കോടാലി ഭഗവതി ക്ഷേത്രം

Directions

കോടാലി ഭഗവതി ക്ഷേത്രം ചേലക്കാട്ടുക്കര ഈഴവ സമാജം ശ്രീ ഭഗവതി ക്ഷേത്രം ട്രസ്റ്റ് കോടാലി
Reg. No112/IV/2022, Mob:- 9745 626 245

അമ്മേ നാരായണ....ദേവീ നാരായണ......        നാളെ 23/04/2024 ചൊവാഴ്ച ഹനുമദ് ജയന്തി പ്രമാണിച്ച്  ഹനുമാൻ സ്വാമിക്ക് സ്പെഷ്യൽ പ...
22/04/2024

അമ്മേ നാരായണ....ദേവീ നാരായണ......

നാളെ 23/04/2024 ചൊവാഴ്ച ഹനുമദ് ജയന്തി പ്രമാണിച്ച് ഹനുമാൻ സ്വാമിക്ക് സ്പെഷ്യൽ പൂജ ഉണ്ടായിരിക്കും.

വടമാലസമർപ്പണം, പഞ്ചാമൃതനിവേദ്യം, അവിൽനിവേദ്യം, കുങ്കുമാർച്ചന,വെറ്റിലമാല വഴിപാടുകൾ ഉണ്ടായിരിക്കും

സമയം. വൈകീട്ട് 6.30 to 7.30
വഴിപാടുകൾ ചെയ്യേണ്ടവര് മുൻകൂട്ടി പറയേണ്ടതാണ്

വടമാല 150
പഞ്ചാമൃത നിവേദ്യം 100
അവിൽനിവേദ്യം 30
കുങ്കുമാർചന 40
വെറ്റിലമാല 20

വഴിപാടുകള്‍ ചീട്ടാക്കുന്നതിന് 8907522117 വിളിക്കുക

സ്വാമിയേ ശരണമയ്യപ്പാ...അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക് കാടാമ്പുഴ ഭഗവതിക്ഷേത്രംരാവിലെ : 5Am ➖ 11Amവൈകിട്ട് : 3:30Pm ➖ 7Pmഗുര...
08/11/2023

സ്വാമിയേ ശരണമയ്യപ്പാ...

അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക്

കാടാമ്പുഴ ഭഗവതിക്ഷേത്രം
രാവിലെ : 5Am ➖ 11Am
വൈകിട്ട് : 3:30Pm ➖ 7Pm

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
രാവിലെ : 3Am ➖ 1Pm
വൈകിട്ട് :3Pm ➖ 9Pm

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം
രാവിലെ : 4.30Am ➖ 12Pm
വൈകിട്ട് : 4.30Pm ➖ 8:30Pm

കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4.30Pm ➖ 8Pm

ചോറ്റാനിക്കര ഭഗവതിക്ഷേത്രം
രാവിലെ : 3:30Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

കീഴ്ക്കാവ് ഗുരുതി
രാത്രി : 8.30Pm

വൈക്കം മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm

കടുത്തുരുത്തി മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm

മള്ളിയൂർ ഗണപതിക്ഷേത്രം
രാവിലെ : 4.30Am ➖ 12:30Pm
വൈകിട്ട് : 4.30Pm ➖ 8Pm

ഏറ്റുമാനൂർ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 5Pm ➖ 8Pm

കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
രാവിലെ : 5Am ➖ 11:30Am
വൈകിട്ട് : 5Pm ➖ 8Pm

കടപ്പാട്ടൂർ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

എരുമേലി വാവർപള്ളി +ശാസ്താക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

നിലക്കൽ മഹാദേവക്ഷേത്രം
രാവിലെ : 4Am ➖ 12Pm
വൈകിട്ട് : 4Pm ➖ 8Pm

പമ്പ ഗണപതിക്ഷേത്രം
രാവിലെ : 3Am ➖ 1Pm
വൈകിട്ട് : 4Pm ➖ 11Pm

ശബരിമല സന്നിധാനം
നെയ്യഭിഷേകം : 3.20Am ➖ 11.30Am
ഹരിവരാസനം : 10.50 Pm

നിലക്കൽ പമ്പ KSRTC നിരക്ക്
ഓർഡിനറി - Rs40
Ac ലോഫ്ലോർ - Rs90
ഇലക്ട്രിക് - Rs100

Vertual ക്യു വെരിഫിക്കേഷൻ പമ്പ നടപ്പന്തലിൽ ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ പ്രവർത്തിക്കുന്നു.

മിനറൽവാട്ടർ ബോട്ടിലുകൾ ലഭ്യമല്ല. ചുക്കുവെള്ള കൗണ്ടറിൽ നിന്നും വെള്ളം ശേഖരിക്കാനുള്ള കുപ്പി കരുതുക.

പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി
പുണ്യം പൂങ്കാവനം പദ്ധതിയോടു സഹകരിക്കുക.

മെഡിക്കൽ സെന്ററുകൾ 24മണിക്കൂറും സജ്ജമാണ്.

ഉരക്കുഴി തീർത്ഥത്തിലേക്കു പ്രവേശനം
വന്യമൃഗശല്യം കാരണം 4pm
വരെ മാത്രം.

ഏതാണ്ട് എല്ലാക്ഷേത്രങ്ങളിലും
പമ്പയിലും സൗജന്യഅന്നദാനങ്ങൾ ഉണ്ട്. സന്നിധാനത്ത് മാളികപ്പുറംക്ഷേത്രത്തിനു പിറകിലായി വലിയ അന്നദാനമണ്ഡപം ഉണ്ട്. വിരിവെക്കാനുള്ള സൗകര്യം അവിടെ
ലഭ്യമാണ്..

നല്ലൊരു തീർത്ഥാടനകാലം ആശംസിക്കുന്നു

സ്വാമി ശരണം🙏🏽

മാഹാത്മ്യം അറിഞ്ഞ് രുദ്രാക്ഷം ധരിക്കാം; ഫലങ്ങൾ ഏറെപരമശിവന്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. 14 ...
08/11/2023

മാഹാത്മ്യം അറിഞ്ഞ് രുദ്രാക്ഷം ധരിക്കാം;

ഫലങ്ങൾ ഏറെ
പരമശിവന്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. 14 രുദ്രാക്ഷങ്ങള്‍ മാത്രമേ ധരിക്കാൻ പാടുള്ളൂ. രുദ്രാക്ഷ ഐതീഹ്യം ദേവി ഭാഗവതത്തിലാണ് വിവരിച്ചിരിക്കുന്നത്.


പഞ്ചക്രത്യങ്ങളുടെയും നാഥനായ രുദ്രൻ്റെ ഉത്തമേന്ദ്രിയമായ അക്ഷമാണ് രുദ്രാക്ഷം. അതായത്, ഭഗവാൻ മഹാദേവൻ്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. ഇവയെ മുഖങ്ങളുടെ എണ്ണത്തിലും വ്യത്യസ്തമായ ഫലത്തിലും അടിസ്ഥാനപ്പെടുത്തിയാണ് തരംതിരിച്ചിരിക്കുന്നത്. ആകെയുള്ള 21 ൽ 14 രുദ്രാക്ഷങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ.

രുദ്രാക്ഷം ഐതീഹ്യം

ദേവീഭാഗവതത്തിലാണ് രുദ്രാക്ഷവുമായി ബന്ധപ്പെട്ട ഐതീഹ്യം വിവരിക്കുന്നത്. അതിശക്തനും പരാക്രമിയുമായ അസുര പ്രമാണിയായ ത്രിപുരൻ ദേവന്മാരെ പരാജയപ്പെടുത്തി ഏകചത്രാധിപതിയായി തീര്‍ന്നു. തുടര്‍ന്ന് സങ്കടത്തിലാഴ്ന്ന ദേവന്മാര്‍ ഭഗവാൻ മഹാദേവനെ സമീപിച്ച് പരാതി ബോധിപ്പിച്ചു. എന്നാൽ ത്രിപുരനെ എങ്ങനെ വധിക്കണം എന്ന ആലോചിച്ച് ഭഗവാൻ ധ്യാനത്തിൽ മുഴുകി. ഇതിന് ശേഷം കണ്ണുതുറന്നപ്പോള്‍ അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്. ഭഗവാൻ്റെ സൂര്യ നേത്രത്തിൽ നിന്ന് രക്ത നിറത്തിൽ 12 തരത്തിലുള്ള രുദ്രാക്ഷങ്ങളും ചന്ദ്ര നേത്രത്തിൽ നിന്ന് വെള്ള നിറത്തിൽ 16 തരത്തിലുള്ള രുദ്രാക്ഷങ്ങളും അഗ്നി നേത്രത്തിൽ നിന്ന് കറുപ്പ് നിറത്തിൽ 10 തരത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി.

ഭഗവദ്ഗീതയിലെ ഈ വചനങ്ങൾ നിങ്ങളെ മാറ്റിമറിക്കും

പതിനാല് തരം രുദ്രാക്ഷങ്ങള്‍
ഏകമുഖി രുദ്രാക്ഷം

വളരെ അമൂല്യമായതും ലഭിക്കാനേറെ ദുഷ്കരവുമായ രുദ്രാക്ഷങ്ങളിൽ ഒന്നാണ് ഏകമുഖി രുദ്രാക്ഷം. ഈ രുദ്രാക്ഷത്തില്‍ നാഗസര്‍പ്പങ്ങള്‍, ത്രിശുലം, ശിവലിംഗം എന്നിവ ദൃശ്യമാകും. ഏകമുഖി രുദ്രാക്ഷം ധരിച്ചാല്‍ ബ്രഹ്മഹത്യാദിപാപങ്ങള്‍ നശിക്കുകയും ഇന്ദ്രിയവിജയം സാധ്യമാവുകയും ബ്രഹ്മജ്ഞാനം വരെ ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ധനം, സന്തോഷം, അഭിവൃദ്ധി, ആഗ്രഹസാക്ഷാത്ക്കാരം എന്നിവയ്ക്കെല്ലാം ഏകമുഖി രുദ്രാപക്ഷ ധാരണമാണുത്തമം.

ദ്വിമുഖി രുദ്രാക്ഷം

ചന്ദ്രൻ അധിപനായ ഈ രുദ്രാക്ഷം ശിവപാര്‍വതിയുടെ അര്‍ദ്ധനാരിശ്വര സങ്കല്പ്പത്തിന്‍റെ അവതാരമായാണ് കാണുന്നത്. ഇത് ധരിച്ചാൽ സ്വന്തം ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാനും കുണ്ഡലിന്നിയുടെ ഉണര്‍വും ഉണ്ടാകുമെന്നുമാണ് വിശ്വാസം. ദാമ്പത്യബന്ധം ശക്തമാക്കാനും മാനസിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാനും ദ്വിമുഖി രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാണ്.

ത്രിമുഖി രുദ്രാക്ഷം

അഗ്നി ദേവതയായ ഈ രുദ്രാക്ഷം എല്ലാ പാപങ്ങളും ഭസ്മികരിക്കുമെന്നാണ് വിശ്വാസം. ഇതിൻ്റെ ധാരണം ത്രിമൂര്‍ത്തികളെ ആരാധിക്കുന്ന ഫലം ലഭിക്കും. സ്ത്രീകള്‍ താലിയോടൊപ്പം ത്രിമുഖി രുദ്രാക്ഷം ധരിച്ചാൽ സൗഭാഗ്യവതിയും ദീര്‍ഘസുമംഗലിയുമായി ഭവിക്കുമെന്നാണ് പറയപ്പെടുന്നത്. ത്രിമൂര്‍ത്തികളായ ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ പൂര്‍ണ അനുഗ്രഹത്തിനും ഇത് ഉത്തമമാണ്.

ചതുര്‍മുഖി രുദ്രാക്ഷം

ബ്രഹ്മസ്വരൂപമായ ചതുര്‍മുഖി രുദ്രാക്ഷം കഴിവ്, ഓര്‍മ്മ ശക്തി, ബുദ്ധി എന്നിവ വര്‍ധിക്കാന്‍ ഉത്തമമാണ്. ഈ രുദ്രാക്ഷം ധരിക്കുന്നതിലൂടെ ത്വക്കുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഇല്ലാതാകുമെന്നും പറയപ്പെടുന്നു. വിദ്യാവിജയം ഉണ്ടാകുന്നതിനും ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ധിക്കുന്നതിനും ഉത്തമമാണ്.

