10/06/2024
*അസ്സലാമു അലൈക്കും*
തണൽ സാംസ്കാരി നിലയത്തിന്റെ കീഴിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ലൈബ്രറി & റീഡിങ് റൂം, ആട്സ് & സ്‌പോർട്സ് ക്ലബ് ഉദ്ഘാടനവും sslc +2 മജ്‌ലിസ് എക്സാം വിജയികൾക്കുള്ള അനുമോദനവും
മില്ലത്തെ ഇബ്രാഹിം എന്ന വിഷയത്തിൽ പൊതു ക്ലാസും സംഘടിപ്പിച്ചു.
*8-6-2024 ശനിയാഴ്ച* രാത്രി 8 മണിക്ക് *തണൽ സാംസ്കാരിക നിലയത്തി* ൽ വെച്ച് നടത്തിയ പ്രസ്തുത പരിപാടിയിൽ
ജമാഅത്തെ ഇസ്‌ലാമി കൊടുങ്ങല്ലൂർ ഏരിയാ പ്രസിഡന്റ് *അനസ് നദ്‌വി*,
*സഗീർ വലിയകത്ത്* (കാരൂർ )
എന്നിവർ മുഖ്യാതിഥി കളായി പങ്കെടുത്തു.
ലൈബ്രറി ഉദ്ഘാടനം
*അനസ് നദ്‌വി* നിർവഹിച്ചു
ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ *സഗീർ വലിയകത്തി* ൽ നിന്നും ഹൽഖാ നാസിം *എം. എം നാസർ*, *അനസ് നദ്‌വി* എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.
ലൈബ്രറിയിലേക്ക്
*മാധ്യമം ദിന പത്രം*
*പ്രവാസി ഇന്ത്യ ഫുജൈറ ഘടകം* സ്പോൺസർ ചെയ്തു.
*പ്രബോധനം*, *മാധ്യമംകുടുംബം* *എന്നിവ എം. എം നാസർ*, *ആരാമം- നഫീസ നാസർ*, *മാധ്യമം ആഴ്ചപതിപ്പ് -സുമയ്യ. എം. എ*, *തൊഴിൽ വാർത്ത- ജിഫ്രി വി. എം*, *ക്യാരംസ് ബോർഡ് -കെ. എസ് നൗഷാദ്* എന്നിവർ സ്പോൺസർ ചെയ്തു.
ലൈബ്രറി ഉദ്ഘാടനത്തിന് ശേഷം
കുന്നുമ്മൽക്കാട് ഹൽഖ നാസിം *എം. എം നാസർ* *സാഹിബി* ന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ
മദ്രസ വിദ്യാർത്ഥി *അമാനി യൂസുഫ്* ഖിറാഅത്ത് നടത്തി.
സോളിഡാരിറ്റി കുന്നുമ്മൽ ക്കാട് യൂണിറ്റ് അംഗം *ജിഫ്രി. വി. എം* സ്വാഗതം ആശംസിച്ചു.
ശേഷം SSLC, +2, മജ്‌ലിസ്
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.
*അൽജാമിഅ -അൽ ഇസ്‌ലാമിയ ശാന്തപുരം കോളേജിൽ നിന്നും ഇസ്‌ലാമിക് ശരീഅ: കോഴ്സിൽ*
*മൂന്നാം റാങ്കോട് കൂടി ഉന്നത വിജയം കരസ്ഥമാക്കിയ ഫർസാന റഊഫ്* ന് ഉപഹാരം നൽകി ആദരിച്ചു.
*റബ് വ -2024 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാസിറ ത്വാഹ യെ യോഗത്തിൽ അനുമോദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു*
മില്ലത്ത് ഇബ്റാഹിം എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് *അനസ് നദ്‌വി* മുഖ്യ പ്രഭാഷണം നടത്തി.
കുന്നുമ്മൽ ക്കാട് ഹൽഖാ സെക്രട്ടറി *സി. എ. റസാഖ്* ന്റെ നന്ദി പ്രകാശനത്തോട് കൂടി *10PM* ന് പരിപാടി സമാപിച്ചു.