THANIKKUDAM TEMPLE

THANIKKUDAM TEMPLE THE PRESIDING DEITY IS VANA DURGA KNOWN AS "THANIKKUDATHAMMA". HISTORY SAYS THAT ONCE IN CHUNAKKATHOOR KAVU TEMPLE THERE WAS IRATTA PRADISTA.

ONE IS SREE PARVATHI & THE OTHER OUR DEVI. A CLASH STARTED BETWEEN THE BHRAMINS (THE PRIESTS OF TEMPLE) AND THE NAIRS. NAIRS TOOK OUR "DEVI" AND START TRAVELLING.THE DIVINE SWORD OF OUR DEVI WAS NOT HANDED OVER TO NAIR’S BY THE BRAHMINS. EVEN TODAY WE CAN SEE THAT THE ORACLES OF THANIKKUDAM TEMPLE WON’T TOUCH SWORDS WITH THEIR HAND IN ANY OCCASSION. THEY REACHED A PLACE CALLED THIRUVAN KADU AND MA

DE OUR "DEVI'S" PRATHISTA UNDER A THANI MARAM. THUS GOT DEVI'S NAME "THANIKKUDAM BHAGAVATHY". TEMPLE SURROUNDED THREE SIDES BY RIVER. ON THE FOOTS OF "MAAREE MALA"."THIRU AARAATTU" IS HAPPENING NATURALLY, WHEN THE THANIKKUDAM RIVER WHICH FLOWS NEARBY OVERFLOWS TO THE TEMPLE ONCE IN A YEAR. IT MAY HAPPEN MORE THAN ONE YEAR RARELY.

തൃശ്ശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കായി മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ താണിക്കുടം ദേശത്ത് പുഴയ്ക്കൽപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണു മദ്ധ്യ കേരളത്തിൽ പൊതുവേ അറിയപ്പെടുന്ന താണിക്കുടം ഭഗവതി ക്ഷേത്രം.മിക്ക ആണ്ടുകളിലും കാലവർഷസമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സംഭവിക്കുന്ന ‘ആറാട്ട്’ എന്ന പ്രതിഭാസമാണു ഇവിടത്തെ പ്രത്യേകത. ആദിപരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളിയാണ് പ്രധാന ആരാധനാമൂർത്തി. ശാക്തേയ സമ്പ്രദായത്തിൽ അടിസ്ഥാനമായ ആദിദ്രാവിഡ ആചാരങ്ങൾ ആണ് ഈ ക്ഷേത്രത്തിൽ പൊതുവേ അനുഷ്ഠിക്കപ്പെടുന്നത്.

ഐതിഹ്യം

സമീപം പൊതുവേ നിബിഢവനമായിരുന്ന ഈ പ്രദേശത്ത് ക്രൂരന്മാരും ലുബ്ധന്മാരുമായിരുന്ന കുറേ ബ്രാഹ്മണകുടുംബങ്ങളായിരുന്നു ഒരു കാലത്ത് താമസിച്ചിരുന്നതത്രേ. ഒരു രാത്രി ജ്ഞാനിയായ ഒരു ഭിക്ഷു ഗ്രാമത്തിൽ എത്തിപ്പെട്ടു. പ്രായാധിക്യവും യാത്രാക്ഷീണാവും കൊണ്ട് അവശനായ അദ്ദേഹം വിശപ്പകറ്റാനും രാത്രി തങ്ങാനുമായി ഓരോന്നായി 41 വീടുകളിലും ചെന്നു. എന്നാൽ എല്ലാ വീട്ടുകാരും അദ്ദേഹത്തെ നിർദ്ദാക്ഷിണ്യം കയ്യൊഴിഞ്ഞു. അവസാനത്തെ വീട്ടുകാർ അദ്ദേഹത്തെ വിഡ്ഢിയാക്കാനായി അകലെയുള്ള താണിമരം കാണിച്ചുകൊടുത്ത് അതിനുതാഴെ കാളി എന്നുപേരായ ഒരു വാരസ്യാർ താമസിക്കുന്നുണ്ടെന്നും അവിടെച്ചെന്നാൽ അവൾ ഭക്ഷണവും മറ്റു സൌകര്യങ്ങളും നൽകുമെന്നും പറഞ്ഞറിയിച്ചു. ഇതനുസരിച്ച് മരത്തിനു കീഴെയെത്തിയ ഭിക്ഷു യഥാർത്ഥത്തിൽ അവിടെ നല്ലൊരു വീടും അദ്ദേഹത്തെ അതിഥിയായി സ്വീകരിക്കാനായി തേജോമയിയായ ഒരു യുവതിയേയും കണ്ടുമുട്ടി. അവർ അദ്ദേഹത്തിനുവേണ്ട ഭക്ഷണവും താമസിക്കാനുള്ള സൌകര്യങ്ങളും ചെയ്തുകൊടുത്തു. രാത്രി എന്തെങ്കിലും വാദ്യഘോഷങ്ങളോ നിലവിളികളോ മറ്റ് അസാധാരണ ശബ്ദങ്ങളോ കേട്ടാലും ഗൌനിക്കരുതെന്നും സ്വന്തം കിടക്ക വിട്ടൊഴിഞ്ഞ് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ച് കാളി വാരസ്യാർ പിൻ‌വാങ്ങിയത്രേ.

പിറ്റേന്നുരാവിലെ ഉണർന്നെണീറ്റ ഭിക്ഷുവിനു് കാളിയേയോ മറ്റാരെയുമോ പരിസരത്തൊന്നും കാണുവാൻ കഴിഞ്ഞില്ല. സമീപത്തുണ്ടായിരുന്ന ബ്രാഹ്മണഗൃഹങ്ങളെല്ലാം അഗ്നിക്കിരയായി മുച്ചൂടും മുടിഞ്ഞും പോയിരുന്നു. തനിക്കു പ്രത്യക്ഷപ്പെട്ടത് ലോകമാതാവായ സാക്ഷാൽ ദുർഗ്ഗാഭഗവതി ആണെന്ന് ബോദ്ധ്യമായ ഭിക്ഷു സ്വയം മുൻ‌കയ്യെടുത്ത് ഉടനെത്തന്നെ തത്സ്ഥാനത്ത് പരാശക്തിക്കായി ഒരു ക്ഷേത്രം പണികഴിച്ചു എന്നാണു് തലമുറകളായി കൈമാറിവരുന്ന ഐതിഹ്യം.

ഈ ഐതിഹ്യത്തിനകത്ത് ചരിത്രാവശിഷ്ടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. താണിക്കുടം എന്ന സ്ഥലത്തോ സമീപപ്രദേശത്തോ ഇപ്പോഴും ബ്രാഹ്മണകുടുംബങ്ങൾ തീരെയില്ല. പട്ടികജാതിക്കാരുൾപ്പെടെ മറ്റു പല ദ്രാവിഡ സമുദായങ്ങളും ധാരാളമുണ്ടുതാനും. ക്ഷേത്രത്തിലെ വിഷുവേലാഘോഷങ്ങളിൽ ഈ ഓരോ ദ്രാവിഡ സമുദായങ്ങൾ വകയായും പ്രത്യേക ‘വേല’കളും കളികളും ഇപ്പോഴും പതിവുണ്ടു്. ഒരു കാലത്ത് സംഭവിച്ചിട്ടുണ്ടാകാവുന്ന, ബ്രാഹ്മണാധിപത്യവും അതിനെതിരേ മറ്റു സമുദായക്കാർ സംഘടിപ്പിച്ച പ്രതിരോധവും ഉൾപ്പെട്ട സാമൂഹ്യപരിവർത്തന സംഭവമാകാം ഈ ഐതിഹ്യത്തിന്റെ മൂലതന്തു. കേരളത്തിന്റെ പ്രാചീനചരിത്രത്തിന്റെ ഭാഗമായ ആദി ദ്രാവിഡ ശാക്തേയ-ബൌദ്ധ-ജൈന-ഹൈന്ദവപരിണാമങ്ങളിലേക്കും ഈ ഐതിഹ്യത്തിനു് കണ്ണികൾ ഉണ്ടാകാം.

