NSS കരയോഗം പഴുവിൽ വെസ്റ്റ്

  • Home
  • India
  • Thrissur
  • NSS കരയോഗം പഴുവിൽ വെസ്റ്റ്

NSS കരയോഗം പഴുവിൽ വെസ്റ്റ് Nair Service Society Pazhuvil west (Thrissur Thalluk Union) Near Pazhuvam Sree Subramanyaswami Temple

🌷❤ ആചാര്യവന്ദനം 🙏🏻🪔വന്ദേശ്രീധരതൃപ്പെരുന്നയമരും       ശ്രീപത്മനാഭ പ്രഭോ വന്ദേശ്രീധരിപാർവ്വതിപ്രിയസുതം           ആചാര്യതേമ...
23/01/2026

🌷❤ ആചാര്യവന്ദനം 🙏🏻🪔

വന്ദേശ്രീധരതൃപ്പെരുന്നയമരും
ശ്രീപത്മനാഭ പ്രഭോ
വന്ദേശ്രീധരിപാർവ്വതിപ്രിയസുതം
ആചാര്യതേമംഗളം
വന്ദേഭാരത കേസരീന്ദ്രസുമതേ
കാരുണ്യവാരാന്നിധേ
വന്ദേഹ്യത്തടപത്മമധ്യസുലസൽ
ആചാര്യ തുഭ്യം നമഃ🙏🏻

🌺🏵️🌸🏵️🌺

❤ ആചാര്യവന്ദനം 🪔🙏🏻1914 ലെ ശ്രീമൂലം തിരുനാൾ ആഘോഷങ്ങളുടെ അദ്ധ്യക്ഷനായി ശ്രീ കൈനിക്കര കുമാരപിള്ളയെ തിരഞ്ഞെടുത്തു. നായന്മാരു...
26/12/2025

❤ ആചാര്യവന്ദനം 🪔🙏🏻

1914 ലെ ശ്രീമൂലം തിരുനാൾ ആഘോഷങ്ങളുടെ അദ്ധ്യക്ഷനായി ശ്രീ കൈനിക്കര കുമാരപിള്ളയെ തിരഞ്ഞെടുത്തു. നായന്മാരുടെ അവശനില, മറ്റ് മതസ്ഥരുടെ അവഗണന എന്നിവയ്ക്ക് പരിഹാരം കാണുക, സംഘടനയുടെ കെട്ടുറപ്പ്, ചങ്ങനാശ്ശേരി താലൂക്ക് അടിസ്ഥാനത്തിൽ നായർ സമാജങ്ങൾ സ്ഥാപിക്കുക, വർഷംതോറും വിജയദശമി ദിനത്തിൽ ശ്രീമൂലം തിരുനാൾ ആഘോഷം കൊണ്ടാടണം എന്നീ തീരുമാനങ്ങൾ 1914 ലെ തിരുനാൾ സമ്മേളനത്തിൽ എടുത്തിരുന്നു.

അനൈക്യം, വാശി, ഉപജാതിഭേദം, ആഢ്യത്വം, അസൂയ, അനുസരണയില്ലായ്മ എന്നീ ദോഷങ്ങൾ നായന്മാരുടെ എക്കാലത്തുമുള്ള ശാപങ്ങളാണ്.

ശ്രീമൂലം പ്രജാസഭയിലേക്കുള്ള വോട്ടാവകാശമാനദണ്ഡം അമ്പതു രൂപ കരം അടയ്ക്കുന്ന വസ്തുവിന്റെ ഉടമയായിരിക്കണം. 1915 ൽ ചങ്ങനാശ്ശേരിയിൽ നിന്നും തിരുവിതാംകൂർ പ്രജാസഭയിലേക്കുള്ള സ്ഥാനാർത്ഥിയായത് മന്നത്തിന്റെ ആത്മസുഹൃത്ത് വാൽപ്പറമ്പിൽ വേലായുധൻ പിള്ളയാണ്.