പഞ്ചമുഖി രുദ്രാക്ഷം

വ്യാഴം ദേവതയായ പഞ്ചമുഖി രുദ്രാക്ഷം ബുദ്ധിയേയും സൗന്ദര്യത്തെയും സ്വാധിനിക്കുമെന്നാണ് വിശ്വാസം. രക്തസമ്മര്‍ദ്ദം,അജിര്‍ണ്ണം, ദഹനക്കുറവ്, പ്രമേഹം, വൃക്ക-കര്‍ണ്ണരോഗങ്ങള്‍ എന്നിവയ്ക്ക് പഞ്ചമുഖി രുദ്രാക്ഷ ധാരണം ഫലപ്രദമാണ്.

ആദിത്യഹൃദയമന്ത്രം ജപിക്കാം; ജീവിതം മംഗളകരമാകും

ഷൺമുഖി രുദ്രാക്ഷം

കാര്‍ത്തികേയന്‍ ദേവതയായ ഈ രുദ്രാക്ഷം ജ്ഞാനം വര്‍ധിപ്പിക്കുകയും മത്സരബുദ്ധി ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഹൃദയ വേദന, മാനസിക വിഭ്രാന്തി, വലിവ്, സ്ത്രീ സംബന്ധിതമായ രോഗങ്ങള്‍ എന്നിവയ്ക്ക് ഉത്തമമായ പ്രതിവിധിയാണ് ഈ രുദ്രാക്ഷം. വിദ്യാര്‍ത്ഥികള്‍ ഷൺമുഖി രുദ്രാക്ഷം ധരിച്ചാൽ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും, ഓര്‍മ്മശക്തി നിലനിര്‍ത്താനും സഹായകരമാകും.

സപ്തമുഖി രുദ്രാക്ഷം

മഹാലക്ഷ്മി ദേവതയായ ഈ രുദ്രാക്ഷം ധരിച്ചാൽ സാമ്പത്തിക വിഷമങ്ങളില്‍നിന്നും കരകയറുകയും അകാല മൃത്യുവില്‍ നിന്ന് രക്ഷപെടുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇത് ധരിക്കുന്നത് ബുദ്ധി വികസനത്തിനും, മാനസ്സികശക്തിക്കും, മനോദുഃഖനിവാരണത്തിനും ഉത്തമമാണ്. കൂടാതെ ശനിദോഷ നിവാരണത്തിനും ഇവ ഫലപ്രദമാണ്.

അഷ്ടമുഖി രുദ്രാക്ഷം

ഗണപതി ദേവതയായ ഈ രുദ്രാക്ഷം തടസ്സങ്ങള്‍ അകറ്റി വിജയത്തിൽ എത്തിക്കുമെന്നാണ് വിശ്വാസം. കേതു ദശ കാലത്ത് ഇതു ധരിക്കുന്നത് ഉത്തമമാണ്. കൂടാതെ, രാഹുര്‍ദശ കാലത്ത് ഉണ്ടാകുന്ന ആപത്തുകളില്‍ നിന്നും രക്ഷനേടാനും ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ശ്വാസകോശരോഗങ്ങള്‍ എന്നിവ മാറാനും ഇത് ധരിക്കുക. .

നവമുഖി രുദ്രാക്ഷം

നവദുര്‍ഗ്ഗമാര്‍ ദേവതയായ ഈ രുദ്രാക്ഷം നവഗ്രഹങ്ങളുടെ പ്രീതിലഭിക്കുന്നതിന് ഉത്തമമാണ്. നവമുഖി രുദ്രാക്ഷം ധരിച്ചാൽ സന്താന പ്രാതി ഉണ്ടാക്കുകയും, ഹൃദ് രോഗങ്ങള്‍, ചർമ്മ രോഗങ്ങള്‍, സ്മോള്‍ പോക്സ് എന്നിവ തടയുമെന്നുമാണ് വിശ്വാസം. സ്ത്രീകള്‍ വലതു കൈയില്‍ ധരിക്കുന്നത് ഉത്തമമാണ്.

ദശമുഖി രുദ്രാക്ഷം

ജനാര്‍ദ്ദനൻ ദേവതയായ ഈ രുദ്രാക്ഷം ആപത്തുക്കളില്‍ നിന്ന് രക്ഷിക്കുകയും ഭൂത പ്രേത പിശാച് ബ്രഹ്മരക്ഷസ്സ് ഇത്യാദി ബാധദോഷങ്ങളെ അകറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇവ ധരിച്ചാൽ വീട്ടിലെ വാസ്തുദോഷം മാറുമെന്നാണ് പറയപ്പെടുന്നത്. ചുമ, വലിവ്, ടെന്‍ഷന്‍, ഹൃദ് രോഗങ്ങള്‍ എന്നിവ തടയാന്‍ ഏറെ സഹായിക്കുന്നതാണ് ഈ രുദ്രാക്ഷം.

ഏകദശമുഖി രുദ്രാക്ഷം

ഹനുമാന്‍ ദേവതയായ ഈ രുദ്രാക്ഷം ധരിച്ചാൽ അപകടമരണങ്ങളില്‍നിന്നും രക്ഷ ലഭിക്കുന്നതിനും എല്ലാ തലങ്ങളിലും വിജയം നേടുന്നതിനും ഫലപ്രദമാണ്. സ്ത്രീ സംബന്ധമായ പല രോഗങ്ങള്‍ക്കും നിവാരണി. ഒപ്പം സന്താന പ്രാപ്തിക്കും ഉത്തമം. ജ്ഞാനം, അറിവ്, ഭാഷാ പരിജ്ഞാനം, സാഹസികമായ ജീവിതം എന്നിവ പ്രദാനം ചെയ്യുമെങ്കിലും കബളിക്കപ്പെടാതെ മൗലികമായവ മാത്രം ഉപയോഗിക്കേണ്ടതാണ്.

