Wisdom Youth Thrissur

Wisdom Youth Thrissur Wisdom youth Islamic Orgnisation Thrissur

14/08/2026

#ചൂരൽമല
#മുണ്ടക്കൈ
#പുതുമല
#കവളപ്പാറ
തീരാത്ത വേദന........മായാത്ത ഓർമ്മകൾ

11/08/2026

#ചൂരൽമല
#മുണ്ടക്കൈ
#പുതുമല
#കവളപ്പാറ
അവിടെ മരണമടഞ്ഞ നമ്മുടെ സഹോദരങ്ങൾ നമ്മളോട് വിളിച്ചോതുന്നതെന്ത്.....?

07/08/2026

#നാട്ടിലെ മുസ്‌ലിം #ചെറുപ്പക്കാർക്കിടയിൽ #മദ്യത്തിനും #മയക്കുമരുന്നിനും അടിമപ്പെടാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് ഇതാണ്....ദാ കേട്ട് നോക്കൂ....

31/07/2026

#ഇങ്ങനെയും #ഭർത്താക്കന്മാരുണ്ടോ......!
DR JOUHAR MUNAWAR

വായനാ സംസ്കാരത്തിന് പുതിയ വിലാസം; ചെന്ത്രാപ്പിന്നിയില്‍ വിസ്ഡം ബുക്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു➖➖➖➖➖➖വായനയിലൂടെയും വിജ്ഞാ...
27/07/2026

വായനാ സംസ്കാരത്തിന് പുതിയ വിലാസം; ചെന്ത്രാപ്പിന്നിയില്‍ വിസ്ഡം ബുക്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
➖➖➖➖➖➖
വായനയിലൂടെയും വിജ്ഞാനപ്രചാരണത്തിലൂടെയും സമൂഹത്തില്‍ ആശയപരമായ നവോത്ഥാനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിസ്ഡം ബുക്സ് സെന്റര്‍ ചെന്ത്രാപ്പിന്നിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 2026 ജൂലൈ 27-ന് വിസ്ഡം ബുക്സ് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഖാസിം ചൊവ്വല്ലൂര്‍പടി ഉദ്ഘാടനം നിര്‍വഹിച്ചു.

കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം സെക്രട്ടറി അബ്ദുല്‍ മജീദ് സ്വാഗതം ആശംസിച്ചു. ഗ്രേസ് എഡ്യുക്കേഷന്‍ ബോര്‍ഡ് തൃശ്ശൂര്‍ ജില്ലാ ചെയര്‍മാന്‍ കരീം പന്നിത്തടം, എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ ഷെരീഫ് ഇബ്രാഹിം (പത്തേമാരി) എന്നിവര്‍ വിശിഷ്ട സാന്നിധ്യമായി പങ്കെടുത്തു.

വാര്‍ഡ് മെമ്പര്‍മാരായ നബീല്‍ കെ. ഐ., സുവീഷ് വി. വി., വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ റിയാസ് വി. എം., അബ്ദുന്നാസര്‍ കല്ലൂര്‍, ഉമ്മര്‍ പിള്ളക്കാട്, ഷിഹാബ് പി. എസ്., നസ്‌റുല്ലാഹ് കൈപ്പമംഗലം, മുജാഹിദ് ടി. എം. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി അന്‍വര്‍ അബൂബക്കര്‍ പദ്ധതിയുടെ വിശദീകരണം നടത്തി. വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും അടിസ്ഥാനമാക്കിയുള്ള വിജ്ഞാനപ്രചാരണത്തിനും വായനാശീലം വളര്‍ത്തുന്നതിനും വിസ്ഡം ബുക്സ് സെന്റര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവന അദ്ദേഹം വിശദീകരിച്ചു. വീടുകളിലും കുടുംബങ്ങളിലും വായനയുടെ സംസ്കാരം ശക്തിപ്പെടുത്തുകയും, പുസ്തകങ്ങളെ ജീവിതത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പ്രസാധന വിഭാഗമായ വിസ്ഡം ബുക്സ് പുറത്തിറക്കുന്ന ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്, ഇസ്‌ലാമിക പഠനം, ചരിത്രം, കുടുംബജീവിതം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം തയ്യാറാക്കിയ ഗ്രന്ഥങ്ങള്‍, ദഅ്‍വാ സാഹിത്യങ്ങള്‍, സമകാലിക ചിന്തകള്‍, താരതമ്യ മതപഠനങ്ങള്‍ തുടങ്ങി നൂറുകണക്കിന് നിലവാരമുള്ള പുസ്തകങ്ങള്‍ ഇനി ചെന്ത്രാപ്പിന്നിയിലെ വിസ്ഡം ബുക്സ് സെന്ററിലൂടെ വായനക്കാര്‍ക്ക് ലഭ്യമാകും.

