24/06/2023
*മാലിക് സലഫിയുടെ എട്ട് ചോദ്യങ്ങൾക്ക് ചുട്ട മറുപടി!*
x-x-x-x-x-x-x-x-x-x-x-x-x-x-x-x-
അറഫാനോമ്പുമായി
ബന്ധപ്പെട്ട് കൊണ്ട് മർക്കസുദ്ദഅവ മുജാഹിദുകളോടായി വിസ്ഡം ദാഇ അബ്ദുൽ മലിക് സലഫി ചോദിച്ച എട്ട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി ! ആ ചോദ്യങ്ങൾക്ക് അവർ വല്ല മറുപടിയും പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.
എന്നാൽ സലഫി ഉന്നയിച്ച ചോദ്യങ്ങൾ മർക്കസുകാരോട് മാത്രമുള്ളതായി ഗണിക്കാൻ കഴിയില്ല.
എന്തുകൊണ്ടെന്നാൽ മക്കയിൽ ഹാജിമാർ ദുൽഹിജ്ജ 9ന്ന് അറഫയിൽ സമ്മേളിക്കുന്ന ദിവസത്തിൽ മക്കയുടെ പുറത്തു ലോകത്തെവിടെയും ജീവക്കുന്ന മറ്റു മുസ്ലിംകൾ നിർവ്വഹിക്കേണ്ടതിനായി സുന്നത്താക്കാപ്പെട്ട നോമ്പാണ് അറഫാനോമ്പ്.
അത് മക്കയിൽ അറഫാ സംഗമം നടക്കുന്ന ദിവസത്തിൽ തന്നെയാണ് നിർവ്വഹിക്കേണ്ടത് എന്നുള്ള ഏറ്റവും ശരിയായ നിലപാടിനെ ചോദ്യം ചെയ്യുന്നയാളാണ് മാലിക് സലഫി. ശരിയായ നിലപാട് പുലർത്തുന്നവരെ ചോദ്യം ചെയ്യാനാണ് മാലിക്ക് സലഫി ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അത് കൊണ്ടു തന്നെ അത് കണ്ടില്ലെന്ന് നടിക്കാവതല്ല.
ഇക്കാര്യത്തിൽ വിസ്ഡം വിഭാഗത്തിന്റേയും മാലിക് സലഫിയുടേയും വീക്ഷണം അറഫാ സംഗമം മക്കയിൽ എത് ദിവസം നടന്നാലും ശരി അത് നാം ഗൗനിക്കേണ്ടതേ ഇല്ല എന്നാണ്. ഓരോ നാട്ടിലേയും ജനങ്ങൾ അവരുടെ നാട്ടിൽ പ്രത്യേകമായി ദുൽഹജ്ജ് മാസം കണ്ട് സ്ഥിരീകരിച്ച് അതിന്നനുസരിച്ച് അതത് നാട്ടിൽ എന്നാണോ ദുൽഹജജ് 9 ആകുന്നത് അന്നാണത്രെ ആ നാട്ടുകാർ അറഫാനോമ്പ് നോൽക്കേണ്ടത്!
*ഈ നിലപാടിന്റെ പ്രാമാണമെന്താണ്?* അത് വിശദീകരിച്ച് ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ വേണ്ടിയാണ് സലഫി മറ്റുള്ളവരോട് ചോദ്യം ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നത്!
ചോദ്യങ്ങൾ ഓരോന്നായി പരിശോധിക്കാം!
(ഒന്ന് )
മദീനയിൽ ജീവിച്ച നബി ﷺ അറഫാ നോമ്പ് നോൽക്കുന്നതിന്നു വേണ്ടി മക്കയിലെ അറഫാ ദിനം എന്നാണെന്നറിയാൻ അവിടേക്ക് ആളെ അയച്ചിരുന്നോ?
ഉത്തരം:-
ചോദ്യത്തിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ഒരു നാട്ടിൽ എന്ത് നടക്കുന്നു എന്നറിയുന്നതിന്ന് ഒരേ ഒരു മാർഗ്ഗമേ നബിﷺ യുടെ കാലത്ത് ഉണ്ടായിരുന്നുള്ളു. അത് ആ നാട്ടിലേക്ക് ആളുകളെ പറഞ്ഞയച്ച് അവരിലൂടെ വിവരമറിയുക എന്നതായിരുന്നു!! ഇന്നത്തെ പോലെ കത്തും, കമ്പിയും, ഫോണും, സോഷ്യൽ മീഡിയയുമൊന്നും അന്നുണ്ടായിരുന്നില്ല. മദീനയിൽ നിന്ന് മക്കയിലേക്ക് ആളെ പറഞ്ഞയച്ച് അവിടെ നിന്ന് വിവരങ്ങൾ നേടി ആൾ തിരിച്ചെത്തുമ്പോഴേക്കും എത്ര ദിവസങ്ങൾ വേണ്ടിവരും?! അയക്കപ്പെട്ടയാൾ തിരിച്ചെത്തുമ്പോഴേക്കും
അറഫാ ദിവസം കഴിഞ്ഞിട്ടുണ്ടായേക്കും! അത് കൊണ്ട് തന്നെ അത്തരമൊരുപകാരമില്ലാത്ത കാര്യത്തിന്ന് മുതിരുന്നതിലെന്തർഥം?