ചരിത്രം

മറ്റു പല കേരളക്ഷേത്രങ്ങളേയും പോലെ താണിക്കുടം ക്ഷേത്രത്തിനെക്കുറിച്ചും നിയതമായ ലിഖിതചരിത്രരേഖകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ‘കുളങ്ങരെ’ എന്നറിയപ്പെടുന്ന നായർ കുടുംബത്താവഴിയായിരുന്നു ഏറെക്കാലം ക്ഷേത്രത്തിന്റെ ഊരാഴ്മക്കാർ. ഇപ്പോഴും ഈ കുടുംബത്തിന്റെ പ്രതിനിധികൾ ക്ഷേത്രച്ചടങ്ങുകളുടെ അവിഭാജ്യഘടകമാണു്. ഏകദേശം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലഘട്ടങ്ങൾ മുതലുള്ള സർവ്വേ രേഖകളിലും കൊച്ചി രാജവംശത്തിന്റെ ഭരണരേഖകളിലും മറ്റും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു് ഏകദേശം ഒരു കിലോമീറ്റർ അകലെയുണ്ടായിരുന്ന അതിപുരാതനമായ കോൺക്രീറ്റ് രണ്ടടിപ്പാലം ‘നേത്യാരമ്മപ്പാലം’ എന്നാണറിയപ്പെട്ടിരുന്നതു്. കൊച്ചി രാജവംശവും തൃശ്ശൂർ കൊട്ടാരവുമായി ഈ ഗ്രാമത്തിനും ക്ഷേത്രത്തിനും ദൃഢമായ ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കാവുന്ന ഇത്തരം മറ്റു ചരിത്രാംശങ്ങളും സുലഭമാണു്. പുത്തേഴത്തു രാമമേനോൻ അദ്ദേഹത്തിന്റെ ചില കൃതികളിൽ ഈ പ്രദേശത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഒരിക്കൽ ക്ഷേത്രത്തിൽ നടന്ന ആറാട്ടു തൊഴാൻ നഗരത്തിൽനിന്നും പത്നി ഭാനുമതിയമ്മയുമൊത്ത് കാൽനടയായി എത്തിയതിനെക്കുറിച്ച് വൈലോപ്പിള്ളി ശ്രീധരമേനോൻ മനോഹരമായ ഒരു കഥ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തിലെ പതിവുസന്ദർശകനായിരുന്ന അദ്ദേഹത്തിന്റെ കൃതികളിലെ പല ഗ്രാമസങ്കൽ‌പ്പങ്ങളും ഈ ഗ്രാമപ്രകൃതിയുമായി ഒത്തുപോവുന്നുമുണ്ട്.

ഈ ക്ഷേത്രത്തെക്കുറിച്ച് ലഭ്യമായതിൽ സാമാന്യം വിശദമായ ഏറ്റവും പഴക്കമുള്ള രേഖ വില്വമംഗലത്തു സ്വാമിയാർ രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന കേരളാചാരദീപിക എന്ന കേരളക്ഷേത്രമാഹാത്മ്യകൃതിയാണു്. "കലിദ്രുമഘടം" എന്ന പേരിലാണു് ഈ ക്ഷേത്രത്തെ അതിലെ എട്ടാമദ്ധ്യായത്തിൽ പരാമർശിച്ചിരിക്കുന്നതു്.

അഥാതഃ സമ്പ്രവക്ഷ്യാമി സമാസേന കഥാന്തരം
"കലിദ്രുമഘട"ന്നാമ ക്ഷേത്രം ത്രൈലോക്യവിശ്രുതം
യത്രാസ്തേഭ്യർച്ചിതാ ദേവീ ഭദ്രകാളീ ഭയങ്കരീ
അരാളകരവാളാഞ്ചൽകരാഞ്ചിതവരാഞ്ചിതാ.
ഘോരാട്ടഹാസിനീ നിത്യമത്രാഷേഭ്യർച്ചിതാ സതീ
ദക്ഷിണാശാമുഖീ തത്ര വാഹിനീ വഹിനീ യഥാ.
മഹാപ്രവാഹിനീ ഭാതി വിസ്തൃതാ ഘോരനിസ്വനാ
നദ്യാഃ പശ്ചിമതീരേ സാ ഭദ്രകാളീ മഹേശ്വരീ.
ശാഖിമൂലാശ്രിതാ നിത്യം ശാഖിമൂലാ പ്രകാശതേ
ഭൂകല്പലതികാകല്പാ കാളാഞ്ജനചയോപമാ.
സഹസ്രഭുജശീർഷോരു കന്ധരാ ഭുവനപ്രസൂ:
ഭൂതപ്രേതപിശാചാഢ്യാ ഹത്വാ ദാരികമാഹവേ.
തച്ഛിരഃ കന്ദുകക്രീഢാം കുർവ്വന്തീ സാത്ര തിഷ്ഠതി
ഇന്ദ്രാദിഭിഃ സേവ്യമാനാ മനുജൈരപി സന്തതാം
ദിവ്യാഭരണദീപ്താംഗീ കാളീ സാ തത്ര ശോഭതേ.
സകലേശകലാ നിത്യം സകലേശാമരാർച്ചിതാ
ദൈത്യപ്രമാഥിനീ ഭാതി ഘോരാകാരാ ഭയങ്കരീ
മസൂരികാദിശമനീ ദാരിദ്ര്യഭയനാശിനീ.
ഭുക്തിമുക്തിപ്രദാ നിത്യ മദ്ധ്യാസ്തേ തത്ര ചണ്ഡികാ
മഹാഭിചാരശമനീ സർവ്വശത്രുനിബർഹണാ.
രക്തമാല്യാംബരധരാ ലോകമാതാ വിരാജതേ
നിത്യം ശാല്യന്നനൈവേദ്യം കേരക്ഷീരഗുളാശ്രിതാ
അപൂപകദളീലാജമധുപായസരാശിഭിഃ
നിശാമിളിതശാല്യന്നം നിശായാം ഹി നിവേദ്യതേ. (കേരളാചാരദീപിക - വില്വമംഗലത്തു സ്വാമിയാർ)

കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകൃതമായതിനുശേഷം ക്ഷേത്രഭരണം ബോർഡ് ഏറ്റെടുത്തു. ബോർഡിനു കീഴിലെ പ്രധാനപ്പെട്ട ഒരു ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനമാണു് ഇപ്പോൾ താണിക്കുടം ദേവസ്വം. അമ്പലത്തിനു തെല്ലുമാറി, ദേവസ്വത്തിനു് സ്വന്തമായി ഓഫീസ് കെട്ടിടവും കലവറയും ഉണ്ട്.

