Nediyambath Sree Bhagavathi Kshethram - Vadanappally Thrissur

Nediyambath Sree Bhagavathi Kshethram - Vadanappally Thrissur Page Admin : Snehesh Gopi

24/02/2019
നെടിയമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രം തോറ്റം 2019
24/02/2019

നെടിയമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രം
തോറ്റം 2019

ഇന്ന് അത്തം....ഓണം എന്നും മലയാളികൾക് പഴമയിലേക്കുള്ള തിരിച്ചു പോക്കാണ്... കാലം എത്ര പുരോഗമിച്ചാലും ഓണസദ്യയും പൂക്കളം ഇടുന...
04/09/2016

ഇന്ന് അത്തം....

ഓണം എന്നും മലയാളികൾക് പഴമയിലേക്കുള്ള തിരിച്ചു പോക്കാണ്... കാലം എത്ര പുരോഗമിച്ചാലും ഓണസദ്യയും പൂക്കളം ഇടുന്നതും ഒന്നും ഇല്ലെങ്കിൽ ഒരു മലയാളിക്കും ഓണം പൂർണമാവില്ല.... തൃശൂർക്കാർക്കാണെങ്കിൽ പുലിക്കളിയും ....ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്ന് അത്തം..ജാതിയും മതവും നോക്കാതെ വിവേചനങ്ങൾ ഒന്നും ഇല്ലാതെ ആഘോഷിക്കാം ഈ ഓണം നമുക്ക് ഒരുമിച്ച്...

24/08/2016

Film-Aabhijathyam(1971) Lyrics & Music - P.Bhaskaran & A T Ummer.

14/01/2016

പ്രിയ സുഹൃത്തുക്കളെ , ഇന്ന് ജനുവരി 14 നു രാത്രി 01.29 നു പ്രസിദ്ധവും പവിത്രവുമായ മകര രവി സംക്രമം . അതി പൌരാണിക കാലം മുതൽ ഭാരതത്തിൽ ഈ മുഹൂർത്തം ( 2 നാഴിക = 48 മിനിറ്റ്) വളരെ പവിത്രമായി ആചരിച്ചു വരുന്നു. സംക്രമത്തിന് 24 മിനിറ്റ് മുൻപ് മുതൽ സംക്രമം കഴിഞ്ഞ് 24 മിനിറ്റ് വരെയാണ് ഇപ്രകാരം ആചരിക്കേണ്ടത് . ഇത്തവണ ഇത് അർദ്ധരാത്രിക്ക് ശേഷം വരുന്നു . അതായത് രാത്രി 1.05 മുതൽ 01.53 വരെ ഭവനത്തിൽ ഇഷ്ട മൂർത്തി യുടെ ചിത്രത്തിന് മുൻപിൽ അഞ്ചു തിരിയിട്ട നിലവിളക്കിൽ നെയ്‌ അഥവാ നല്ലെണ്ണ ഒഴിച്ച് കത്തിച്ച് സംക്രമ സമയത്ത് കർപ്പൂരം ഉഴിഞ്ഞ് പ്രാർഥിക്കുക
" ഓം സൂര്യായ ശീത രുചയെ
ധരണീ സുതായ സൌമ്യായ
ദേവ ഗുരുവേ ഭൃഗു നന്ദ നായ
സൂര്യാത്മജായ ഭുജഗായ ച
കേതവേ ച നിത്യം നമോ

ധഌമാസത്തിലെ തിരുവാതിര................കാലകാലനായ പരമശിവന്റെ ജന്മനക്ഷത്രം. മഞ്ഞിന്റെ കുളുര്‍മയില്‍ വ്രതശുദ്ധിയുടെ നിറവുമായാ...
26/12/2015