വിജ്ഞാനത്തിന്റെ വെളിച്ചം സമൂഹത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാനും വായനാ സംസ്‌കാരത്തിന് പുതുജീവന്‍ നല്‍കാനും ലക്ഷ്യമിട്ടുള്ള ഈ സംരംഭം, ചെന്ത്രാപ്പിന്നിയുടെയും പരിസര പ്രദേശങ്ങളുടെയും സാംസ്‌കാരിക-വിജ്ഞാന രംഗത്ത് ശ്രദ്ധേയമായ ഒരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുന്നതിനും ധാര്‍മികവും വിജ്ഞാനസമ്പന്നവുമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനും വിസ്ഡം ബുക്സ് സെന്റര്‍ പുതിയ പ്രചോദനമായി മാറുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

*മീഡിയ വിങ്ങ്*
വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍, തൃശ്ശൂര്

🟢━━━━━━━━━━━━━━━━━━🟢🕌 “സത്യം വന്നിരിക്കുന്നു; അസത്യം നശിച്ചിരിക്കുന്നു.”📖 സൂറത്ത് ഇസ്‌റാഅ് 17:81━━━━━━━━━━━━━━━━━━🕌 “തീർ...
21/05/2026

🟢━━━━━━━━━━━━━━━━━━🟢
🕌 “സത്യം വന്നിരിക്കുന്നു; അസത്യം നശിച്ചിരിക്കുന്നു.”
📖 സൂറത്ത് ഇസ്‌റാഅ് 17:81
━━━━━━━━━━━━━━━━━━
🕌 “തീർച്ചയായും പള്ളികൾ അല്ലാഹുവിനുള്ളതാണ്. അതിനാൽ അല്ലാഹുവിനോടൊപ്പം മറ്റാരെയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കരുത്.”
📖 സൂറത്ത് ജിന്ന് 72:18
━━━━━━━━━━━━━━━━━━

✨ നിർഭയത്വം തൗഹീദിലൂടെ ✨
🕊️ അഹ്ലുസുന്ന ആദർശ പ്രയാണം 🕊️
━━━━━━━━━━━━━━━━━━
📍 ചാവക്കാട് മണ്ഡലം പൊതുസമ്മേളനം
📅 2026 മെയ് 22 | വെള്ളി
🕔 വൈകുന്നേരം 7:00 മണി
📌 സ്ഥലം : മന്ദലാംകുന്ന്
(MK മാർട്ടിന് സമീപം)
━━━━━━━━━━━━━━━━━━
🎙️ പ്രഭാഷകർ
• ഷാഫി സ്വബാഹി
• സലീം ബുസ്താനി

━━━━━━━━━━━━━━━━━━
✨ തൗഹീദിന്റെ സന്ദേശം നുകരാൻ
ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം ✨
🌿 WISDOM ISLAMIC ORGANIZATION
✦ CHAVAKKAD ZONE ✦
🟢━━━━━━━━━━━━━━━━━━🟢

 #വിജയികൾക്ക്  #ഒരായിരം  #അഭിനന്ദനങ്ങൾ➖➖➖➖ #ഇസ്ലാം ഒരു സമ്പൂർണ ജീവിത വ്യവസ്ഥയാണ്. മനുഷ്യന്റെ ആത്മീയ, നൈതിക, സാമൂഹിക ജീവി...
18/05/2026

