Guruvayur Devaswom

Guruvayur Devaswom The Official Page of Guruvayur Devaswom
(5)

23/08/2026

ഗുരുവായൂരിൽ റിക്കാർഡ് വിവാഹങ്ങൾ നടത്താനും ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനം നടത്താനും പിന്തുണയും സഹായവും നൽകിയ ഏവർക്കും ഗുരുവായൂർ ദേവസ്വം നന്ദി അറിയിച്ചു.. മികച്ച സേവനം നൽകിയ സർക്കാർ സംവിധാനങ്ങളായ പോലീസ്, ഫയർഫോഴ്സ്, റവന്യൂ,
നഗരസഭ എന്നിവർക്കും ചടങ്ങുകൾ ഭംഗിയായി നടത്താൻ അകമഴിഞ്ഞ സഹകരണം നൽകിയ ഭക്തജനങ്ങൾക്കും ക്ഷേത്ര നഗരവാസികൾക്കും ദേവസ്വത്തിൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ .സി .മനോജ്, ശ്രീമതി എം യു ഷിനിജ എന്നിവരും ചെയർമാനൊപ്പം ഉണ്ടായിരുന്നു.

ഏഴു മണിക്കൂറിൽ416 വിവാഹങ്ങൾ;ചരിത്രമെഴുതി ഗുരുവായൂർ......ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ  ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ ...
23/08/2026

ഏഴു മണിക്കൂറിൽ
416 വിവാഹങ്ങൾ;
ചരിത്രമെഴുതി ഗുരുവായൂർ......
ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് പുലർച്ചെ നാലുമുതൽ ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റിക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024 സെപ്റ്റംബർ 8 ന് നടന്ന 334 വിവാഹങ്ങളുടെ റിക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി.

പുeർച്ചെ 4.10 ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 12.45 ആണ് സമാപിച്ചത്. ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. ഇന്ന് സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 442 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്.

പുലർച്ചെ ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.മനോജ് ബി നായർ, ശ്രീമതി എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം.രാധ, പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർ എ.വി.പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ് ,സെക്യുരിറ്റി സൂപ്പർ വൈസർ സുബ്രഹ്മണി
എന്നിവർ ഉൾപ്പെടെ ജീവനക്കാരും കിഴക്കേ നടയിൽ സന്നിഹിതരായി. ക്ഷേത്ര പരിസരത്തും ക്ഷേത്രനഗരിയിലും സുരക്ഷയൊരുക്കി ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ട്, ടെമ്പിൾ സി ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ സിവിൽ പോലീസുകാരും സേവനത്തിറങ്ങി. അടിയന്തിര ഘട്ടമുണ്ടായാൽ ഇടപെടാൻ ഫയർ ഓഫീസർ സജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തയ്യാറായി ക്ഷേത്രം ഇന്നർറിങ്ങ് റോഡിന് സമീപം സജ്ജരായിരുന്നു.

ദേവസ്വം മെഡിക്കൽ സെൻ്റർ സൂപ്രണ്ട് ഡോ.രാഹുൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടിയന്തിര വൈദ്യ സേവനം നൽകാൻ തെക്കേ നടയിൽ ക്യാമ്പ് ചെയ്തിരുന്നു.

ഗുരുവായൂർ നഗരസഭാധ്യക്ഷ ശ്രീമതി സുനിത അരവിന്ദൻ ,വൈസ് ചെയർമാൻ കെ.കെ.ജ്യോതി രാജ് എന്നിവരും കിഴക്കേ നടയിലെത്തി പ്രവർത്തനങ്ങൾക്ക് പിന്തുണയേകി.

