Sree Maheswara Temple Chelakkottukara- ശ്രീ മഹേശ്വര ക്ഷേത്രം ചേലക്കോട്ടുകര

  • Home
  • India
  • Thrissur
  • Sree Maheswara Temple Chelakkottukara- ശ്രീ മഹേശ്വര ക്ഷേത്രം ചേലക്കോട്ടുകര

Sree Maheswara Temple Chelakkottukara- ശ്രീ മഹേശ്വര ക്ഷേത്രം  ചേലക്കോട്ടുകര Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Maheswara Temple Chelakkottukara- ശ്രീ മഹേശ്വര ക്ഷേത്രം ചേലക്കോട്ടുകര, Hindu temple, Chelakkottukara, Thrissur.

ചേലക്കൊട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിൽ മകീര്യം ഉത്സവം 2026. വന്ന് ചേർന്നിരിക്കുന്നു. ഇന്ന് 19 03 26(1202 മീനം5 ഉത്രട്ടാ...
20/03/2026

ചേലക്കൊട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിൽ മകീര്യം ഉത്സവം 2026. വന്ന് ചേർന്നിരിക്കുന്നു. ഇന്ന് 19 03 26(1202 മീനം5 ഉത്രട്ടാതി) വ്യാഴാഴ്ച വൈകിട്ട് 7മണിക്ക് ക്ഷേത്രത്തിൽ വച്ച് നടന്ന കൊടിയേറ്റം.

ഭക്തിയുടെയും പ്രകാശത്തിന്റെയും പുണ്യരാത്രി, ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി പരിപാടികളിൽ നിന്ന് പകർത്ത...
17/02/2026

ഭക്തിയുടെയും പ്രകാശത്തിന്റെയും പുണ്യരാത്രി, ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി പരിപാടികളിൽ നിന്ന് പകർത്തിയ ചില നിമിഷങ്ങൾ.
ഓം നമഃശിവായ ! 🌙🔱

ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിൽ2026 ജനുവരി 3 ശനിയാഴ്ച(1201 ധനു 19, തിരുവാതിര നക്ഷത്രം)പ്രതിമാസം നടത്തിവരുന്ന തിര...
04/01/2026

ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിൽ
2026 ജനുവരി 3 ശനിയാഴ്ച
(1201 ധനു 19, തിരുവാതിര നക്ഷത്രം)
പ്രതിമാസം നടത്തിവരുന്ന തിരുവാതിര പൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു.

രാവിലെ 5.30ന് വിശേഷാൽ ഗണപതി ഹോമം, തുടർന്ന് രാവിലെ 9.00ന് തിരുവാതിര പൂജ ആരംഭിച്ചു. മഹാദേവന്റെ ഏറ്റവും വിശിഷ്ടമായ അഭിഷേകമായ രുദ്രാഭിഷേകം ഭക്തിപൂർവ്വം നടത്തപ്പെട്ടു. തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദ വിതരണം നടത്തി.

വൈകിട്ട് 5.30ന് ദീപം തെളിയിക്കൽ, ദീപാരാധന എന്നിവയ്ക്ക് ശേഷം വിവിധ മാതൃസമിതി അംഗങ്ങളുടെ മനോഹരമായ തിരുവാതിരക്കളി അരങ്ങേറി. തിരുവാതിരക്കളിയുടെ ഔപചാരിക ഉദ്ഘാടനം നടന്നു. ഈ അവസരത്തിൽ തൃശൂർ കോർപ്പറേഷൻ കൗൺസിലിലെ നാല് അംഗങ്ങളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

തുടർന്ന് പ്രസാദ വിതരണം നടന്നു. പ്രത്യേകമായി ഒരുക്കിയ ഊഞ്ഞാലാട്ടം ഭക്തജനങ്ങൾക്ക് ആത്മീയാനുഭവമായി.

പരിപാടിയിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, സഹകരിച്ച മാതൃസമിതി അംഗങ്ങൾക്കും, അഭ്യുദയകാംക്ഷികൾക്കും ശ്രീ മഹേശ്വര ക്ഷേത്രത്തിന്റെ നന്ദി അറിയിക്കുന്നു.

