Peruvanam Pooram

Peruvanam Pooram Peruvanam Pooram is one of the most popular temple festivals of the South Indian state of Kerala.

06/01/2026

ഗ്രാമരക്ഷകനായ ചാത്തക്കുടം ശാസ്താവിന്റെ 1444 -ാമത് പെരുവനം ആറാട്ടുപുഴ പൂരം

തിരുവാതിര പുറപ്പാട് - 2026 മാർച്ച്‌ 25ന്.

Chathakudam Sreedharmma Sastha' 1444th Peruvanam Arattupuzha Pooram || Devamela

📸 Jishnu Murali ❤️

www.instagram.com/jishnumurali_

Arattupuzha Pooram
Peruvanam Pooram
Kshethra Melangal
"Feel my life" amazing Chathakudam
Vallachira Graamam വല്ലച്ചിറ ഗ്രാമം.
Peruvanam Prakash Marar

melaperuma
Ernakulam Shivakumar
Chathakudam Sreedharma Sastha
Anilkumar Kombath
Arun K Ratheesh

1443rd Peruvanam Pooram 2025 April 6, Sunday... 🔥🔥🔥   #പെരുവനം_പൂരം2025
28/03/2025

1443rd Peruvanam Pooram

2025 April 6, Sunday... 🔥🔥🔥

#പെരുവനം_പൂരം2025

Royal Entry of Chathakudam Sreedharma Sastha 1443rd Peruvanam Pooram 2025 April 6th, SundayWorld's second largest religi...
12/02/2025

Royal Entry of Chathakudam Sreedharma Sastha

1443rd Peruvanam Pooram
2025 April 6th, Sunday

World's second largest religious fete. 🥳

Peruvanam Pooram
Peruvanam Arattupuzha Pooram
Arattupuzha Pooram
Devamela
Gajasreshtan Kuttankulangara Arjunan
Peruvanam Kuttan Marar
Peruvanam Satheesan Marar
Peruvanam Prakash Marar

https://www.facebook.com/share/p/19mLiasCK4/
17/01/2025

https://www.facebook.com/share/p/19mLiasCK4/

ഗ്രാമരക്ഷകനായ ചാത്തക്കുടം ശാസ്താവിന്റെ 1443-)മത് പെരുവനം, പിടിക്കപ്പറമ്പ്, ആറാട്ടുപുഴ പൂരം 2025

പെരുവനം - പിടിക്കപ്പറമ്പ് - ആറാട്ടുപുഴ ദേവമേളയുടെ പ്രധാന ചടങ്ങുകളിൽ എല്ലാം പെരുവനം ഗ്രാമത്തിന്റെ രക്ഷകനായ ചാത്തക്കുടം ശാസ്താവിന്റെ സാന്നിധ്യം ഉണ്ട്. പെരുവനം, പിടിക്കപ്പറമ്പ്, ആറാട്ടുപുഴ തുടങ്ങി പൂരങ്ങളിലെ പ്രധാന വേദികളായ എല്ലാം സ്ഥലത്തും ചാത്തക്കുടം ശാസ്താവിന്റെ പ്രാധാന്യം ശ്രദ്ധേയമാണ്. ദേവമേളയിൽ ഏറ്റവും അധികം ഗ്രാമങ്ങൾ സന്ദർശിക്കുന്നതും, ഏറ്റവും അധികം പൂരങ്ങളിൽ പങ്കെടുക്കുന്നതും ശാസ്താവാണ്. ശാസ്താവിന്റെ 8 പൂരങ്ങളിൽ 7ലും ശാസ്താവ് മറ്റു ദേവീദേവന്മാരുടെ കൂടെ എഴുന്നള്ളിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.