വേലായുധൻപിള്ളയുടെ വിജയാഹ്ളാദവേളയിൽ, മന്നത്തു പർവ്വതിയമ്മ കൊളുത്തിവെച്ച നിലവിളക്ക് സാക്ഷിയായി സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി സർവ്വാത്മനാ പ്രവർത്തിക്കുമെന്ന് മന്നവും പതിമൂന്നുപേരും പ്രതിജ്ഞചെയ്തു, തുടർന്ന് നായർ സമുദായഭൃത്യജനസംഘം രൂപീകരിക്കുകയും ചെയ്തു. നായർ സമുദായ ഭൃത്യജനസംഘത്തിന്റെ ആദ്യ പ്രസിഡന്റായി ശ്രീ കേളപ്പൻ നായരെയും സെക്രട്ടറിയായി ശ്രീ മന്നത്തു പത്മനാഭനെയും തെരഞ്ഞെടുത്തു. ശ്രീ കേളപ്പൻ നായരെ നായർ സമുദായ ഭൃത്യജനസംഘത്തിന്റെ നിയമാവലി എഴുതി തയ്യാറാക്കാൻ നിയുക്തനായി. സർവ്വസമുദായ മൈത്രി, അധഃകൃതോദ്ധാരണം എന്നിവ നിയമാവലിയിൽ പ്രത്യേക ലക്ഷ്യങ്ങളായി എഴുതിച്ചേർത്തു.

1905 ജൂൺ 12-ന് രൂപീകരിച്ച സെർവെൻറ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന ഉത്തരേന്ത്യയിലെ സംഘടനയുടെ പ്രവർത്തന ശൈലിയാണ് നായർ സമുദായ ഭൃത്യജനസംഘം മാതൃകയാക്കിയത്. ഗോപാലകൃഷ്ണ ഗോഖലെ, എം.എൻ ദാവീദ്, ജി.കെ ദേവ്ധർ, എ.വി. പട് വർദ്ധൻ എന്നിവരായിരുന്നു സെർവെൻറ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രമുഖ പ്രവർത്തകർ. ഗോപാലകൃഷ്ണ ഗോഖലെയായിരുന്നു സംഘടനയുടെ അദ്ധ്യക്ഷൻ.ഭാരതസേവനത്തിന് മിഷനറിമാരെ പരിശീലിപ്പിക്കുക, ഭാരതീയരുടെ ക്ഷേമം പുലർത്തുക എന്നിവയായിരുന്നു സെർവെൻറ് ഓഫ് സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ.

നായർ സമുദായ ഭൃത്യജനസംഘം രൂപീകരിച്ചപ്പോൾ പ്രതിജ്ഞയെടുത്ത പതിന്നാലു ഇവരായിരുന്നു.

1. കെ.കേളപ്പൻ നായർ. ബി . എ
2 . മന്നത്തുപത്‌മനാഭപിള്ള,പെരുന്ന
3 . പനങ്ങാട്ടു കേശവപ്പണിക്കർ, മുട്ടാർ
4 . എൻ .സി. ത്രിവിക്രമകൈമൾ, നൈനാടത്ത്, ഈര
5 . കാക്കനാട് നാരായണപ്പണിക്കർ, വെളിയനാട്
6 . പനയ്ക്കാട്ട് പരമേശ്വരക്കുറുപ്പ്, വേഴപ്ര
7 . നാഗവള്ളിൽ കൊച്ചുകുഞ്ഞുകുറുപ്പ്, രാമങ്കരി
8 . പടിഞ്ഞാറേക്കുറ്റ്‌ കൃഷ്ണപിള്ള, പെരുന്ന
9 . കൊറ്റനാട്ടിൽ പത്മനാഭപിള്ള, പുഴുവാത്
10 . പള്ളിപ്പുറത്തു നാരായണപിള്ള, തൃക്കൊടിത്താനം
11 . കൊണ്ടൂർ കൃഷ്ണപിള്ള, തൃക്കൊടിത്താനം
12 . തളിയിൽ മാധവൻപിള്ള. തൃക്കൊടിത്താനം
13 . വാല്പറമ്പിൽ വേലായുധൻ പിള്ള, വാഴപ്പള്ളി
14 . പൊതുവാടത്തു പത്മനാഭപിള്ള,വാഴപ്പള്ളി

പ്രതിജ്ഞ നിർവ്വഹിക്കുമ്പോൾ മന്നത്തിന്റെ പ്രായം മുപ്പത്തിയേഴും മറ്റു സ്ഥാപകനേതാക്കളുടെ പ്രായം 25 നും 40 നും ഇടയിലുമായിരുന്നു.

