Chathakudam Sreedharma Sastha Temple

Chathakudam Sreedharma Sastha Temple Chathakudam Sreedharma sastha temple an age old temple having more than 3000 years of heritage and antiquity.

ചാത്തക്കുടം ശ്രീധർമ്മശാസ്താ ക്ഷേത്രം
(കൊച്ചിൻ ദേവസ്വം ബോർഡ്‌)

കേരളത്തിലെ പ്രധാനപെട്ട ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചാത്തക്കുടം ശ്രീധർമ്മശാസ്താ ക്ഷേത്രം. തൃശൂർ- ഇരിഞ്ഞാലക്കുട പാതയിൽ പൂച്ചിന്നിപ്പാടത്തു നിന്നും 2.5 km കിഴക്ക് മാറി അഥവാ സേലം - കൊച്ചി ദേശീയ പാതയിൽ പാലിയേക്കരയിൽ നിന്നും 3.5km പടിഞ്ഞാറ് മാറി ശാന്തസുന്ദരമായ വല്ലച്ചിറ ഗ്രാമത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ക്ഷേത്രത്തിനു ഏകദേശം 3000വർഷത്തോളം പഴക്കം കണക്കാക്കുന്നു. കിഴക്കോട്ടു ദർശനമായി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശാസ്താവിന് സാക്ഷാൽ വിശ്വാമിത്ര മഹർഷീ സങ്കൽപ്പാണ് വിശ്വസിച്ചു പോരുന്നത്. വല്ലച്ചിറ ദേശമംഗലം അവണാവ് മനക്കാർ ആണ് ക്ഷേത്രം ഊരായ്മക്കാർ. നിലവിൽ ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ്. ശാസ്താവിന് പുറമെ നമസ്കാര മണ്ഡപത്തോടുകൂടി തെക്കും തേവർ(മഹാ വിഷ്ണു), ഗണപതി, ചാപ്പാഭഗവതി, ശിവൻ, ചെറുകുന്നിലമ്മ എന്നീ ഉപദേവന്മാരും ക്ഷേത്രത്തിൽ ഉണ്ട്. ശാസ്താവിനു നിത്യവും മൂന്ന് പൂജകളും നിവേദ്യവും നടന്നു പോരുന്നു. വാതരോഗത്തിന് ശാസ്താവിനു ആടിയ എണ്ണ ലേപനം ചെയ്യുന്നത് അത്യുത്തമമായി കണക്കാക്കുന്നു. ശാസ്താവിന്റെ തിരുസന്നിധിയിൽ വലിയമ്പലത്തിലുള്ള മരത്തൂണ് ഭണ്ഡാരത്തിൽ കാര്യസിദ്ധിക്കു ഭക്തർ കാണിക്ക സമർപ്പിച്ചു പോരുന്നു. കാര്യസിദ്ധിക്കു അട, അപ്പം വഴിപ്പാടുകളും ക്ഷേത്രത്തിൽ നടന്നു വരുന്നു. വലിയ അട വഴിപാടിനു ഭക്തർക്ക് ഏകദേശം മുന്നൂറോളം അട പ്രസാദമായി നൽകും. ക്ഷേത്രത്തിലെ പ്രധാനപെട്ട ആണ്ടു വിശേഷം 1439 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പെരുവനം ആറാട്ടുപുഴ പൂരമാണ്. പൂരങ്ങളിലെ ആചര്യസ്ഥാനം അലങ്കരിക്കുന്നത് ശാസ്താവാണ്. പൂരത്തിലെ ഏറ്റവും പ്രാധാന്യമുള്ള കൂട്ടി എഴുന്നെള്ളിപ്പ് ശാസ്താവ് പങ്കെടുക്കുന്നു. പൂരത്തിനോളം തന്നെ പ്രാധാന്യമുള്ളതാണ് ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവത്തിനു. മണ്ഡലകാലത്തു 40 ദിവസം 3 നേരവും ശീവേലി നടക്കും. പത്താമുദയം ദിവസം വിശേഷൽ കളഭം, ചതുശ്ശതം, ആനപ്പുറത്തു ശീവേലി, കേളി, കുഴൽ പറ്റ്, കൊമ്പ് പറ്റ്, വിളക്കാചാരം, പഞ്ചാരി മേളം ഇടക്ക പ്രദക്ഷിണം എന്നിവ നടക്കും. കൂടാതെ മണ്ഡലകാലത്തു പ്രധാന ശാസ്താ ക്ഷേത്രങ്ങളായ ചാത്തക്കുടം, തിരുവുള്ളക്കാവ്, ആറാട്ടുപുഴ, ചക്കംകുളങ്ങര, ചിറ്റിചാത്തക്കുടം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഒരു ക്രമത്തിൽ ദർശനം നടത്തി വരുന്ന "ശാസ്ത്രദർശനപഞ്ചകം" തീർഥയാത്രയിൽ കേരളത്തിൽ നിന്ന് നിരവധി ഭക്തർ പങ്കെടുത്തു വരുന്നു.
ഗണപതി പ്രതിഷ്ഠാദിനം, കർക്കിടക മാസാചാരണം - അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഇല്ലംനിറ, തൃപ്പുത്തരി ശ്രീകൃഷ്ണജയന്തി, നവരാത്രി, പ്രതിഷ്ഠാദിനം എന്നിവ മറ്റു ആണ്ടു വിശേഷങ്ങൾ. ഗജപ്രഷ്ഠ ശ്രീകോവിൽ, ചുറ്റമ്പലം, വിളക്കുമാടത്തറ, രണ്ടു മഹാ ഗോപുരങ്ങൾ, അപൂർവ്വമായ പ്രൗഢിയാർന്ന ആനപ്പള്ള ചുറ്റുമതിൽ എന്നിവയോടുകൂടിയ ക്ഷേത്രസമൂച്ചയം മഹാക്ഷേത്രത്തിന്റെ എല്ലാം പ്രൗഢിയും വിളിച്ചോതുന്നു. ക്ഷേത്രം തന്ത്രി സ്ഥാനം കൈനിക്കര വടക്കേടത്തു പെരുമ്പടപ്പ് മന, തെക്കേടത്തു പെരുമ്പടപ്പ് മന, വടക്കേടത്തു പെരുമ്പടപ്പ് മന എന്നിവർക്കാണ്.

