Thiruvullakkavu Sree Dharma Sastha Temple

Thiruvullakkavu Sree Dharma Sastha Temple An enchanting shrine in the midst of a dense forest, a gusher of beneficent spirit-that was the temp Kavu is a throbbing beehive of spiritual activities today.

Permanently closed.

An enchanting shrine in the midst of a dense forest, a gusher of beneficent spirit-that was the temple of Thiruvullakkavu, centuries back. Lord Sastha, the presiding deity, as the divine protector of the whole village settlement, showered benediction on a cultured rave. He rode the boundaries of the settlement on His white charger; the pure, microcosmic soul. Full of devotion, the people reveled i

n the ineffable tenderness of Sastha. A peaceful refuge for the troubled soul that was Thiruvullakkavu. Thousands bring their children to this well constructed temple for the initiation into the excitement of knowledge. A child which starts on the alphabets at Kavu is sure to become a scholar, the devotees believe. A unending stream of devotees flow to this temple on Vijaya Dasami, the most auspicious morning of the year for those who seek academic excellence. Kavu is unique, Lord Sasta, the Thanthric texts assert, is a fiery deity, the divine Hunter who destroys the sinners and protects the virtuous. He is the personification of fierce, protective Love. But at Thiruvullakkavu, He blesses His children with enough wits to earn prosperity to the point of satiety. Later, they become wise enough to renounce it and seek the path of bliss. Verily, Thiruvullakkavu is THE ABODE OF WISDOM.

05/10/2022

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം നവരാത്രി മഹോത്സവം 2022Thuiruvullakkavu Sree Dharma Sastha Temple | Navarathri Festival 2022 | Live Stream ...

ഹിന്ദുമതപ്രകാരം വിദ്യാദേവിയാണ് സരസ്വതി. ഹിന്ദുമതത്തിലെ മൂന്നു ദേവതമാരിൽ ആദ്യത്തെ ദേവിയാണ് സരസ്വതി, ലക്ഷ്മി, ദുർഗ്ഗ(പാർവ്...
05/10/2022

ഹിന്ദുമതപ്രകാരം വിദ്യാദേവിയാണ് സരസ്വതി. ഹിന്ദുമതത്തിലെ മൂന്നു ദേവതമാരിൽ ആദ്യത്തെ ദേവിയാണ് സരസ്വതി, ലക്ഷ്മി, ദുർഗ്ഗ(പാർവ്വതി) എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ്‌ സരസ്വതീ ദേവി.

സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ, അറിവ്, സംഗീതം, ക്രിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സ്രഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.

ഒരു കയ്യിൽ വേദങ്ങളും, മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.

പ്രധാന ശ്ലോകം :

“സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിർ ഭവതുമേ സദാ”

ഓം നമഃ ശിവായ
07/02/2021

ഓം നമഃ ശിവായ

06/07/2020
27/02/2020

, , #നമ്മുടെക്ഷേത്രങ്ങള്‍ Thiruvullakavu Sree Dharmasastha Temple is a well renowned temple for vidyarambham. Thiruvullakavu te...

 # #ശരണമന്ത്രങ്ങൾ മുഴങ്ങട്ടെ വൃശ്ചികം 2 ശരണമയ്യപ്പാ ശരണമയ്യപ്പാഅഭയം നിൻ തിരു ചരണമയ്യപ്പാസ്വാമീ ശരണം ശരണം പൊന്നയ്യപ്പാസ്വ...
18/11/2019

# #ശരണമന്ത്രങ്ങൾ മുഴങ്ങട്ടെ
വൃശ്ചികം 2


ശരണമയ്യപ്പാ ശരണമയ്യപ്പാ
അഭയം നിൻ തിരു ചരണമയ്യപ്പാ
സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ശരണമയ്യപ്പാ ശരണമയ്യപ്പാ .....

