St Thomas Church, Padavarad

St Thomas Church, Padavarad Official Page for St Thomas Church, Padavarad, Thrissur, Kerala, India

ജാതി,മത, വ്യത്യാസമന്യേ പടവരാട് ഇടവകയിലെ ഏവർക്കും സ്വാഗതം, കേന്ദ്ര സമിതിക്കു വേണ്ടി സെക്രട്ടറി ടോണി എടത്തുരുത്തിക്കാരൻ( T...
18/03/2017

ജാതി,മത, വ്യത്യാസമന്യേ പടവരാട് ഇടവകയിലെ ഏവർക്കും സ്വാഗതം, കേന്ദ്ര സമിതിക്കു വേണ്ടി സെക്രട്ടറി ടോണി എടത്തുരുത്തിക്കാരൻ( Tony Thomas), 9961886771.

നമ്മൾ  വിഷമിക്കുന്നത് ഈശോയ്ക്ക് ഇഷ്ടമല്ല...
18/08/2014

നമ്മൾ വിഷമിക്കുന്നത് ഈശോയ്ക്ക് ഇഷ്ടമല്ല...

അമ്മ....എനിക്കും ഈശോക്കും ഒരേ അമ്മ....മാതൃദിനാശംസകൾ....
11/05/2014

അമ്മ....എനിക്കും ഈശോക്കും ഒരേ അമ്മ....
മാതൃദിനാശംസകൾ....

HAPPY   :-)
20/04/2014

HAPPY :-)

22/03/2014

പ്രഭാത പ്രാര്‍ത്ഥന....
അനുഗ്രഹ ദാതാവായ സർവേശ്വര, നീ ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ നന്മകൽക്കുമായി നന്ദി പറയുന്നു. ഞങ്ങളുടെ ജീവിതത്തിൽ കഷ്ട്ടങ്ങൾ വന്നപ്പോൾ നിന്നെ ഞങ്ങൾ തള്ളിപറഞ്ഞ നിമിഷങ്ങളെ ഓർത്തു ഞങൾ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. നാഥ, പൊറുക്കേണമേ. ഞങ്ങളുടെ നിരവധിയായ പാപങ്ങളെ ഓർത്തു വിലപിച്ചുകൊണ്ടു അങ്ങയുടെ മുൻപിൽ മുട്ടുകുത്തുന്നു.കുരിശുമരണത്തിലൂടെ ഞങ്ങളെ വീണ്ടെടുത്ത ഓ ദിവ്യ സ്നേഹമേ അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു, ഇനിയും പാപ വഴികൾ പിന്തുരടരാതെ, വിശുദ്ധ ജീവിതം നയിക്കുവാനുള്ള ശക്തിയും കൃപയും നല്കി ഞങ്ങളെ അനുഗ്രഹിക്കേണമേ,, ആമേൻ

ഉപവാസത്തിന്‍റെ മഹത്വം കുടികൊളളുന്നത് ഭക്ഷണ വര്‍ജനത്തില്‍ മാത്രമല്ല, പാപ പ്രവ്യത്തികളുടെ വര്‍ജനത്തിലും കൂടെയാണ്...
12/03/2014

ഉപവാസത്തിന്‍റെ മഹത്വം കുടികൊളളുന്നത് ഭക്ഷണ വര്‍ജനത്തില്‍ മാത്രമല്ല, പാപ പ്രവ്യത്തികളുടെ വര്‍ജനത്തിലും കൂടെയാണ്...

അതെ, ഒരു കാര്യം പറയാനാ.....ഈ ഭൂമിയില്‍ ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും ഈശോ നിന്നെ തള്ളിക്കളയില്ല കേട്ടോ....വിഷമിക്കല്ലേ, ഈ...
20/02/2014

അതെ, ഒരു കാര്യം പറയാനാ.....
ഈ ഭൂമിയില്‍ ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും ഈശോ നിന്നെ തള്ളിക്കളയില്ല കേട്ടോ....
വിഷമിക്കല്ലേ, ഈശോ നിന്നെ സ്‌നേഹിക്കുന്നു.

BE IN THE SHADE OF CROSS....
18/02/2014

BE IN THE SHADE OF CROSS....

പ്രഭാത പ്രാര്‍ത്ഥന....സ്നേഹപിതാവേ, അങ്ങ് ദാനമായി തന്നതെല്ലാം എന്റെ അധ്വാനഫലമായിക്കരുതി അഹങ്കരിച്ച അവസരങ്ങളെ ഓർത്ത്‌ ഞാൻ ...
27/01/2014

പ്രഭാത പ്രാര്‍ത്ഥന....സ്നേഹപിതാവേ, അങ്ങ് ദാനമായി തന്നതെല്ലാം എന്റെ അധ്വാനഫലമായിക്കരുതി അഹങ്കരിച്ച അവസരങ്ങളെ ഓർത്ത്‌ ഞാൻ മാപ്പപേക്ഷിക്കുന്നു. അങ്ങയുടെ കൃപയുടെ അരുവികൾ ഇല്ലെങ്കിൽ, യാതൊരു വിലയുമില്ലാത്ത പാഴ്ഭൂമിയാണ്‌ ഞാൻ, എന്റെ കർത്താവേ. രക്ഷകനായ യേശുവേ, അങ്ങയുടെ തിരുരക്തം വിലയായി നൽകി എനിക്കായി നേടിത്തന്ന സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ എന്റെ ആന്തരീക നേത്രങ്ങളെ തുറക്കണമേ, അവിടുത്തെ ആത്മാവിനാൽ നിറച്ച് എന്റെ ആത്മീയദാരിദ്ര്യം എനിക്ക് വെളിപ്പെടുത്തി തരണമേ. ആമ്മേൻ.
ഇന്നത്തെ ധ്യാനം....

