Kuriachira St Joseph Church

Kuriachira St Joseph Church Official page of St Joseph's Church, Kuriachira

03/01/2026
തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ  റവ. ഫാ. ആന്റണി തെക്കിനിയത്ത് (90) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾതൃശ...
27/01/2022

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തെക്കിനിയത്ത് (90) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ
തൃശൂർ: കഠിനാദ്ധ്വാനിയായ അജപാലകൻ, കർമ്മനിരതനായ വികാരി, ആത്മീയ ഗുരു എന്നിങ്ങനെ സേവനമേഖലയിൽ പ്രശോഭിച്ച തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തെക്കിനിയത്ത് 2022 ജനുവരി മാസം 27-ാം തീയതി വൈകീട്ട് 5 മണിക്ക് അന്തരിച്ചു. മൃതസംസ്കാരം ജനുവരി മാസം 28 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് പുതുക്കാട് ഫൊറോന ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.
മൃതദേഹം 28-ാം തീയതി വെള്ളിയാഴ്ച രാവിലെ 6.30 ന് തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ വി. ബലിക്കുശേഷം 7.30 മുതൽ 8.30 വരെ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം പുതുക്കാടുളള (കാഞ്ഞൂപ്പാടം) ജ്യേഷ്ഠ സഹോദരന്റെ മകൻ തെക്കിനിയത്ത് ലോനപ്പൻ ജോസിന്റെ വസതിയിൽ രാവിലെ 9.15 മുതൽ 10.30 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10.30 ന് വീട്ടിൽ നിന്ന് മൃതസംസ്കാരശുശ്രൂഷകൾ ആരംഭിക്കുന്നതായിരിക്കും. രാവിലെ 11 മണി മുതൽ 2.30 വരെ പുതുക്കാട് ഫൊറോന പളളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
തൃശ്ശുർ അതിരൂപത പുതുക്കാട് ഇടവകയിലെ പരേതരായ കുഞ്ഞിപ്പാവു+കുഞ്ഞനം ദമ്പതികളുടെ മകനായി 1932 ജനുവരി 21 ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1960 മാർച്ച് 13ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.
ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരനായി ദൈവജനത്തിനായി ലൂർദ് കത്തീഡ്രൽ ഇടവകയിൽ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം ഇരിഞ്ഞാലക്കുട, പരിയാരം എന്നീ ഇടവകകളിൽ സഹവികാരിയായും വെളളാറ്റഞ്ഞൂർ, തയ്യൂർ, തിരൂർ, വെളപ്പായ, തങ്ങാലൂർ, വല്ലച്ചിറ, പല്ലിശ്ശേരി, കുരിയച്ചിറ, എരുമപ്പെട്ടി, പാത്രമംഗലം, കടങ്ങോട്, വെളളറക്കാട്, തൃപയാർ, അരണാട്ടുകര, ചെവ്വൂർ, പുത്തൻപീടിക, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ വികാരിയായും തൃശ്ശൂർ ബസിലിക്ക, പഴുവിൽ എന്നിവിടങ്ങളിൽ ഫൊറോന വികാരിയായും സെന്റ് മേരീസ് ഒാർഫനേജ് പ്രസ്, സെന്റ് മേരീസ് എെ. ടി. സി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്ന അദ്ദേഹം പ്രസ്ബിറ്ററൽ കൗൺസിൽ അംഗം, സ്ക്കൂൾ അഡ്വൈസറി അംഗം, സ്ക്കൂൾ ഇന്റർവ്യൂ ബോർഡ് അംഗം, വിവിധ സ്ക്കുളുകളുടെ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സേവനം ചെയ്ത ഇടവകകളിൽ പല നിർമ്മാണപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള ബഹു. അച്ചൻ 2008 ്രെബഫുവരി 6 മുതൽ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. പരേതരായ പൗലോസ്, ലോനപ്പൻ, കുഞ്ഞിലക്കുട്ടി, ഫാ. ജോസഫ് തെക്കിനിയത്ത്, റവ. സി. മലാക്കിയാസ് സി. എം. സി. എന്നിവർ സഹോദരങ്ങളാണ്.
ദൈവജനത്തിനായി അക്ഷീണം യത്നിച്ച് സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ട തെക്കിനിയത്ത് ബഹു. ആന്റണി അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലി.

