JIH Nattika

JIH Nattika official page of JIH Nattika area.......

Thank you for visiting our page.

Eid Mubarak
23/04/2023

Eid Mubarak

14/02/2023

ജമാഅത്തെ ഇസ്‌ലാമി, ആശായസവാദങ്ങളുടെ 75- വർഷങ്ങൾ.....

ബൈബിൾ കത്തിച്ചത് അംഗീകരിക്കാനാവില്ല - എം.ഐ അബ്ദുൽ അസീസ്ബൈബിൾ അഗ്നിക്കിരയാക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക...
02/02/2023

ബൈബിൾ കത്തിച്ചത് അംഗീകരിക്കാനാവില്ല - എം.ഐ അബ്ദുൽ അസീസ്

ബൈബിൾ അഗ്നിക്കിരയാക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവാത്തതും കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതുമാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സ്വീഡനിൽ ഖുർആൻ കത്തിച്ചതിലുള്ള പ്രതിഷേധമാണ് ബൈബിൾ കത്തിക്കാനുള്ള ന്യായമെന്ന് പറയപ്പെടുന്നു. ഇത് അംഗീകരിക്കാനാവില്ല. ഒരു ഗ്രന്ഥവും വിയോജിപ്പിന്റെ പേരിൽ അനാദരിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യരുത്. ആശയ വ്യത്യാസങ്ങൾ ഉണ്ടായിരിക്കെതന്നെ അവ തമ്മിൽ സംവദിക്കുന്ന ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷമാണ് നിലനിൽക്കേണ്ടത്.