എന്നാൽ മാസപ്പിറവിയുടെ കാര്യത്തിൽ മദീനയിലെ കാഴ്ച മാത്രമല്ല നബിﷺ പരിഗണിച്ചത്. *മദിനക്ക് പുറത്ത് 20 മണിക്കുർ വഴി ദൂരം അകലെയുള്ള നാട്ടിൽ ഹിലാൽ ദർശനമുണ്ടായതായി ആ നാട്ടിൽ തിന്ന് മദീനയിൽ വന്നിറങ്ങിയ യാത്രാ സംഘത്തിൽ നിന്ന് വിവരം കിട്ടിയതനുസരിച്ച് റമദാൻ മുപ്പതാമത്തെ നോമ്പ് മുറിക്കാനും പിറ്റേ ദിവസം പെരുന്നാൾ നിസ്ക്കരിക്കാനുമായി ഈദ് ഗാഹിലേക്ക് പുറപ്പെടാനും മദീനക്കാരോട് നബിﷺ ആഹ്വാനം ചെയ്തതായി തെളിയുന്ന ഹദീഥുകളുണ്ട്.*
റമദാൻ നോമ്പ് നിർബന്ധമാക്കപ്പെടുന്നതിന്ന് മുമ്പ് ആശൂറാ നോമ്പ് മുസ്ലിംകൾക്ക് നിർബന്ധ നോമ്പായിരുന്ന കാലത്ത്
*ചുരുങ്ങിയത് ഒമ്പത് ദിവസമെങ്കിലും വഴിദൂരമുള്ള നാട്ടിൽ നിന്ന് മദീനയിൽ വന്നിറങ്ങിയ യാത്രാസംഘത്തിന്റെ ഹിലാൽ ദർശന സാക്ഷ്യം സ്വീകരിച്ച് മുഹർറം പത്താം ദിവസം രാവിലെ മുതൽ അവശേഷിക്കുന്ന സമയമങ്ങോട്ട് നോമ്പുകാരായിരിക്കാനായി വിളംബരം ചെയ്യുവാൻ നബിﷺ ആളുകളെ അയച്ചു എന്നതും ഹദീഥിൽ സ്ഥിരപ്പെട്ടതാണ്.* ചുരുക്കത്തിൽ *മദീനയുടെ പരിധിയിൽ തന്നെ മാസം കണ്ടെങ്കിലേ മദിന കാർക്കു നോമ്പും പെരുന്നാളും അറഫാനോമ്പുമൊക്കെ ആകാൻ പറ്റൂ എന്ന ഒരു വാശി നബിﷺ കാണിച്ചിട്ടില്ല. മറിച്ച് ഏത് നാട്ടിൽ കാഴ്ച ഉണ്ടായതായും വിശ്വാസയോഗ്യമായി വിവരം കിട്ടിയാൽ അതിനനുസരിച്ച് നോമ്പും പെരുന്നാളും നടപ്പാക്കുക എന്നതായിരുന്നു അവിടുത്തെ ചര്യ.* ഈ നിലപാടിനെ തള്ളാൻ മാത്രം വമ്പിച്ചതാണോ മാലിക്കിന്റെ കുയുക്തിയിൽ ഉദിച്ച ഒന്നാം ചോദ്യം?!
ചോദ്യം (രണ്ട്)
ഹാജിമാർ അറഫയിൽ നിൽക്കുമ്പോഴാണ് ലോക മുസ്ലിംകൾ അറഫാനോമ്പ് എടുക്കേണ്ടതെന്ന് ഖുർആനിലോ ഹദീഥിലോ ഉണ്ടോ?
ഉത്തരം :-
അറഫാനോമ്പിന്റെ കാര്യത്തിൽ ഹദീഥിൽ വന്നത് ഇപ്രകാരമാണ്.
*"അബൂ ഖതാദ(റ) വിൽ നിന്നുള്ള നിവേദനം .... അറഫാ ദിവസത്തിലെ നോമ്പിനെ കുറിച്ച് നബിയോട് ചോദിക്കപ്പെട്ടു.* *അപ്പോൾ അവിടുന്ന് പറഞ്ഞു (ആ നോമ്പ് കൊണ്ട്) കഴിഞ്ഞ വർഷത്തേയും വരുന്ന വർഷത്തേയും പാപങ്ങൾ പൊറുക്കപ്പെടും”*(മുസ്ലിം)
*ദുൽഹജ്ജ് മാസത്തിലെ ഒന്നു മുതൽ പത്തു വരേയുള്ള ഏതെങ്കിലും ദിവസത്തെ നോമ്പിനെ കുറിച്ചല്ല ഇവിടെ ചോദിക്കപ്പെട്ടത്! മറിച്ച് അറഫാ ദിവസത്തിലെ നോമ്പിനെ കുറിച്ചാണ്.* *(صوم يوم عرفة)*
*ഇവിടെ ദിവസത്തിലേക്ക് ചേർത്തി ബന്ധിപ്പിച്ചു കൊണ്ടാണ് നോമ്പ് പറഞ്ഞിരിക്കുന്നത്. റമദാനിലെ നോമ്പ് ശ്രേഷ്ഠമാകുന്നത് റമദാൻ മാസത്തിൽ അത് ചെയ്യുമ്പോഴാണ് എന്നതു പോലെ അറഫാനോമ്പ് അറഫാ ദിവസത്തിൽ ചെയ്യുമ്പോഴാണ് നബി പറഞ്ഞ ശ്രേഷ്ഠത അതിന്നുണ്ടാകുന്നത്. ഇക്കാര്യം ലജ്നാ ദാഇമ: യുടെ ഫത്വകളിലും വ്യക്തമാണ്.*
മാലിക് സലഫിക്ക് ഈ തെളിവൊന്നും മതിയാകുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്?
തുടരും......
✒️ബശീർ സലഫി പൂളപ്പൊയിൽ
(24/06/23)