27/01/2026
ക്ഷേത്ര വാദ്യകലാ പ്രമാണിയും കളമെഴുത്ത് ആചാര്യനുമായിരുന്ന പാലാ
ശങ്കര നാരായണ മാരാരുടെയും പാലാ മുരിക്കുംപുഴ കൊച്ചു പുരയ്ക്കൽ കല്യാണി മാരാസ്യാരുടെയും പുത്രനും, ദീർഘകാലം അഖില കേരള മാരാർ ക്ഷേമസഭയുടെ ജനറൽ സെക്രട്ടറിയും , സോപാനം മാസികയുടെ പത്രാധിപരുമായ
പുതുക്കോട് എസ് സദാശിവ മാരാർ(85, റിട്ടയേർഡ് ഡിസ്ട്രിക്ട് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, മലപ്പുറം) വാർദ്ധകൃസഹജമായ അസുഖം മൂലം 27-01-2026 ( ചൊവാഴ്ച) വൈകുന്നേരം വിഷ്ണു പാദം പൂകി. സംസ്കാരം ഐവർ മഠം ശ്മശാനത്തിൽ 28-01-26 ഉച്ചയ്ക്ക് 03:00 ന് .
ഭാര്യ: ഭാഗീരഥി അമ്മ (റിട്ട. അധ്യാപിക, SJHS പുതുക്കോട്), മകൻ : പുതുക്കോട് അഭിലാഷ് മാരാർ ( വാദ്യ കലാകാരൻ), മരുമകൾ : പ്രദീപ. കെ. വി.(ഹയർ സെക്കന്ററി അധ്യാപിക, GHSS tholannur). കൊച്ചുമക്കൾ : അർജുൻ. എ, ഐശ്വര്യ. എ. സഹോദരങ്ങൾ : വാഗീശ്വരി അമ്മ, പാർവതി (റിട്ട. Teacher), ലക്ഷ്മിക്കുട്ടി അമ്മ, രാജരാജേശ്വരി അമ്മ(റിട്ട. ഐ സി ഡി എസ് സൂപ്പർവൈസർ), പരേതനായ രാമമാരാർ (ഓമനക്കുട്ടൻ,കൊച്ചിൻ ദേവസ്വം ബോർഡ് ). 28/01/26 രാവിലെ 9 മുതൽ പുതുക്കോട് കിഴക്കേ ഗ്രാമത്തിലെ സ്വവസതിയിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും.