Thanikudam Online

Thanikudam Online Thanikudam is most cultural villege. It is the gods own villege in Thrissur district. Welcome to thanikudam city...

താണിക്കുടത്തമ്മക്ക് ആറാട്ട്.....16-07-2024
16/07/2024

താണിക്കുടത്തമ്മക്ക് ആറാട്ട്.....
16-07-2024

താണിക്കുടത്തമ്മയുടെ പുതിയ എണ്ണച്ചായചിത്രം.  ചിത്രകാരൻ എം.ജി. നാരായണൻ വരച്ച്താണിക്കുടം ഭഗവതി മിൽഎം.ഡി. നാഗമാണിക്യമാണ് ഇന്...
12/07/2024

താണിക്കുടത്തമ്മയുടെ പുതിയ എണ്ണച്ചായചിത്രം.
ചിത്രകാരൻ എം.ജി. നാരായണൻ വരച്ച്
താണിക്കുടം ഭഗവതി മിൽഎം.ഡി. നാഗമാണിക്യമാണ് ഇന്ന് (12 ജൂലായ് 24 ) ന് ദേവിയ്ക്ക് മുന്നിൽ സമർപ്പിച്ചത്.
1987 ൽ എം.ജിനാരായണൻ വരച്ച് ,ദേവിയ്ക്ക് സമർപ്പിച്ചചിത്രംക്ഷേത്ര പുനർനിർമ്മാണത്തിനിടെ കാണാതായി.നാഗമാണിക്യത്തിൻ്റെ ആവശ്യപ്രകാരം പഴയചിത്രം അതേ മാതൃകയിൽ അദ്ദേഹം പുനസൃഷ്ടിക്കുകയായിരുന്നു.

12/04/2022

വേല അറിയിപ്പ്...
ഇനി ഉറക്കമില്ലാത്ത 2 ദിനം...
14-04-22 വിഷുസംക്രമവേല...
ഏവർക്കും അമ്മയുടെ തിരുസന്നിധിയിലേക് സ്വാഗതം...

#താണികുടത്തമ്മ_ശരണം

വീഡിയോ കടപ്പാട് : താണികുടത്തിന്റെ സ്വന്തം പരിപ്പുട്ടൻ

താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ വിഷു സംക്രമ വേലാഘോഷം ഏപ്രിൽ  14 മേടം 1 ന്.ഏവർക്കും അമ്മയുടെ തിരുനടയിലേക്ക് സുസ്വാഗതം .......
11/04/2022

താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ
വിഷു സംക്രമ വേലാഘോഷം ഏപ്രിൽ 14
മേടം 1 ന്.

ഏവർക്കും അമ്മയുടെ തിരുനടയിലേക്ക് സുസ്വാഗതം .....

#താണിക്കുടം_ഭഗവതി_ക്ഷേത്രം
#വിഷുസംക്രമ_വേലാഘോഷം
#2022

11/06/2021

ഇന്ന് ഇടവമാസത്തിലെ മകയീരം നക്ഷത്രം
തനിക്കുടത്തമ്മക്ക് പിറന്നാൾ....
#അമ്മേ_ശരണം
#ദേവീ_ശരണം

മ്മ്‌ടെ അമ്പലത്തിന്റെ പുതിയ മുഖം..മീനുട്ട് കടവ്...
14/03/2021

മ്മ്‌ടെ അമ്പലത്തിന്റെ പുതിയ മുഖം..
മീനുട്ട് കടവ്...

കേരളത്തിലെ പരമോന്നത വാദ്യകലാ പുരസ്‌കാരമായ ശ്രീ. പല്ലാവൂർ അപ്പുമാരാർ സ്മാരക പുരസ്‌കാരം 2020 നേടിയ  ശ്രീ. കിഴക്കൂട്ട് അനിയ...
16/02/2021

കേരളത്തിലെ പരമോന്നത വാദ്യകലാ പുരസ്‌കാരമായ
ശ്രീ. പല്ലാവൂർ അപ്പുമാരാർ സ്മാരക പുരസ്‌കാരം 2020 നേടിയ
ശ്രീ. കിഴക്കൂട്ട് അനിയൻമാരാർക്ക് താണിക്കുടത്തിന്റെ ഒരായിരം
ആശംസകൾ..

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ പാനപറ ക്ഷേത്രങ്കണത്തിൽ വച്ച് തന്നെ എകീകരിച്ചിരിക്കുന്നു...എല്ലാവരെയും അറി...
15/01/2021

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ പാനപറ ക്ഷേത്രങ്കണത്തിൽ വച്ച് തന്നെ എകീകരിച്ചിരിക്കുന്നു...
എല്ലാവരെയും അറിയിക്കുക...

#അമ്മേ_ശരണം...
#ദേവീ_ശരണം...