ദ്വാദശിമുഖി രുദ്രാക്ഷം

ദാദ്വശ ആദിത്യന്മാര്‍ ദേവതയായ ഈ രുദ്രാക്ഷം നല്ല ഭരണാധികരിയാകാനും വ്യവസായം, വാണിജ്യം എന്നിവ അഭിവൃദ്ധിപെടാനും ഉത്തമാണെന്നാണ് വിശ്വാസം. ദേവപ്രീതിക്കും സൂര്യനെ പോലെ ശോഭിക്കാനും മേല്‍ക്കൈ നേടാനും ദ്വാദശിമുഖി രുദ്രാക്ഷം ധരിക്കുക. മഞ്ഞപ്പിത്തം തടയാന്‍ ഏറെ സഹായകമാണ്.

ത്രയോദശമുഖി രുദ്രാക്ഷം

ദേവേന്ദ്രന്‍റെ അവതാരമായ ഈ രുദ്രാക്ഷം ഭാഗ്യം, സൌന്ദര്യം, എന്നിവ വർധിപ്പിക്കുമെന്നാണ് വിശ്വാസം. ഇത് സ്ത്രീകള്‍ ധരിച്ചാൽ ആഗ്രഹങ്ങള്‍ സഫലീകരിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ, ആരോഗ്യം, ശ്രേയസ്സ്, കുടുംബ സന്തോഷം, ധനം, സംതൃപ്തി, സന്താനലബ്ധി, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്നു. ത്രയോദശമുഖി രുദ്രാക്ഷം ധരിച്ച വ്യക്തി എന്തുനല്ലകാര്യം മനസ്സില്‍ വിചാരിച്ചാലും അത് സാധിക്കും.

ചതുർദശമുഖി രുദ്രാക്ഷം

ശനി അധിപഗ്രഹമായ ഈ രുദ്രാക്ഷം ധരിച്ചാൽ ആറാം ഇന്ദ്രിയം ഉണര്‍ന്ന് അന്തര്‍ജ്ഞാനം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് ധരിക്കുന്നയാള്‍ എല്ലാ അപകടങ്ങളില്‍നിന്നും സങ്കടങ്ങളില്‍നിന്നും മാറ്റി നിര്‍ത്തപെടുകയും ഭൂത-പ്രേത-പിശാചുക്കളില്‍നിന്നും ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപെടുകയും ചെയ്യും. ഈ രുദ്രാക്ഷം ആരോഗ്യം, ധനം എന്നിവ പ്രധാനം ചെയ്യുന്നു. കൂടാതെ, നവഗ്രഹ പ്രീതിക്ക് ഉത്തമാണെന്നും പറയപ്പെടുന്നു.

സകല ദുഖവും ദുരിതവും അകലാൻ ഭദ്രകാളിപ്പത്ത് ജപിക്കാം

രുദ്രാക്ഷങ്ങളും അവയുടെ ഫലങ്ങളും
രുദ്രാക്ഷം ഫലം
ഒരു മുഖം ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും
രണ്ട് മുഖം ധ്വവിധ പാപങ്ങൾ നശിപ്പിക്കും
മൂന്ന് മുഖം സ്ത്രീഹത്യാപാപത്തെ നശിപ്പിക്കും
നാല് മുഖം നരഹത്യാപാപത്തെ നശിപ്പിക്കും
അഞ്ച് മുഖം സൗന്ദര്യം നൽകും
ആറ് മുഖം ബ്രഹ്മഹത്യാപാപം ഇല്ലാതാകും
ഏഴ് മുഖം പാപമുക്തി
എട്ട് മുഖം പാപകർമ്മങ്ങളിൽ നിന്ന് രക്ഷ
ഒൻപത് മുഖം ഭക്തിയും മുക്തിയും ലഭിക്കും
പത്ത് മുഖം ദുർശക്തികൾ മൂലമുള്ള പീഡകൾ ഇല്ലാതാകും
പതിനൊന്ന് മുഖം ആയിരം അശ്വമേധവും നൂറു വാജ്പേയവും പതിനായിരും ഗോധാനും നടത്തിയ പുണ്യം
പത്രണ്ട് മുഖം ഭയം മാറും, പാപമോക്ഷം
പതിമൂന്ന് മുഖം പാപമോക്ഷം
പതിനാല് മുഖം പരമശിവന് തുല്യനായി തീരും

എങ്ങനെ രുദ്രാക്ഷം ധരിക്കണം

വളരെ ശ്രദ്ധാപൂർവ്വം മാത്രമേ രുദ്രാക്ഷങ്ങൾ തിരഞ്ഞെടുക്കാവൂ. ശരിയായ രുദ്രാക്ഷം ആണോയെന്ന് പരിശോധിക്കുക. ദേവി ഭാഗവതത്തിൽ നാരായണ മഹർഷി നാരദനോടാണ് രുദ്രാക്ഷ മാഹാത്മ്യം വിവരിച്ചു നൽകുന്നത്. പാപകഴുത്തിൽ മുപ്പത്തിരണ്ട്, ശിരസ്സിൽ നാൽപ്പത്, കാതിൽ ആറു വീതം, കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്നാണ് രുദ്രാക്ഷ മാഹാത്മ്യത്തെ കുറിച്ച് പറയുന്നത്.
ഇതിന് ശേഷം ഒരേമുഖം ഉപയോഗിച്ച് ഇവ മാല കോർക്കുക. കഴുത്തിൽ അണിയുന്ന മാല ജപിക്കാൻ ഉപയോഗിക്കരുത്.

കോടാലി ദേവീക്ഷേത്രത്തിലെ രുദ്രാക്ഷമരത്തില്‍ ഉണ്ടായ രുദ്രാക്ഷങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും 10 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

ദേവിക്ക് ചെറുനാരങ്ങമാലഹനുമാന്‍  സാമിയ്ക്ക് വടമാല, വിഷ്ണുമായ സ്വമിയക്ക് കലശം (ശുദ്ധ കലശം),..
28/10/2023

ദേവിക്ക് ചെറുനാരങ്ങമാല
ഹനുമാന്‍ സാമിയ്ക്ക് വടമാല,
വിഷ്ണുമായ സ്വമിയക്ക് കലശം (ശുദ്ധ കലശം),..

