16/08/2026
വി. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ ആഘോഷിച്ചു
അഞ്ഞൂർ ● മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആദ്യ ദൈവാലയവും തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവകയുടെ കീഴിലുള്ളതുമായ അഞ്ഞൂർ മാർ ബഹനാം സഹദാ ചാപ്പലിൽ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ - വാങ്ങിപ്പ് പെരുന്നാൾ (പുത്തരി പെരുന്നാൾ) ആഘോഷിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് പ്രധാന കാർമികത്വം വഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാനയും, പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും ശ്ലൈഹീക വാഴ്‌വും ധൂപപ്രാർത്ഥനയും ഉണ്ടായിരുന്നു. മാർ ബഹനാം ചാപ്പലിൽ കർക്കിടക മാസത്തോടനുബന്ധിച്ച് നടത്തി വന്നിരുന്ന കർക്കിടക കഞ്ഞി വിതരണത്തിനും സമാപനമായി. തുടർന്ന് ജനങ്ങൾക്ക് നേർച്ച സദ്യയും, പ്രത്യേകമായി ക്രമീകരിച്ച അവൽ നേർച്ചയും ഉണ്ടായിരുന്നു. ഇടവക വികാരി ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, സെക്രട്ടറി ജോഷി ജോസ്, ട്രഷറർ റെയ്ഫിസൺ ബാബു എന്നിവരടങ്ങിയ ഇടവക കമ്മിറ്റി പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
𝗠𝗘𝗗𝗜𝗔 𝗪𝗜𝗡𝗚
𝙏𝙝𝙚 𝙊𝙛𝙛𝙞𝙘𝙞𝙖𝙡 𝙈𝙚𝙙𝙞𝙖 𝘿𝙚𝙥𝙖𝙧𝙩𝙢𝙚𝙣𝙩 𝙤𝙛 𝙈𝙖𝙡𝙖𝙗𝙖𝙧 𝙄𝙣𝙙𝙚𝙥𝙚𝙣𝙙𝙚𝙣𝙩 𝙎𝙮𝙧𝙞𝙖𝙣 𝘾𝙝𝙪𝙧𝙘𝙝