1973-മുതൽ സ്ഥലത്തെ ഭക്തജനങ്ങൾ ക്ഷേത്രക്ഷേമകാര്യങ്ങളിൽ മുന്നിട്ടിറങ്ങാൻ തുടങ്ങി.ആ വർഷം രൂപീകരിച്ച ക്ഷേത്രോദ്ധാരണസമിതി മുൻ‌കയ്യെടുത്ത് അമ്പലം പുതുക്കിപ്പണിയുകയും ലക്ഷാർച്ചന, പ്രത്യേക നവീകരണപൂജ തുടങ്ങിയ ചടങ്ങുകൾ നടത്തി ക്ഷേത്രത്തിന്റെ നിത്യനിദാങ്ങൾ കൂടുതൽ ആകർഷകവും സജീവവുമാക്കി.
മുഖ്യക്ഷേത്രത്തിൽനിന്നും ഏകദേശം 2 കിലോമീറ്റർ ദൂരത്തുണ്ടായിരുന്ന ജീർണ്ണിച്ച് നാശപ്രായമായിരുന്ന ധർമ്മശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടേയും അമ്പലങ്ങൾ 1978-80 കാലഘട്ടത്തിൽ യഥാവിധി തന്ത്രാചാരങ്ങളോടെ സ്ഥാനം മാറ്റി പുതുതായി മുഖ്യക്ഷേത്രത്തിനും അമ്പലക്കുളത്തിനും തെക്കുഭാഗത്തായി പ്രതിഷ്ഠിച്ചു.
1987-ൽ ക്ഷേത്രത്തിൽ വ്യാപകമായ അറ്റകുറ്റപ്പണികൾ നടത്തി. പ്രത്യേകം നവീകരണകലശം ചെയ്ത് പൂജാവിഗ്രഹം പുനർനിർമ്മിച്ചു പുനഃപ്രതിഷ്ഠ നിർവ്വഹിച്ചു. ഇതോടെ ആണ്ടുതോറും ആഘോഷിക്കാറുള്ള പ്രതിഷ്ഠാദിനവും മാറി. വിഷുസംക്രമത്തിനു നടത്താറുണ്ടായിരുന്ന വേല ആഘോഷം ഇതോടനുബന്ധിച്ചുതന്നെ പുനഃസംവിധാനം ചെയ്തെങ്കിലും രണ്ടുമൂന്നുവർഷത്തിനകം പ്രശ്നവിധിപ്രകാരം വിഷുസംക്രമത്തിനുതന്നെയാക്കി മാറ്റി.
2008-ൽ വീണ്ടും നവീകരണകലശവും ക്ഷേത്രപുനർ‌നിർമ്മാണവും നടത്തി. ക്ഷേത്രാങ്കണാത്തിലെ മിക്കവാറും കെട്ടിടങ്ങളും ശ്രീകോവിൽ, ചുറ്റമ്പലം എന്നിവയും പൊളിച്ച് കോൺക്രീറ്റിൽ വാർത്തെടുത്തു.

പ്രതിഷ്ഠ

സാധാരണ ഹിന്ദുക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായി, മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണു് ഈ അമ്പലത്തിലെ പ്രധാന മൂർത്തിയായ ശ്രീ ഭദ്രകാളിയുടെ മൂലപ്രതിഷ്ഠ. വെയിലും മഴയും തടസ്സമില്ലാതെ അനുഭവിക്കാവുന്ന ഇത്തരം ദേവീസങ്കൽ‌പ്പത്തെ ‘വനദുർഗ്ഗ’ എന്നും ‘അപർണ്ണ’ എന്നും വിളിച്ചുവരുന്നു. യഥാർത്ഥ മൂലപ്രതിഷ്ഠ ‘സ്വയംഭൂ’ എന്നു് ഭക്തർ വിശ്വസിക്കുന്ന ഭദ്രാഭഗവതിയുടെ ഒരു വലിയ ശിലാഫലകമാണു്. നാലുവശവും അടച്ചുകെട്ടിയ ഒരു ഗർഭഗൃഹത്തിൽ ‘പുവ്വം’ എന്ന തരം ഒരു വൃക്ഷത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഫലകം പുറമേനിന്നും ദൃശ്യമല്ല. ശ്രീകോവിലിനുള്ളിലെ മറ്റൊരു ചെറിയ ശിലാവിഗ്രഹമാണു് പൂജാബിംബമായി ആരാധിക്കപ്പെടുന്നതു്. കിഴക്കോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. ഉഗ്രരൂപിണിയായ മഹാകാളി ഭഗവതിയുടെ ഉഗ്രഭാവം കുറയ്ക്കാനെന്ന സങ്കല്പത്തിൽ പുഴ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്നു.

പേരിന്റെ ഉത്ഭവം

ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള ‘പുവ്വം’ വൃക്ഷത്തിനുപകരം മുൻപുണ്ടായിരുന്നത് ഒരു ‘താന്നി’ അഥവാ ‘താണി’മരമായിരുന്നുവത്രേ. താണി കുടപോലെയാക്കി അതിനുകീഴെ വസിക്കുന്ന ദേവി എന്ന സങ്കൽ‌പ്പത്തിലാണു് ക്ഷേത്രത്തിനു് താണിക്കുട എന്നു പേരു വന്നതെന്നും പിന്നീട് ലോപിച്ച് അതുതന്നെ താണിക്കുടം എന്നായിമാറിയെന്നുമാണു് സ്ഥലവാസികൾ വിശ്വസിച്ചുവരുന്നതു്.

ആറാട്ട്

‘താണിക്കുടം പുഴ’ അഥവാ ‘നടുത്തോട്’ എന്നറിയപ്പെടുന്ന ചെറിയ ഒരു പുഴ പ്രകൃത്യാ ചുറ്റിവളഞ്ഞൊഴുകി ഒരു ഉപദ്വീപുപോലെ രൂപപ്പെട്ട സ്ഥലത്താണു് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് അമിതമായി മഴപെയ്യുമ്പോൾ ഈ പുഴ ഒരുമീറ്ററിൽ കൂടുതൽ ഉയരത്തിൽ കരകവിഞ്ഞൊഴുകാറുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ക്ഷേത്രഭൂമിയും ഉപദ്വീപും ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഈ വേലിയേറ്റത്തിൽ മുങ്ങിപ്പോവും. വിഗ്രഹമടക്കം ഇങ്ങനെ വെള്ളത്തിനടിയിലാവുന്ന സമയത്ത് വളരെയധികം ഭക്തജനങ്ങൾ അമ്പലം സന്ദർശിച്ച് നെഞ്ചൊപ്പമുള്ള വെള്ളത്തിലൂടെത്തന്നെ നടന്നോ നീന്തിയോ പ്രദക്ഷിണം വെച്ചു തൊഴാറുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ പതിവുള്ള ‘ആറാട്ട്’ എന്ന ചടങ്ങിനു സമാനമായി ഇതിനെ ആളുകൾ കണക്കാക്കുന്നു. മറ്റിടങ്ങളിൽ ‘വിഗ്രഹം’ ഏതെങ്കിലും ജലാശയത്തിലേക്ക് ആനയിച്ച് ‘കുളിപ്പിക്കുന്നതിനു’പകരം ഇവിടെ ഭഗവതിയെ കുളിപ്പിക്കാൻ പുഴതന്നെ സ്വയം ഒഴുകിയെത്തുന്നു എന്നാണു് ജനങ്ങളുടെ വിശ്വാസം. പണ്ട് ഏതാനും വർഷങ്ങൾ കൂടുമ്പോൾ മാത്രം സംഭവിച്ചിരുന്ന ഈ പ്രതിഭാസം കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വന്ന വ്യത്യാസം കൊണ്ട് (കൂടിയ വർഷപാതനിരക്കും മണ്ണൊലിപ്പും മറ്റും മൂലം) കഴിഞ്ഞ വർഷങ്ങളിൽ മിക്കവാറും രണ്ടോ മൂന്നോ തവണ സ്ഥിരമായി സംഭവിക്കുന്നുണ്ടു്. ആറാട്ട് നടക്കുന്ന വിവരം കേട്ടറിഞ്ഞ് വിശ്വാസികൾ സമീപജില്ലകളിൽനിന്നുപോലും വന്നുചേർന്ന് ഇങ്ങനെ മുങ്ങിത്തൊഴാറുണ്ട്.