വിദ്യാഗോപാല മന്ത്രാര്‍ച്ചനകോടാലി ശ്രീ ഭഗവതി ക്ഷേത്രം -  2023 ഒക്ടോബര്‍ 24 (1199 തുലാം 7) വിജയദശമി ദിനത്തില്‍ രാവിലെ 9.00...
24/10/2023

വിദ്യാഗോപാല മന്ത്രാര്‍ച്ചന

കോടാലി ശ്രീ ഭഗവതി ക്ഷേത്രം - 2023 ഒക്ടോബര്‍ 24 (1199 തുലാം 7) വിജയദശമി ദിനത്തില്‍ രാവിലെ 9.00 മണിയ്ക്ക വിദ്യാഗോപാല മന്ത്രാര്‍ച്ചനയും സരസ്വതി പൂജയും നടത്തി

ഭഗവത്പാദങ്ങളില്‍ നടത്തുന്ന അര്‍ച്ചനയ്ക്ക് ക്ഷേത്രം ശാന്തി വിനയന്‍ നേത്യത്വം നല്‍കി.

വിജയത്തിന്‍റേയും ധര്‍മ്മ സംരക്ഷണത്തിന്‍റേയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനങ്ങള്‍ ഭക്ത്യാദരപൂര്‍...
24/10/2023

വിജയത്തിന്‍റേയും ധര്‍മ്മ സംരക്ഷണത്തിന്‍റേയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം അറിഞ്ഞ് ആചരിക്കണം. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാള്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് നാള്‍ ലക്ഷിമിയായും അവസാന മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രി ആഘോഷത്തില്‍ പ്രാധാന്യം.

മഹാ നവമി , ദുർഗ്ഗാ നവമി എന്നും അറിയപ്പെടുന്നു , ഹിന്ദു ഉത്സവമായ നവരാത്രി അല്ലെങ്കിൽ ദുർഗ്ഗാ പൂജയുടെ 9-ാം ദിവസമാണ് ,ഉത്സവ...
23/10/2023

മഹാ നവമി , ദുർഗ്ഗാ നവമി എന്നും അറിയപ്പെടുന്നു , ഹിന്ദു ഉത്സവമായ നവരാത്രി അല്ലെങ്കിൽ ദുർഗ്ഗാ പൂജയുടെ 9-ാം ദിവസമാണ് ,

ഉത്സവത്തിന്റെ ഉത്ഭവം ദുർഗ്ഗാ ദേവിയും അസുരനായ മഹിഷാസുരനും തമ്മിലുള്ള ഐതിഹാസിക യുദ്ധമാണ്. നമുക്ക് ചുറ്റുമുള്ള ലോകത്തിലും എല്ലായിടത്തും മനുഷ്യരുടെ ഹൃദയങ്ങളിലും മനസ്സുകളിലും നടക്കുന്ന നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകമാണിത്.

ദേവിയും അസുരനും തമ്മിലുള്ള നീണ്ട യുദ്ധത്തിൽ ദേവിയെ മാരകമായി മുറിവേൽപ്പിച്ച ദിവസമാണ് മഹാ നവമി. അടുത്ത ദിവസം, വിജയദശമി എന്ന് വിളിക്കപ്പെടുന്ന യുദ്ധത്തിന്റെ പത്താം ദിവസം , ഒടുവിൽ ദേവിയാൽ അസുരനെ കീഴടക്കുന്നതാണ്. അതുകൊണ്ടാണ്, മഹാ നവമി ആഘോഷങ്ങളിൽ, ദുർഗ്ഗാ ദേവിയെ മഹിഷാസുരമർദ്ധിനിയുടെ അല്ലെങ്കിൽ "മഹിഷാസുരനെ കൊന്നവൾ" എന്ന അവതാരത്തിൽ ആരാധിക്കുന്നത്.

മഹാ നവമിയുടെ പ്രാധാന്യം

മഹിഷാസുരനെതിരെ ദുർഗ്ഗാദേവിയുടെ ഒമ്പത് ദിവസത്തെ യുദ്ധത്തിന്റെ പരിസമാപ്തിയെന്ന നിലയിൽ മഹാ നവമിക്ക് ആത്മീയ പ്രാധാന്യമുണ്ട്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെ ഇത് പ്രതീകപ്പെടുത്തുന്നു, വിജയ ദശമിയിൽ പുതിയ ശ്രമങ്ങൾ ആരംഭിക്കുന്നതിന് ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

മഹാ നവമിയുടെ ആചാരങ്ങൾ

ദക്ഷിണേന്ത്യയിൽ, ദേവിയെ മാത്രമല്ല, ഉപകരണങ്ങൾ, യന്ത്രങ്ങൾ, സംഗീതോപകരണങ്ങൾ, പുസ്തകങ്ങൾ, ഉപകരണങ്ങൾ, വാഹനങ്ങൾ പോലും ആരാധിക്കുന്ന ഒരു പ്രമുഖ പാരമ്പര്യമാണ് ആയുധപൂജ. വിജയ ദശമി ദിനത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഈ ആചാരം നിർണായകമാണ്. ചില പ്രദേശങ്ങളിൽ, കുട്ടികൾ ഈ ദിവസം സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുന്നു.

ഉത്തരേന്ത്യയിലും കിഴക്കൻ ഇന്ത്യയിലും, കന്യാപൂജനം നടത്തപ്പെടുന്നു, ഒമ്പത് കന്യക പെൺകുട്ടികളെ ദുർഗ്ഗാദേവിയുടെ പ്രകടനങ്ങളായി ആരാധിക്കുന്നു. ആചാരപരമായ കാൽകഴുകൽ, കുങ്കുമം, ചന്ദനം എന്നിവ പുരട്ടുക, പുതുവസ്ത്രങ്ങൾ സമർപ്പിക്കുക, മന്ത്രങ്ങൾ, ധൂപം എന്നിവ ഉപയോഗിച്ച് ചടങ്ങുകൾ നടത്തുക എന്നിവയിലൂടെ അവരെ ആദരിക്കുന്നു. സ്‌നേഹത്തിന്റെയും ആദരവിന്റെയും അടയാളമായി ഈ പെൺകുട്ടികൾക്ക് പ്രത്യേക ഭക്ഷണവും സമ്മാനങ്ങളും നൽകുന്നു.