ദേവനെ ആദ്യമായ് പുറത്തേക്ക് എഴുന്നള്ളിക്കുന്ന തിരുവാതിര പുറപ്പാടിന്‌ ശാസ്താവിനെ പുറപ്പെടുവിക്കാൻ ചക്കംകുളങ്ങര ശാസ്താവും തൈക്കാട്ടുശ്ശേരി ഭഗവതിയും എത്തുന്നത്തോടെ പൂര ചടങ്ങുകൾ ആരംഭിക്കുന്നു. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ശാസ്താവിന്റെ പുറപ്പാടിന്‌ മറ്റു ദേവീദേവന്മാർ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. തൈക്കാട്ടുശ്ശേരി പൂരം, നറുകുളങ്ങര പുണർതം ആറാട്ട്, ചക്കംകുളങ്ങര വിളക്ക് എന്നീ എല്ലാ പൂരത്തിലും ചാത്തക്കുടം ശാസ്താവ് പങ്കെടുക്കുന്നു. പെരുവനം പൂരത്തിൽ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചരിത്രപ്രസിദ്ധമായ കയറ്റ പഞ്ചാരിക്കു ശേഷം, ശാസ്താവ് ഊരകത്തമ്മതിരുവടിയോടൊപ്പം കയറ്റ പഞ്ചാരിയിൽ പങ്കെടുക്കുന്നു. പഞ്ചാരി മേളത്തിന്റെ ഈറ്റില്ലമായ പെരുവനം നടവഴിയിൽ മൂന്ന് പ്രധാന മേളങ്ങളിൽ രണ്ടിലും ശാസ്താവിന്റെ സാന്നിധ്യം ഉണ്ട്. പിടിക്കപ്പറമ്പിൽ ചാത്തക്കുടം ശാസ്താവാണ് ആതിഥേയൻ. പിടിക്കപ്പറമ്പ് പൂരത്തിന് മാത്രമാണ് ശാസ്താവ് ഒറ്റക്ക് എഴുന്നെള്ളുന്നത്. പിടിക്കപ്പറമ്പ് ആനയോട്ടത്തിന് നായക സ്ഥാനം അലങ്കരിച്ചു നിലപാട് നിൽക്കുന്നത് ആതിഥേയനായ ചാത്തക്കുടം ശാസ്താവാണ്.

പൂരം നാളിൽ തൊട്ടിപ്പാൾ ക്ഷേത്രത്തിലെ കാപ്പ്കെട്ട് വളരെ അപൂർവമായ ചടങ്ങാണ്. ആറാട്ടുപുഴ പൂരത്തിൽ തൊട്ടിപ്പാളുമൊപ്പമുള്ള പൂരം കഴിഞ്ഞാൽ തൃപ്രയാർ തേവർ എത്തുന്നത് വരെ നിലപാട് നില്കുന്നത് ചാത്തക്കുടം ശാസ്താവാണ്. ഭൂമിയിലെ വൈകുണ്ഠ ദർശനമായ കൂട്ടിയെഴുന്നെള്ളിപ്പിൽ സഹോദരിയായ ഊരകത്തമ്മതിരുവടിയുടെ കൂടെ ശാസ്താവും പങ്കെടുക്കുന്നു. പൂരങ്ങളുടെ സമാപനം കുറിച്ച് കൊണ്ടുള്ള ഗ്രാമരക്ഷകരുടെ ഗ്രാമബലിക്കു ചാത്തക്കുടം തിരുവുള്ളക്കാവ് ശാസ്താക്കന്മാർ ഒരു ആനപ്പുറത്തു എഴുന്നെള്ളുന്നത് അപൂർവങ്ങളിൽ അപൂർവമായ മറ്റൊരു ചടങ്ങാണ്.
-

ശാസ്താവിന്റെ/ശാസ്താവ് പങ്കെടുക്കുന്ന പൂരങ്ങൾ

1. ചാത്തക്കുടം തിരുവാതിര പുറപ്പാട്
2. ചക്കംകുളങ്ങര പുണർതം വിളക്ക്
3. പെരുവനം പൂരം - ശാസ്താവും, തൊട്ടിപ്പാൾ ഭഗവതിയും
4. പെരുവനം പൂരം - ശാസ്താവും, ഊരകത്തമ്മതിരുവടിയും
5. പിടിക്കപ്പറമ്പ് പൂരം
6. ആറാട്ടുപുഴ പൂരം - ശാസ്താവും, തൊട്ടിപ്പാൾ ഭഗവതിയും
7. കൂട്ടി എഴുന്നെള്ളിപ്പ്
8. പെരുവനം പകൽ പൂരം

ചാത്തക്കുടം ശ്രീധർമ്മശാസ്താവിന്റെ
1443-)മത് പെരുവനം ആറാട്ടുപുഴ പൂരം

കൊടിയേറ്റം - 2025 ഏപ്രിൽ 3
ചമയ - ദ്രവ്യ സമർപ്പണം - 2025 ഏപ്രിൽ 3
ചാത്തക്കുടം തിരുവാതിര പുറപ്പാട്
- 2025 ഏപ്രിൽ 4
പെരുവനം പൂരം - 2025 ഏപ്രിൽ 6
പിടിക്കപ്പറമ്പ് പൂരം - 2025 ഏപ്രിൽ 7
പിടിക്കപ്പറമ്പ് ആനയോട്ടം - 2025 ഏപ്രിൽ 8
ആറാട്ടുപുഴ പൂരം 2025 ഏപ്രിൽ 9

കടപ്പാട് :- ❤️

11/12/2024

പൂരം - ആന എഴുന്നെള്ളിപ്പ് പ്രതിസന്ധികൾ നീങ്ങുവാൻ പ്രതിഷേധ യാത്രയും, പൂരം ചിത്രപ്രദർശനവും, തത്സമയ ചിത്രരചനയും 2024 ഡിസംബർ 15 ഞായറാഴ്ച നടക്കും.

