11/04/2021
തെഞ്ചീരിക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതി
(കൊച്ചിൻ ദേവസ്വം ബോർഡ് - Reg. No. 359/1)
കുത്താമ്പുള്ളി പി.ഒ., തിരുവില്വാമല , തൃശ്ശൂർ - 680594
ഭക്തജനങ്ങളെ ,
ശ്രീ തെഞ്ചീരിക്കാവ് മഹാവിഷ്ണു ക്ഷേത്രം നവീകരണം നടക്കുന്നതിനാൽ ബാലാലയത്തിൽ പ്രതിഷ്ഠിച്ച ഭഗവാൻ്റെ ചൈതന്യം വർദ്ധിപ്പിക്കുവാൻ വേണ്ടി തന്ത്രി നിർദ്ദേശിച്ച പ്രകാരം ശ്രീ . പനാവൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി അവർകളുടെ കാർമ്മീകത്വത്തിൽ ദ്രവ്യ കലശം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.
ആയതിനാൽ ദ്രവ്യ കലശം 2021 ഏപ്രിൽ 11-ാം തിയ്യതി ഞാറാഴ്ച്ച വൈകീട്ട് 6 മണി മുതലും 12-ാം തിയ്യതി തിങ്കളാഴ്ച്ച കാലത്ത് 4 മണി മുതൽ 10 മണി വരെയും നടത്തുന്നതാണ്. തദവസരത്തിൽ എല്ലാ ദകതജനങ്ങലും പങ്കെടുത്ത് ഭഗവാൻ്റെ അനുഗ്രഹം നേടണമെന്ന് വിനീതമായി അഭ്യർത്തിക്കുന്നു .
NB: പൂജകളും മറ്റു പരിപാടികളും കേരള സർക്കാർ കോവിഡ് - 19 പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമാണ് നടത്തുക.
ഭക്തജനങ്ങൾ കോവിഡ്- 19 നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടു ക്ഷേത്ര ദർശനം നടത്തുക.
* മാസ്ക് ധരിക്കുക.
* സാമൂഹിക അകലം പാലിക്കുക.
* ക്യത്യസമയത്ത് കോവിഡ്- 19 വാക്സിനേഷനു വിധേയരാവുക.
ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുന:രുദ്ധാരണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്:
7902491245 , 9884878656