27/01/2023

ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീർ വിളിച്ച ഒരു സംഗമത്തിൽ ഇന്നലെ പങ്കെടുക്കാൻ കഴിഞ്ഞു. മഞ്ചേരി ഹിൽട്ടൺ ഹോട്ടലിൽ വെച്ചായിരുന്നു സംഗമം. ജമാഅത്ത് അതിന്റെ പ്രവർത്തനപഥത്തിൽ 75 വർഷം പിന്നിട്ട വേളയിൽ സംഘടനയെ മറ്റുള്ളവർ എങ്ങിനെ വിലയിരുത്തുന്നു എന്നറിയിലാണ് ഇതിന്റെ ലക്ഷ്യം എന്ന് സംഘാടകർ വിശദീകരിച്ചു. അമീറിനു പുറമെ വി.ടി. അബദുല്ലകോയ തങ്ങൾ, സലീംമമ്പാട്, ശിഹാബ് പുക്കോട്ടൂർ
തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു.
മറ്റുള്ളവരിൽ നിന്ന് തങ്ങളുടെ കുറവുകൾ കേൾക്കാൻ അധിക പേർക്കും കഴിയണമെന്നില്ല. അതംഗീകരിക്കാൻ തയ്യാറാവുകയുമില്ല. ഇന്നത്തെ സംഘടനാ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് മാത്രമെ അതിന് കഴിയു എന്ന് പറഞ്ഞാൽ അത് അതിശയോക്തി ആകും എന്ന് കരുതുന്നില്ല.
ജമാഅത്തെ ഇസ്ലാമിയെ ഒരു പാട് വിമർശിക്കുകയും അതിന്റെ പ്രവർത്തന വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒരാളാണ് ഞാൻ .ആ സമയത്തൊക്കെ ജമാഅത്ത് സ്വീകരിച്ച നിലാപാടുകൾ എന്നെ തിരുത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ പോലെ വിമർശനങ്ങൾക്ക് വിധേയമായ ഒരു ഇസ്ലാമിക പ്രസ്ഥാനം ഉണ്ട് എന്ന് തോന്നുന്നില്ല. സ്വന്തം മതത്തിലെ വിവിധ ആശയക്കാരോടും മറ്റു മതസ്ഥരോടും വളരെ സൗഹൃദത്തിലും സഹിഷ്ണുതയിലും പെരുമാറുന്നവരായിട്ടു പോലും അവരെ തീവ്രവാദികളാക്കുന്നതിൽ എല്ലാവരും മൽസരിക്കുന്നു. പക്ഷെ അപ്പോഴൊക്കെയും സഭ്യതയുടെ സീമകൾ ലംഘിക്കാതെ പക്വതയോടെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് അവർ ശ്രമിക്കാറുള്ളത്. സ്വന്തം നിലനിൽപിന് വേണ്ടി മറ്റുള്ളവരെ ത്രീവ്രവാദികളാക്കി രക്ഷപ്പെടാം എന്ന് വിചാരിക്കുന്ന ഇക്കാലത്ത് ത്രീവ്രവാദത്തിന്റെ ചാപ്പ കുത്തിയിട്ടും അക്രമിക്കപ്പെടുന്ന നിരപരാധികൾക്ക് വേണ്ടി ശബ്ദിക്കുന്നു എന്നത് പുറമെ നിന്ന് നോക്കുന്നവർക്ക് ജമാഅത്തിന്റെ മഹത്വം മനസ്സിലാക്കി തരുന്നു. സ്വന്തം സമുദായത്തിലെ ചിലരുടെ ബുദ്ധിയില്ലാത്ത പ്രവർത്തനത്തിന്റെ ഇരകളായിട്ടു പോലും ശത്രുക്കൾക്ക് വേണ്ട എവിഡൻസുകൾ ഗവേഷണം ചെയ്ത് ജമാഅത്തിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടു പോലും അത്തരക്കാരോട് ബുദ്ധിപരമായി സംവദിക്കുന്ന ശൈലി പക്ഷപാതിത്തമില്ലാത്തവരെ സ്വാധീനിച്ചിട്ടുണ്ട്.
എങ്കിലും ചില കുറവുകൾ പറയട്ടെ. കുറവുകൾ കേട്ട് തിരുത്താൻ തയ്യാറായത് കൊണ്ടാണല്ലൊ ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജമാഅത്ത് വളർത്തിയെടുക്കുന്ന യുവ തലമുറക്ക് ജമാഅത്ത് നൽകുന്ന ട്രീറ്റ്മെന്റ് ഫലിക്കുന്നില്ല. സ്വന്തം കാമ്പസുകളിൽ വിദ്യാത്ഥികൾക്ക് എത്ര മാത്രം ഇസ്ലാമിക സംസ്കാരം ഉൾകൊള്ളാൻ കഴിയുന്നു. ദീനി സ്നേഹം എത്ര മാത്രമുണ്ട്. തസ്കിയ്യത്തിന്റെ വിഷയത്തിൽ സംഘടനയുടെ ചലനം എങ്ങിനെയാണ്. സുന്നത്തുകളോടു ള്ള നിലപാടുകൾ എന്താണ്. ഇത്രയും കാര്യങ്ങൾ ഞാൻ ആ യോഗത്തിൽ അമീറിന്റെ സാന്നിദ്ധ്യത്തിൽപറഞ്ഞതാണ്. ഇതിൽ ചിലതൊക്കെ ഉദാഹരണ സഹിതം വിശദീകരിച്ചു. വേറെയും ആളുകൾ ആയോഗത്തിൽ അഭിപ്രായങ്ങൾ പറഞ്ഞു. വിവിധ തലങ്ങളിൽ പ്രവത്തിക്കുന്നവരായിട്ടു പോലും ഒരാളിൽ നിന്നും അന്ധമായ വിരോധം ഉണ്ടായില്ല. മാത്രമല്ല ഇന്നത്തെ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമി നിലനിൽക്കേണ്ടതിന്റെ അനിവാര്യതയാണ് ബോധ്യപ്പെടുത്തിയത്. സംഘടനയുടെ കുറവുകളെ ക്ഷമയോടെ കേൾക്കുകയും സമചിത്തതയോടെ മറുപടി പറയുകയും ചെയ്ത വി.ടി അബ്ദുല്ലകോയ തങ്ങളുടെ പ്രസംഗം ഒട്ടുമിക്ക വിമർശനങ്ങൾക്കും തൃപതികരമായ മറുപടിയായിരുന്നു. ഈ പരിപാടിയുടെ അവസാനം ജമാഅത്തിന്റെ അമീർ വേദിയിൽ നിന്ന് ഇറങ്ങി വന്ന് മുസാഫഹ ചെയ്യുകയും പരിചയപ്പെടുകയും ചെയ്തു. വി.ടിയുടെ മറുപടി പ്രസംഗത്തേക്കാൾ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ എളിമയാണ്.ഇന്ത്യയിലെ ഇസ്ലാമിക പ്രവർത്തന രംഗത്ത് ജമാഅത്തെ ഇസ്ലാമി കരുത്തോടെ ഇനിയും മുന്നോട്ട് പോവട്ടെ എന്ന് പ്രാർത്ഥിച്ചു പോയി.