പിടിക്കപ്പറമ്പ് ശ്രീമഹാദേവ ക്ഷേത്രം മുതൽ - ചാത്തക്കുടം ശ്രീധർമ്മശാസ്‌താ ക്ഷേത്രം വരെവരെയാണ് യാത്ര നടക്കുക. ചാത്തക്കുടം ശ്രീധർമ്മശാസ്താ ക്ഷേത്രം , പിടിക്കപ്പറമ്പ് ശ്രീമഹാദേവ ക്ഷേത്രം, കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രം, വല്ലച്ചിറ ഭഗവാൻ - ഭഗവതി ക്ഷേത്രങ്ങളിലെ പൂരാസ്വാദകരുടെയും, ഭക്തരുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പ്രതിഷേധയാത്ര നടക്കുക. തുടർന്ന് വൈകീട്ട് 5 മണിക്ക് ചാത്തക്കുടം ക്ഷേത്രനടയിൽ 2025 ലെ പെരുവനം - ആറാട്ടുപുഴ പൂരങ്ങളുടെ സുഖമമായ നടത്തിത്തിപ്പിന് വേണ്ടിചടങ്ങുകളിൽ ആനയുടെ പ്രാധാന്യത്തെ എടുത്തു കാണിക്കും വിധം 25 മീറ്റർ നീളമുള്ള പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ 25 ൽപ്പരം കലാകാരന്മാർ ഒരുക്കുന്ന പൂരം - ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട തത്സമയ ചിത്ര രചനയും, പോസ്റ്റർ നിർമ്മാണവും നടക്കും, കൂടാതെ പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ വിത്യസ്ത ചടങ്ങുകളുടെ 25ൽ പരം ചിത്രങ്ങൾ ചിത്രപ്രദർശനത്തിൽ ഉൾപ്പെടുത്തും.
ആന എഴുന്നെള്ളിപ്പു സംബന്ധിച്ചു ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മാർഗ്ഗനിർദേശങ്ങൾ ഉണ്ടാക്കുവാൻ പോകുന്ന പ്രതിസന്ധികൾ തരണം ചെയ്യുവാനും ഉന്നതാധികാരികളെ പെരുവനം- ആറാട്ടുപുഴ പൂരങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുവാനും വേണ്ടിയാണ് വ്യത്യസ്തമായ രീതിയിൽ ഈ പ്രതിഷേധ ബോധവത്കരണ ജാഥ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ഈ ബോധവത്കരണ ജാഥയിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ നല്ലവരായ നാട്ടുകാരും പൂരപ്രേമികളും ഒത്തുചേരണം എന്ന് അഭ്യർത്ഥിക്കുന്നു.

15/11/2024
10/10/2024

🔴 LIVE | Navarathri Maholsavam 2024 | Thiruvullakkavu Sree Dharma Shastha Temple | Thrissur | DAY 8 ( 10-10-24) - തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താക്ഷേത്രം | നവരാത്രി മഹോത്സവം. 2024

മേളപ്രമാണി ശ്രീ പെരുവനം സതീശൻ മാരാരുടെ അറുപതാം പിറന്നാൾ ആഘോഷം... പത്രിക പ്രകാശനം - 2024 ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് 5ന...
29/08/2024

മേളപ്രമാണി ശ്രീ പെരുവനം സതീശൻ മാരാരുടെ അറുപതാം പിറന്നാൾ ആഘോഷം...

പത്രിക പ്രകാശനം - 2024 ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് 5നു

പെരുവനം ശ്രീ മഹാദേവ ക്ഷേത്രം - പടിഞ്ഞാറേ നടയിൽ

26/03/2024

Peruvanam Pooram 2024..

പെരുവനം പൂരം 2024

Arattupuzha Sreesastha
Chathakudam Sreedharma Sastha
Thottippal Bhagavathy

#പെരുവനംആറാട്ടുപുഴ_പൂരം

Address

Thrissur

Website

Alerts

Be the first to know and let us send you an email when Peruvanam Pooram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share