#വിജയികൾക്ക് #ഒരായിരം #അഭിനന്ദനങ്ങൾ
➖➖➖➖
#ഇസ്ലാം ഒരു സമ്പൂർണ ജീവിത വ്യവസ്ഥയാണ്. മനുഷ്യന്റെ ആത്മീയ, നൈതിക, സാമൂഹിക ജീവിതത്തെ ശരിയായ ദിശയിൽ നയിക്കുന്ന മതമാണ് ഇസ്ലാം. ഈ മഹത്തായ സന്ദേശം ശരിയായി മനസ്സിലാക്കാനും ജീവിതത്തിൽ നടപ്പിലാക്കാനും ഇസ്ലാമിക വിദ്യാഭ്യാസം അനിവാര്യമാണ്. അതിനാൽ #മദ്റസ പഠനത്തിന് വലിയ പ്രാധാന്യമുണ്ട്.
🔆🔆🔆🔆
ആദ്യം, മദ്റസകൾ കുട്ടികളിൽ ഇമാനും തഖ്വയും വളർത്തുന്നു. ഖുർആൻ, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നതിലൂടെ അല്ലാഹുവിനെ ഭയപ്പെടുന്ന നല്ല വ്യക്തിത്വം രൂപപ്പെടുന്നു. ഇത് വ്യക്തിയുടെ സ്വഭാവത്തെയും ജീവിതശൈലിയെയും നല്ല രീതിയിൽ സ്വാധീനിക്കുന്നു.
🔆🔆🔆🔆
രണ്ടാമതായി, മദ്റസ പഠനം നന്മയും സദാചാരവും പ്രോത്സാഹിപ്പിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ വർധിച്ചുവരുന്ന അനാചാരങ്ങളിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കാൻ മതപഠനം സഹായിക്കുന്നു. മാതാപിതാക്കളോടും സമൂഹത്തോടും ഉത്തരവാദിത്തബോധം വളർത്തുന്നതിലും മദ്റസകൾ വലിയ പങ്ക് വഹിക്കുന്നു.
🔆🔆🔆🔆
കൂടാതെ, ഇസ്ലാമിക പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കാൻ മദ്റസകൾ അനിവാര്യമാണ്. തലമുറകളിലൂടെ കൈമാറപ്പെട്ട മതവിജ്ഞാനം മദ്റസകളിലൂടെ നിലനിൽക്കുന്നു. പണ്ഡിതന്മാരെയും മതപ്രഭാഷകരെയും സമൂഹത്തിന് നൽകുന്ന കേന്ദ്രങ്ങളാണ് മദ്റസകൾ.
🔆🔆🔆🔆
അവസാനമായി, ലോകീയ വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും equally പ്രധാനമാണെന്ന് മനസ്സിലാക്കണം. വിദ്യാഭ്യാസം മനുഷ്യനെ വിജയത്തിലേക്ക് നയിക്കുമ്പോൾ മതപഠനം അവനെ സന്മാർഗത്തിലേക്ക് നയിക്കുന്നു. അതിനാൽ ഇസ്ലാം മതാചാരമനുസരിച്ച് ചെറുപ്പം മുതലേ മദ്റസ പഠനം അനിവാര്യവും ആവശ്യകവുമാണ്.
🔆🔆🔆🔆
അത് കൊണ്ട് കയ്പമംഗലം പ്രദേശത്തെ കുട്ടികൾക്കായി പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി ഇതിനോടകം അറിയിക്കുന്നു.
✨✨✨✨✨
ഈ തിളക്കമാർന്ന വിജയത്തോടൊപ്പം ഈ മദ്രസയെയും അതിൻറെ പരിപാലന ചുമതല ഏറ്റിട്ടുള്ള അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു, നമ്മളിൽ നിന്നും അള്ളാഹു ഇതിനെ സ്വീകരിക്കുമാറാകട്ടെ... ആമീൻ
✨✨✨✨✨
ഇത്തരത്തിലുള്ള മദ്രസകളിലൂടെ നല്ല സ്വഭാവസംസ്കാരത്തിലൂടെ നമ്മുടെ കുട്ടികൾ നന്മയുടെ ഭാവി തലമുറയാകട്ടെ... ആമീൻ