പശ്ചാത്താപക്കണ്ണീർമുത്തണി
മാലകളണിയുന്നൂ ഞങ്ങൾ
തെറ്റും പിഴയും ചെയ്തൊരു
പാപികൾ കെട്ടു നിറയ്ക്കുന്നൂ
സിരകൾ തോറും ദുഃഖത്തിൻ തീക്കനലുകളെരിയുന്നൂ
ഹരിഹരപുത്രാ പരമപവിത്രാ
പിഴകൾ പൊറുക്കേണം
സ്വാമീ ശരണമയ്യപ്പാ
സ്വാമീ ശരണമയ്യപ്പാ

കലിയുഗവരദാ കർപ്പൂരപ്രിയ
ധർമ്മശാസ്താവേ
നിന്റെ കഴലിണ പണിയാൻ
പതിനെട്ടോളം പടികൾ ചവിട്ടീടാം
കല്ലും മുള്ളും കാടും കഷ്ടപ്പാടിൻ
കരിമലയും
പള്ളിക്കെട്ടുമെടുത്തും കൊണ്ടീ
പാവങ്ങൾ താണ്ടീ
സ്വാമീ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ....

ദൂരെ ദൂരെ നിൻ അമ്പലവെളിയിൽ പൊന്നമ്പലവെളിയിൽ
തീരാശോകക്കെട്ടുകളേന്തി
പാപികൾ വീഴുമ്പോൾ
നിൻ തിരുദർശന പരമാനന്ദം അരുളണമയ്യപ്പാ
സന്താപക്കടൽ നടുവിൽ തുണയായ്‌ ഉയരണമയ്യപ്പാ
സ്വാമീ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

17/11/2019

ഇനി ശരണമന്ത്രങ്ങൾ മുഴങ്ങട്ടെ.....സ്വാമി ശരണം

വിദ്യാദായകനായ ശാസ്താവ്   ( സാത്വിക ഭാവം )വിദ്യാദായകനായ  സാത്വിക ഭാവത്തിൽ  ധര്മ്മശാസ്താവിനെ ആരാധിക്കുന്ന ചില ക്ഷേത്രങ്ങളാ...
29/10/2019

വിദ്യാദായകനായ ശാസ്താവ് ( സാത്വിക ഭാവം )

വിദ്യാദായകനായ സാത്വിക ഭാവത്തിൽ ധര്മ്മശാസ്താവിനെ ആരാധിക്കുന്ന ചില ക്ഷേത്രങ്ങളാണ് തൃശൂര് ജില്ലയിലെ തിരുവുള്ളക്കാവ്, മലപ്പുറം ജില്ലയിലെ തിരുനാവായ ശാസ്താക്ഷേത്രം, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, പാക്കിൽ, ശാസ്താ ക്ഷേത്രങ്ങള് തുടങ്ങിയവ . ഈ ക്ഷേത്രങ്ങളിലെല്ലാം വിദ്യാദായക ഭാവം കൂടിയുള്ള ശാസ്താ സങ്കല്പ്പമാണുള്ളത്.

ശ്രീ ധർമ്മ ശാസ്താവ് വിദ്യാശാസ്താവായി കുടി കൊള്ളുന്ന ക്ഷേത്രമാണ് തൃശ്ശൂർ ജില്ലയിലെ പ്രസിദ്ധമായ തിരുവുള്ളക്കാവ് . (തിരുവെള്ളക്കാവ് എന്നു് പൌരാണിക നാമം ) കുട്ടികളിലെ പഠന വൈകല്യം മാറുവാനും ബുദ്ധി തെളിയുവാനും തിരുവുള്ളക്കാവ് ശാസ്താവിന്റെ അനുഗ്രഹം മാത്രം മതി എന്നത് വിശ്വാസമല്ല സത്യമാണ് .