ഉറങ്ങും മുൻപ്....കര്ത്താവേ നിന്റെ കരുണയുടെ കരതാരിൽ വിശ്രമിക്കാൻ പോകുന്ന ഞങ്ങളുടെ കഴിഞ്ഞ പകലിലേക്ക് ഞാൻ ഒന്ന് തിരിഞ്ഞുനോക...
21/01/2014

ഉറങ്ങും മുൻപ്....

കര്ത്താവേ നിന്റെ കരുണയുടെ കരതാരിൽ വിശ്രമിക്കാൻ പോകുന്ന ഞങ്ങളുടെ കഴിഞ്ഞ പകലിലേക്ക് ഞാൻ ഒന്ന് തിരിഞ്ഞുനോക്കട്ടെ. പ്രഭാതം മുതൽ ഇപ്പോൾ വരെ ഞാൻ ഈ ലോകമാകുന്ന സമുദ്രത്തിന്റെ ജീവിതമാകുന്ന തീരത്തുകൂടി നടക്കുകയായിരുന്നു നാഥ.. ആ തീരത്ത് ഞാൻ ഇന്നേ ദിവസം ഒറ്റക്കായിരുന്നു എന്നാണ് കരുതിയിരുന്നത്, പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ മറ്റൊരു വെക്തിയുദെ കാൽ പാടുകൾ കൂടി ഞാൻ കാണുന്നു നാഥാ .. നാഥാ ഞാൻ തിരിച്ചറിയുന്നു അത് അങ്ങയുടെതായിരുന്നു എന്ന്. .. കര്ത്താവേ ഈ ദിവസം എന്നെ കൈപിടിച്ച് നടത്തിയ സ്നേഹത്തിനു നന്ദിപറയുന്നു. ചില ഇടങ്ങളിൽ ഒരു ആളിന്റെ കാൽപ്പാടുകൾ മാത്രമേ ഞാൻ കണ്ടുള്ളൂ., കര്ത്താവേ ഞാൻ തിരിച്ചറിയുന്നു, എന്റെ വേദനകളിൽ എന്നെ താങ്ങിയെടുത്ത് നടന്ന അങ്ങയുടെ കാല്പാടുകളായിരുന്നു അവയെല്ലാം....ഞാൻ അങ്ങയെ വേദനിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കണേ നാഥാ.അങ്ങയുടെ ദാനമായ പ്രഭാതം കാത്തുഞാൻ അങ്ങയുടെ കരങ്ങളിൽ വിശ്രമിക്കട്ടെ. അവിടുന്ന് തിരുമനസ്സാകുന്നതുപൊലെ എന്നിൽ പൂര്ത്തിയാകട്ടെ,. പരിശുദ്ധ അമ്മെ നിന്റെ മക്കളായ ഞങ്ങള്ക്കുവേണ്ടി പ്രാർത്ഥിക്കണേ...ആമേൻ..

പ്രഭാത പ്രാര്‍ത്ഥന.....കർത്താവായ യേശുവേ, ഞങ്ങളുടെ രക്ഷകാ, ഞങ്ങളെ അങ്ങയുടെ അടുത്ത് വരാൻ അനുവദിക്കണമേ. കർത്താവേ, തണുത്തുറഞ...
19/01/2014

പ്രഭാത പ്രാര്‍ത്ഥന.....
കർത്താവായ യേശുവേ, ഞങ്ങളുടെ രക്ഷകാ, ഞങ്ങളെ അങ്ങയുടെ അടുത്ത് വരാൻ അനുവദിക്കണമേ. കർത്താവേ, തണുത്തുറഞ്ഞ ഞങ്ങളുടെ ഹൃദയം അങ്ങ് ചൂടുപിടിപ്പിക്കണമേ. പാപം നിറഞ്ഞ ഞങ്ങളുടെ ഹൃദയം അവിടുത്തെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ. ദുർബലമായ ഞങ്ങളുടെ ഹൃദയം അവിടുത്തെ ആത്മാവിനാൽ ശക്തിപ്പെടുത്തണമേ. ശൂന്യമായ ഞങ്ങളുടെ ഹൃദയം അവിടുത്തെ സാന്നിധ്യത്താൽ നിറയ്ക്കണമേ. കർത്താവായ യേശുവേ, ഞങ്ങളുടെ ഹൃദയം അങ്ങയുടേതാണ്, അങ്ങേക്ക് വേണ്ടി മാത്രം ഉള്ളതാണ്; അങ്ങുതന്നെ അത് ഏറ്റെടുക്കണമേ. ആമ്മേൻ.

ഇന്നത്തെ തിരുവചനം.

Address

Padavarad
Thrissur
680306

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5:30am - 8pm
Sunday 5:30am - 8pm

Telephone

04872352545

Website

Alerts

Be the first to know and let us send you an email when St Thomas Church, Padavarad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share