21/10/2020

🌼🌼🌼🌼🌼🌼🌼🌼🌼 *ഫാ സിൻ്റോ തൊറയൻ (സ്വാന്ത്വനം : അസി.ഡയറക്ടർ - തൃശൂർ അതിരൂപത, ☎️: 9744285022)*🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

കുരിയച്ചിറ ഇടവകയിലെ നസ്രത്ത് യൂണിറ്റിലെ ജോസിൻ്റെ മകനായ യുവ വൈദികനാണ് ,കോവിഡ് മഹാമാരിയിൽപ്പെട്ട് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട അശരണർക്ക് മാലാഖയെ പോലെ വന്ന് സഹായിക്കാൻ ഓടിയെത്തുന്നത്. ✝️✝️✝️✝️✝️✝️✝️✝️✝️ *എൻ്റെ സഹോദരരേ, വിശ്വാസം ഉണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്ത് മേന്മയാണുള്ളത്..........?( യാക്കോബ് 2:14)*❇️❇️❇️❇️❇️❇️❇️❇️❇️❇️കോവിഡ് രോഗം വന്ന് മരിക്കുന്നവരെ അന്ത്യകർമ്മങ്ങൾക്കു ബന്ധുക്കളും സ്വന്തക്കാരും പ്രിയപ്പെട്ടവരും മാറി നിൽക്കുമ്പോൾ അവരിൽ യേശുവിനെ ദർശിച്ച് ,മരിച്ചവരെ അടയ്ക്കുന്നത് പുണ്യമെന്ന് വിശ്വസിച്ച് 40 ഓളം മൃത സംസ്ക്കാരങ്ങൾക്ക് സഹായിച്ച തൃശ്ശൂർ അതിരൂപതയിലെ സ്വാന്തനത്തിനും നേതൃത്വം നൽകുന്നതും സഹായിക്കുന്നതുമായ ആൻഡ്രൂസ് പിതാവിനും എല്ലാ വൈദികർക്കും സന്മനസുള്ള വളൻ്റിയേഴ്സിനും അഭിനന്ദനങ്ങൾ.👏👏👏👏👏👏👏👏👏👏

01/10/2020

യൂ ട്യൂബ് ചാനൽ വഴി ജപമാല പ്രക്ഷേപണം ചെയ്യുന്നത് കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി നേതൃത്വം. 1 -ാം തീയതിയിലെ ജപമാല ന.....

30/06/2020

Presenting Malayalam Christian Devotional Song Direction & Editing : Prasad K Produced By : Aalthara Media Cinematography : Akshay James Lyrics & Mus...

പ്രിയമുള്ളവരേ  പോപ്പ് ജോൺ  എൽ പി  സ്കൂളിലേക്ക്  പുതിയ  അധ്യയന  വർഷത്തേക്കുള്ള(2020-21)പ്രവേശന നടപടി കൾ ഇതിനോടകം  ആരംഭിച്...
23/05/2020

പ്രിയമുള്ളവരേ പോപ്പ് ജോൺ എൽ പി സ്കൂളിലേക്ക് പുതിയ അധ്യയന വർഷത്തേക്കുള്ള(2020-21)പ്രവേശന നടപടി കൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. LKG മുതൽ 4 വരെയാണ് പ്രവേശനം. KOVID ന്റെ പശ്ചാത്തല ത്തിൽ കുട്ടികളെ സ്ക്കൂളിൽ കൊണ്ടുവരാൻ ബുദ്ധി മുട്ടായതിനാൽ താഴെ കാണുന്ന ലിങ്കിൽ അപേക്ഷ ഫോമിൽ ക്ലിക്ക് ചെയ്ത് പ്രവേശനം നേടാവുന്നതാണ്. Birth certificate, aadhar, എന്നിവ പിന്നീട് ഓഫീസിൽ ഹാജരാക്കിയാൽ മതി. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സംശയങ്ങൾക്ക് വിളിക്കുക .V P Sholly ടീച്ചർ . Ph. 9400886738.P P Maggy ടീച്ചർ. Ph. 9744198699

2020-21 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ഫോം..രക്ഷിതാക്കൾ വിവരങ്ങൾ പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യേണ്ടതാണ്......

Address

Thrissur
680006

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 8pm
Saturday 8am - 5pm

Telephone

+914872253159

Alerts

Be the first to know and let us send you an email when Kuriachira St Joseph Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kuriachira St Joseph Church:

Share