ഉത്സവം

താണിക്കുടം ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത അവിടത്തെ വിഷുസംക്രമവേലയാണു്. സാധാരണ പതിവുള്ള ആനപ്പൂരത്തിനുപുറമേ അപൂർവ്വമായ മറ്റു ചില വേലകൾ കൂടി ഇവിടെ നടത്തിവരുന്നുണ്ടു്. ഓരോ വേലയും തൊഴിലധിഷ്ഠിതമായ ഓരോ സമുദായങ്ങൾ വകയാണു് ആചരിക്കുന്നതു്. കൃഷിത്തൊഴിലാളികളായിരുന്ന ദളിത് ജനങ്ങളുടേതാണു് കാളവേല. പനമ്പ്, വട്ടി, മുറം, കരി, കലപ്പ, മുട്ടി, വിരി, അരിവാൾ, കൈക്കോട്ട്, മഴു തുടങ്ങിയ കൃഷിസാമഗ്രികളുണ്ടാക്കിയിരുന്ന സമുദായങ്ങൾ യഥാക്രമം പറയൻ‌വേല, ആശാരിവേല(തട്ടുകളി), കരുവാൻ‌വേല തുടങ്ങിയവ ആചരിച്ചിരുന്നു. ജന്മിക്കുടിയാന്മാരായിരുന്നവർ മുൻ‌കയ്യെടുത്തുനടത്തിയിരുന്ന കുതിരവേലയ്ക്ക് ദേശം തിരിച്ച് മത്സരം ഉണ്ടായിരുന്നു. ആദിമ-പ്രാക്തന കാർഷിക സംസ്കാരങ്ങളുടെ പ്രതിവർഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുനരാവിഷ്കരണങ്ങളാണു് പലതരത്തിലും വൈവിധ്യമുള്ള താണിക്കുടം വിഷുവേലകൾ എന്നു നിസ്സംശയം പറയാം. സമൂഹത്തിൽ വന്നുചേർന്ന മാറ്റങ്ങൾക്കനുസരിച്ച് ഈയിടെയായി ഇതിൽ പല ചടങ്ങുകളും പേരിനുമാത്രമായി നടത്തുകയോ നിശ്ശേഷം കുറ്റിയറ്റു പോവുകയോ ഉണ്ടായി. തട്ടാൻ‌വേല, മണ്ണാൻ‌വേല തുടങ്ങി പല വാക്കുകളും ഈയിടങ്ങളിൽ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ഒരുപക്ഷേ ഇവയും ഇതിലുമെത്രയോ കൂടുതൽ മറ്റിനങ്ങളും പണ്ട് വിഷുവേലയുടെ ഭാഗമായി ഉണ്ടായിരുന്നിരിക്കാം എന്നു് പ്രായം ചെന്ന പല സ്ഥലവാസികളും അഭിപ്രായപ്പെടുന്നു.

ആനപ്പൂരം

ആനകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള ആനപ്പൂരം ഈ അമ്പലത്തെ സംബന്ധിച്ചേടത്തോളം പ്രായേണ ആധുനികമാണു്. 1960കളിലാണു് “തെക്കുമ്പുറം” ദേശക്കാർ ആനപ്പൂരം തുടങ്ങിവെച്ചതു്. ആദ്യകാലങ്ങളിൽ മൂന്നാനകളെ മാത്രം എഴുന്നള്ളിച്ചിരുന്ന വിഷുപ്പൂരത്തിനു് 1987 മുതൽ അഞ്ച് ആനകൾ പതിവായി. ഉച്ചതിരിഞ്ഞ് നാലുമണിമുതൽ ആറുവരെ പകൽ‌പ്പൂരവും രാത്രി പതിനൊന്നുമുതൽ പുലർച്ചേ ഒന്നുവരെ രാത്രിപ്പൂരവുമാണു് പതിവു്. ആനപ്പൂരം തുടങ്ങിവെച്ച ആദ്യവർഷങ്ങളിൽ ഒരിക്കൽ ഒരു ആന ഇടഞ്ഞ് അപകടമുണ്ടാവുകയും ഒരാൾ മരണപ്പെടുകയും ഉണ്ടായിട്ടുണ്ട്.

കുതിരവേല

വളരെപ്പണ്ടുമുതൽക്കേ നിലനിന്നുപോന്ന ഒരു അനുഷ്ഠാനാഘോഷരീതിയായിരുന്നു കുതിരവേല. താണിക്കുടം കൂടാതെ, മച്ചാട് തുടങ്ങി അപൂർവ്വമായി ചില ക്ഷേത്രങ്ങളിലും കുതിരവേല ഇപ്പോഴും നടന്നുവരുന്നുണ്ട്. ജീവനുള്ള കുതിരക്കു പകരം വയ്ക്കോലും മരച്ചട്ടവും തുണിയും ഉപയോഗിച്ച് നാലു മരക്കാലുകളിൽ ആളുകൾ ഉയർത്തിപ്പിടിച്ച് എഴുന്നള്ളിക്കുന്ന പൊയ്ക്കുതിരകളാണു് ഈ അനുഷ്ഠാനകലയുടെ മുഖ്യാംശം. അകമ്പടിക്കായി പാണ്ടിമേളമോ പഞ്ചാരിമേളമോ പതിവുണ്ടു്. “ചക്കടെ മടലും ചങ്കുണ്ണ്യാരും പെപ്പര പേ” എന്നു് പാണ്ടിമേളത്തേയും “നിക്കട നിക്കട ചേരപ്പേ, കൈതവളപ്പു കടന്നോട്ടെ” എന്നു് പാഞ്ചാരിമേളത്തിനേയും അനുകരിച്ചുള്ള വായ്ത്താരികൾ മദ്ധ്യകേരളത്തിൽ ഒരുകാലത്ത് പ്രശസ്തമായിരുന്നു. മുൻപേ പണിതുവെച്ചിട്ടുള്ള മരച്ചട്ടം ഉപയോഗിച്ച് ആഴ്ച്ചകൾക്കു മുൻപുതന്നെ വയ്ക്കോലും തുണിയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കുന്ന ‘കുതിര‘കളെ വേല സമാപിക്കുന്നതോടെ മരച്ചട്ടം മാത്രം മാറ്റിവെച്ച് തീയിട്ട് നശിപ്പിച്ചുകളയാറുണ്ട്.

പുഴയ്ക്കക്കരേയും ഇക്കരെയും ആയി വടക്കും‌പുറം, തെക്കും‌പുറം എന്നിങ്ങനെ രണ്ടു ദേശങ്ങളായാണു് കുതിരവേല നടത്താറുണ്ടായിരുന്നതു്. തങ്ങളുടേതായി ആനപ്പൂരം തുടങ്ങിവെച്ചതിനുശേഷം തെക്കും‌പുറക്കാർക്ക് കുതിരവേലയിലുള്ള ശ്രദ്ധ സാവധാനം കുറഞ്ഞുവന്നിട്ടുണ്ട്. ആദ്യകാലത്ത് വാശിയേറിയ മത്സരമായി നടന്നുപോന്നിരുന്ന കുതിരവേല ഇപ്പോൾ രണ്ടു ദേശക്കാരും പേരിനൊരു ചടങ്ങുമാത്രമാക്കി മാറ്റിയിട്ടുണ്ട്.