കിഴക്കൻ ഇന്ത്യയിൽ, മഹാ നവമി ദുർഗ്ഗാ പൂജയുടെ മൂന്നാം ദിവസമാണ്, ഇത് പുണ്യസ്നാനവും ഷോഡശോപചാര് പൂജയും കൊണ്ട് അടയാളപ്പെടുത്തുന്നു. ദേവി ദുർഗ്ഗയെ മഹിഷാസുരമർദിനിയായി ആരാധിക്കുന്നു, ഇത് എരുമ രാക്ഷസനായ മഹിഷാസുരനെതിരായ അവളുടെ വിജയത്തെ സൂചിപ്പിക്കുന്നു.

നവരാത്രിയിലെ ഒമ്പത് ദിവസവും പൂജകൾ നടത്തുന്നതിന് തുല്യമായി കണക്കാക്കപ്പെടുന്ന നവമി ഹോമ അനുഷ്ഠാനവുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു. ചില പ്രദേശങ്ങളിൽ നവമി ബലി അല്ലെങ്കിൽ മൃഗബലി എന്ന പുരാതന ആചാരം തുടരുന്നു.

നവമി നാളിൽ ആന്ധ്രാപ്രദേശ് ബത്തുകമ്മ ഉത്സവം ആഘോഷിക്കുന്നു, അവിടെ സ്ത്രീകൾ വ്യതിരിക്തമായ ഏഴ് പാളികളുള്ള, കോണാകൃതിയിലുള്ള ആകൃതിയിൽ പൂക്കൾ അടുക്കി ഗൗരി ദേവിക്ക് സമർപ്പിക്കുന്നു, സ്ത്രീത്വത്തിന്റെ സൗന്ദര്യവും മഹത്വവും ഉയർത്തിക്കാട്ടുന്നു. സ്ത്രീകൾ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു.

ഈ ദിവസം നടക്കുന്ന മറ്റ് പൂജകളിൽ സുവാസിനി പൂജയും ദമ്പതി പൂജയും ഉൾപ്പെടുന്നു. മൈസൂരിൽ, രാജകീയ വാളിനെ ആരാധിക്കുകയും അലങ്കരിച്ച ആനകളിലും ഒട്ടകങ്ങളിലും ഘോഷയാത്രകളിൽ അണിനിരക്കുകയും ചെയ്യുന്നു.

മഹാ നവമിയിലെ പ്രവർത്തനങ്ങൾ

• ദുർഗാപൂജയിൽ പങ്കെടുക്കുക: വിപുലമായ ദുർഗാപൂജ ആഘോഷങ്ങളാൽ മഹാ നവമി അടയാളപ്പെടുത്തുന്നു. ക്ഷേത്രങ്ങൾ വിളക്കുകളും പുഷ്പ അലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു, ചില വ്യക്തികൾ അവരുടെ വീടുകളിൽ പൂജ നടത്തുന്നു. കന്യാപൂജ പോലുള്ള വിവിധ ആചാരങ്ങൾ പാലിക്കപ്പെടുന്നു, അതിൽ പെൺകുട്ടികളുടെ പാദങ്ങൾ കഴുകുകയും അവരുടെ സ്ത്രീശക്തിയെ ബഹുമാനിക്കുന്നതിനായി അവർക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുകയും ചെയ്യുന്നു.

• ഉപവാസ ദിനം ആചരിക്കുക: വിവിധ മതങ്ങളിൽ ഉടനീളം ഒരു സാധാരണ ആചാരമാണ് ഉപവാസം, കൂടാതെ നിരവധി ആരോഗ്യ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദഹനവ്യവസ്ഥയ്ക്ക് ആശ്വാസം നൽകാനും ഉപവാസത്തിന് കഴിയും. ചില ഹിന്ദുക്കൾ ഒമ്പത് ദിവസം മുഴുവൻ ഉപവസിക്കുമ്പോൾ, നിങ്ങൾക്ക് ഉച്ചവരെ ഉപവസിച്ച് ലഘുഭക്ഷണം കഴിക്കാം, തുടർന്ന് രുചികരമായ മധുരപലഹാരങ്ങൾ കഴിക്കാം.

നവദുര്‍ഗാ ഭാവങ്ങളില്‍ എട്ടാമത്തെ ഭാവമാണ് മഹാഗൗരി. നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിക്ക് ദുര്‍ഗാ ദേവിയെ മഹാഗൗരി ഭാവത്തില...
22/10/2023

നവദുര്‍ഗാ ഭാവങ്ങളില്‍ എട്ടാമത്തെ ഭാവമാണ് മഹാഗൗരി.
നവരാത്രിയുടെ എട്ടാം ദിവസമായ അഷ്ടമിക്ക് ദുര്‍ഗാ ദേവിയെ മഹാഗൗരി ഭാവത്തില്‍ ആരാധിച്ചു പോരുന്നു. തൂവെള്ള നിറമായതിനാലാണ് ദേവി മഹാഗൗരി എന്നറിയപ്പെടുന്നത്.

ഒരിക്കല്‍ പാര്‍വ്വതീദേവി ശിവഭഗവാനെ ഭര്‍ത്താവായി ലഭിക്കുവാന്‍ ഘോരതപസിലേര്‍പ്പെട്ടു. അനേകം നാളുകള്‍ നീണ്ടുനിന്ന ഘോര തപസ്സിന്റെ ഫലമായി ദേവിയുടെ ശരീരം മണ്ണുപുരണ്ട് കറുത്തനിറത്തിലായി. തപസില്‍ പ്രസന്നനായ ശിവന്‍ ദേവിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു ഭര്‍ത്താവാകാം എന്നു വരം നല്‍കി. തുടര്‍ന്ന് ശിവന്‍ പാര്‍വ്വതിയെ ഗംഗാജലത്താല്‍ അഭിഷേകം ചെയ്തു. അപ്പോള്‍ പാര്‍വ്വതിയുടെ കറുത്തനിറം പോയി, തല്‍സ്ഥാനത്ത് അതീവ ശോഭയുള്ള വെള്ളനിറം കൈവന്നു. അങ്ങിനെ ദേവിക്ക് മഹാഗൗരി എന്ന പേര് ലഭിച്ചു. അപ്പോള്‍ ദേവിയുടെ ശരീരം വെളുത്തു പ്രകാശം പൊഴിക്കുന്നതുപോലെയായെന്നും അന്നുമുതല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നുവെന്നും പുരാണങ്ങളില്‍ പറയുന്നു.

