Chaldean Syrian Church of the East

Chaldean Syrian Church of the East Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chaldean Syrian Church of the East, Religious organisation, The Board of Central Trustees , Mar Thimotheous High Road, Thrissur.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേറൂർ  മാർ ഗീവർഗ്ഗീസ് സഹ്ദ പള്ളിയിൽ  ഇടവക മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അഭിവന്ദ്യ മാ...
09/06/2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേറൂർ മാർ ഗീവർഗ്ഗീസ് സഹ്ദ പള്ളിയിൽ ഇടവക മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് വൃക്ഷത്തൈ നടുകയുണ്ടായി. ഇടവക വികാരി Rev Fr ഇനാശു, സഹ വികാരിയും കേന്ദ്ര മെൻസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയയ Rev Fr സിന്റോ ജോസ്, ഇടവക മെൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ ജെയിംസ് ജോബ്സൺ, ഇടവക മെൻസ് അസോസിയേഷൻ അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഇടവക വിശ്വാസികളൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിപാടികൾ.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ ഭാരത ജനത പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ ഷോൺ ജോർജ...
09/06/2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ ഭാരത ജനത പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ ഷോൺ ജോർജ്ജ് വിദ്ധ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണവും, സ്ക്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാജൻ കെ.ബി അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ കോർപ്പറേറ്റ് മാനേജർ ഡോ.സിസ്റ്റർ ഒ.വി ജിൻസി പരിസ്ഥിതി ദിന സന്ദേശം നൽകി.
സ്കൂളിന്റെ പ്രധാന അദ്ധ്യാപികയായ ബിനു ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സ്കൂൾ പ്രിൻസിപ്പാൾ ഡോ.അബി പോൾ മാഷ് സ്വാഗതം പറഞ്ഞു.
ഭാരത ജനത പാർട്ടി ജില്ലാ ഭാരവാഹി തിമോത്തി വടക്കൻ , യുവമോർച്ച ജില്ലാ പ്രസിഡന്റ് ഫെബിൻ ഫ്രാൻസ്സിസ്, രാജൻ നെല്ലങ്കര തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

suriyani Ganamalika Musical Journey of 100 Spiritual Songs
05/06/2026

suriyani Ganamalika Musical Journey of 100 Spiritual Songs

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എറണാകുളം സെൻറ് തോമസ് പള്ളിയിൽ യൂത്ത്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പള്ളിയിൽ ചെടികൾ നടുക...
05/06/2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എറണാകുളം സെൻറ് തോമസ് പള്ളിയിൽ യൂത്ത്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പള്ളിയിൽ ചെടികൾ നടുകയും വൃക്ഷ തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

അവധിക്കാലത്തിനു വിട നൽകിക്കൊണ്ട് ജൂൺ ഒന്നിന് വിദ്യാർത്ഥികൾ പ്രവേശനോത്സവത്തിനായി മാർ തിമോഥിയോസ് വിദ്യാലയ അങ്കണത്തിൽ അണിനി...
02/06/2026

അവധിക്കാലത്തിനു വിട നൽകിക്കൊണ്ട് ജൂൺ ഒന്നിന് വിദ്യാർത്ഥികൾ പ്രവേശനോത്സവത്തിനായി മാർ തിമോഥിയോസ് വിദ്യാലയ അങ്കണത്തിൽ അണിനിരന്നു. 100 -ാം വാർഷികാഘോഷം ഉദ്ഘാടനവുo ഈ അവസരത്തിൽ നടത്തി.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഡെന്നി മാത്യു സ്വാഗതം അർപ്പിച്ചു.കാൽഡിയൻ സിറിയൻ ചർച്ച് സ്കൂൾ കോർപ്പറേറ്റ് മാനേജർ ഡോ.സിസ്റ്റർ ഒ.യു. ജിൻസിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവും 100-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.. തൃശ്ശൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ. ഷോമി ഫ്രാൻസീസ് മുഖ്യപ്രഭാഷണം നടത്തി. മാർ മാറി ശ്ലീഹ ചർച്ച് വികാരി ഫാദർ നിംസൺ വർഗ്ഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. കാൽഡിയൻ സിറിയൻ ചർച്ച് സ്കൂൾ ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീ ചെയർമാൻ ശ്രീ. അബി ജെ പൊന്മാണിശ്ശേരി പഠനോപകരണങ്ങൾ വിതരണം ചെയ്തു.കാൽ ഡിയൻ സിറിയൻ ചർച്ച് സ്കൂൾ കമ്മിറ്റി പ്രസിഡൻ്റ് ശ്രീ ഗിഫ്റ്റൺ കെ ജോസഫ്, ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീമതി.അഖില വി.എ , ഒഎസ്എ പ്രതിനിധി ശ്രീ.പ്രശാന്ത് പി.ബി, ഒഎസ്ഒ പ്രതിനിധി ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. എൽ പി ഹെഡ്മിസ്ട്രസ് ശ്രീമതി. അനില ജോസ് സി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