വാതരോഗനിവാരണ മൂർത്തിയായ ചാത്തക്കുടം ശാസ്താവ്

വാതരോഗ നിവാരണത്തിന് ശാസ്താവിന് ആടിയ എണ്ണ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ്. ക്ഷേത്രത്തിലെ ആനപ്പള്ള മതിലിനും ഉണ്ട് ഒരു വാതരോഗ ശമനത്തിന്റെ കഥ പറയാൻ. നൂറ്റാണ്ടുകൾക്കു മുൻപ് നടക്കുവാൻ പോലും സാധിക്കാത്ത ഒരു ധനാഢ്യനായ ഭക്തൻ അദ്ദേഹത്തിന്റെ വാതരോഗശമനത്തിനായി ശാസ്താവിന്റെ തിരുനടയിൽ മണ്ഡലകാലത്തു ഭജനയിരിക്കുകയും ശാസ്താവിന് ആടിയ എണ്ണ ലേപനം ചെയുകയും ചെയ്തു. ദിവസങ്ങൾ കടന്നു പോയി, തുടർന്ന് ഒരു ദിവസം അദ്ദേഹത്തെ പുലി പിടിക്കുവാൻ വരുന്നതായി തോന്നൽ ഉണ്ടാവുകയും രക്ഷപ്പെടാനായി എഴുന്നേറ്റു ഓടുകയും ചെയ്തു. പിന്നീട് പുലിയെ കണ്ടത് ഒരു തോന്നൽ മാത്രമാണെന്നും നടക്കുവാനായി ആഗ്രഹിച്ച അദ്ദേഹത്തിന് ഓടുവാൻ വരെ സാധിച്ചത് ശാസ്താവിന്റെ ചൈതന്യം ഒന്ന് കൊണ്ട് മാത്രമാണെന്ന് മനസിലാക്കുവാനും കഴിഞ്ഞു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിലേക്കായി ഒരു പ്രൗഢിയാർന്ന ആനപ്പള്ള ചുറ്റുമതിൽ നിർമിച്ചു നൽകുകയും ചെയ്തു. ഇന്നും ഈ ആനപ്പള്ള മതിൽ ക്ഷേത്ര സമുച്ചയത്തിന് അലങ്കാരമായി നൂറ്റാണ്ടുകളുടെ കഥ പറഞ്ഞു നിലനിൽക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും വഴിപ്പാടുകൾക്കും ബന്ധപ്പെടുക

ശാസ്താവേ ശരണം || ശ്രീഭൂതനാഥ ശരണം

ചാത്തക്കുടം ക്ഷേത്ര ഉപദേശക സമിതി
8589096798, 7510335302, 9446513721
Email :- [email protected]

അമ്പലക്കുളം വൃത്തിയാക്കൽ..      #ചാത്തക്കുടം    #അമ്പലക്കുളം
03/05/2026

അമ്പലക്കുളം വൃത്തിയാക്കൽ..

