18/02/2023
ശിവ പഞ്ചാക്ഷരി മന്ത്രം
•••••••••••••••••••••••••••••••••
പ്രസിദ്ധമായ ശിവപഞ്ചാക്ഷര സ്തോത്രം ശിവനെയും, ന-മ-ശി-വാ-യ എന്ന അഞ്ച് പവിത്രമായ അക്ഷരങ്ങളുടെ ശക്തിയെയും സ്തുതിക്കുന്നു
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
നാഗേന്ദ്രഹാരായ തൃലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ ന കാരായ നമഃ ശിവായ
മന്താകിനി സലില ചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമതനാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്‌മൈ മ കാരായ നമഃ ശിവായ
ശിവായ ഗൗരി വദനബ്ജ ബ്രിന്ദ
സൂര്യയാ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ
വസിഷ്ഠ കുംഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ
തസ്മൈ വ കാരായ നമഃ ശിവായ
യജ്ഞസ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ
പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൌ
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ
ശിവ പഞ്ചാക്ഷരി മന്ത്രത്തിന്റെ അർത്ഥം
••••••••••••••••••••••••••••••••••••••••••••••••••••••••
നാഗരാജാവിനെ മാലയായി ധരിച്ചവനും മൂന്ന് നേത്രങ്ങളുള്ളവനും...
ദിവ്യഭസ്മം ദേഹമാസകാലം ചാർത്തിയവനും മഹാനായ തമ്പുരാനുമായവൻ
അനശ്വരനായവനും, നാല് ദിക്കുകളും വസ്ത്രമായി ധരിച്ച് സദാ നിർമലനായവനും
"ന" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് വന്ദനം
മന്ദാകിനി നദിയിൽ നിന്നുമുള്ള ജലത്താൽ ആരാധിക്കപ്പെടുന്നവനും ചന്ദനത്താൽ ലേപനം ചെയ്യപ്പെടുന്നവനും
നന്ദിയുടെയും പ്രേതങ്ങളുടെയും ചെകുത്താൻമാരുടെയും അധിപനും, മഹാനുമായ ഭഗവാൻ,
മന്ദാരം കൊണ്ടും മറ്റു പല പുഷ്പങ്ങൾ കൊണ്ടും പൂജിക്കപ്പെടുന്നവനും
"മ" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് നമസ്കാരം
അതി വിശിഷ്ടനും ഗൗരിയുടെ പനിനീർ വദനത്തെ പ്രശോഭിപ്പിക്കുന്ന ഉദിച്ചുയർന്ന സൂര്യനെപ്പോലെ ഉള്ളവനും
ദക്ഷന്റെ ത്യാഗത്തെ ശമിപ്പിച്ചവനും
കാളയുടെ രൂപം ചിഹ്നമായുള്ളവനും നീലകണ്ഠനും
"ശി" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് വന്ദനം
വസിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ തുടങ്ങിയ ഉത്തമരും ആദരണീയരുമായ മുനിമാരാലും
ദേവന്മാരാലും ആരാധിക്കപ്പെടുന്നവനും പ്രപഞ്ചത്തിന്റെ കിരീടമായവനും,
അഗ്നിയും സൂര്യനും ചന്ദ്രനും മൂന്നു കണ്ണുകൾ ആയി ഉള്ളവനും
"വ" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് നമസ്കാരം
യജ്ഞത്തിന്റെ മൂർത്തീഭാവമായവനും, ജടാധരനും
കൈയിൽ ത്രിശൂലമുള്ളവനും അനാദിയായവനും.
ദിവ്യനും, പ്രഭാമയനും, നാല് ദിക്കുകളും വസ്ത്രങ്ങളായി അണിഞ്ഞവനും,
"യ" എന്ന അക്ഷരം പ്രതിനിധീകരിക്കുന്നവനുമായ ആ ശിവന് നമസ്കാരം