29/06/2025
നാളികേര ഉൽപാദനത്തിൽ കുറവ് വരുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് വി വി രാജേന്ദ്രൻ
സംസ്ഥാനത്തെ മലയോരമേഖലയിൽ നാളികേര ഉൽപാദനത്തിൽ കുറവ് വരുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്നും പരിഹാരം കണ്ടെത്തണമെന്നും സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ് വി വി രാജേന്ദ്രൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും കമ്പോളവില ഉയർന്നിട്ടുണ്ടെങ്കിലും ലഭ്യത കുറവായതിനാൽ അത് കർഷകർക്ക് ആശ്വാസമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റ് കിസാൻ ജനത സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിയ വിലയ്ക്ക് വളം വാങ്ങിയിട്ടാലും നാളികേര ഉൽപാദനം കൂടുന്നില്ല.
തെങ്ങ് കയറുന്നതിന് ആളുകളെ കിട്ടാതിരിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ഉപകരണ സഹായത്തോടെ തെങ്ങ് കയറുന്നതിന് കൂടുതൽ യുവാക്കൾക്ക് പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർഥിച്ചു. സോഷ്യലിസ്റ്റ് കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആർ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.
സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന സെക്രട്ടറി ജനറൽ ബി റ്റി രമ, സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി വിഷ്ണു വി രാജ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ ഇ മുഹമ്മദ് ബഷീർ മാസ്റ്റർ, സെക്രട്ടറി എം ഡി രാജീവ് എന്നിവർ സംസാരിച്ചു.
എഡ്ബിൻ ജോർജ് (പത്തനംതിട്ട, പി പി മോഹൻദാസ് (മലപ്പുറം), ബീജിഷ് രാജ് (കോഴിക്കോട്), ലിസ്സി എബ്രഹാം (കാസർഗോഡ്), അജി നേമം (തിരുവനന്തപുരം), കെ വി പ്രവിഷ് ( ത്യശ്ശൂർ), എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.