നായർ സമുദായത്തിന്റെ ഉന്നമനത്തിൽ സംഘാംഗങ്ങളെ പരിശീലിപ്പിക്കുക, അതിന് ന്യായവും നിയമാനുസൃതവുമായ മാർഗ്ഗം കണ്ടെത്തുക. അനാചാരങ്ങൾ ഇല്ലായ്മചെയ്യാൻ കേരളമൊട്ടാകെ പ്രചാരണം നടത്തുക, നായർ സമാജങ്ങൾ സ്ഥാപിക്കുക, രാജഭക്തി, സന്മാർഗ്ഗജീവിതം, ഈശ്വര വിശ്വാസം, വ്യവസായം, ധനസ്ഥിതി,ഒരുമ എന്നിവയിൽ പ്രകടമായ വർദ്ധയുണ്ടാക്കുക, ഇതരസമുദായ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുക എന്നിവയാണ് നായർ സമുദായ ഭൃത്യജനസംഘം നിയമാവലി അനുശാസിക്കുന്ന പ്രധാന തീരുമാനങ്ങൾ.

ഞാൻ നായർ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായങ്ങൾക്ക്‌ ക്ഷോഭകരമായ യാതൊരു പ്രവർത്തിയും ചെയ്യുന്നതല്ല. ഈ സംഘോദ്ദേശ്യങ്ങളെ മുൻനിർത്തിയും ഉദ്ദേശ്യസാദ്ധ്യത്തിനുവേണ്ട ന്യായമായ കരുതലോടുകൂടിയും ഞാൻ ജീവിച്ചുകൊള്ളാം.സത്യം സത്യം സത്യം. ഇതാണ് സംഘടനാ നിയമാവലി എട്ടാം വകുപ്പുപ്രകാരം നായർ സ്ഥിരാംഗങ്ങൾ ചൊല്ലേണ്ട സത്യവാചകം.

🌸🏵️🌸

2030-നമ്പർ പഴുവിൽ വെസ്റ്റ് എൻ. എസ്. എസ്. കരയോഗം സപ്തതിയുടെ നിറവിൽ.....സപ്തതി ആഘോഷം 2025 ഒക്ടോബർ 5 ഞായറാഴ്ച രാവിലെ 10.00 ...
24/09/2025

2030-നമ്പർ പഴുവിൽ വെസ്റ്റ് എൻ. എസ്. എസ്. കരയോഗം സപ്തതിയുടെ നിറവിൽ.....

സപ്തതി ആഘോഷം 2025 ഒക്ടോബർ 5 ഞായറാഴ്ച രാവിലെ 10.00 ന് കരയോഗം പ്രസിഡന്റ് കെ. രാമചന്ദ്രന്റെ അദ്യക്ഷതയിൽ ബഹു. കേരള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം നിർവഹിക്കുന്നു...

ഈ സപ്തതി ആഘോഷ വേദിയിൽ കരയോഗത്തിന്റെ 9-മത് പദ്മനാഭ പുരസ്‌കാരവും ആദരവും സമർപ്പിക്കുന്നു.....

ഉപരാഷ്ട്രപതിയ്ക്ക് ആശംസകള്‍ ..
09/09/2025

ഉപരാഷ്ട്രപതിയ്ക്ക് ആശംസകള്‍ ..

പഴുവിൽ വെസ്റ്റ് എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗത്തിലെ 1 മുതൽ +2 വരെയുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി...
07/07/2025

പഴുവിൽ വെസ്റ്റ് എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗത്തിലെ 1 മുതൽ +2 വരെയുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. കരയോഗം പ്രസിഡന്റ് ശ്രീ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം തൃശ്ശൂർ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ. കെ.ഗംഗാധരൻ ഉദ്ഘാടനവും പഠനോപകരണ വിതരണവും നിർവഹിച്ചു.നായർ സർവീസ് സൊസൈറ്റി പ്രതിനിധിസഭ അംഗവും കരയോഗം സെക്രട്ടറിയുമായ ശ്രീ.പി. വിശ്വനാഥൻ സ്വാഗതവും കരയോഗം ട്രഷറർ ശ്രീമതി.രേഖ ജയപ്രകാശ് നന്ദിയും രേഖപെടുത്തി.ഓട്ടാൻ തുള്ളൽ കലാകാരനും കരയോഗം ജോയിന്റ് സെക്രട്ടറിയുമായ ശ്രീ. പഴുവിൽ ഗോപിനാഥ്, നാടക കലാകാരനും കരയോഗം കുടുംബാംഗവുമായ ശ്രീ. പഴുവിൽ ഗോപൻ, റിട്ടയർഡ് സർക്കിൾ ഇൻസ്‌പെക്ടറും കരയോഗം കുടുംബാംഗവുമായ ശ്രീ. പഴുവിൽ കെ അജയകുമാർ, കരയോഗം വനിതാ സമാജം പ്രസിഡന്റ് ശ്രീമതി. സരിത മധു തുടങ്ങിയവർ സംസാരിച്ചു...