ധഌമാസത്തിലെ തിരുവാതിര................
കാലകാലനായ പരമശിവന്റെ ജന്മനക്ഷത്രം. മഞ്ഞിന്റെ കുളുര്‍മയില്‍ വ്രതശുദ്ധിയുടെ നിറവുമായാണ്‌ തിരുവാതിര കടന്നുവരുന്നത്‌. കൊല്ലവര്‍ഷത്തിലെ എല്ലാ മാസത്തിലും തിരുവാതിര നക്ഷത്രമുണ്ടെങ്കിലും ധഌമാസത്തിലെ തിരുവാതിരയ്‌ക്കാണ്‌ പ്രാധാന്യം. സ്‌ത്രീകള്‍ക്ക്‌ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ്‌ തിരുവാതിര. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിഌവേണ്ടി സ്‌തീകള്‍ തിരുവാതിര വ്രതം നോല്‍ക്കുന്നു. സ്‌ത്രീകള്‍ക്കു മാത്രമുള്ളതാണ്‌ ആര്‍ദ്രാവ്രതം. പണ്ടൊക്കെ തിരുവാതിരക്ക്‌ 7 ദിവസം വ്രതം നോല്‍ക്കുന്നു. രേവതിനാള്‍ പുലര്‍ച്ചെയുള്ള കുളിയോടെയാണ്‌ തിരുവാതിരവ്രതം ആരംഭിക്കുന്നത്‌. തിരുവാതിരപ്പാട്ടുപാടലും വെള്ളംതുടിച്ച്‌ മുങ്ങിക്കുളിക്കലും അലക്കിയവസ്‌ത്രമുടുക്കലും കണ്ണെഴുതി പൊട്ടുതൊടലും ദശപുഷ്‌പം ചൂടലും ഉറക്കമൊഴിക്കലുമൊക്കെ ഈ വ്രതത്തിന്റെ ഭാഗമാണ്‌.തിരുവാതിരത്തലേന്ന്‌ മകീര്യം നാള്‍ സന്ധ്യാസ്‌നാനവും എട്ടങ്ങാടി പുഴുങ്ങലും പ്രധാനമാണ്‌. ഇതില്‍ സ്‌നാനമാണ്‌ മുഖ്യചടങ്ങ്‌.
ധഌമാസത്തില്‍ തിരുവാതിര ഭഗവാന്‍ തന്റെ തിരുന്നാളാണ്‌ ….. എന്നു തുടങ്ങുന്ന തിരുവാതിരപ്പാട്ടുപാടിക്കൊണ്ടാണ്‌ സ്‌ത്രീകള്‍ കുളിക്കാന്‍ പോകുക. കുളികഴിഞ്ഞ്‌ ശിവക്ഷേത്രത്തില്‍ ദര്‍ശനം പ്രധാനമാണ്‌. തിരുവാതിരനാള്‍ അതിരാവിലെ പാട്ടുപാടി മുങ്ങിക്കുളിച്ച്‌ ഇണമുണ്ടുടുത്ത്‌ കണ്ണെഴുതി ദശപുഷ്‌പം ചൂടി കുരവയിട്ട്‌ വീട്ടിലെത്തി പാര്‍വതീ പരമേശ്വരന്‍മാരെ പൂജിക്കും. ദശപുഷ്‌പങ്ങള്‍ ഭഗവാഌചാര്‍ത്തുന്നു. ഇളനീരും ചെറുപഴവും കൂവ്വപ്പായസവുമൊക്കെയാണ്‌ പ്രഭാത ഭക്ഷണം. അരിഭക്ഷണം പതിവില്ല. ഉച്ചക്ക്‌ ചാമ, ഗോതമ്പ്‌, വരിനെല്ലരി എന്നിവകൊണ്ടാണ്‌ ഭക്ഷണം. കൂടെ മുതിര, ചേന, ചേമ്പ്‌ കാവുത്ത്‌, കായ എന്നിവകൊണ്ടുള്ള പുഴുക്കും പ്രധാനവിഭവമാണ്‌. ഊഞ്ഞാലാട്ടവും തിരുവാതിരക്കളിയുമുണ്ടാകും. പാതിരവരെ നീളും കളിയും പാട്ടും. വാല്‍ക്കണ്ണാടി അഷ്‌ടമംഗല്യത്തോടുകൂടി നടുവില്‍ വച്ചാണ്‌ കൈകൊട്ടിക്കളി. പാതിരാത്രിയില്‍ പാതിരാപ്പൂ ചൂടലും വെറ്റിലമുറുക്കലും തിരുവാതിരയ്‌ക്ക്‌ ശ്രദ്ദേയമാണ്‌.
പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞ്‌ ആദ്യംവരുന്ന ധഌമാസത്തിലെ തിരുവാതിരയാണ്‌ പൂത്തിരുവാതിര. ഈചടങ്ങിന്‌ മറ്റുസ്‌ത്രീകളേയും ക്ഷണിക്കുക പതിവാണ്‌. എല്ലാവരും ചേര്‍ന്ന്‌ പെണ്‍കുട്ടിയുടെ ദീര്‍ഘമാംഗല്യത്തിനായി പ്രാര്‍ഥിക്കും. മലയാളിയുടെ ആഘോഷങ്ങളില്‍ ഏറ്റവും അഌഭൂതിയേകുന്ന വിശേഷമാണ്‌ തിരുവാതിര. ശിവക്ഷേത്രങ്ങളില്‍ ഇന്നേദിവസം പ്രത്യേകപൂജകളും ചടങ്ങുകളും നടക്കുന്നു. കുളിരുകോരുന്ന ധഌമാസത്തില്‍ മലയാളത്തിന്റെ സുഗന്ധംവിതറി കടന്നുവരുന്ന തിരുവാതിര മങ്കകളുടെ ദേശീയോത്സവമാണ്‌........................
ഓം ഉമാമഹേശ്വരായനമഃ'...............