കാളവേല

മരത്തിൽ കൊത്തിയുണ്ടാക്കി ചായം തേച്ച് അലങ്കരിച്ച കാളയുടെ വലിപ്പം കുറഞ്ഞ ഒരു മാതൃകയാണു് കാളവേലയിലെ പ്രധാന സാമഗ്രി. ഏകദേശം മൂന്നടി മാത്രം നീളവും അതിനൊത്ത ഉയരവും മാത്രമുള്ള ‘കാള’യെ അതു ഘടിപ്പിച്ചിരിക്കുന്ന മരച്ചാട്ടിൽ മുന്നിലും പിന്നിലുമായി രണ്ടുപേർ ഉയർത്തിപ്പിടിച്ച് പ്രത്യേകിച്ച് താളവിധികളൊന്നുമില്ലാതെ നാടൻ‌പാട്ട്, കുറുംകുഴൽ, തോൽച്ചെണ്ട തുടങ്ങിയ വാദ്യങ്ങളോടെ തുള്ളിയാടുന്നതാണു് കാളവേല. പെരുമ്പറ, ചെട്ടിമേളം, ശിങ്കാരിമേളം തുടങ്ങിയ അനുബന്ധവാദ്യങ്ങളും പതിവുണ്ട്. പ്രകടനത്തിൽ യാതൊരുതരത്തിലുള്ള ക്ലാസ്സിൿ നൃത്ത-സംഗീത ശൈലികളും കണ്ടെടുക്കാനാവാത്ത കാളവേല യഥാർത്ഥത്തിൽ വളരെ പ്രാചീനവും ലളിതവുമായിരുന്ന ഒരു നാടൻ‌ അനുഷ്ഠാനകലയുടെ ജീവിച്ചിരിക്കുന്ന ഏക അവതരണരൂപമായിരിക്കാം. കാളവേലയ്ക്ക് ചൊല്ലിയാടുന്ന നാടൻപാട്ടുകളെപ്പറ്റിയും അവയിലെ പദസമ്പത്തിനെക്കുരിച്ചും കൂടുതൽ ഗവേഷണം ആവശ്യമുണ്ട്.

പറയൻ‌വേല (പറയൻ‌കളി)

വടക്കൻ‌കേരളത്തിലെ തെയ്യങ്ങളുടെ ചെറിയ പതിപ്പ് എന്നുവിശേഷിപ്പിക്കാവുന്നതാണു് അപൂർവ്വമായി മാത്രം മദ്ധ്യകേരളക്ഷേത്രങ്ങളിൽ കണ്ടുവരുന്ന പറയൻ‌വേലയും. പ്രത്യേകം ഉണ്ടാക്കിയെടുത്ത പൊയ്‌മുഖവും പ്രകൃതിലഭ്യമായ ഓല, മുള, കൈത, സസ്യജന്യമായ ചായങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള മെയ്യലങ്കാരങ്ങളും വസ്ത്രവിധാനങ്ങളുമാണു് പറയൻവേലയുടെ പ്രധാന ആകർഷണഘടകം. അകമ്പടിക്ക് കുറുംകുഴൽ, തോൽച്ചെണ്ട എന്നിവ പതിവുണ്ട്. വായ്പ്പാട്ട് ഇതിന്റെ ഭാഗമല്ല. പതിവായി കെട്ടിയാടാനും കൊട്ടിപ്പാടാനും പരിശീലനം ലഭിച്ച ആളുകൾ ആചരണസമുദായത്തിൽ ഉണ്ടായിരിക്കും. വിഷുസംക്രാന്തിദിനം വൈകീട്ട് അഞ്ചരമണിമുതൽ ആറരമണിവരെയാണു് സാധാരണ കാളവേലയും പറയൻ‌വേലയും എഴുന്നള്ളിവരുന്നതു്.

കരുവാൻ‌വേല
ആശാരിവേല
വാദ്യാഘോഷങ്ങൾ
വെടിക്കെട്ട്
മറ്റ് ആഘോഷങ്ങൾ

മകരച്ചൊവ്വയും പാനപ്പറ പുറപ്പാടും
മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച (മുപ്പട്ടുചൊവ്വാഴ്ച) മറ്റു ഭദ്രകാളീ ക്ഷേത്രങ്ങളിൽ എന്നപോലെ താണിക്കുടത്തും പ്രധാനമാണു്. തൃശ്ശൂർ ജില്ലയിലെത്തന്നെ പ്രമുഖ പാനപ്പറയായ താണിക്കുടം പറ പുറപ്പെടുന്ന ദിവസവും മകരച്ചൊവ്വ തന്നെ.

പ്രാചീനകാലം മുതൽ നടന്നുവന്നിരുന്ന വിള വെടുപ്പുത്സവങ്ങളുടെ ഭാഗമായിക്കരുതാവുന്ന പാനപ്പറ ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു വരുമാനമാർഗ്ഗം കൂടിയാണു്. തൃശ്ശൂർ താലൂക്കിന്റെ വടക്കും കിഴക്കുമായി മിക്കവാറും മുഴുവൻ വ്യാപിച്ചുകിടക്കുന്ന 18 ‘ദേശങ്ങൾ‘ തുടർന്നുള്ള ഒരു മാസംകൊണ്ട് പറക്കാർ നടന്നെത്തുന്നു. ഭദ്രാ ഭഗവതിയുടെ കോമരം, വാളും അരമണിയും ചിലമ്പും വഹിക്കുന്ന സഹായി, ചെണ്ടക്കാർ, കൊമ്പുകുഴൽക്കാർ, വിളക്കുകാരൻ, എഴുത്തുകാരൻ, ചുമട്ടുകാർ എന്നിവരടങ്ങുന്ന ഒരു വലിയ സംഘമായിരുന്നു അടുത്ത കാലം വരെ പറയെടുപ്പുസംഘത്തിലെ അംഗങ്ങൾ. കടന്നുപോവുന്ന ഓരോ ഗ്രാമത്തിലേയും നെൽകൃഷി സ്വന്തമായുള്ള ഭക്തകുടുംബങ്ങളായിരുന്നു വഴിപാടായി സാധാരണ പറ നിറച്ചിരുന്നതു്. നെല്ല്, പൂവു്, ശർക്കര, അവിൽ, മലർ, മഞ്ഞൾ, എള്ളു് തുടങ്ങി പല സാമഗ്രികളും ഇത്തരത്തിൽ വഴിപാടു ചെയ്തിരുന്നു. മിക്കവാറും സ്ഥലങ്ങളിൽ നെൽകൃഷി നാമാവശേഷമായത്തോടുകൂടി നെല്ലിനുപകരം തുല്യവില പണമായി അടയ്ക്കുന്ന പതിവും വ്യാപകമായിട്ടുണ്ടു്.

ഇല്ലംനിറ

ഓരോ വർഷവും ആ തവണത്തെ മുണ്ടകൻ വിളവെടുപ്പിനു് നാട്ടിൽ ആദ്യം വിളഞ്ഞ നെൽ‌പ്പാടത്തുനിന്നും ആദ്യം ഇറുത്തെടുക്കുന്ന കതിർക്കുലകൾ പ്രത്യേക ആകൃതിയിൽ ഒപ്പംചേർത്തുകെട്ടി അമ്പലത്തിൽ വഴിപാടായി കൊടുക്കുന്ന ചടങ്ങായിരുന്നു ഇല്ലംനിറ.