പഴുവിൽ വെസ്റ്റ് എൻ.എസ്.എസ് കരയോഗത്തിന്റെ ഈ വർഷത്തെ പഠനോപകരണ വിതരണം ഈ വരുന്നു ഞായറാഴ്ച (06/07/2025) രാവിലെ 11 മണിക്ക് കരയ...
01/07/2025

പഴുവിൽ വെസ്റ്റ് എൻ.എസ്.എസ് കരയോഗത്തിന്റെ ഈ വർഷത്തെ പഠനോപകരണ വിതരണം ഈ വരുന്നു ഞായറാഴ്ച (06/07/2025) രാവിലെ 11 മണിക്ക് കരയോഗം ഹാളിൽ വെച്ച് നടക്കുന്നു.....

മന്നത്തു ആചാര്യനും ശ്രീ। ടി കെ മാധവനും തമ്മിൽ ഉണ്ടായിരുന്ന ആല്മബന്ധം വളരെ ശക്തമായിരുന്നു। ശ്രീ ടി കെ മാധവന്റെ നിര്യാണ ത്...
30/05/2025

മന്നത്തു ആചാര്യനും ശ്രീ। ടി കെ മാധവനും തമ്മിൽ ഉണ്ടായിരുന്ന ആല്മബന്ധം വളരെ ശക്തമായിരുന്നു। ശ്രീ ടി കെ മാധവന്റെ നിര്യാണ ത്തിനു ശേഷം നടന്ന അനുശോചന യോഗത്തിൽ, അദ്ദേഹത്തിന്റെ - കുട്ടികളുടെ വിദ്യാഭാസ ചിലവുകൾ മുഴുവൻ എൻ എസ് എസ് വഹിക്കും എന്ന് മന്നം പ്രഖ്യാപിച്ചു.
ശ്രീ . ടി കെ മാധവന്റെ സ്മരണാർത്ഥം - ഒരു കരയോഗം പോലും ഉണ്ട് . ചവറയിൽ .

ടി.കെ.മാധവനെ പറ്റി ശ്രീ മന്നത്ത് പത്മനാഭൻ അഭിപ്രായപ്പെട്ട വാക്കുകൾ വായിക്കാം, "എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരിയിൽ വച്ച് മൂന്ന് ദിവസം നടന്ന നായർ സമ്മേളനങ്ങൾക്കിടയിൽ പ്ലാറ്റ്ഫോമിൽ വച്ചാണ് അദ്ദേഹം മരിച്ച കമ്പി എനിക്ക് കിട്ടിയത്. ആ കമ്പി വായിച്ചു കേൾക്കാൻ ഞാൻ ശക്തൻ അല്ലായിരുന്നു. തടഞ്ഞിട്ട് നിൽക്കാത്ത കണ്ണീരോടുകൂടിയേ എനിക്ക് ബാക്കി യോഗനടപടികളിൽ പങ്കുകൊള്ളാൻ സാധിച്ചുള്ളൂ. എന്റെ മനോരാജ്യങ്ങളിൽ പലതും തകർന്നതു പോലെ തോന്നി.

എസ്.എൻ.ഡി.പി.യിലും എൻ.എസ്.എസിലും ഞങ്ങൾക്ക് പ്രത്യേക താൽപര്യവും ചുമതലയും ആണ് ഉണ്ടായിരുന്നതെങ്കിലും ഹിന്ദുക്കളുടെ ഏകീകരണം ആയിരുന്നു ഞങ്ങളുടെ രണ്ടാളുടെയും ജീവശ്വാസം. അതിനുള്ള കളമൊരുക്കലാണ് ക്ഷേത്രപ്രവേശനം. അത് സമ്പാദിക്കാൻ മാധവനോളം തീക്ഷണമായും ശേഷിയോടു കൂടിയും പ്രവർത്തിച്ചിട്ടുള്ള മറ്റൊരാളെ കാണാൻ പ്രയാസം."

ദേശാഭിമാനി ടി. കെ. മാധവന്‍റെ മകൻ ഡോ. ബാബു വിജയനാഥ് . ആലുംമൂട്ടിൽ കുടുംബാംഗമായ അദ്ദേഹത്തിന് ചോറൂണ് നല്കിയത് ശ്രീ നാരായണ ഗുരുദേവൻ. വിദ്യാരംഭം കുറിച്ചതും നാമകരണം ചെയ്തതും മഹാത്മ ഗാന്ധി. വിദ്യാഭ്യാസത്തിന് ശേഷം ഡെന്മാർക്കിലും സ്വീഡനിലും അദ്ധ്യാപനം. സ്റ്റീൽ പ്ലാന്റ്സിൽ പേർസണൽ ഓഫീസർ. ഫാക്ട് ഉദ്യോഗമണ്ഡൽ , തിരുവനന്തപുരം റബ്ബർ വർക്സ്, ഷെഡ്യൂൾഡ് കാസ്റ്റ് ആന്‍റ് ഷെഡ്യൂൾഡ് ട്രൈബ് എൻക്വയറി കമ്മീഷൻ, എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു.