തിരുവാതിര വ്രതം,,,,,
ഇന്ന് (ഡിസംബർ 25) പകൽ 11.30ന് തിരുവാതിരവ്രതം ആരംഭിക്കുകയും പിറ്റേന്ന് ഡിസംബർ 26 -ാം തീയതി 10.30ന് ...
അവസാനിപ്പിക്കുകയും വേണം...
ദീര്‍ഘമംഗല്യത്തിന്‌ ഏറ്റവും ഫലപ്രദമായ നൊയമ്പാണ്‌ ധനുമാസത്തിലെ 'തിരുവാതിര വ്രതം'. ശിവഭഗവാന്റെ ജന്മദിനമാണ്‌ തിരുവാതിര. മകയിരം, തിരുവാതിര, പുണര്‍തം ഈ മൂന്നു ദിനങ്ങളുംകൂടി ചേര്‍ന്ന്‌ വ്രതമിരിക്കുന്നത്‌ ഉത്തമമാണ്‌. മകയിരം പുണര്‍തം നൊയമ്പ്‌ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വഭാവത്തിനും ഉയര്‍ച്ച നല്‍കുന്നു.പാര്‍വ്വതീദേവിയാണ്‌ തിരുവാതിരവ്രതം അനുഷ്‌ഠിച്ചിരുന്നത്‌. ദേവി ഗംഗാസ്‌നാനം നടത്തിയാണ്‌ വ്രതം അനുഷ്‌ഠിച്ചത്‌. അതിനാല്‍ കുളിക്കാനുപയോഗിക്കുന്ന ജലത്തില്‍ വിരല്‍മുക്കി മൂന്നുതവണ 'ഓം ഗംഗേ ച യമുന ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേസ്‌മിന്‍ സിന്നിധി കുരു' എന്ന മന്ത്രം ചൊല്ലി വെള്ളത്തെ ശുദ്ധീകരിക്കണം. കുളികഴിഞ്ഞ്‌ മഞ്ഞളും ചന്ദനവും ചേര്‍ത്ത്‌ നെറ്റിയില്‍ തൊടണം. കണ്ണെഴുതി കുങ്കുമം സീമന്തരേഖയില്‍ തൊടുക. അരി ആഹാരം വര്‍ജ്‌ജ്യമാണ്‌. ചേന, ചേമ്പ്‌, കാച്ചില്‍, കൂര്‍ക്ക, നനകിഴങ്ങ്‌, ചെറുചേമ്പ്‌, ചെറുകിഴങ്ങ്‌, മധുരക്കിഴങ്ങ്‌, ഏത്തക്കായ ഇവ പുഴുങ്ങി നിവേദിക്കുക. എട്ടങ്ങാടി, ഗോതമ്പ്‌, പയറ്‌, കടല, പഴവര്‍ഗം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കാം.'ഓം ശിവശക്‌തിയൈക്യരൂപിണിയേ നമഃ' എന്ന്‌ 108 പ്രാവശ്യം ഉരുക്കഴിക്കുന്നത്‌ ഭാര്യ ഭര്‍തൃബന്ധത്തിന്റെ ഐക്യത്തിന്‌ ഉത്തമമാണ്‌. ഉദ്ദിഷ്‌ട വിവാഹം നടക്കാന്‍ പെണ്‍കുട്ടികള്‍ 'ഓം സോമായ നമഃ' എന്ന്‌ 108 പ്രാവശ്യം ഉരുക്കഴിക്കുക. 'ഓം ഉമാമഹേശ്വരായനമഃ' എന്ന്‌ 108 തവണ ഉരുക്കഴിക്കുന്നതിലൂടെ ആണ്‍കുട്ടികള്‍ക്ക്‌ നല്ല ഭാര്യമാരെ ലഭിക്കുന്നതാണ്‌. തിരുവാതിര ദിനം ഉറക്കമിളയ്‌ക്കുന്നതും ഭജന, ശിവസഹസ്രനാമ പാരായണം, ഹാലാസ്യ മാഹാത്മ്യ പരായണം, നമഃശിവായ മന്ത്രജപം എന്നിവ നല്ലതാണ്‌. പുണര്‍തം ദിവസം ശിവനെ മനസ്സില്‍ ധ്യാനിച്ച്‌ ശിവക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച്‌ വ്രതമവസാനിപ്പിക്കുക.............................
'ഓം ശിവശക്‌തിയൈക്യരൂപിണിയേ നമഃ'

