St.Lazer's Church, Kottappadi,Thrissur

St.Lazer's Church, Kottappadi,Thrissur The feast of St Laser has been celebrated every year on 2-3 January.

മദ്ധ്യ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയുടെ വടക്കുപടിഞ്ഞാറായി പ്രസിദ്ധ ഹൈന്ദവ തീര്‍ത്ഥ കേന്ദ്രമായ ഗുരുവായൂരിനും പ്രമുഖ വാണിജ്യ നഗരമായ കുന്നംകുളത്തിനും ഇടക്കുള്ള സ്ഥലമാണ് കോട്ടപ്പടി. ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ളീഹ സ്ഥാപിച്ച പാലയൂര്‍ പള്ളിയിയില്‍ നിന്നും 4 കി.മീ. ദൂരമേ ഇങ്ങോട്ടുള്ളു. കോഴിക്കോട് സാമൂതിരിയുടെ കീഴില്‍ സാമന്ത രാജാവായിരുന്ന പുന്നത്തൂര്‍ രാജാവ് തന്റെ കൊട്ടാരത്തിലെത്തുന്ന എണ്ണ തൊട്ട് ശുദ്ധം

വരുത്താനായി വിളിച്ചു വരുത്തപ്പെട്ടവരാണ് കോട്ടപ്പടിയിലെആദ്യ ക്രിസ്ത്യാനികള്‍. കോട്ടയുടെ പടിക്കല്‍ ഇരുവശവും പെരുകിയ അവര്‍ എ. ഡി.1400-ല്‍ പുന്നത്തൂര്‍ രാജാവിന്റ സഹായത്തോടെ പരി. കന്യകാമറിയത്തിന്റ നാമധേയത്തില്‍ ആദ്യ പള്ളി പണിതു.

1789-ലെ ടിപ്പുവിന്റെ 2-ാം പടയോട്ടം! ആ സംഘര്‍ഷത്തില്‍ അങ്ങാടിയും പള്ളിയും അഗ്നിക്കിരയായി. തകര്‍ന്നടിഞ്ഞ പള്ളിയെ വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തിലാണ് പുനരുദ്ധരിക്കപ്പെട്ടത്. അക്കാലത്ത് പണിത പള്ളിയാണ് ഇന്നു കാണുന്ന പഴയ പള്ളി. എങ്കിലും വിശ്വാസത്തെ പ്രതി രക്തം ചിന്തിയവരും, തങ്ങളുടെ പൂര്‍വ്വീകരുടെ പാരമ്പര്യത്തില്‍ അഭിമാനപൂരിതരായി ഏറെ ത്യാഗങ്ങള്‍ സഹിച്ച് ചെറുത്തു നിന്നവരും, ഇടവകയെ ഭാവിയുടെ വാഗ്ദാനമാക്കി തീര്‍ക്കുകയായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തില്‍ ചിലയിടത്തൊക്കെ സംഭവിച്ചതു പോലെ ഇവിടെയുണ്ടായിരുന്ന ക്രൈസ്തവര്‍ മതമാറ്റത്തിന് വിധേയരാകാതിരുന്നതും വിശ്വാസതീഷ്ണതയില്‍ പ്രാര്‍ത്ഥനയില്‍, കൂദാശകളുടെ ഐക്യത്തില്‍ ഒരേ മനസ്സോടെ ഒന്നിച്ചു നിന്നതും വിശുദ്ധ ലാസര്‍ മുത്തപ്പന്റേയും പരിശുദ്ധ മാതാവിന്റേയും അനുഗ്രഹം കൊണ്ടാണെന്ന് നിസ്സംശയം പറയാം. എന്നാല്‍ 1800-നോടടുത്ത കാലഘട്ടത്തില്‍, ആകസ്മികമായുണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് ദേവാലയ പ്രതിഷ്ഠ വിശുദ്ധ ലാസ്സറിന്റേതായി മാറി. അന്നുമുതല്‍ എല്ലാ കൊല്ലവും ജനുവരി 2,3 തിയ്യതികളില്‍ വി. ലാസ്സറിന്റെ തിരുന്നാള്‍ ആഘോഷിക്കാന്‍ തുടങ്ങി. ജനുവരി 20-ാം തിയ്യതി കഴിഞ്ഞു വരുന്ന ഞായറാഴ്ച വിശു ദ്ധ സെബാസ്റ്യാനോസിന്റെ തിരുന്നാള്‍ ചെറിയ തിരുന്നാളായി ആഘോഷിച്ചു വന്നു. എന്നാല്‍ 1990 മുതല്‍ രണ്ട് തിരുന്നാളുകളും സംയുക്തമായിട്ടാണ് കൊണ്ടാടി വരുന്നത്. എങ്കിലും പൂര്‍വ്വ പ്രതിഷ്ഠയായ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ പഴയകാല പതിവനുസരിച്ച് ആഗസ്റ് 15-ാം തിയ്യതികളില്‍ ഇന്നും ആചരിക്കുന്നു.

ഇന്നു 850-ല്‍ പരം കുടുംബങ്ങളുള്ള ഇടവകയില്‍ നിന്നും പിരിഞ്ഞു പോയ ഇടവകകളാണ് പേരകം, കാവീട്, വൈലത്തൂര്‍, അഞ്ഞൂര്‍, തിരുവെങ്കിടം(ഗുരുവായൂര്‍) എന്നീ ഇടവകകള്‍. തൃശ്ശൂര്‍ അതിരൂപതയുടെ വടക്ക് പടിഞ്ഞാറ് അതിര്‍ത്തിയായ പൊന്നാനിയില്‍ അസഹിഷ്ണുക്കളായ മത വിരോധികളുടെ എതിര്‍പ്പുകളെ തന്ത്രപൂര്‍വ്വം നേരിട്ട് സ്ഥലം വാങ്ങി പള്ളി പണിതത് കോട്ടപ്പടി ഇടവകയാണ്. തെക്കേ മലബാറിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ പാലക്കാട് നഗരത്തില്‍ ആദ്യ ക്രൈസ്തവ സമൂഹത്തിന് രൂപം കൊടുത്തത് നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്തിരുന്ന പള്ളിയുടെ എണ്ണക്കൊട്ടിലായിരുന്നു.300 വര്‍ഷത്തിലേറെ പഴക്കമുളള കെട്ടിടം ദേവാലയ സ്മരണകളുണര്‍ത്തി ഇന്നും ഇടവകയുടെ അഭിമാനമായി നിലകൊള്ളുന്നു.

02/01/2025
കോട്ടപ്പടി പെരുന്നാൾ 2023
02/01/2023

കോട്ടപ്പടി പെരുന്നാൾ 2023

25/12/2022

കോട്ടപ്പടി പെരുന്നാൾ കൊടി കയറി 😇

പാവറട്ടി പെരുന്നാൾ വെടിക്കെട്ട്‌ ✨️💫✨️⭐️
08/05/2022

പാവറട്ടി പെരുന്നാൾ വെടിക്കെട്ട്‌ ✨️💫✨️⭐️

പാവറട്ടി പെരുന്നാൾ ആശംസകൾ 😇
07/05/2022

പാവറട്ടി പെരുന്നാൾ ആശംസകൾ 😇

പാവറട്ടി തിരുനാളിന് കൊടിയേറി 😇
29/04/2022

പാവറട്ടി തിരുനാളിന് കൊടിയേറി 😇

Address

Kottappadi PO
Thrissur
680505

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Website

Alerts

Be the first to know and let us send you an email when St.Lazer's Church, Kottappadi,Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share