കൂടുതൽ അന്വേഷണങ്ങൾക്കായി:
+919048578350
+919746656021
+918129756089
================
TEAM KPM

ഞങ്ങളുടെ പ്രിയപ്പെട്ട മജീദ്ക്കയും വിടപറഞ്ഞു...➖➖➖➖➖ഒരു മരണക്കുറിപ്പ് എഴുതിവിടുന്നതുകൊണ്ട് തീരുന്നതല്ല മജീദ്‍കയെ കുറിച്ചു...
16/05/2026

ഞങ്ങളുടെ പ്രിയപ്പെട്ട മജീദ്ക്കയും വിടപറഞ്ഞു...
➖➖➖➖➖
ഒരു മരണക്കുറിപ്പ് എഴുതിവിടുന്നതുകൊണ്ട് തീരുന്നതല്ല മജീദ്‍കയെ കുറിച്ചുള്ള തൗഹീദി ബോധമുള്ളവരുടെ സ്‌മരണകൾ...
ചില മനുഷ്യരുടെ ജീവിതം അങ്ങനെ തന്നെയാണ്; അവർ ജീവിച്ച കാലം മാത്രം അല്ല, അവർ വിതച്ച നന്മകളും അവർ തെളിച്ച ദഅ്‌വത്തിന്‍റെ വെളിച്ചവും അവരുടെ വേർപാടിന് ശേഷവും മനുഷ്യരുടെ ഹൃദയങ്ങളിൽ ജീവിച്ചുകൊണ്ടിരിക്കും.
ഇന്നലെവരെ നമ്മോടൊപ്പം പ്രവർത്തനരംഗത്ത് ഓടിനടന്ന, പുഞ്ചിരിയോടെ കണ്ടുമുട്ടിയ, സമൂഹത്തിന്‍റെ വേദനകളെ സ്വന്തം വേദനയായി കണ്ട ഞങ്ങളുടെ മജീദ്‍കയും ഇന്ന് നമ്മെ വിട്ടുപോയിരിക്കുന്നു എന്ന സത്യം ഇപ്പോഴും മനസ്സ് ഉൾക്കൊള്ളാൻ പ്രയാസപ്പെടുകയാണ്.
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൈപ്പമംഗലം മണ്ഡലം എക്സിക്യൂട്ടീവ് മെമ്പറും കൂരിക്കുഴി ശാഖാ പ്രസിഡന്റുമായ പുതിയവീട്ടിൽ മുഹമ്മദ് മകൻ മജീദ്, മെയ് 15 വെള്ളിയാഴ്ച രാവിലെ റബ്ബിന്‍റെ വിളിക്കുത്തരം നൽകി യാത്രയായി.വെള്ളിയാഴ്ച ദിവസത്തെ മരണം അല്ലാഹുവിൻ്റെ സമ്മാനമായി അല്ലാഹു അദ്ദേഹത്തിന് വിധിച്ചതുമാകാം...അല്ലാഹു പൂർണ്ണാർഥത്തിൽ അത് അദ്ദേഹത്തിന് നൽകുമാറാകട്ടെ...ആമീൻ
➖➖➖➖
കൈപ്പമംഗലത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇസ്‌ലാഹീ പ്രബോധന രംഗത്തും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഒരു വ്യക്തിയുടെ സാന്നിധ്യം മാത്രമായിരുന്നില്ല; അത് ഒരു പ്രസ്ഥാന മനസ്സിന്‍റെ സ്പന്ദനമായിരുന്നു.

