേറ്റം അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി ...
09/08/2026

Marth Mariam Cathedral -Big Church,Thrissur
ഈ വർഷത്തെ ശൂനായ തിരുനാൾ കൊടിയേറ്റം അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി ഇന്ന് വി.കുർബ്ബാനക്കു ശേഷം നിർവ്വഹിച്ചു.

Metropolitan

വലിയ പള്ളിയിൽ മാർത്ത് മറിയത്തിന്റെ ഓർമ്മ പെരുന്നാൾ കോടിയേറ്റം  ആഗസ്റ്റ് 9 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക്‌ ശേഷം രാവിലെ 9 3...
09/08/2026

വലിയ പള്ളിയിൽ മാർത്ത് മറിയത്തിന്റെ ഓർമ്മ പെരുന്നാൾ കോടിയേറ്റം ആഗസ്റ്റ് 9 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക്‌ ശേഷം രാവിലെ 9 30am
തൃശ്ശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ശക്തൻ തമ്പുരാൻ നിർമ്മിച്ചു നൽകിയ മാർത്ത് മറിയം വലിയ പള്ളിയിൽ, പരിശുദ്ധ കന്യക മറിയത്തിന്റെ ഓർമ്മ പെരുന്നാളിന് ആഗസ്റ്റ് 9 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക്‌ ശേഷം കോടിയേറ്റം ഉണ്ടായിരിക്കും.
ആഗസ്റ്റ് 13ന് വ്യാഴാഴ്ച രാവിലെ 7ന്‌ വിശുദ്ധ കുർബാന.വൈകിട്ട് 5ന് സ്ലീവാരാധയും തുടർന്ന് നേർച്ച ആശിർവാദവും,വിവിധ ഇനം പച്ചക്കറി വിത്തുകളുടെ സൗജന്യ വിതരണവും ഉണ്ടായിരിക്കും
ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 7ന്‌ വിശുദ്ധ കുർബാന.വൈകിട്ട് 5ന് റംശാ പ്രാർത്ഥന. തുടർന്ന് 7ന് ഭക്തി നിർഭരമായ മെഴുകുതിരി പ്രദക്ഷിണം.
ആഗസ്റ്റ് 15 ശനിയാഴചരാവിലെ 7ന്‌ പെരുന്നാൾ വിശുദ്ധ കുർബാന. തുടർന്ന്‌ സ്വാതന്ത്ര ദിനാഘോഷവും പരിശുദ്ധ കന്യക മാർത്ത് മറിയത്തിന്റെ നേർച്ച സമൂഹസദ്യ ആശിവാദവും ഉണ്ടായിരിക്കും.

തുടർന്ന് രാവിലെ 9 മുതൽ 1 വരെ ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന, രക്ത പരിശോധന, കേൾവി പരിശോധന, ദന്ത രോഗനിർണയം, ആയുർവേദ ക്യാമ്പ്, എന്നിവയും ബ്ലഡ് ഡൊണേഷൻ ക്യാമ്പും കേശദാന ക്യാമ്പുകളും ഉണ്ടായിരിക്കുന്നതാണ്.

Sojan P John
Pro
Marth Mariam Big Church
Mob 9447126135

Mar Aprem Writer ✍️By parish member Sri Sajan Mampilly ✍️🙏Marth Mariam Cathedral -Big Church,Thrissur
09/07/2026

Mar Aprem
Writer ✍️
By parish member
Sri Sajan Mampilly ✍️🙏
Marth Mariam Cathedral -Big Church,Thrissur

"A true shepherd of mercy, a voice for the voiceless. His legacy of humility, inclusivity, and relentless love will cont...
07/07/2026

"A true shepherd of mercy, a voice for the voiceless. His legacy of humility, inclusivity, and relentless love will continue to echo....🙏

Mar Aprem 🙏
Marth Mariam Cathedral -Big Church,Thrissur

Happy Birthday,H.H Mar Awa Royel 💞Your unwavering faith and compassionate spirit are a true inspiration to our entire di...
04/07/2026

Happy Birthday,H.H Mar Awa Royel 💞
Your unwavering faith and compassionate spirit are a true inspiration to our entire diocese. May God continue to guide your ministry and grant you abundant health and peace

