13/05/2026
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഭക്തിസാന്ദ്രമായി സമാപിച്ചു
സ്ഥലം: മൂന്ന് ദിവസങ്ങളിലായി ക്ഷേത്രത്തിൽ നടന്നുവന്ന പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. ക്ഷേത്രം തന്ത്രിയും മുൻ ഗുരുവായൂർ മേൽശാന്തിയുമായ തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടന്നത്. സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് വിപുലമായ അന്നദാനവും ഉണ്ടായിരുന്നു.