അവിടുത്തെ പ്രധാന മന്ത്രം ഇനി പറയുന്നതാണ്
ആഗ്നേനയ സുപഥാരയേ
അസ്മാൻ വിശ്വാണി ദേവ
വായുനാനി വിദ്വാൻ
യുയോദ്ധ്യസ്മത് ജുഹുരാണു മേനോ
ഭൂയിഷ്ഠാ തേ നമ: ഉക്തിം വിദേമ:

ശാസ്താവിന്റെ സാത്വിക ധ്യാനം താഴെ ചേർക്കുന്നു. ഈ ധ്യാനം തിരുവുള്ളക്കാവിലെതല്ലെങ്കിലും വിദ്യാദായക ശാസ്താവിന്റെതായതിനാൽ ഇവിടെ യഥോചിതം ചേരും വീണയും അക്ഷമാലയും പുസ്തകവും വ്യാഖ്യാനമുദ്രയും ധരിച്ച ചതുര്ബാഹുവായ ധര്മ്മശാസ്താവിന്റെ ധ്യാനശ്ലോകമാണ് ഇത്

ശാന്തം ശാരദ ചന്ദ്ര കാന്തി ധവളം
ചന്ദ്രാഭിരാമാനനം
ചന്ദ്രാർക്കോപമകാന്ത കുണ്ഡലധരം
ചന്ദ്രാവഭാംസാംശുകം
വീണാം പുസ്തക മക്ഷ സൂത്ര വലയം
വ്യാഖ്യാന മുദ്രാം കരൈർ
ബിഭ്രാണാം കലയേ സദാ ഹൃദി
മഹാ ശാസ്താരമാദ്യം വിഭും

കാലപ്പഴക്കത്താൽ കൈമോശം വന്ന ഒരു പ്രസിദ്ധ ശ്ലോകം കൂടിയുണ്ട് തിരുവുള്ളക്കവിലപ്പന്റെതായിട്ട് . തദ്ദേ ശീയർക്കു പോലും ഈ ശ്ലോകം ഇപ്പോൾ അന്യമത്രെ .

കാണേണം കാണി നേരം കനിവൊടു
തിരുവുള്ളക്കാവിൽ മേവും ഭവാനെ
കേണീടുന്നോരു ഞാനും കഴലിണ സതതം
ഭക്തിയോടെ തൊഴുന്നേൻ
വേണം മേ ബുദ്ധി , വിദ്യാം , അതിനൊരു വരമ-
ങ്ങാശു നൽകീട വേണം
കാരുണ്യത്താൽ വരേണം സകല ഗുണ മെനി-
ക്കെന്റെ ശ്രീ ഭൂത നാഥാ