തിരുവാതിര വ്രതം ഡിസംബർ 25 ന്
തിരുവാതിര വ്രതത്തെ ക്കുറിച്ച് ലഘു വായി വിവരിക്കാം .മാർഗ്ഗ ശീർഷ മാസത്തിലെ ( മകയിരം നാളിനോട് ചേർന്ന് പൗർണമി വരുന്ന മാസം) തിരുവാതിര നാളിൽ ശിവ സങ്കൽപ്പത്തിൽ സ്ത്രീ ജനങ്ങൾ നടത്തുന്ന വൃതമാണ്‌ തിരുവാതിര വൃതം . ഉത്തമ വരനെ ലഭിക്കുവാൻ വേണ്ടി കന്യകകളും ദീർ ഘ മാംഗല്യത്തിനായി സുമംഗലികളും ഈ വൃതം അനുഷ്ഠിക്കുന്ന അഥവാ അനുഷ്ഠിക്കേണ്ടുന്ന വൃതമാണ് ഇത് . ഈ ദിവസം പൂർണ ചന്ദ്രനൊപ്പം ആർദ്രാ നക്ഷത്രവും സാഹാഹ്ന സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ ഒന്നിച്ചുയരും. ആർദ്രാ നക്ഷത്രം പരമ ശിവനെയും പൌർണമി ചന്ദ്രൻ ശ്രീ പാർവതിയെയും പ്രതിനിധീകരിക്കുന്നു . മകയിരം നാൾ മുതൽ വൃതം തുടങ്ങും . അരിയാഹാരം പാടില്ല എന്നതാണ് ഒരു ചിട്ട . അതിനായി എട്ടങ്ങാടി (കാച്ചിൽ , ചേന , നന കിഴങ്ങ് ,മധുരക്കിഴങ്ങ് കൂർക്ക , വലിയ ചേമ്പ് , ചെറിയ ചേമ്പ് , ചെറു കിഴങ്ങ് ) ഇവ ചേർത്തു ള്ള വിഭവം കഴിക്കുന്നതാണ് പതിവ് . ആർദ്രാ രാത്രിയിൽ ചന്ദനം , ചാന്ത് , കുങ്കുമം ഇവ ചാർത്തി അർദ്ധ നാരീശ്വരൻ , ഗണപതി എന്നിവരെ അർചിചു പാർവതീ സ്വയംവരം കഥ പാടി തിരുവാതിര കളിക്കും .പിറ്റേന്ന് കാലത്ത് ശിവങ്കൽ ദർശനം നടത്തി അഭിഷേകം നടത്തി തീർത്ഥം കുടിച്ച് പാരണ വീടി അരിയാഹാരം കഴിക്കും . വളരെ സം ക്ഷിപ്ത മായ വിവര മാണ് ഇവിടെ നൽകിയത് ഈ വർഷം ഡിസംബർ 24 നു വൈകിട്ട് മുതൽ വൃതം തുടങ്ങണം . 25 നു രാത്രിയിലാണ് തിരുവാതിര

ഇന്ന് കുചേലദിനംഇന്ന് ധനുമാസത്തിലെ മുപ്പെട്ട ബുധനാഴ്ച. ആദ്യത്തെ ബുധനാഴ്ച. ഇന്ന് കുചേലദിനം ആണ്. കൃഷ്ണഭഗവാന്റെ സുഹൃത്തും ഭക...
23/12/2015

ഇന്ന് കുചേലദിനം

ഇന്ന് ധനുമാസത്തിലെ മുപ്പെട്ട ബുധനാഴ്ച. ആദ്യത്തെ ബുധനാഴ്ച. ഇന്ന് കുചേലദിനം ആണ്. കൃഷ്ണഭഗവാന്റെ സുഹൃത്തും ഭക്തനുമായിരുന്ന കുചേലന് ഭഗവാൻ ഐശ്യര്യം കൊടുത്ത ദിനം ആണിന്ന്.

ഇന്ന് കുചേലദിനം
____________________

ഇന്ന് ധനുമാസത്തിലെ മുപ്പെട്ട ബുധനാഴ്ച. ആദ്യത്തെ ബുധനാഴ്ച. ഇന്ന് കുചേലദിനം ആണ്. കൃഷ്ണഭഗവാന്റെ സുഹൃത്തും ഭക്തനുമായിരുന്ന കുചേലന് ഭഗവാൻ ഐശ്യര്യം കൊടുത്ത ദിനം ആണിന്ന്.

thrikarthika aashamsakal
25/11/2015

thrikarthika aashamsakal

22/11/2015
05/11/2015

Page Admin : Snehesh Gopi

Address

Snehesh Gopi Nediyambath House
Thrissur

Telephone

+971552756690

Website

Alerts

Be the first to know and let us send you an email when Nediyambath Sree Bhagavathi Kshethram - Vadanappally Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Nediyambath Sree Bhagavathi Kshethram - Vadanappally Thrissur:

Share

Category