പ്രതിഷ്ഠാദിനം
ദേശ‌വിളക്ക്
പത്താമുദയം
മണ്ഡലകാലം
കർക്കിടകസംക്രാന്തി

ഉപദേവതകളും തട്ടകവും

ക്ഷേത്രപാലൻ
അയ്യപ്പൻ (ധർമ്മശാസ്താ)
മാളികപ്പുറത്തമ്മ
ഗുരുക്കന്മാർ
ബ്രഹ്മരക്ഷസ്സ്
ഗണപതി
സർപ്പം

തട്ടകം

കുറ്റുമുക്ക് മഹാദേവക്ഷേത്രം
ചേറുമുക്ക് ശ്രീകൃഷ്ണക്ഷേത്രം
നവരംതൃക്കോവ് ശിവക്ഷേത്രം
ഇരുമ്പനാട് അയ്യപ്പക്ഷേത്രം
കൊട്ടാരപ്പടി
വെള്ളാനിശ്ശേരി

🔱🔥വ്യാഘ്രപാദ മഹർഷി🔥🔱പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഈ മഹർഷി ഭഗവാൻ ശിവന്റെ പരമഭക്തനായി കരുതപ്പെടുന്നു. ചിദംബരം നടരാ...
14/04/2026

🔱🔥വ്യാഘ്രപാദ മഹർഷി🔥🔱

പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഈ മഹർഷി ഭഗവാൻ ശിവന്റെ പരമഭക്തനായി കരുതപ്പെടുന്നു. ചിദംബരം നടരാജ ക്ഷേത്രവുമായി ഇദ്ദേഹത്തിന് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. 'വ്യാഘ്രപാദർ' എന്ന വാക്കിന്റെ അർത്ഥം "പുലിയുടേതിന് സമാനമായ കാലുകളുള്ളവൻ" എന്നാണ് (വ്യാഘ്രം എന്നാൽ പുലി, പാദം എന്നാൽ കാൽ).
ഐതിഹ്യമനുസരിച്ച്, വ്യാഘ്രപാദ മഹർഷി ദിവസവും ശിവപൂജയ്ക്കായി വനത്തിൽ പോയി ഏറ്റവും മൃദുവായതും സുഗന്ധമുള്ളതുമായ പുതിയ പൂക്കൾ ശേഖരിക്കുമായിരുന്നു. എന്നാൽ താൻ എത്തുന്നതിനുമുമ്പ് തന്നെ തേനീച്ചകൾ പൂക്കളിലെ തേൻ നുകരുന്നത് കണ്ട് അദ്ദേഹം അതീവ ദുഃഖിതനായി. ശിവന് ഏറ്റവും ഉത്തമമായത് മാത്രം സമർപ്പിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
അദ്ദേഹത്തിന്റെ ഈ നിഷ്കളങ്ക ഭക്തിയിൽ പ്രസന്നനായ മഹാദേവൻ, അദ്ദേഹത്തിന് പുലിയുടേതുപോലെ മൂർച്ചയുള്ള നഖങ്ങളും ശക്തമായ കാലുകളും നൽകി. ഇതുവഴി അദ്ദേഹത്തിന് എളുപ്പത്തിൽ ഉയർന്ന മരങ്ങളിൽ കയറി തേനീച്ചകൾ തൊടാത്ത നിർമ്മലമായ പുഷ്പങ്ങൾ ശേഖരിക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ തപസ്സിലും സമർപ്പണത്തിലും സംതൃപ്തനായ ശിവൻ സ്വയം നടരാജ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ദർശനം നൽകി. ഭക്തി നിഷ്കാമവും നിർമ്മലവുമാകുമ്പോൾ ദൈവം തന്നെ സാധകനെ ശക്തനാക്കുമെന്ന സത്യത്തിന്റെ പ്രതീകമാണ് വ്യാഘ്രപാദർ.

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

14/04/2026

ഇന്നാണ് 14-ന് (ചൊവ്വാഴ്ച) നമ്മുടെ വിഷു വേല .....

നിങ്ങളുടേയും കുടുംബത്തിന്റെയും നിറസാന്നിധ്യവും പ്രതീക്ഷിക്കുന്നു .....

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

ഈ വരുന്ന 14-ന് ആണ് നമ്മുടെ വിഷു വേല നിങ്ങളുടേയും കുടുംബത്തിന്റെയും നിറസാന്നിധ്യവും, മുൻവർഷങ്ങളിൽ നൽകി വന്നിരുന്നതുപോലുള്...
12/04/2026

ഈ വരുന്ന 14-ന് ആണ് നമ്മുടെ വിഷു വേല

നിങ്ങളുടേയും കുടുംബത്തിന്റെയും നിറസാന്നിധ്യവും, മുൻവർഷങ്ങളിൽ നൽകി വന്നിരുന്നതുപോലുള്ള സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു .....

താണിക്കുടം വിഷു സംക്രമ വേല 2026-നോടനുബന്ധിച്ചു ഇറക്കിയ ബ്രൗഷർ .....

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

ഇന്ന് നടന്ന വേല അറിയിപ്പ് ॐ➖➖➖➖ॐ➖➖➖➖ॐ #താണിക്കുടം_ഭഗവതി_ക്ഷേത്രം #താണിക്കുടം            ॐ➖➖➖➖ॐ➖➖➖➖ॐ
12/04/2026

ഇന്ന് നടന്ന വേല അറിയിപ്പ്

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

താണിക്കുടം വിഷു സംക്രമ വേലയോടനുബന്ധിച്ചു തേക്കുമ്പുറം ദേശത്തിന്റെ കുതിര വേല അറിയിപ്പ് .....ॐ➖➖➖➖ॐ➖➖➖➖ॐ #താണിക്കുടം_ഭഗവതി...
11/04/2026

താണിക്കുടം വിഷു സംക്രമ വേലയോടനുബന്ധിച്ചു തേക്കുമ്പുറം ദേശത്തിന്റെ കുതിര വേല അറിയിപ്പ് .....

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

Big shout out to our newest top fans! 💎AD Hariharan, Rajeshnair Chathanath fansॐ➖➖➖➖ॐ➖➖➖➖ॐ #താണിക്കുടം_ഭഗവതി_ക്ഷേത്രം #ത...
10/04/2026

Big shout out to our newest top fans! 💎

AD Hariharan, Rajeshnair Chathanath

fans

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

വിഷുവേലയോടനുബന്ധിച്ച് 10-04-2026 (വെള്ളിയാഴ്ച) അക്കരപുരം സർഗം കലാമന്ദിർ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ .....ॐ➖➖➖➖ॐ➖➖➖...
10/04/2026

വിഷുവേലയോടനുബന്ധിച്ച് 10-04-2026 (വെള്ളിയാഴ്ച) അക്കരപുരം സർഗം കലാമന്ദിർ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ .....

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

🌺 2026 ഏപ്രിൽ 7 (ചൊവ്വാഴ്ചയും പഞ്ചമിയും): ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ഈ ലളിതമായ വഴിപാടുകൾ ചെയ്യുക! 🌺വരാൻ പോകുന്ന 20...
06/04/2026

🌺 2026 ഏപ്രിൽ 7 (ചൊവ്വാഴ്ചയും പഞ്ചമിയും): ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ഈ ലളിതമായ വഴിപാടുകൾ ചെയ്യുക! 🌺