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ അഷ്ടമിരോഹിണിക്ക് ഗുരുവായൂരപ്പന് അപ്പം വഴിപാട്! 75 വർഷം മുമ്പ് 67 ക.സ്ഥിരനിക്ഷേപം ചെയ...
23/08/2026

ഗുരുവായൂർ ക്ഷേത്രം
പഴമയുടെ പെരുമയിൽ അഷ്ടമിരോഹിണിക്ക് ഗുരുവായൂരപ്പന് അപ്പം വഴിപാട്! 75 വർഷം മുമ്പ് 67 ക.സ്ഥിരനിക്ഷേപം ചെയ്ത് ഗുരുവായൂർ നങ്ങാക്കിൽ
കുടുംബം!
_________________________
രാമയ്യർപരമേശ്വരൻ
_________________________
വഴിപാട്കാരിയുടെ അപേക്ഷ!പലിശ കൊണ്ട് അപ്പം വഴിപാട് നടത്തി സാധുക്കൾക്ക് കൊടുക്കാൻ നിർദേശം നൽകി 31.3.50 ന് സാമൂതിരിയുടെ തിട്ടൂരം!
_________________________
ഗുരുവായൂരപ്പന് അഷ്ടമിരോഹിണി സുദിനം പ്രത്യേകം ചടങ്ങുകൾ ഒന്നുമില്ല.എങ്കിലും അത്താഴപ്പൂജക്ക് അപ്പം നിവേദ്യം പ്രധാനമാണ്.പൗരാണികകാലംമുതൽതന്നെ പാൽപ്പായസവും, അപ്പം നിവേദ്യവും ധാരാളമായി ഉണ്ടാകും.
കാലം കടന്നുപോയി..ഗുരുവായൂർ ക്ഷേത്രം ഒരു ദേശീയ തീർത്ഥാടന കേന്ദ്രമായി...എന്നും വിശേഷങ്ങളാണിവിടെ..ഇന്ന്, അഷ്ടമിരോഹിണി സുദിനത്തിൽ ഗുരുവായൂരപ്പന് അപ്പം വഴിപാട് നടത്താൻ അന്യദിക്കുകളിൽനിന്നും വരുന്ന ഭക്തജനങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഗുരുവായൂർ ദേവസ്വം വളരെ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിന് ക്ഷേത്രം കൗണ്ടറിൽ മുൻകൂറായി പണമടക്കാമെങ്കിൽ മുൻകാലങ്ങളിൽ അതിനുള്ള സൗകര്യം വളരെ പരിമിതം. എന്നാൽ സ്ഥിര നിക്ഷേപം ചെയ്ത് പലിശ കൊണ്ട് അഷ്ടമിരോഹിണിക്ക് അപ്പം വഴിപാട് നടത്താം.ഒരു രൂപക്ക് 32 അപ്പം ലഭിക്കുമായിരുന്നു എന്ന് പറയുമ്പോൾ അതിൽ അതിശയോക്തി ഇല്ല.എന്നാലോ ഇന്ന് 35 രൂപക്ക് 2 അപ്പം എന്നതാണ് കണക്ക്.