വിദ്യാകാരകത്വമുള്ള തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാന മൂര്ത്തിയാണ്. വിജയദശമിയിൽ ആയിരക്കണക്കിന് കുട്ടികള് തിരുവുള്ളക്കാവില് വിദ്യാരംഭം കുറിക്കുന്നു. മഴമംഗലം, ചിറ്റൂര് നമ്പൂതിരിപ്പാടന്മാര് തുടങ്ങിയവരെല്ലാം തിരുവുള്ളക്കാവ് ധര്മ്മ ശാസ്താവിനെ ഉപാസിച്ചിരുന്നവരാണ്. ബുധനാഴ്ചയും ശനിയാഴ്ചയും മണ്ഡലകാലവും പ്രധാനമാണെങ്കിലും തിരുവുള്ളക്കാവിലെ പ്രധാന ആഘോഷം നവരാത്രിയാണ്. വിദ്യാരംഭത്തിന് ഇവിടെ പ്രാധാന്യം സിദ്ധിക്കുന്നതിന് കാരണമായ കഥ ഇപ്രകാരമാണ്. വലപുരമെന്നും അറിയപ്പെട്ടിരുന്ന തിരുവുള്ളക്കാവിന് വടക്കായി പട്ടത്ത് എന്ന ഒരില്ലമുണ്ടായിരുന്നു. പട്ടത്ത് വാസുദേവന് ഭട്ടതിരി തിരുവുള്ളക്കാവിലെ മേല്ശാന്തിയായിരുന്നു. വേദജ്ഞാനമില്ലാതിരുന്ന അദ്ദേഹത്തെ പെരുവനം ഗ്രാമത്തിലെ മറ്റ് പണ്ഡിതന്മാര് സദാ പരിഹസിച്ച് 'വാതു വാതു' (വാസുവിന്റെ മറ്റൊരു രൂപം) എന്ന് വിളിച്ച് വന്നു. ഇതില് വാസുദേവ ഭട്ടതിരി ദുഃഖിതനായിരുന്നു. ഒരിക്കല് അത്താഴപൂജ കഴിഞ്ഞ് നടയടച്ച ശേഷം കനത്ത മഴമൂലം ക്ഷേത്രത്തില് തന്നെ രാത്രി കഴിച്ചുകൂട്ടാന് നിശ്ചയിച്ച അദ്ദേഹം തന്റെ സങ്കടങ്ങള് ശാസ്താവിനെ പറഞ്ഞു കേള്പ്പിച്ചു. ഭക്തന്റെ അവസ്ഥയില് മനമലിഞ്ഞ വേദസ്വരൂപനായ ധര്മ്മശാസ്താവ് പ്രത്യക്ഷനായി ഭട്ടതിരിയോട് തിടപ്പള്ളിയിലിരിക്കുന്ന വിറകെടുത്ത് തീ കായുവാനും സമീപത്തിരിക്കുന്ന കദളിപ്പഴക്കുല എടുത്ത് കഴിച്ചുകൊള്ളുവാനും പറഞ്ഞു. ഭട്ടതിരി അപ്രകാരം ചെയ്തു. ശാസ്താവിന്റെ നിര്ദ്ദേശാനുസരണം കദളിപ്പഴം കഴിച്ചതോടെ അദ്ദേഹം മഹാ പണ്ഡിതനായിത്തീര്ന്നു. പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയ വാര്യസ്യാര് വിറകു കാണാഞ്ഞ് ഭട്ടതിരിയോട് അന്വേഷിച്ചു. അപ്പോള് ഭട്ടതിരി ഇപ്രകാരം പറഞ്ഞു. 'വിറകെടുപ്പാന് വിറകെടുത്തു വിറകെടുത്തു വിറ കെടുത്തു' ഈ യമകാലങ്കാര പ്രയോഗം കേട്ട് വാരസ്യാര് അത്ഭുതപ്പെട്ടു. കദളിപ്പഴം തിന്നതാണ് ഭട്ടതി രിയുടെ മാറ്റത്തിന് ഹേതുവെന്ന് മനസ്സിലായ വാരസ്യാര് അവിടെക്കിടന്ന കദളിപ്പഴത്തൊലി എടുത്തു തിന്നുകയും അതോടെ അവരും കവയിത്രിയായി മാറുകയും ചെയ്തു. അന്ന് ക്ഷേത്രത്തിലെത്തിയ നമ്പൂതിരിമാര് പതിവുപോലെ ഭട്ടതിരിയെ 'ഇതാ ഇതാ വാതു വരുന്നു' എന്നു കളിയാക്കി. അപ്പോള് ഭട്ടതിരി “വെറ്റില തിന്നാഞ്ഞെനിക്കു വാ തുവരുന്നു” എന്ന് മറുപടികൊടുത്തു. ശാസ്താവിന്റെ കാരുണ്യത്താല് ഭട്ടതിരി പണ്ഡിതനായി എന്ന് നമ്പൂതിരിമാര്ക്കു മനസ്സിലായി. അന്നുമുതലാണ് തിരുവുള്ളക്കാവ് ശാസ്താവിന് വിദ്യാകാരകത്വമുണ്ടെന്നു പ്രസിദ്ധമായത്. വാസുദേവ ഭട്ടതിരി യമക പ്രിയനായ മഹാകവിയായിരുന്നു. അദ്ദേഹത്തിന്റേതായി