School Reopening Program at Chaldean Syrian L P School , Nellankara
02/06/2026

School Reopening Program at Chaldean Syrian L P School , Nellankara

തൃശൂർ: കാൽഡിയൻ സിറിയൻ  ഹയർ സെക്കൻഡറി സ്കൂൾ തൃശൂരിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം  വിപുലമായി സംഘടിപ്പിച്ചു. വിദ്യാ...
02/06/2026

തൃശൂർ: കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ തൃശൂരിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിനു കെ. പി. സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ഷാജൻ കെ ബി അധ്യക്ഷനായ പരിപാടി മാർ ഔഗിൻകുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ബൈജു വർഗീസ് മുഖ്യാതിഥിയായി പങ്കെടുത്തു.
കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ബൈജു വർഗീസ് സമ്മാനവിതരണവും, കോർപ്പറേറ്റ് മാനേജർ സിസ്റ്റർ ഡോ. ഒ. യു. ജിൻസി പാഠപുസ്തക വിതരണവും നിർവഹിച്ചു.
ചടങ്ങിൽ അബി പൊന്മാനിശ്ശേരി (ചെയർമാൻ, ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീസ്, ചർച്ച് ഓഫ് ദി ഈസ്റ്റ്), അനിഷ സി. ബി. (മദർ പി.ടി.എ പ്രസിഡന്റ്), ജീൻ മൂക്കൻ (സീനിയർ സ്റ്റാഫ്, സി.എസ്.എച്ച്.എസ്.എസ്) എന്നിവർ ആശംസകൾ നേർന്നു.

ഏപ്രിൽ 30 , മെയ് 1 നു നടന്ന വിശുദ്ധ മാർ അബിമലേക്ക് തിമോഥെയൂസ് തിരുമേനിയുടെ ഓർമ്മ തിരുനാളും പൗരസ്ത്യ കൽദായ സുറിയാനി സഭയുട...
01/06/2026

ഏപ്രിൽ 30 , മെയ് 1 നു നടന്ന വിശുദ്ധ മാർ അബിമലേക്ക് തിമോഥെയൂസ് തിരുമേനിയുടെ ഓർമ്മ തിരുനാളും പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ ദിവംഗതരായ സഭാപിതാക്കന്മാരുടെ ഓർമ്മദിനത്തോടും അനുബന്ധിച്ചുള്ള വളണ്ടിയേഴ്‌സ് മീറ്റ് യോഗത്തിൽ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത സംസാരിക്കുന്നു.

ആഗോള പരമാദ്ധ്യക്ഷൻ പരിശുദ്ധ മാറൻ മാർ ആവ തൃതീയൻ കാഥോലിക്കോസ് പാതൃയർക്കീസിന്റെ പ്രഥമ ഭാരത സന്ദർശനത്തിന്റേയും മാർ ഓഗിൻ കുര്...
28/05/2026

ആഗോള പരമാദ്ധ്യക്ഷൻ പരിശുദ്ധ മാറൻ മാർ ആവ തൃതീയൻ കാഥോലിക്കോസ് പാതൃയർക്കീസിന്റെ പ്രഥമ ഭാരത സന്ദർശനത്തിന്റേയും മാർ ഓഗിൻ കുര്യാക്കോസ് തിരുമേനിയുടെ മെത്രാപ്പോലീത്ത പട്ടാഭിഷേക ചടങ്ങിന്റെ ഓർമ്മ നിലനിർത്തുന്നതിനുമായി സഭ പ്രസിദ്ധീകരിച്ച ഹുബ്ബേ ദ് ആവ എന്ന സുവനീറിന്റെ പ്രകാശനവും വിതരണോദ്ഘാടനവും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊച്ചി അതിരൂപത മെത്രാപ്പോലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.

22/05/2026

Address

The Board Of Central Trustees , Mar Thimotheous High Road
Thrissur
680001

Telephone

+917025189999

Website

Alerts

Be the first to know and let us send you an email when Chaldean Syrian Church of the East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chaldean Syrian Church of the East:

Share