സ്വര്‍ണവും വെളുപ്പും ചേര്‍ന്ന നിറമാണ് 'മഹാഗൗരി' ഭാവത്തിനുള്ളത്. വെളുത്ത പൂക്കള്‍കൊണ്ടുള്ള മാലയും വെള്ളവസ്ത്രങ്ങളും അണിഞ്ഞ് വെളുത്തനിറമുള്ള കാളമേല്‍ സ്ഥിതിചെയ്യുന്നതാണ് ദേവീ ഭാവം. നാലു കൈകളാണ് ദേവിക്ക്. ത്രിശൂലം, കടുന്തുടി, അഭയമുദ്ര, വരദമുദ്ര എന്നിവ ഓരോ കൈകളില്‍ ധരിച്ചിരിക്കുന്നു. ഏറെ പ്രസന്നമാണ് ദേവിയുടെ രൂപവും ഭാവവും. ദേവീ വാഹനം കാളയാണ്.

ഈ രൂപത്തെ ആരാധിക്കുന്നതുകൊണ്ടുള്ള ഫലം 'യുവത്വ'മാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടു വരുന്നു. രാഹുഗ്രഹപൂജയും ഹോമവും വേണമെങ്കില്‍ ഈ ദിനം ചെയ്യാവുന്നതാണ്. കേരളത്തില്‍ ഈ ദിവസം വൈകിട്ട് പൂജവയ്ക്കുന്ന രീതിയുണ്ട്. അതിനുശേഷം വിജയദശമിവരെ അക്ഷരം നോക്കാതിരിക്കുക എന്ന ശീലവുമുണ്ട്. ഇതുരണ്ടും മറ്റെങ്ങുമില്ല എന്നത് രസകരമാണ്.
അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാ വേളയിലാണ് പൂജവെപ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളുമാണ് പൂജയ്ക്കു വയ്ക്കുക. അടുത്ത ദിനമായ, നവമി നാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കേണ്ടത്.

പൂജവയ്പ്പ് അവരവരുടെ വീട്ടിലോ ക്ഷേത്രങ്ങളിലോ ആണ് നടത്തുക. പൊതുവേ എല്ലാവരും ക്ഷേത്രങ്ങളിലാണ് പൂജ വയ്ക്കാറുള്ളത്. കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വയ്ക്കണം. മറ്റുള്ളവര്‍ കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക് വെയ്ക്കണം. വീട്ടിലാണെങ്കില്‍ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്.

ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയില്‍ ഒരു പീഠം വച്ച് അതില്‍ വയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയില്‍ വയ്ക്കരുത്. ഒരു നിലവിളക്ക് അഞ്ചുതിരിയിട്ട് കത്തിക്കണം. ചന്ദനത്തിരി, സാമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ഫോട്ടോ വയ്ക്കുമ്പോള്‍ നടുവില്‍ സരസ്വതി, വലതുഭാഗത്ത് ഗണപതി, ഇടതുഭാഗത്ത് മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വയ്ക്കേണ്ടത്. ഈ മൂന്ന് മൂര്‍ത്തികള്‍ക്കും മാലയും മറ്റു പുഷ്പങ്ങളും ചാര്‍ത്തണം. തുടര്‍ന്ന് പുതിയ ബെഡ്ഷീറ്റോ പായയോ പേപ്പറോ വച്ച് അതില്‍ പൂജയ്ക്കു വയ്ക്കാനുള്ളതെല്ലാം ഒരുക്കിവയ്ക്കണം.

മഹാദുര്‍ഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല പാപങ്ങളും നീങ്ങി ജീവിതം ഐശ്വര്യപൂര്‍ണമാകും. രാഹുവിന്റെ ദേവതയാണ് മഹാഗൗരീ ദേവി. രാഹുദോഷമുള്ളവര്‍ ദോഷപരിഹാരത്തിനായി ദേവിയെ മഹാഗൗരീ ഭാവത്തില്‍ ആരാധിക്കണമെന്നാണ് ആചാര്യമതം.

പ്രിയ ഭക്തജനങ്ങളെ....കോടാലി ചേലക്കാട്ടുക്കര ഈഴവ സമാജം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉപദേവത ആയി കുടി കൊള്ളുന്ന വായു പുത്രനും, ശ...
22/10/2023

പ്രിയ ഭക്തജനങ്ങളെ....