യുധിഷ്ഠിര വിജയം, ത്രിപുരദഹനം, ശൗരികഥ, വാസുദേവവിജയം, ഗജേന്ദ്ര മോക്ഷം, നളോദയം തുടങ്ങി നിരവധി കാവ്യങ്ങളുണ്ട്. വാരസ്യാരുടെ അനന്തര തലമുറകളായ തിരുവുള്ളക്കാവ് വാര്യന്മാരാണ് ഇവിടെ വിദ്യാരംഭം കുറിക്കുന്നത്. വേദത്തിന്റെ ശ്രോതാവ് എന്ന സ്ഥാനം കേരളത്തില് ശാസ്താവിനു കല്പ്പിച്ചിരുന്നു. ജ്ഞാന മൂര്ത്തിയായ ശാസ്താവിനു മുന്നില് വേദമന്ത്രങ്ങള് ചൊല്ലി പ്രീതിപ്പെടുത്തിയാല് പിഴയില്ലാതെ വേദമന്ത്രങ്ങള് ഉച്ചരിക്കുവാന് കഴിയുമെന്ന് ബ്രാഹ്മണര് കരുതുന്നു. അതിനാല് തിരുവുള്ളക്കാവു ശാസ്താവിനു മുന്നില് വേദം ചൊല്ലുക എന്നത് പെരുവനം ഗ്രാമത്തിലെ വേദജ്ഞരുടെ ശീലമായിരുന്നു. തിരുനാവായയിലെ വേദപഠനശാല നിലനിന്നിരുന്ന ഇടത്തു ഇപ്പോള് ഒരു ശാസ്താക്ഷേത്രം (നാവാമുകുന്ദ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്) കാണാം. വേദപഠനശാല തവനൂരിലേക്കു മാറ്റിയെങ്കിലും വേദശ്രോതാവായ ശാസ്താവെന്ന സങ്കല്പ്പത്തിന്റെ പ്രത്യക്ഷസാക്ഷ്യമായി ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു. കയ്യില് വേദ ഗ്രന്ഥം ധരിച്ച അത്യപൂര്വ മൂര്ത്തിയാണു പൂഞ്ഞാര് കോയിക്കല് ക്ഷേത്രത്തിലെ ശ്രീധര്മ്മശാസ്താവ്. ഗായത്രീ മന്ത്രത്തിന്റെ അര്ത്ഥം വ്യാഖ്യാനിക്കുന്ന ശാസ്താവ് എന്നാണു സങ്കല്പ്പം. ആയോധനകലകളുടെ അധ്യയനവും പരിശീലനവും നടക്കുന്നിടങ്ങളില് എല്ലാം ശാസ്താവിനേയും ഉപാസിച്ചു വന്നിരുന്നു. തെക്കുംകൂര് രാജ്യത്തെ പടയാളികളുടെ കഴിവുകള് പരീക്ഷിച്ചിരുന്നത് പാക്കില് ശ്രീധര്മ്മശാസ്താ ക്ഷേത്രത്തില് വെച്ചാണ്. 'പാക്കില് പട' എന്ന യുദ്ധപരീക്ഷയ്ക്ക് സാക്ഷിയായി ശാസ്താവും ഉണ്ടാകും എന്നായിരുന്നു പടയാളികളുടെ വിശ്വാസം...

കടപ്പാട് :- ശ്രീ സജീവ് ശാസ്‌താരം
Director of Sastharam Astro
Reserch Centre
Perunna
Changanacherry

ഓം നമോ ഭഗവതേ വാസുദേവായ....
22/10/2019

ഓം നമോ ഭഗവതേ വാസുദേവായ....

ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖംനൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം #മനുഷ്യനോ_മൃഗമോ_അല്ല  #സ്ത്രീ...
15/10/2019

ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം

#മനുഷ്യനോ_മൃഗമോ_അല്ല
#സ്ത്രീയോ_പുരുഷനോ_അല്ല
#ദേവനോ_ദേവിയോ_അല്ല
#രാവോ_പകലോ_അല്ല
#അകത്തോ_പുറത്തോ_അല്ല
#ഉഗ്രമൂർത്തിയായ_ശ്രീ_നരസിംഹാവതാരം

Address

Thrissur
680561

Alerts

Be the first to know and let us send you an email when Thiruvullakkavu Sree Dharma Sastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thiruvullakkavu Sree Dharma Sastha Temple:

Share