ശ്രീനാരായണ ഗുരുദേവന്റെയും മഹാദേവന്റെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. 🙏🕉️

ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട  ശ്രീ പ്രസാദ് തിരുമേനിയെ കുളം മുറ്റം ശ്രീ മഹാവിഷ്ണു സന്നിധിയിൽ വെച്ച് ക്ഷേത്രം ...
30/10/2025

ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ പ്രസാദ് തിരുമേനിയെ കുളം മുറ്റം ശ്രീ മഹാവിഷ്ണു സന്നിധിയിൽ വെച്ച് ക്ഷേത്രം ഉപദേശക സമിതിയുടെ മുൻ ഭാരവാഹികളും ചേലക്കൊട്ടുകര ശ്രീ മഹേശ്വര ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും പൂർണ്ണ കുമ്പം നൽകി സ്വീകരിച്ചു ഇന്ന് രാവിലെ എട്ടുമണിക്ക് 29 10 2025. സ്വീകരണാനന്തരം ശ്രീ പ്രസാദ് തിരുമേനി എല്ലാ ഭക്തർക്കും അനുഗ്രഹം നൽകുകയുണ്ടായി.

ചേലക്കൊട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിൽ വിജയദശമിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിന്റെ വിവിധ ദൃശ്യങ്ങൾ
03/10/2025

ചേലക്കൊട്ടുകര ശ്രീ മഹേശ്വര ക്ഷേത്രത്തിൽ വിജയദശമിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിന്റെ വിവിധ ദൃശ്യങ്ങൾ

"പ്രത്യേക അറിയിപ്പ്"🙏 നവരാത്രി യോടനുബന്ധിച്ച് നടത്തുവാൻ ഉദ്ദേശിച്ച ആത്മീയ പ്രഭാഷണം 2025 ഒക്ടോബർ 5 ഞായറാഴ്ച രാവിലെ 10 30 ...
03/10/2025

"പ്രത്യേക അറിയിപ്പ്"🙏 നവരാത്രി യോടനുബന്ധിച്ച് നടത്തുവാൻ ഉദ്ദേശിച്ച ആത്മീയ പ്രഭാഷണം 2025 ഒക്ടോബർ 5 ഞായറാഴ്ച രാവിലെ 10 30 ന് ക്ഷേത്രം ഊട്ടുപുരയിൽ നടത്തപ്പെടുന്നതാണ്. എല്ലാ ക്ഷേത്ര വിശ്വാസികളെയും ഈ കാര്യ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു

ചേലക്കൊട്ടുകര ശ്രീ മഹേശ്വര ക്ഷേത്രം ഭരണസമിതി

ശ്രീ മഹേശ്വര ക്ഷേത്രം ചേലക്കോട്ടുകര സന്നിധിയിൽ സിറ്റിയിൽ ലൈൻസ് ക്ലബ്ബിന്റെയും, പാലക്കാട് അഹല്യ ഹോസ്പിറ്റലിന്റെയും സംയുക്...
04/12/2024

ശ്രീ മഹേശ്വര ക്ഷേത്രം ചേലക്കോട്ടുകര സന്നിധിയിൽ സിറ്റിയിൽ ലൈൻസ് ക്ലബ്ബിന്റെയും, പാലക്കാട് അഹല്യ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 01 12 24 ഞായറാഴ്ച രാവിലെ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിന്റെ വിവിധ ദൃശ്യങ്ങൾ.

ചേലക്കോട്ടുക്കര ശ്രീമഹേശ്വര ക്ഷേത്രത്തിൽ ഇന്ന് നടന്ന ഓണാഘോഷം.
08/09/2024

ചേലക്കോട്ടുക്കര ശ്രീമഹേശ്വര ക്ഷേത്രത്തിൽ ഇന്ന് നടന്ന ഓണാഘോഷം.

ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ 170 ജന്മദിന ആഘോഷം ചേല കൊട്ടുക്കര ശ്രീ മഹേശ്വര ക്ഷേത്ര സന്നിധിയിൽ നടന്നപ്പോൾ ആയതിന്റെ വിവിധ...
20/08/2024

ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ 170 ജന്മദിന ആഘോഷം ചേല കൊട്ടുക്കര ശ്രീ മഹേശ്വര ക്ഷേത്ര സന്നിധിയിൽ നടന്നപ്പോൾ ആയതിന്റെ വിവിധ ദൃശ്യങ്ങൾ

02/06/2024
പ്രശസ്ത നാടകകൃത്തും നടനുമായ ജോസ് പായമേൽ നവതിയിൽ പ്രവേശിച്ചതിന്റെ ഭാഗമായി ശ്രീ മഹേശ്വര ക്ഷേത്രം ചേല കൊട്ട് കരയും എസ് എൻ ഡ...
02/06/2024

പ്രശസ്ത നാടകകൃത്തും നടനുമായ ജോസ് പായമേൽ നവതിയിൽ പ്രവേശിച്ചതിന്റെ ഭാഗമായി ശ്രീ മഹേശ്വര ക്ഷേത്രം ചേല കൊട്ട് കരയും എസ് എൻ ഡി പി യോഗം ചേല കൊട്ടുകര ശാഖയും സംയുക്തമായി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ബഹു: കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് : ശ്രീ കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു തുടർച്ചയായി 50 വർഷം തൃശ്ശൂർ പൂരം എക്സിബിഷനിൽ നാടകം നടത്തി,15000 സ്റ്റേജുകളിൽ നാടകം ഇന്ത്യയുടെ പല ഭാഗത്തുമായി അരങ്ങേറ്റം നടത്തിയതും, ഒട്ടനവധി നാടകങ്ങൾ എഴുതിയും, അഭിനയത്തിൽ മികവ് പുലർത്തിയും ജനശ്രദ്ധ നേടിയെടുത്ത വ്യക്തിത്വത്തി ന്റെ ഉടമയാണ് ശ്രീ ജോസ് പായമേൽ . 70 വർഷത്തെ കലാജീവിതം ആരോഗ്യ കാരണങ്ങളാൽ2013 ശേഷം വിട വാങ്ങിയ പ്രിയപ്പെട്ട ജോസേട്ടന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രത്യേക പ്രാർത്ഥനയോടെ ടിയാനെ ഷാള് അണിയിച്ച് മെമെന്റോ നൽകി അനുമോദിച്ചു.തുടർന്ന് 2023 -2024 അധ്യായന വർഷത്തിൽ SSLC & + 2 വർഷ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക മെമെന്റോ നൽകി അനുമോദനം നടത്തി. മുഴുവൻ വിദ്യാർത്ഥികളുടെ കൈവശം പുസ്തകം എത്തിക്കുന്നതിന്റെ ഭാഗമായി സൗജന്യ നിരക്കിൽ നോട്ടുപുസ്തകം നൽകുന്ന ചടങ്ങിന് പ്രത്യേക അനുമോദനം നൽകി. ശ്രീ മഹേശ്വര ക്ഷേത്രം പ്രസിഡണ്ട് കെ യു വേണുഗോപാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീമതി വസന്തകുമാരി വേണുഗോപാൽ ഗുരുധർമ്മ പ്രചരണ സഭ മാതൃസഭ ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാഷണം നടത്തുകയും ചെയ്തു,തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ അംഗങ്ങളായ ശ്രീമതി ലീല വർഗീസ്,ശ്രീമതി മേഴ്സി അജി, ശ്രീ സുനിൽ രാജ്, കുളമുറ്റം ക്ഷേത്രം സെക്രട്ടറി ശ്രീ സജേഷ്,വളർക്കാവ് ക്ഷേത്രം സെക്രട്ടറി പ്രസന്നൻ,കരിക്കാട്ടുകര ക്ഷേത്രം സെക്രട്ടറി അജിതൻ,എസ്എൻഡിപി യോഗം ചേലക്കൊട്ടുകര ശാഖാ പ്രസിഡണ്ട് സുരേഷ്,സെക്രട്ടറി പ്രമോദ്,ശ്രീ മഹേശ്വര ക്ഷേത്രം രക്ഷാധികാരി വിജയൻ പുളിക്കൽ,സോമൻ അമ്പലപ്പറമ്പിൽ എന്നിവർ സംസാരിച്ചു,യോഗത്തിൽ ക്ഷേത്രം സെക്രട്ടറി ഓ ക്കേ സത്യൻ നന്ദിയും ട്രഷറർ രജീഷ ദർശൻ നന്ദിയും പ്രകാശിപ്പിച്ചു