With love
Marth Mariam Cathedral -Big Church,Thrissur

Today's Newspaper 🗞️ *മാർ അപ്രേം മെത്രാപ്പോലീത്തൻ സുവർണ്ണ ജൂബിലി ഭവനദാന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു .*തൃശ്ശൂർ: പൗര...
20/06/2026

Today's Newspaper 🗞️

*മാർ അപ്രേം മെത്രാപ്പോലീത്തൻ സുവർണ്ണ ജൂബിലി ഭവനദാന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു .*

തൃശ്ശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയ പള്ളിയുടെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടികളിൽ ഉൾപെട്ട പ്രഥമ ഭവനദാന പദ്ധതിയായ വെങ്ങിണിശേരിയിലെ മാർ അപ്രേം മെത്രാപ്പോലീത്തൻ സുവർണ്ണ ജൂബിലി ഭവനദാന പദ്ധതിയിലൂടെ 10 വീടുകൾ നൽകിയിരുന്നു. ഇതിൻ്റെ രണ്ടാം ഘട്ടത്തിൻ്റ കല്ലിടൽ കർമ്മം അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത വെങ്ങിണിശേരിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നിർവഹിച്ചു.
ഇപ്പോൾ നിർമ്മാണോദ്ഘാടനം നടന്ന 18 വീടുകളുടെ പദ്ധതിയാണ് *മാർ ഔഗിൻ കുരിയാക്കോസ് ഭവന ദാന പദ്ധതി*. (ഇന്ത്യയിൽ 2023 ൻ നടന്ന പ്രഥമ മെത്രാപ്പോലീത്തൻ പട്ടാഭിഷേകത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ഭവന ദാനപദ്ധതി) 3 നിലകളിലായി നിർമ്മിക്കുന്ന 18 ഭവനങ്ങൾക്ക് ഏകദേശം 3 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് .
ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് ഏൽപ്പിക്കുന്നതാണ് എന്ന് മാർത്ത് മറിയം വലിയ പള്ളി പാരിഷ് കമിറ്റി അറിയിച്ചു.
വലിയ പള്ളി വികാരി റവ. ഫാദർ ഡേവിസ് തലോക്കാരൻ, മുൻ വികാരി റവ. ഫാദർ കെ ആർ ഇനാശു, അസിസ്റ്റൻറ് വികാരി റവ ഫാദർ ഫ്രെഡി ഡോൺ, ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീസ് ചെയർമാൻ അഭി J പൊന്മണിശ്ശേരി , വൈസ് ചെയർമാൻ ഗിഫ്റ്റൻ ജോസഫ്, കൈകാരന്മാരായ രാജു ഇമ്മട്ടി , വിൽസൺ ഇമ്മട്ടി, ആർക്കിടെക്ട് ഫ്രാൻസിസ് ചാണ്ടി , ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളായ ഐ ജി ജോയ് , ചാൾസ് ചിറ്റിലപ്പിള്ളി, സോജൻ പി ജോൺ, ആൻറണി അറങ്ങാശ്ശേരി , റോയ് ഇ ഐ ,സേവിയർ കൺസ്ട്രക്ഷൻസ് ഉടമ സേവിയർ മറ്റ് ഇടവക, സഭാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഫോട്ടോ അടിക്കുറിപ്പ് : മാർ ഔഗിൻ കുരിയാക്കോസ് ഭവന ദാന പദ്ധതി കല്ലിടൽ കർമ്മം അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത വെങ്ങിണിശേരിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നിർവഹിക്കുന്നു.
Sojan P John
PRO
Marth Mariam Big church,
Thrissur.

On this special day, may God's grace shine upon you just as your guidance has illuminated our lives. Happy birthday, dea...
18/06/2026

On this special day, may God's grace shine upon you just as your guidance has illuminated our lives.

Happy birthday, dear Rev Fr Freddy Don ,Asst Vicar Marth Mariam Cathedral -Big Church,Thrissur

Address

Marth Mariam Valiyapally , Mar Thimoteus , High Road
Thrissur
680001

Alerts

Be the first to know and let us send you an email when Marth Mariam Cathedral -Big Church,Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Marth Mariam Cathedral -Big Church,Thrissur:

Shortcuts

Share

Category