19/04/2026
നമ്മുടെ സ്വാലിഹ് ഉപ്പാപ്പ അല്ലാഹുവിലേക്ക് യാത്രയായി…
ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അദ്ദേഹം യഥാർത്ഥ സൃഷ്ടാവിനെ അന്വേഷിച്ച് ജീവിതം മുഴുവൻ അലഞ്ഞുനടന്നവനായിരുന്നു.
ഹിന്ദുമതത്തിൽ ആകൃഷ്ടനായ അദ്ദേഹം ദീർഘകാലം അതിനെ കുറിച്ച് പഠിച്ചു, സ്വന്തം വീട്ടിൽ ഒരു ചെറിയ ക്ഷേത്രം നിർമിച്ച് സന്യാസജീവിതം നയിക്കുകയും ചെയ്തു.
എന്നാൽ, ആ ജീവിതത്തിലും അദ്ദേഹത്തിന് ഒരു അപൂർണ്ണതയുടെ അനുഭവം തുടരുകയായിരുന്നു…
ജീവിതത്തിന്റെ സായാഹ്നത്തിൽ, അവിചാരിതമായി തളിപ്പറമ്പ് സലഫി മസ്ജിദിന്റെ പുറത്ത് ജുമുഅ സമയത്ത് എന്തോ ആവശ്യത്തിന് കാത്തുനിൽക്കേണ്ടി വന്നപ്പോൾ, മലയാളത്തിലുള്ള ഒരു ഖുത്ബ അദ്ദേഹത്തിന്റെ ചെവിയിൽ പതിച്ചു…
നരകത്തെ കുറിച്ചുള്ള ഖുത്ബ…
അതായിരുന്നു അല്ലാഹു അദ്ദേഹത്തിന്റെ ഹിദായത്തിനായി ഒരുക്കിയ വഴിത്തിരിവ്…
അതിനുശേഷം ആത്മാർത്ഥമായി ഇസ്ലാമിനെയും അല്ലാഹുവിനെയും കുറിച്ച് പഠിക്കാൻ അദ്ദേഹം തുടങ്ങി.
അവസാനം, യഥാർത്ഥ സൃഷ്ടാവിനെ വ്യക്തമായി തിരിച്ചറിഞ്ഞ അദ്ദേഹം ഇസ്ലാമിലേക്ക് കടന്നുവന്നു…
കഴിഞ്ഞ കുറച്ച് കാലമായി സ്ട്രോക്ക് ബാധിച്ച് തളർന്നു കിടന്നിരുന്ന അദ്ദേഹം, ഇന്ന് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു…
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകുകയും ജന്നത്ത് നൽകുകയും ചെയ്യുമാറാകട്ടെ… ആമീൻ.
ജനാസ നമസ്കാരം ഇന്ന് (19/04) രാത്രി 10 മണിക്ക് തളിപ്പറമ്പ് മിനിസിവിൽ സ്റ്റേഷനടുത്തുള്ള സലഫി മസ്ജിദിൽ
Niche of Truth / True Faith ചാനലിൽ അദ്ദേഹത്തിന്റെ അഭിമുഖം 👇
https://youtu.be/AsWbjrBvxMs?is=gbW2RM3L5Vtq1aRC
Niche Of Truth
Poothole Thrissur
9746547777