വാർദ്ധക്യം ശരീരത്തെ തളർത്തിയിട്ടും മനസ്സിനെ ഒരിക്കലും വിശ്രമിപ്പിക്കാത്ത ഒരു പ്രബോധനജീവിതം ആയിരുന്നു അദ്ദേഹത്തിന്‍റേത്. പ്രായം വകവെക്കാതെ തന്‍റെ പ്രദേശത്തെ പാവപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകണമെന്ന ആഗ്രഹവുമായി സംഘടനാ നേതൃത്വത്തെ നേരിട്ട് സമീപിച്ച്, ആ വീടുകളുടെ പണി പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറുന്നതുവരെ വിശ്രമിക്കാതിരുന്ന ആ സേവനമനസ്സ് ഇന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കൈപ്പമംഗലം മണ്ഡലം വിസ്ഡം മദ്റസ എക്സിക്യൂറ്റീവ് മീറ്റിങ്ങില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം, കൂരിക്കുഴി പ്രദേശത്ത് പുതിയൊരു മദ്റസ തുടങ്ങണമെന്ന ആഗ്രഹം പങ്കുവെച്ചത് ഇന്നിപ്പോൾ പ്രതീക്ഷാനിർഭരമായ ഓർമ്മയായി മാറിയിരിക്കുന്നു. നാളെക്കായുള്ള സ്വപ്നങ്ങൾ പങ്കുവെച്ച ഒരാൾ, ഇന്ന് ഖബറിലേക്ക് യാത്രയായിരിക്കുന്നു.

മജീദ്‍കയുടെ വേർപാട് നമ്മെ വീണ്ടും ഒരു വലിയ സത്യത്തിലേക്ക് ഓർമ്മപ്പെടുത്തുകയാണ് — ഈ ലോകം സ്ഥിര താമസ കേന്ദ്രമല്ല. ഇന്നലെ നമ്മോടൊപ്പം സംസാരിച്ചവർ ഇന്ന് ഖബറിന്‍റെ നിശബ്ദതയിൽ വിശ്രമിക്കുന്നു. നാളെ ആ യാത്ര നമ്മുടേതുകൂടിയാണ്. പദവികളും പ്രശസ്തിയും സമ്പത്തും ഒടുവിൽ ആറടി മണ്ണിലേക്ക് മാത്രമാണ് എത്തുക. അവശേഷിക്കുക അല്ലാഹുവിന് വേണ്ടി ചെയ്ത നന്മകളും സത്യവിശ്വാസത്തോടെയുള്ള ജീവിതവുമാണ്. അതുകൊണ്ട് ഓരോ മരണവാർത്തയും മറ്റൊരാളുടെ മരണം മാത്രമല്ല; നമ്മുടെ മരണത്തിനുള്ള ഒരു മുന്നറിയിപ്പും തയ്യാറെടുപ്പിനുള്ള ഒരു വിളിയുമാണ്.

റബ്ബേ...
ഞങ്ങളുടെ മജീദ്ക്കാക്ക് നീ പൊറുത്തുകൊടുക്കണേ.
അദ്ദേഹത്തിന്‍റെ നന്മകളും സേവനങ്ങളും ഉയർന്ന പ്രതിഫലമായി സ്വീകരിക്കണേ.
വിശാലമായ സ്വർഗം നൽകി അനുഗ്രഹിക്കണേ.
ഖബർ ജീവിതം പ്രകാശപൂരിതമാക്കണേ.
ഈ വേർപാടിന്റെ വേദന സഹിക്കാനുള്ള ക്ഷമയും സമാധാനവും കുടുംബത്തിന് പ്രദാനം ചെയ്യണേ.

പ്രാർത്ഥനയോടെ,
➖➖➖➖
അൻവർ അബൂബക്കർ
ജില്ലാ സെക്രട്ടറി, വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

 #നാളെ  #നാളെ  #നാളെ
16/05/2026

#നാളെ #നാളെ #നാളെ

13/05/2026

ആദർശ പ്രയാണം...
#വരവൂർ

Address

Thrissur

Alerts

Be the first to know and let us send you an email when Wisdom Youth Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share