!പ്രത്യേക അറിയിപ്പ്!                      ശ്രീ മഹേശ്വര ക്ഷേത്രം ചേല കോട്ടുകര  എസ് എൻ ഡി പി യോഗം ചേല കോട്ടുകര ശാഖയും സംയു...
26/05/2024

!പ്രത്യേക അറിയിപ്പ്! ശ്രീ മഹേശ്വര ക്ഷേത്രം ചേല കോട്ടുകര എസ് എൻ ഡി പി യോഗം ചേല കോട്ടുകര ശാഖയും സംയുക്തമായി നടത്തുന്ന 2024 SSLC & +2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും പഠനത്തിന് ആവശ്യമുള്ള നോട്ടുപുസ്തകം 50% സൗജന്യ നിരക്കിൽ മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുന്ന ചടങ്ങും 31 05 2024 വെള്ളിയാഴ്ച 4 PM നെ ബഹു: കേരള റവന്യൂ വകുപ്പു മന്ത്രി അഡ്വക്കറ്റ് കെ രാജൻ നിർവഹിക്കും പ്രസ്തുത ചടങ്ങിൽ ശ്രീമതി വസന്തകുമാരി വേണുഗോപാൽ പ്രഭാഷണം നടത്തും. ചടങ്ങിൽ അനുമോദനം അർപ്പിച്ചുകൊണ്ട് തൃശ്ശൂർ കോർപ്പറേഷൻ വാർഡ് കൗൺസിൽ അംഗങ്ങളായ ശ്രീമതി മേഴ്സി അജി, ശ്രീ സുനിൽ രാജ്, ശാഖയുടെയും ക്ഷേത്രത്തിന്റെയും ഭാരവാഹികൾ സംസാരിക്കുന്നതാണ്. ഈ മഹനീയ ചടങ്ങ് ധന്യമാക്കുന്നതിനായി എല്ലാ കുടുംബ അംഗങ്ങളും സുഹൃത്തുക്കളുമായി ചടങ്ങ് സംഘടിപ്പിക്കുന്ന വേദിയായ ശ്രീ മഹേശ്വര ക്ഷേത്രത്തിൽ നാല് മണിക്ക് മുൻപായി സാന്നിധ്യം ഉറപ്പാക്കണമെന്ന് പ്രത്യേകം താൽപര്യപ്പെടുന്നു സ്നേഹ ബഹുമാനപൂർവ്വം സെക്രട്ടറി പ്രമോദ് എസ് എൻ ഡി പി യോഗം ചേലക്കൊട്ടുകര ശാഖ , & സെക്രട്ടറി ഓ ക്കെ സത്യൻ ശ്രീ മഹേശ്വര ക്ഷേത്രം ചേലക്കൊട്ടുകര NB" (1) SSLC & +2 പരീക്ഷയിൽ ഫുൾ A+ നേടിയ ചേല കോട്ടുകര, അഞ്ചേരി, വളർക്കാവ്, കുളമുറ്റം ക്ഷേത്രം പരിസരങ്ങളിൽ സ്ഥിരതാമസക്കാർ ആയ എല്ലാ കുടുംബ അംഗങ്ങളിലെ വിദ്യാർത്ഥികൾക്കും അർഹത ഉള്ളതാണ് മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോ സഹിതം 25 05 2024 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് മുൻപായി ശ്രീ മഹേശ്വര ക്ഷേത്രം ചേലക്കോട്ടുകര ഓഫീസിൽ എത്തിക്കേണ്ടതാണ്(2) നോട്ടുപുസ്തകങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികൾ 25 05 2024 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ശ്രീ മഹേശ്വര ക്ഷേത്രം ചേലക്കുട്ടുകര ഓഫീസിൽ അപേക്ഷ എത്തിക്കേണ്ടതാണ്(3) ഈ വിശേഷം നിങ്ങളുടെ അടുത്ത അയൽവാസിയെ അറിയിക്കുവാൻ മറന്നു പോകരുത്

Address

Chelakkottukara
Thrissur

Website

Alerts

Be the first to know and let us send you an email when Sree Maheswara Temple Chelakkottukara- ശ്രീ മഹേശ്വര ക്ഷേത്രം ചേലക്കോട്ടുകര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category