വരാൻ പോകുന്ന 2026 ഏപ്രിൽ 7 വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു പുണ്യദിനമാണ്. അന്ന് ചൊവ്വാഴ്ചയും പഞ്ചമിതിഥിയും ഒന്നിച്ചു വരികയാണ്. ദുരിതങ്ങൾ മാറി ജീവിതത്തിൽ ഐശ്വര്യവും ധനസമൃദ്ധിയും വരാൻ ഈ ദിവസം താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും അനുഷ്ഠിക്കുക.
🔱 ഭദ്രകാളി ക്ഷേത്ര ദർശനവും വഴിപാടുകളും
അന്നേ ദിവസം ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അത്യുത്തമമാണ്. ഭക്തിപൂർവ്വം ദേവിക്ക് നെയ് വിളക്ക് കത്തിക്കുകയും രക്തപുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധിയും (ധനസമൃദ്ധിയും) ശത്രുദോഷങ്ങളിൽ നിന്നുള്ള പൂർണ്ണ മോചനവും നേടിത്തരും.
🦚 സുബ്രഹ്മണ്യ സ്വാമിക്ക് പ്രീതി
ചൊവ്വാഴ്ച സുബ്രഹ്മണ്യ പ്രീതിക്ക് ഏറ്റവും ഉത്തമമായ ദിവസമാണല്ലോ. അന്ന് സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലിയോ അല്ലെങ്കിൽ അഭിഷേകമോ നടത്തുക. ഇത് കർമ്മരംഗത്തെ തടസ്സങ്ങൾ മാറാനും വിജയത്തിനും സഹായിക്കും.
✨ പഞ്ചമി തിഥിയിലെ പ്രത്യേക പരിഹാരങ്ങൾ (അനുഭവ സത്യം):
പഞ്ചമി ദിവസം ചെയ്യാൻ കഴിയുന്ന വളരെ ഫലപ്രദമായ ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്. ഇത് പലർക്കും അത്ഭുതകരമായ ഫലങ്ങൾ നൽകിയ അനുഭവ സത്യമാണ്!
👉 തേങ്ങാ ദീപം: പഞ്ചമി ദിവസം ക്ഷേത്രത്തിൽ നാളികേരം (തേങ്ങ) മുറിച്ച് അതിൽ ദീപം കത്തിക്കുന്നത് സർവ്വ ദുരിതങ്ങളും അകറ്റാൻ സഹായിക്കും.
👉 മാതള അല്ലിയും തേനും: മാതള നാരങ്ങയുടെ അല്ലിയിൽ അല്പം തേൻ ഒഴിച്ച് ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുക. നിങ്ങളുടെ മനസ്സിലെ എത്ര വലിയ ആഗ്രഹവും സാധിച്ചു കിട്ടും എന്നത് തീർച്ചയാണ്.
🏡 ഗൃഹൈശ്വര്യത്തിന് വെറ്റില ദീപം
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മനസ്സിലുള്ളവർക്കും, അതുപോലെ സ്വന്തം ഗൃഹത്തിൽ എപ്പോഴും ഐശ്വര്യം നിറഞ്ഞു നിൽക്കാനും വീട്ടിൽ 'വെറ്റില ദീപം' കത്തിക്കുക. ഒരു ശുദ്ധമായ വെറ്റിലയിൽ ചിരാത് വെച്ച് ദീപം തെളിയിക്കുന്നത് കുടുംബത്തിൽ സമാധാനവും ഐശ്വര്യവും കൊണ്ടുവരും.
ഈ പുണ്യദിനത്തിൽ ഈ ലളിതമായ കർമ്മങ്ങൾ പൂർണ്ണ വിശ്വാസത്തോടെ ചെയ്തു നോക്കൂ, മാറ്റങ്ങൾ നിങ്ങൾക്ക് തന്നെ അനുഭവിച്ചറിയാം.
നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഈ അറിവ് ഷെയർ ചെയ്ത് എത്തിക്കുക. എല്ലാവർക്കും ഭഗവതിയുടെയും സുബ്രഹ്മണ്യ സ്വാമിയുടെയും പൂർണ്ണ അനുഗ്രഹം ഉണ്ടാകട്ടെ! 🙏
കമന്റ് ബോക്സിൽ 'ഓം ശക്തി' അല്ലെങ്കിൽ 'ഓം ശരവണഭവ' എന്ന് രേഖപ്പെടുത്തി പ്രാർത്ഥിക്കുക. 🙏🌺



ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

ദേവി ഭാഗവതത്തിൽ  #ഷഷ്ഠി ദേവി സങ്കൽപം ഉണ്ട്.  #മാനസ ദേവിയെന്നും,  #ദേവസേന എന്നും, മംഗള ചണ്ഡികാ എന്നും ദേവിക്കു പേരുണ്ട്. ...
04/04/2026

ദേവി ഭാഗവതത്തിൽ #ഷഷ്ഠി ദേവി സങ്കൽപം ഉണ്ട്. #മാനസ ദേവിയെന്നും, #ദേവസേന എന്നും, മംഗള ചണ്ഡികാ എന്നും ദേവിക്കു പേരുണ്ട്. സുബ്രമണ്യ സ്വാമിയുടെ ഭാര്യ സങ്കൽപം ആകുന്നു ഷഷ്ഠി ദേവി.

മൂല പ്രകൃതിയുടെ ആറാമത്തെ കലയാകുന്നു ദേവി അത് കൊണ്ടാകുന്നു ദേവിയെ ഷഷ്ഠി എന്നു വിളിക്കുന്നത്. ഷഷ്ഠി നല്ല സന്താനങ്ങൾ ജനിക്കാൻ എടുക്കുന്ന വ്രതത്തിൽ ഏറ്റവും ശ്രേഷ്ഠമായ വ്രതം സാധന ആകുന്നു

ഷഷ്ഠി ദേവി വ്രത സാധന
ശ്രീമദ്‌ ദേവീഭാഗവതം. 9- 47. മംഗള ചണ്ഡീകഥ
കഥിതം ഷഷ്ഠ്യൂപാഖ്യാനം ബ്രഹ്മപുത്ര യഥാഗമം
ദേവീ മംഗളചണ്ഡീ ച തദാഖ്യാനം നിശാമയ
തസ്യാ: പൂജാദികം സർവ്വം ധർമ്മവക്ത്രേണ യച്ഛ്രുതം
ശ്രുതിസമ്മതമേവേഷ്ടം സർവ്വേഷാം വിദുഷാമപി

ശ്രീ നാരായണൻ പറഞ്ഞു: ആഗമ ശാസ്ത്രങ്ങളിൽ വിവരിച്ചപ്രകാരം ഷഷ്ഠീ പൂജ ചെയ്യേണ്ടത് എങ്ങിനെയെന്ന് ഞാൻ പറഞ്ഞല്ലോ. മംഗള ചണ്ഡികയുടെ ചരിതം ധർമ്മൻ പറഞ്ഞതുപോലെ ഞാൻ ഇനി വിവരിക്കാം. വേദ സമ്മിതമായ മംഗളചണ്ഡീ പൂജയും സ്തോത്രവും വിദ്വാൻമാർക്ക് പ്രിയംകരമത്രേ.

ദേവിയെ ധ്യാനിക്കേണ്ടത് ഇപ്രകാരം ആകുന്നു..
ധ്യാനം എങ്ങിനെയെന്ന് പറഞ്ഞു തരാം . "എന്നും പതിനാറു വയസ്സുള്ള നിത്യയൗവനയുക്തയും ബിംബോഷ്ഠവും ഉത്തമമായ ദന്തനിരകളുള്ളവളും ശരത്കാല പങ്കജത്തിന്റെ മുഖശോഭയുള്ളവളും വെളുത്ത ചെമ്പകപ്പൂ നിറമോലുന്ന ദേഹകാന്തിയുള്ളവളും നീലത്താമരക്കണ്ണുകൾക്കുടമയും ജഗത്തിന് മാതാവും സർവ്വസമ്പദ്പ്രദായിനിയും സാധകന് ഘോര സംസാരസാഗരത്തെതരണം ചെയ്യാനുതകുന്ന കൈവിളക്കുമായ ദേവിയെ ഞാൻ സ്തുതിക്കുന്നു, സദാ ഭജിക്കുന്നു

പ്രഥമയിൽ (തിഥി ) വ്രതം ആരംഭിച്ചു മാസത്തിൽ ഷഷ്ഠിയിൽ അവസാനിക്കുന്ന രീതിയിൽ ആകണം വ്രതം മാസത്തിൽ ആറു ദിവസം ഗര്ഭധാരണത്തിന് മുൻപ് വ്രതം ആചരിക്കുക..