മുസ്തഫ മദനി കൂട്ടിൽ
26.1.23

https://www.mediaoneonline.com/kerala/confiscation-proceedings-double-justice-mi-abdul-aziz-205995*ജപ്തി നടപടികൾ ഇരട്ട ന...
21/01/2023

https://www.mediaoneonline.com/kerala/confiscation-proceedings-double-justice-mi-abdul-aziz-205995

*ജപ്തി നടപടികൾ ഇരട്ട നീതി:*
*എം. ഐ. അബ്ദുൽ അസീസ്*

മുമ്പ് നടന്ന ഹർത്താലുകളിലെ നാശനഷ്ടങ്ങൾ തിരിച്ചുപിടിക്കുന്നതുമായി സംബന്ധിച്ച കാലതാമസം കോടതി കാണുന്നില്ല

07/01/2023

ജീവിതം വർണ്ണാഭമാക്കാം : ടീൻ ഇന്ത്യ കൗമാര സമ്മേളനം

സ്ഥലം - ചാവക്കാട്
തിയതി - 08/01/2023

വിഴിഞ്ഞം സമരം: സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം -ജമാഅത്തെ ഇസ്‌ലാമി
01/12/2022

വിഴിഞ്ഞം സമരം: സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: വിഴിഞ്ഞം സമരമുഖത്തെ സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തണമെന്നും പൊലീസിനെ ഉപയോ...

28/09/2022
മയക്കുമരുന്ന് വിപത്തിനെതിരായ നീക്കം സ്വാഗതാര്‍ഹം; വേണ്ടത് ലഹരിമുക്ത കേരളത്തിനായുള്ള പ്രയത്‌നം: എം ഐ അബ്ദുല്‍ അസീസ്  കേരള...
01/09/2022

മയക്കുമരുന്ന് വിപത്തിനെതിരായ നീക്കം സ്വാഗതാര്‍ഹം; വേണ്ടത് ലഹരിമുക്ത കേരളത്തിനായുള്ള പ്രയത്‌നം: എം ഐ അബ്ദുല്‍ അസീസ്

കേരളത്തിന് വന്‍ഭീഷണിയായി മാറുന്ന മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാനുള്ള കേരള നിയമസഭയുടെ ആഹ്വാനത്തെ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് സ്വാഗതം ചെയ്തു.

അതേസമയം, മുഴുവന്‍ ലഹരി പദാര്‍ഥങ്ങളുടെയും ലഭ്യതയും ഉപയോഗവും കുറക്കാനും സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമവുമാണ് ജനാധിപത്യ സ്വഭാവത്തിലുള്ള സര്‍ക്കാറില്‍ നിന്നും നിയമനിര്‍മാണ സഭയില്‍ നിന്നും ഉണ്ടാകേണ്ടത്. ലഹരി പദാര്‍ഥങ്ങള്‍ സമ്പൂര്‍ണമായും നിരോധിക്കണം.

മദ്യവില്‍പനയിലൂടെയുള്ള വരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ താങ്ങിനിര്‍ത്തുന്നുവെന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല. അതിനേക്കാള്‍ വിലയ ആഘാതം കുടുംബ, സാംസ്‌കാരിക, ആരോഗ്യ തലങ്ങളില്‍ മദ്യം ഏല്‍പിക്കുന്നുണ്ട്.

ലഹരി ഉപയോഗത്തെ സമഗ്രമായി അഭിമുഖീകരിക്കുകയാണ് വേണ്ടതെന്നും അതല്ലാത്ത ശ്രമങ്ങള്‍ ഭാഗികഫലമേ ചെയ്യൂവെന്നും എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

27/06/2022

ടിപ്പസുൽത്താൻ.....

ഫലസ്തീനിലെ സ്വാതന്ത്ര സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ
13/06/2022

ഫലസ്തീനിലെ സ്വാതന്ത്ര സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ

അരങ്ങൊരുങ്ങുന്നത് 1967നുശേഷമുള്ള ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന്

Address

Thrissur
680614

Alerts

Be the first to know and let us send you an email when JIH Nattika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share