Chandrasseril Sree Bhadrakali Vishnumaya Temple

Chandrasseril Sree Bhadrakali Vishnumaya Temple Chandrasseril Sree Bhadrakali Vishnumaya Temple is a Hindu temple at kottapuram Thrissur district, Kerala state, India.

A few kilometer from Kodungallur Bhagavati Temple. Every month 1st Sunday has Pooja at Chandrasseril Sree Bhadrakali Vishnumaya Temple Every month 1st Sunday has Pooja at Chandrasseril Sree Bhadrakali Vishnumaya Temple.Opening time - Morning 9.00am to 1.00pm. Annual festival is conducted every march or April. The main deities are Bhadrakali,Vishnumaya,Muthappan and Nagaraja.

ശിവ ക്ഷേത്രത്തിൽ പൂർണ്ണ പ്രദക്ഷിണം അരുത്*ശിവക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റു ക്ഷേത്രങ്ങളിലെ പ്രദക്ഷിണത്തിൽ നിന്നും വ്യത്യാ...
16/02/2026

ശിവ ക്ഷേത്രത്തിൽ പൂർണ്ണ പ്രദക്ഷിണം അരുത്*
ശിവക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റു ക്ഷേത്രങ്ങളിലെ പ്രദക്ഷിണത്തിൽ നിന്നും വ്യത്യാസപ്പെട്ടതാണ് . ശിവക്ഷേത്രത്തിൽ ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വെക്കുമ്പോൾ യാതൊരു കാരണവശാലും ഓവ് മുറിച്ചു കടക്കരുത് .
ശിവഭഗവാന്റെ ശിരസ്സിലുള്ള ദേവഗംഗ ഒഴുകുന്നത് ഓവിലൂടെയാണെന്നു സങ്കൽപം .ഗംഗനദി ആണെന്ന സങ്കല്പമാണ് ഓവിന് . ഓവ് മറികടന്നു പ്രദക്ഷിണമരുതെന്ന് പറയുന്നതിന്റെ ഒരു കാരണമിതാണ് .കൂടാതെ താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളും ഇതിനു പിന്നിലുണ്ട് .
തന്ത്രശാസ്ത്രത്തിൽ എല്ലാദേവന്മാർക്കും ഉപരിയായ വർത്തിക്കുന്നത് പരമശിവനാണ് . പൂർണ്ണതയുടെ ദേവനായാണ് ഭക്തർ ശിവനെ ആരാധിക്കുന്നത് .ശരീരത്തിലെ ജഡാധാരങ്ങളിൽ ഏറ്റവും മുകളിലുള്ള സഹസ്രാര പത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവഭഗവാന് കല്പിച്ചിട്ടുള്ളത് .
അതുകൊണ്ടു തന്നെ ശിവലിംഗത്തിൽ അഭിഷേകം നടത്തുമ്പോൾ സഹസ്രാരപത്മത്തിൽ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേക ജലത്തോടൊപ്പം കലർന്നു വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ (ഓവ്) ഒഴുകുന്നു .
കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിന് സമീപമെത്തുമ്പോൾ സാധകൻ തന്നെ സഹസ്രാരപത്മം വരെ എത്തുന്നു എന്നതാണ് വിശ്വാസം . അതുകൊണ്ട് തന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമ തുല്യമായ പ്രക്രിയ ആണെന്ന് പറയാം .
ഓം നമഃശിവായ
Credit: Hinduism Malayalam

മംഗല്യ വരദായിനിയായ ശ്രീ പാർവതിദേവി ദർശനം നൽകുന്ന 12 ദിവസം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന്...
16/01/2026