കോടാലി ചേലക്കാട്ടുക്കര ഈഴവ സമാജം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉപദേവത ആയി കുടി കൊള്ളുന്ന വായു പുത്രനും, ശ്രീരാമ ദൂതനും, ചിരംഞ്ജീവിയും ആയ ശ്രീ വീരഹനുമാൻ സ്വാമിക്ക് എല്ലാമലയാളമാസവും ഒന്നാം തിയ്യതി കഴിഞ്ഞു വരുന്ന ആദ്യത്തെ വ്യാഴാഴ്ച വൈകുന്നേരം 6.30ന് വിശേഷാൽ പൂജയും, വടമാല സമർപ്പണവും.ഹനുമാൻ സ്വാമിയുടെ ഇഷ്ടമറ്റു വഴിപാടുകളും,
സർവ്വ ശനിദോഷനിവാരണത്തിന, നെയ്യ് നീരാഞ്ജനം വഴിപാടും, നടത്തുന്ന വിവരം സസന്തോഷം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു,
കൂടാതെ എല്ലാ ശനിയാഴ്ച ദിവസവും രാവിലെ 8.30ന് സ്വാമിക്ക് വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്,
എല്ലാ ഭക്തജനങ്ങളും ഈ മഹത് കർമ്മത്തിൽ പങ്കെടുത്ത് ശ്രീ ആദി പരാശക്തിയും സർവ്വാഭിഷ്ട വരദായിനിയായ ശ്രീ ഭഗവതിയുടേയും. ശ്രീരാമ ദൂതൻ ഹനുമാൻ സ്വാമിയുടേയും കൃപാകാടാക്ഷങ്ങൾക്ക് പാത്രിപൂതരാകാൻ എല്ലാ ഭക്തജനങ്ങളോടും ശ്രീ ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു....
ക്ഷേത്ര ഭരണസമിതി
ഹനുമാൻ സ്വാമിയുടെ ഇഷ്ടവഴിപാടുകളും.. ഗുണങ്ങളും
1) അഷ്ടോത്തരനാമർച്ചന..... ഭഗവത് കാടാക്ഷം
2) വടമാല.... ആഗ്രഹസാഫാല്യം.. തൊഴിൽ തടസ്സനിവാരണം.. ശത്രു ദോഷനിവാരണം..
3) കുങ്കുമാർച്ചന... നെടുംമാംഗാല്യം.. ദീർഘായുസ്സ്
4) നെയ്യ് വിളക്ക്..... തൊഴിൽ മേന്മ... കുടുംബഭദ്രത... നേത്ര രോഗശമനം.
5) വെറ്റില മാല.... വിവാഹതടസം.. ശനി ദോഷം.. ശത്രു ദോഷം മാറുന്നതിന്..
6) തുളസി മാല.... തൊഴിൽ തടസ്സം.. ത്വക്ക് രോഗനിവാരണം... മാറാവ്യാധി നിവാരണത്തിന്...
7) ഉടയാടാ. താമര മാല.. സിന്ദൂരം സമർപ്പണം.... കടബാധ്യ തകൾ തീരാൻ... മാംഗാല്ല്യതടസ്സനിവാരണം....
8) വെള്ളി ഗദാരൂപം.... തൊഴിൽ ശത്രുദോഷനിവാരണം.. കുട്ടികളിലെപേടി മാറാൻ..
9) ഹനുമദ് ഗായത്രി മന്ത്രാർച്ചന... പാപമുക്തി..
10) അവിൽ നിവേദ്യം.... ധനപ്രാപ്തി... ദാരിദ്ര്യനിവാരണം...
11) ഹനുമദ് പഞ്ചമന്ത്രാർച്ച.... പഠനമികവ്...
12) പഞ്ചാമൃതനിവേദ്യം... പഠന വൈകല്യം.. ദൃഷ്ടി ദോഷകൊണ്ട് ഉള്ള പഠനവൈകല്യനിവാരണം..
13) സിന്ദൂരം സമർപ്പണം.... ആഭിചാരദോഷനിവാരണം.. ശത്രുദോഷനിവാരണം...
14) തുളസിമാലയും വെണ്ണനിവേദ്യവും.... സന്താനപ്രപ്‌തി...
15) ശംഖാഭിഷേകം.... സർവ്വഐശ്വര്യം..

10 കിലോമീറ്റർ ചുറ്റളവിൽ ആകെയുള്ള ഒരേ ഒരു ഹനുമദ് പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ...

വീരഹനുമാൻ വളരെ ശക്തിയുള്ള പ്രതിഷ്ഠ.. വിളിച്ചാൽ വായു പുത്രൻ വിളിപ്പുറത്ത്

മറ്റു വഴി പാടുകൾക്കും താഴെ കാണുന്ന നമ്പറിൽ ബുക്ക്‌ ചെയ്യ്യുക........
097456 26245

വിനയൻ ശാന്തി- 9544343354

ഭക്തജനങ്ങളേ.,കോടാലി ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള സരസ്വതി പൂജയും, വ...
21/10/2023

ഭക്തജനങ്ങളേ.,
കോടാലി ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള സരസ്വതി പൂജയും, വിദ്യാഗോപാലമന്ത്രാര്‍ച്ചനയും അതിവിപുലമായി പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടുവാന്‍ നിശ്ചയിച്ച വിവരം എല്ലാ ഭക്തജനങ്ങളേയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.,

ആശ്രിതവത്സയും ആദിപരാശക്തിയും സര്‍വ്വോപരി സര്‍വ്വാഭിഷ്ട വരദായിനിയായ കോടാലി ഭഗവതിയുടെ തുരു മുമ്പില്‍ ആദ്യാക്ഷരംകുറിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ സര്‍വ്വ ജ്ഞാനപൊരുമാളായ ശ്രീ സരസ്വതി ദേവിയ്ക്ക് വിശേഷാല്‍ പൂജയും നാമാര്‍ച്ചനയും ശ്രീ വിദ്യാ ഗോപാല മന്ത്രാര്‍ച്ചനയും വിജയദശമി ദിനത്തില്‍ വിപുലമായി നടത്തുന്നു.
കുട്ടികളിലെ പഠനവൈകല്യം മാറുന്നതിനും, ബുദ്ധിശക്തിയ്ക്കും, ഉന്നത വിജയത്തിനും, സര്‍വ്വജ്ഞാനത്തിനും വേണ്ടി നടത്തുന്ന സരസ്വതി പൂജയിലും, വിദ്യാഗോപാലമന്ത്രാര്‍ച്ചനയിലും എല്ലാ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളും പങ്കെടുത്ത് ധ്യാനരാകു

പൂജവെപ്പ് – 2023 ഒക്ടോബര്‍ 22 ഞായറാഴ്ച്ച ( 1199 തുലാം 5) വെകിട്ട് 6.00മണിയ്ക്ക് ക്ഷേത്രത്തില്‍ പുസ്തകം പൂജവക്കുന്നതാണ് ,
വിദ്യാര്‍ത്ഥികള്‍ അവരുടെ പുസ്തകങ്ങളും പഠന സാമഗ്രികളെയും പൂജവക്കുന്നതിനായി കൃത്യമായി കടലാസില്‍ പൊതി‍ഞ്ഞ് പേര് എഴുതി ഒട്ടിച്ച് 22 ഞായറാഴ്ച്ച വൈകിട്ട് 6.00 മണിയ്ക്ക് മുമ്പായി തന്നെ ക്ഷേത്രത്തില്‍ സമര്‍പ്പികേണ്ടതാണ്, 24 ന് രാവിലെ പൂജവച്ച പുസ്തകങ്ങള്‍ തിരികെ നല്‍കുന്നതും തടുന്‍ന്ന് വിദ്യാഗോപാലാര്‍ച്ചനയിലും, സരസ്വതി പൂജയിലും പങ്കെടുത്ത് സരസ്വതി ദേവിയുടെ അനുഗ്രഹവര്‍ഷത്തിന് പാത്രമാകൂ..

Address

Kodaly
Thrissur
680699

Website

Alerts

Be the first to know and let us send you an email when കോടാലി ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category