08/08/2026
അല്ലാഹുവിന്റെ ഔലിയാക്കളുടെ കൈകളിലൂടെയല്ലാതെ അല്ലാഹുവിലേക്ക് എത്തിച്ചേരാൻ സാധിക്കുകയില്ല. കാരണം അവരാണ് ദിവ്യസന്നിധിയിലേക്കുള്ള കവാടം. അതിനാൽ അവരോട് അദബ് കാണിക്കുകയും അവരോട് വിനയം പ്രകടിപ്പിക്കുകയും ചെയ്യൽ അനിവാര്യമാണ്. അല്ലാഹുവിന്റെ ഔലിയാക്കളിൽ അവിശ്വസിക്കുകയും, തങ്ങളുടെ ആത്മാക്കൾക്ക് അല്ലാഹുവിലേക്കുള്ള എത്തിച്ചേരൽ നിഷേധിക്കുക വഴി സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിക്കുകയും, ചിന്തകളുടെ താഴ്‌വരകളിൽ ചുറ്റിത്തിരിയാൻ അതിനെ വിട്ടേക്കുകയും ചെയ്തവർ, അല്ലാഹു അവരുടെ തിന്മകളെ മറച്ചുവെക്കുകയോ അവരുടെ ആന്തരിക രഹസ്യങ്ങളെ പരിശുദ്ധമാക്കകയോ ചെയ്യില്ല. ദിവ്യദർശനത്തിന്റെ വഴിയിലേക്കോ ആത്മീയ പരിശ്രമങ്ങളുടെ രീതിയിലേക്കോ അവൻ അവരെ നയിക്കുകയുമില്ല. മറിച്ച്, ക്ഷീണത്തിന്റെയും പ്രയാസത്തിന്റെയും വഴിയിൽ മാത്രമാണ് അവനവർക്ക് അവസരം നൽകുന്നത്; അവസാനം രോഗാതുരമായ ഒരു ഹൃദയവുമായി അവർ അല്ലാഹുവെ കണ്ടുമുട്ടും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
إِذْ لَا وُصُولَ إِلَى اللَّهِ إِلَّا عَلَى يَدِ أَوْلِيَاءِ اللَّهِ لِأَنَّهُمْ بَابُ الْحَضْرَةِ، فَلَا بُدَّ مِنَ الْأَدَبِ مَعَهُمْ وَالْخُضُوعِ لَهُمْ. إِنَّ الَّذِينَ كَفَرُوا بِأَوْلِيَاءِ اللَّهِ، وَظَلَمُوا أَنْفُسَهُمْ حَيْثُ حَرَمُوهَا الْوُصُولَ، وَتَرَكُوهَا فِي أَوْدِيَةِ الْخَوَاطِرِ تَجُولُ، لَمْ يَكُنِ اللَّهُ لِيَسْتُرَ مَسَاوِئَهُمْ وَيُقَدِّسَ سَرَائِرَهُمْ، وَلَا لِيَهْدِيَهُمْ طَرِيقَ الْمُشَاهَدَةِ وَلَا كَيْفِيَّةَ الْمُجَاهَدَةِ وَإِنَّمَا يُمَكِّنُهُمْ مِنْ طَرِيقِ التَّعَبِ وَالنَّصَبِ حَتَّى يَلْقَوُا اللَّهَ بِقَلْبٍ سَقِيمٍ، وَالْعِيَاذُ بِالل
(Source: Bahr al-Madid. Translation: Suhail Khairy)