#ചാത്തക്കുടം #അമ്പലക്കുളം

❤️
01/05/2026

❤️

തൃശൂർ പൂരം 2026 || Thrissur Pooram 2026തിരുവമ്പാടി ഭഗവതിയുടെ സ്വർണ്ണകോലം ശിരസ്സിലേറ്റി ഗജശ്രേഷ്ഠൻ കുട്ടൻകുളങ്ങര ദേവസ്വം ...
30/04/2026

തൃശൂർ പൂരം 2026 || Thrissur Pooram 2026

തിരുവമ്പാടി ഭഗവതിയുടെ സ്വർണ്ണകോലം ശിരസ്സിലേറ്റി ഗജശ്രേഷ്ഠൻ കുട്ടൻകുളങ്ങര ദേവസ്വം അർജുനൻ
Gajasreshtan Kuttankulangara Arjunan 🥰

വലതു നന്തിലത്ത്‌ ഗോപാലകൃഷ്ണൻ ❤️
ഇടതു ഊട്ടോളി അനന്തൻ 🔥

#തൃശൂർ_പൂരം2026
#തിരുവമ്പാടി

https://www.youtube.com/live/nvsNeBfvmDQ?si=A9P9kPfh1pEnQfdF
29/04/2026

https://www.youtube.com/live/nvsNeBfvmDQ?si=A9P9kPfh1pEnQfdF

10 likes. "പഞ്ചാരിമേളം പ്രമാണം പെരുവനം പ്രകാശൻ മാരാർ - കൊടിപ്പുറത്ത് വിളക്ക് - കൂടൽമാണിക്യം തിരുവുത്സവം 2026"

വടക്കേടത്ത്‌ മനക്കൽ പുരുഷോത്തമൻ നമ്പൂതിരി അന്തരിച്ചുആദരാഞ്ജലികൾ 🙏🏿
29/04/2026

വടക്കേടത്ത്‌ മനക്കൽ പുരുഷോത്തമൻ നമ്പൂതിരി അന്തരിച്ചു

ആദരാഞ്ജലികൾ 🙏🏿

പ്രിയപ്പെട്ടവരെ ഒരു ദുഃഖ വാർത്ത അറിയിക്കട്ടെ നമുക്ക് ഏവർക്കും പ്രിയപ്പെട്ട കൊമ്പു വാദ്യകലാകാരൻ ശ്രീ മച്ചാട് മണികണ്ഠന്റെ ...
28/04/2026

പ്രിയപ്പെട്ടവരെ ഒരു ദുഃഖ വാർത്ത അറിയിക്കട്ടെ നമുക്ക് ഏവർക്കും പ്രിയപ്പെട്ട കൊമ്പു വാദ്യകലാകാരൻ ശ്രീ മച്ചാട് മണികണ്ഠന്റെ മകൻ കൃഷ്ണകുമാർ (31) നിര്യാതനായ വിവരം അറിയിക്കുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭൗതീക ദേഹം വൈകീട്ട് 6 മണിയോടെ പനങ്ങാട്ടുകരയിൽ ഉള്ള വീട്ടിൽ എത്തിക്കും

സംസ്ക്കാരം നാളെ (29 ബുധൻ ) രാവിലെ 8.30 വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം ഐവർ മഠത്തിൽ 🙏🏿

പ്രണാമം

#ആദരാഞ്ജലികൾ

ഇക്കുറി ചാത്തക്കുടം തിരുവാതിര പുറപ്പാടിനും ദേവഭദ്ര ഉണ്ടായിരുന്നു. ❤️  #ഊരകം      #കുറുംകുഴൽ  #കൊമ്പത്ത്_അനിൽകുമാർ    #ചാ...
17/04/2026

ഇക്കുറി ചാത്തക്കുടം തിരുവാതിര പുറപ്പാടിനും ദേവഭദ്ര ഉണ്ടായിരുന്നു. ❤️

#ഊരകം #കുറുംകുഴൽ #കൊമ്പത്ത്_അനിൽകുമാർ #ചാത്തക്കുടം #തിരുവുള്ളക്കാവ് #വിഷുപൂരം #മേളം

വിഷു ആശംസകൾ!
15/04/2026

വിഷു ആശംസകൾ!

14/04/2026

Address

Chathakudam Vallachira P. O
Thrissur
680562

Opening Hours

Monday 5:30am - 9am
5:30pm - 7:30pm
Tuesday 5:30am - 9am
5:30pm - 7:30pm
Wednesday 5:30am - 9am
5:30pm - 7:30pm
Thursday 5:30am - 9am
5:30pm - 7:30pm
Friday 5:30am - 9am
5:30pm - 7:30pm
Saturday 5:30am - 9am
5:30pm - 7:30pm
Sunday 5:30am - 9am
5:30pm - 7:30pm

Telephone

+919495005302

Website

Alerts

Be the first to know and let us send you an email when Chathakudam Sreedharma Sastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chathakudam Sreedharma Sastha Temple:

Share

Category