ക്ഷേത്രം പത്തു കാർ വാരിയർമാർ ഉരലിൽ ഉലക്ക കൊണ്ട് അരി ഇടിച്ച് അരിപ്പൊടി തയ്യാറാക്കി നാലമ്പലത്തിനകത്ത് വ്രതശുദ്ധിയോടെ ഗുരുവായൂരപ്പന് അപ്പം തയ്യാറാക്കിയിരുന്നതുംഅവിസ്മരണീയമായ രംഗങ്ങൾ.അതിനും വേണം കൃത്യമായ നടപടിക്രമങ്ങൾ.ഇന്നത്തെപ്പോലെ ആഘോഷങ്ങളോ,ഭക്തജനത്തിരക്കോ ഇല്ലാത്ത കാലഘട്ടം. എന്തിനേറെ അപ്പക്കാരോൽപോലുംആവശ്യത്തിന് ഇല്ലാതെ ക്ഷേത്രപരിസരത്തെ ബ്രാഹ്മണ കുടുംബങ്ങളിൽ നിന്നും കൊണ്ട് വന്ന് അപ്പം തയ്യാറാക്കിയിരുന്ന ഒരു കാലഘട്ടം! ഗുരുവായൂർ ദേശവാസികൾ ഇക്കാര്യത്തിൽ വളരെ ശ്രദ്ധയോടെ ഭക്തിയോടെ വളരെ നിശ്ചയത്തോടെ അഷ്ടമിരോഹിണിക്ക് ഗുരുവായൂരപ്പന് അപ്പം വഴിപാട് നടത്തുക പതിവാണ്.അക്കാലത്തെ ഒരു നടപടിക്രമം...ഗുരുവായൂരിലെ നങ്ങാക്കിൽ കുടുംബം വക സ്ഥിരനിക്ഷേപംചെയ്ത്അഷ്ടമിരോഹിണിക്ക് ഗുരുവായൂരപ്പന് അപ്പം വഴിപാട് നടത്താൻ ഏർപ്പാട് ചെയ്യുന്ന നടപടികൾക്ക് അനുമതി നൽകുന്ന സാമൂതിരിയുടെ തിട്ടൂരവും മറ്റും ഗുരുവായൂർ ക്ഷേത്ര ചരിത്രം സംബന്ധിച്ച പഴമയുടെ പെരുമയിലെ 75 വർഷംമുമ്പുള്ള 1950 ലെ സാമൂതിരി രേഖകൾ കൗതുകകരമാണ്.അതിങ്ങനെ.......
ഗുരുവായൂർ ദേവസ്വം മാനേജര കണ്ടുകാര്യമാവിത.... പലിശ കൊണ്ട് കൊല്ലം തൊറും അഷ്ടമിരോഹിണി ദിവസം അപ്പം വഴിപാട് കഴിച്ച് സാധുക്കൾക്ക് കൊടുക്കേണ്ടതിന് മുമ്പടവാക്കിയ സംഖ്യക്ക് പുറമെ നങ്ങാക്കിൽ കെ.പി.തങ്കം എന്ന സ്ത്രീക്ക് വേണ്ടി എൻ.കുട്ടിക്കൃഷ്ണൻ 16.3.50 ന് 67 ക.ക്ഷേത്രത്തിൽ വഴിപാട് ചെയ്തതിനെ സംബന്ധിച്ച് മാനേജർ 18.3.50 ന് ബോധിപ്പിച്ച റിപ്പോർട്ട് വായിച്ചു.
മേപ്പടി സംഖ്യ ഡിസ്റ്റ്രിക്ട് കൊ.ഓപ്പറെറ്റീവ് ബാങ്കിൽ മൂന്നു കൊല്ലത്തെ സ്ഥിരം സൂക്ഷിപ്പിന് കൊടുപ്പാനും കൊല്ലത്താൽ കിട്ടുന്ന പലിശ കൊണ്ട് വഴിപാടുകാരിയുടെ അപെക്ഷ പ്രകാരമുള്ള വഴിപാടുകൾ ക്ഷേത്രത്തിൽ നടത്തിപ്പാനും അനുവദിച്ചു. എന്ന് കൊല്ലം 1125 മീനം 12 ആംനു സാമൂതിരി രാജ(ഒപ്പ്)