മംഗല്യ വരദായിനിയായ ശ്രീ പാർവതിദേവി ദർശനം നൽകുന്ന 12 ദിവസം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലെ ഐതിഹ്യമിങ്ങനെ
കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നും വിളിക്കപ്പെടുന്ന ക്ഷേത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ശിവനും പാർവ്വതിയും ഒരേ ശ്രീകോവിലിൽ വ്യത്യസ്ത ദിശകളിലേക്ക് ദർശനമായി നിൽക്കുന്ന പ്രതിഷ്ഠയാണ് തിരുവൈരാണിക്കുളത്തുള്ളത്. ശിവൻ കിഴക്ക് ദിശയിലേക്കും പാർവ്വതി പടിഞ്ഞാറ് ദിശയിലേക്കും ദർശനമായി ഒരൊറ്റ ശ്രീകോവിലിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഒപ്പം സതീദേവിയുടെ പ്രതിഷ്ഠയുമുള്ള പുണ്യ ക്ഷേത്രം. തിരുവൈരാണിക്കുളം ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന നടതുറപ്പ് മഹോത്സവമാണ്. ആയിരക്കണക്കിന് ഭക്തരാണ് മഹോത്സവത്തിൽ പങ്കെടുത്ത് സായൂജ്യമടയാനെത്തുന്നത്. വർഷത്തിൽ 12 ദിവസം മാത്രമേ തുറന്നിരിക്കുകയുള്ളൂ. പരമശിവന്റെ ജന്മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര നാൾ മുതൽ അടുത്ത 12 ദിവസത്തേക്കാണ് നട തുറന്നിരിക്കുക. നടതുറപ്പു ചടങ്ങു മുതൽ, ശ്രീപാർവതി ദേവിയുടെ തോഴിമാരെന്ന സങ്കല്പത്തിലുള്ള ബ്രാഹ്മണിയമ്മ എന്ന സങ്കൽപ്പത്തിലുള്ള സ്ത്രീ കൂടി നിന്നാണ് പ്രധാന പൂജകൾക്ക് നേതൃത്വം നൽകുക. അകവൂർ മന, വെണ്മണി മന, വെടിയൂർ മന എന്നീ ബ്രാഹ്മണകുടുംബങ്ങളുടെ ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രനടത്തിപ്പുകൾ.പാർവതി ദേവിയാണ് പണ്ട് ശിവഭ​ഗവാന് ആവശ്യമായ നിവേദ്യം തയ്യാറാക്കിയിരുന്നത്. നിവേദ്യത്തിന് ആവശ്യമായ സാധനങ്ങൾ തിടപ്പള്ളിയിൽ എത്തിച്ച് നൽകുകയും ശേഷം തിടപ്പള്ളി അടച്ചിടുകയുമായിരുന്നു പതിവ്. നിശ്ചിത സമയത്തിനുള്ളിൽ നിവേദ്യം തയ്യാറാക്കിയിരുന്നു. ഈ നിവേദ്യം തയ്യാറാക്കിയിരുന്നത് ദേവി ആണ് എന്നതിൽ ചിലർക്ക് സംശയം തോന്നി. അങ്ങനെ ഒരു നാൾ നിവേദ്യം തയ്യാറാക്കാൻ സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ച ശേഷം ദർശനം നടത്താനെത്തി. സമയമാകും മുൻപ് തിടപ്പള്ളി തുറന്ന് നോക്കിയപ്പോൾ സർവ്വാഭരണവിഭൂഷിതയായി പാർവ്വതി ദേവി ഭക്ഷണം പാചകം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. തന്റെ രഹസ്യം പുറത്തായാൽ ദേവിയും കാഴ്‌ച കണ്ടവരും വിഷമത്തിലായി. ഇതോടെ ക്ഷേത്രം വിട്ടു പോകാൻ ദേവീ തീരുമാനിച്ചു. എന്നാൽ പോകരുതെന്ന വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് ദേവി തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്ത് വന്ന് ദർശനം നടത്തുന്നത് പുണ്യം ആയിരിക്കുമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതാണ് ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് പിന്നിലുള്ള വിശ്വാസം. തിരുവൈരാണിക്കുളത്തെ നടതുറപ്പ് മഹോത്സവ വേളയിൽ ശ്രീപാർവതീ ദേവിയെ ദർശിക്കുന്നത് മംഗല്യ വരദായകമാണ്.
Credit: Hinduism Malayalam

Address

PO Kandamkulam, Methala, Kottapuram
Thrissur
680669

Alerts

Be the first to know and let us send you an email when Chandrasseril Sree Bhadrakali Vishnumaya Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share