Mannath Padmanabhan And T.K. Madhavan: A Bond Forged in the Struggles for Vaikom Temple Entry Movement and Hindu Unity

"During the Nair conferences held over three days under the leadership of the N.S.S. in Changanassery, I received the news of T.K. Madhavan’s death while on the platform. I was not strong enough to read it. With uncontrollable tears, I somehow managed to participate in the remaining proceedings. It felt as though many of the dreams in my inner world had shattered. Though we had distinct responsibilities and interests in the S.N.D.P. and the N.S.S., uniting Hindus was the lifebreath for both of us. Temple entry was the field we prepared for that cause. It is difficult to find anyone else who worked for it with the same intensity and capability as Madhavan." — Sri Mannath Padmanabhan on T.K. Madhavan

In condolence meeting held later in the memory of Shri. T K Madhavan , Mannathu Padmanabhan declared that NSS would bear all the educational costs of TK Madhavan's children.



#

പഴുവിൽ വെസ്റ്റ് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു കരയോഗം പ്രസിഡന്റ് കെ. രാമചന്ദ്രൻ അധ...
12/04/2025

പഴുവിൽ വെസ്റ്റ് എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു കരയോഗം പ്രസിഡന്റ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനും കരയോഗം ജോയിന്റ് സെക്രട്ടറിയുമായ പഴുവിൽ ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.കരയോഗം സെക്രട്ടറിയും നായർ സർവീസ് സൊസൈറ്റി പ്രതിനിധിസഭ അംഗവുമായ പി. വിശ്വനാഥൻ സ്വാഗതം പറഞ്ഞു, കരയോഗം മുതിർന്ന അംഗവും എക്സിക്യൂട്ടീവ് മെമ്പറുമായ വേണുഗോപാൽ കുമരംകണ്ടത്ത്, വനിതാ സമാജം പ്രസിഡന്റ് സരിത മധു, കരയോഗം ട്രഷറർ രേഖ ജയപ്രകാശ്, പ്രോഗ്രാം കോർഡിനേറ്റർ നിഖിൽ രാധാകൃഷ്ണൻ,പി. നന്ദകുമാർ, പി. വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു...

11/04/2025
ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി  നമ്മുടെ  കരയോഗത്തില്‍ 12.4.25 ശനിയാഴ്ച്ച  ഉച്ചതിരിഞ്ഞ്  3ന് അന്തിക്കാട് എ.എച്ച.ഒ  ...
11/04/2025

ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി നമ്മുടെ കരയോഗത്തില്‍ 12.4.25 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് അന്തിക്കാട് എ.എച്ച.ഒ ക്ളാസ് എടുക്കുന്നു.കരയോഗത്തിലെ എല്ലാകുടുംബാംഗങ്ങളും പ്രസ്തുത പരിപ്പാടിയില്‍ പങ്കടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . കരയോഗത്തിലെ എല്ലാ കുട്ടികളും ഈ പരിപ്പാടിയില്‍ തീര്‍ച്ചയായും പങ്കെടുക്കേണ്ടതാണ്.... നാടിന്റെ നന്മക്ക് ഒത്തുചേരാം...

പഴുവിൽ വെസ്റ്റ് എൻ. എസ്. എസ്. കരയോഗം കുടുംബാംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും പ്രശസ്ത ഓട്ടൻ തുള്ളൽ ...
27/03/2025

പഴുവിൽ വെസ്റ്റ് എൻ. എസ്. എസ്. കരയോഗം കുടുംബാംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനുമായ
ശ്രീ. പഴുവിൽ ഗോപിനാഥ് ന്
*പിറന്നാൾ ആശംസകൾ 💐💐💐*

Address

NSS KARAYOGAM, PAZHUVIL WEST
Thrissur
680564

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919995320586

Website

Alerts

Be the first to know and let us send you an email when NSS കരയോഗം പഴുവിൽ വെസ്റ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to NSS കരയോഗം പഴുവിൽ വെസ്റ്റ്:

Share