23/08/2026

ഗുരുവായൂരിൽ പുതിയ ചരിത്രമെഴുതി 416 വിവാഹങ്ങൾ. ചിട്ടയായ തയ്യാറെടുപ്പുകളോടെ വിവാഹങ്ങൾ ഭംഗിയായി നടത്തിയതിന് ഗുരുവായൂർ ദേവസ്വത്തെ അഭിനന്ദിച്ച് വധു വരൻമാർ രംഗത്തെത്തി.

23/08/2026

ആദ്യ മൂന്നു മണിക്കൂറിൽ 237 വിവാഹങ്ങൾ. ഗുരുവായൂരിൽ റിക്കാർഡ് വിവാഹങ്ങൾ ചിട്ടയായി പുരോഗമിക്കുകയാണ്.

വിവാഹങ്ങൾ തുടങ്ങിഗുരുവായൂരിൽ റിക്കാർഡ് വിവാഹങ്ങൾക്ക് തുടക്കമായി. രാവിലെ നാലു പത്തോടെ ( 4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒ...
23/08/2026

വിവാഹങ്ങൾ
തുടങ്ങി

ഗുരുവായൂരിൽ റിക്കാർഡ് വിവാഹങ്ങൾക്ക് തുടക്കമായി. രാവിലെ നാലു പത്തോടെ ( 4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.മനോജ് ബി നായർ, ശ്രീമതി എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം.രാധ, പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർ എ.വി.പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ് എന്നിവർ ഉൾപ്പെടെ ജീവനക്കാരും സന്നിനി തരായി

22/08/2026

ഗുരുവായൂരിൽ നാളെ റിക്കാർഡ് വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്. ക്ഷേത്രദർശനത്തിനും വിവാഹ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനും ഗുരുവായൂർ ദേവസ്വം ക്രമീകരണങ്ങളൊരുക്കി. ഭക്തജനങ്ങൾക്ക് സഹായമൊരുക്കാൻ കൂടുതൽ പോലീസും സേവന സജ്ജരായ ദേവസ്വം ജീവനക്കാരും മുന്നിട്ടിറങ്ങും. ദർശനവും വിവാഹ ചടങ്ങുകളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഭക്തജനങ്ങളുടെയും ക്ഷേത്ര നഗരവാസികളുടെയും അകമഴിഞ്ഞ സഹകരണം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അഭ്യർത്ഥിച്ചു.

# guruvayur #
#
#

video
കൃഷ്ണ! ശ്രീഗുരുവായൂരപ്പാ!

ഒരുക്കങ്ങൾ പൂർത്തിയായി; ഗുരുവായൂരിൽ റിക്കാർഡ് വിവാഹം നാളെ........ക്ഷേത്രനഗരിയിൽ അധിക സുരക്ഷക്കായി കൂടുതൽ പോലീസ്.....ആറ് ...
22/08/2026

ഒരുക്കങ്ങൾ പൂർത്തിയായി; ഗുരുവായൂരിൽ റിക്കാർഡ് വിവാഹം നാളെ........
ക്ഷേത്രനഗരിയിൽ അധിക സുരക്ഷക്കായി കൂടുതൽ പോലീസ്.....
ആറ് മണ്ഡപങ്ങൾ. വിവാഹ ചടങ്ങ് നിർവ്വഹിക്കാൻ കൂടുതൽ കോയ്മമാർ. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പോലീസും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ നടത്താൻ സജ്ജീകരണങ്ങളായി.
അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പോലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ഇന്നും യോഗം ചേർന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദർശനം നടത്തി. വിവാഹസംഘങ്ങൾക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേൽപുത്തൂർ ആഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കൺ വാങ്ങി കസേരയിൽ വിശ്രമിക്കാം. ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കൺ നമ്പർ നൽകും തുടർന്ന് ഊഴമെത്തുമ്പോൾ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിൻ്റുകളിലും രാവിലെ മൂന്നര മണിയോടെ പോലീസിനെ വിന്യസിക്കും. ഇന്നർറിങ്ങ് ,ഔട്ടർ റിങ്ങ് റോഡുകളിൽ ഉൾപ്പെടെ വാഹന പാർക്കിങ് അനുവദിക്കില്ല.

വാഹന പാർക്കിങ്ങ്...
പാർക്കിങ്ങിനായി ദേവസ്വം ബഹുനില പാർക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം, സമീക്ഷ പറമ്പ് ,നഗരസഭയുടെ പാർക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാം .

ദീപസ്തംഭം വഴിയുള്ള
ദർശനം..
കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കി. ഭക്തജനങ്ങൾ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണം.

സുരക്ഷയ്ക്ക് കൂടുതൽ പോലീസ്....
ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പോലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്ടിയിലുള്ള പോലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പോലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്..
ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ
ബ്രഹ്മശ്രീ. മല്ലിശ്ശേരി
പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.മനോജ് ബി നായർ, ശ്രീമതി.എം.യു ഷിനിജ,
ടെമ്പിൾ സി.ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ, സുരക്ഷാ വിഭാഗം ജീവനക്കാർ എന്നിവർ വിവാഹ ഒരുക്കങ്ങൾ വിലയിരുത്താനുള്ള യോഗത്തിൽ സന്നിഹിതരായി

Address

Guruvayur
Thrissur
680101

Alerts

Be the first to know and let us send you an email when Guruvayur Devaswom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share