തൃശൂർക്കാരുടെ സ്വന്തംചാക്കോള ഡോക്ടർകോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് 1967-ൽ എം.ബി.ബി.എസ്. ജയിച്ച് എത്തിയ വർഗീസ് ഡി. ചാക്...
19/11/2020

തൃശൂർക്കാരുടെ സ്വന്തം
ചാക്കോള ഡോക്ടർ

കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് 1967-ൽ എം.ബി.ബി.എസ്. ജയിച്ച് എത്തിയ വർഗീസ് ഡി. ചാക്കോള വീടിന്റെ കാർ ഷെഡ്ഡിൽ ഡിസ്പെൻസറി തുറന്നു. പരിശോധനാഫീസ് രണ്ടു രൂപ. സമ്പത്തും പ്രശസ്തിയുമല്ല ആതുരസേവനമേഖലയിൽ ലക്ഷ്യമിടേണ്ടതെന്ന പ്രതിജ്ഞ അക്ഷരംപ്രതി അനുസരിച്ചതിന്റെ ചരിത്രമാണ് ഇതുവരെയുള്ള ഈ ഡോക്ടറുടെ ജീവിതം. തൃശ്ശൂർ പെരിങ്ങാവിൽ ആതുരസേവനം 53 ആണ്ട് പിന്നിടുമ്പോൾ ഈ ഡോക്ടറുടെ ഫീസ് 50 രൂപ മാത്രം.

പെരിങ്ങാവിലെ ഡിസ്പെൻസറിയിൽ ഡോക്ടറുടെ സ്നേഹത്തോടെയുള്ള പെരുമാറ്റത്തിൽത്തന്നെ പാതി രോഗം മാറുമെന്ന് അനുഭവമുള്ളവർ പറയുന്നു. കുറിച്ചുകൊടുക്കുന്നത് ചെറിയ വിലയുള്ള മരുന്നുകൾ മാത്രം. മുന്നിലെത്തുന്ന എല്ലാവർക്കും തുല്യപരിഗണന. അവസാനരോഗിയെയും പരിശോധിച്ചശേഷം മാത്രം ഉറക്കം. പ്രായം 81-ലെത്തി. ജീവിതം തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം മാത്രം. നേത്രദാനം അപരിചിതമായിരുന്ന കാലത്ത് ഈ യജ്ഞത്തിലേക്ക് ഇറങ്ങി ഡോ. വർഗീസ് ചാക്കോള. തൃശ്ശൂർ ജില്ലയിൽ നേത്രപടലമെടുത്തുനൽകുന്ന ചുമതല ഏറ്റെടുത്തത് ഇദ്ദേഹമാണ്. 1974 മുതൽ 1995 വരെ നടത്തിയ ഈ സേവനം വഴി 200 പേർക്ക് കാഴ്ച കിട്ടി.

ചാക്കോള തറവാട്ടിലെ ദേവസിയുടെയും മേരിയുടെയും മകനായ വർഗീസ് ജീവിതസഖിയാക്കിയത് ഞാറയ്ക്കലിൽ പുത്തനങ്ങാടി വീട്ടിൽ ആലീസിനെയാണ്. ഡോക്ടറുടെ ഭാര്യയും മക്കളും ഡോക്ടറായിരിക്കണമെന്ന അലിഖിത കീഴ്വഴക്കവും ഇദ്ദേഹം തെറ്റിച്ചു. ആലീസ് വീട്ടമ്മയാണ്. മക്കൾ മായ, മഞ്ജു, ധിനു എന്നിവരും മരുമക്കൾ ജേക്കബ്, ടെൽഫി, റോസ്ലിൻ എന്നിവരിലാരും ഡോക്ടർമാരുമല്ല.

കടപ്പാട്...

താണിക്കുടം ഇന്നത്തെ ദൃശ്യം...
07/08/2020

താണിക്കുടം ഇന്നത്തെ ദൃശ്യം...

ലോക് ടൗണിൽ ഇളവുകൾ വന്നതോട് കൂടി ബസുകൾ ഓടി തുടങ്ങി.. താണിക്കുടം to  തൃശൂർ  റൂട്ടിൽ ഇന്ന് മുതൽ ഒരു ബസ് മാത്രമേ ഓടി തുടങ്ങീ...
21/05/2020

ലോക് ടൗണിൽ ഇളവുകൾ വന്നതോട് കൂടി ബസുകൾ ഓടി തുടങ്ങി..
താണിക്കുടം to തൃശൂർ റൂട്ടിൽ ഇന്ന് മുതൽ ഒരു ബസ് മാത്രമേ ഓടി തുടങ്ങീട്ടുള്ളു...
അതാണ് ഫ്രഡ്‌ഡിമോൻ ബസ്..
താണിക്കുടത്തിന്റ ബസ് ചരിത്രത്തിൽ വളരെ പ്രാധാന്യം ഉള്ള ബസ് ആണ് കുറ്റുമുക്ക് വഴിക്കുള്ള ഈ ബസ്..
ബസിന്റെ സാരഥി പുലി ബാബു ചേട്ടനും ഉടമസ്ഥനായ പ്രിൻസ് നും താണികുടത്തുകാരുടെ ഒത്തിരി നന്ദി...
താണികുടത്തുകാർക്ക് ഏറെ പ്രിയപ്പെട്ട ഈ ബസിന്റെ സമയക്രമം താഴെ ചേർക്കുന്നു...

Address

Kurichikkara Post
Thrissur
THANIKUDAM

Website

Alerts

Be the first to know and let us send you an email when Thanikudam Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category