"ധ്യാനം"
സുപുത്രാം ച ശുഭദാ ദയാ രൂപം ജഗത് പ്രസൂo
ശ്വേത ചെമ്പക വർണ്ണഭാo
രത്ന ഭൂഷണ ഭൂഷിതാം
പവിത്ര രൂപാം പരമാം ദേവസേനാം പരം ഭജേ""
എന്നു ദേവിയെ ധ്യാനിച്ച് സ്ത്രീകൾക്ക് ഈ മൂല മന്ത്രം ജപിക്കാവുന്നതാണ്

മൂല മന്ത്രം....
"ഓം ഹ്രീം ഷഷ്ഠി ദേവ്യൈ സ്വാഹാ" എന്നു ജപിച്ചു വ്രതം ആചരിക്കുന്നത് സത്പുത്ര ലബ്ധിക്കു ഉത്തമമാകുന്നു കൂടാതെ ഷഷ്ഠി ദേവി സ്തോത്രവും സത്ഫലം തരുന്നവ ആകുന്നു.. ഗര്ഭധാരണത്തിന് ശേഷം പ്രസവിക്കാൻ അടുത്തുള്ള ദിവസങ്ങളിൽ വ്രതം ആചരിക്കാതെ ഈ ധ്യാനം മന്ത്രം എന്നിവ ജപിക്കുന്നത് ശ്രേഷ്ഠം ആകുന്നു...

"ആയു: പ്രദാ ച ബാലാനാം ധാത്രി രക്ഷണ കാരിണി
സതതം ശിശു പാർശ്വസ്ത യോഗേന സിദ്ധി യോഗിനി!!”
എന്ന് ദേവി ഭാഗവതം പറയുന്നു

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

ഇന്നലെ ആറാട്ടുപുഴ പൂരം കഴിഞ്ഞു. അതിന് മുമ്പ് കൊടുങ്ങല്ലൂർ ഭരണിയും. ഈ രണ്ടു ആഘോഷങ്ങളേയും ചേർത്ത് അച്ഛൻ പണ്ട് പറയാറുള്ള ഒര...
01/04/2026

ഇന്നലെ ആറാട്ടുപുഴ പൂരം കഴിഞ്ഞു. അതിന് മുമ്പ് കൊടുങ്ങല്ലൂർ ഭരണിയും. ഈ രണ്ടു ആഘോഷങ്ങളേയും ചേർത്ത് അച്ഛൻ പണ്ട് പറയാറുള്ള ഒരു ഐതിഹ്യം പറയാം ട്ടോ.
കൊടുങ്ങല്ലൂരമ്മയുടെ അമ്പലത്തിനകത്ത് തൂണിനോട് ചേർന്ന് വലിയ ഇരുമ്പ് ചങ്ങല ഉണ്ട്. എന്റെ കുട്ടിക്കാലത്ത് ഒരിക്കൽ അച്ഛന്റെ കൂടെ കൊടുങ്ങല്ലൂർ തൊഴുവാൻ പോയപ്പോൾ ഈ ചങ്ങല എന്റെ കണ്ണിൽപ്പെട്ടു. നല്ല ഭാരവും വലുപ്പവും ഉള്ള ചങ്ങല.

"ഇതെന്തിനാണ് അച്ഛാ ഇവിടെ ഇത്ര വലിയ ചങ്ങല"

അച്ഛൻ പറഞ്ഞു

"നല്ലവണ്ണം തൊഴുതു വരൂ. വീട്ടിൽ വന്നു പറഞ്ഞു തരാം"

അച്ഛൻ അങ്ങിനെയാണ്. ക്ഷേത്രത്തിൽ പോയാൽ അനാവശ്യമായ സംഭാഷണങ്ങൾ ഒന്നും ഇല്ല. നാമ ജപം മാത്രം. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ മറക്കാതെ ചങ്ങലക്കാര്യം അച്ഛനോട് ചോദിച്ചു.

അച്ഛൻ പറഞ്ഞു.

"ഈ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഭൂത പ്രേത പിശാചുക്കളെ ബന്ധിച്ചിരിക്കുന്ന ചങ്ങലയാണ് അത്. "

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

"ഹാവൂ അപ്പോൾ ഇവരെയൊന്നും പേടിക്കാണ്ടേ സമാധാനമായി നടക്കാം"

അച്ഛനും ചിരിച്ചുകൊണ്ട് പറഞ്ഞു .

"അങ്ങിനെ വിചാരിക്കേണ്ട. ചില സന്ദർഭങ്ങളിൽ ഇവയെ അഴിച്ചു വിടും."

കഥകൾ കേൾക്കാൻ ഇഷ്ടമുള്ള എനിക്ക് കൗതുകമായി.

"അതെന്തിനാണ്?"

"ആറാട്ടുപുഴ പൂരത്തിന് അവരെ തുറന്നു വിടും. "

"അവർക്ക് പൂരം കാണാനാണോ? അപ്പോൾ തൃശ്ശൂർ പൂരത്തിനും അവര് പോവ്വോ?"

അങ്ങിനെ അല്ല. ആറാട്ടുപുഴ പൂരത്തിന് ഒരു പ്രത്യേകത ഉണ്ട്. നമ്മുടെ വീട്ടിൽ ആരെങ്കിലും മരിച്ചാൽ അതിനു ശേഷം വരുന്ന ആദ്യത്തെ ആറാട്ടുപുഴ പൂരത്തിന് പോകണം എന്നാണ് ഇവിടുത്തെ സങ്കല്പം. കാരണം. മരിച്ച ആത്മാവ് അവിടെ വരുമത്രേ. നമ്മൾ അവിടെ ചെന്നാൽ അവരെ കാണാൻ സാധിക്കും .

"എന്നീട്ട് അച്ഛൻ ആരെയെങ്കിലും കണ്ടീട്ടുണ്ടോ?"

"പിന്നെ എന്റെ അമ്മാവനെ കണ്ടീട്ടുണ്ട്. "

"അത് വെറുതേ.. എന്തിനാ അച്ഛാ..?"

"ഉവ്വ് കുട്ടീ എന്റെ കൂടെ കൊച്ചുട്ടനും ( അച്ഛന്റെ അനിയൻ) ഉണ്ടായിരുന്നു. "

"എന്നീട്ട് അദ്ദേഹവും കണ്ടോ?"

"ഇല്ല.ഞാൻ കണ്ടീട്ട് കൊച്ചുട്ടാ നോക്ക് എന്ന് പറഞ്ഞു പിന്നെ നോക്കീപ്പോൾ കണ്ടില്ല "

എനിക്ക് അത്ര വിശ്വാസം വന്നില്ല ച്ചാലും ഇതുപോലുള്ള കഥകൾ കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ട്
അത്ഭുതം നടിച്ച്
"ശരി ബാക്കി പറയൂ"
എന്ന് പറഞ്ഞു.

ആറാട്ടുപുഴ ദേവസംഗമ ഭൂമിയിൽ എല്ലാ ആത്മാക്കളും എത്തണം എന്നാണ് വിധി. അത്യഭൂതമായ തിരക്കാണ് ആറാട്ടുപുഴ പൂരത്തിന്.

ഇനി ആറാട്ടുപുഴ പൂരത്തെക്കുറിച്ച് അല്പം പറയാം ട്ടോ. അതിനുശേഷം ഞങ്ങളുടെ സംഭാഷണം തുടരാം.

പുരാതന കാലത്ത് തൃശൂർ പൂരം ആരംഭിക്കുന്നതിന് മുൻപ്, മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവമേളയായിരുന്നു ആറാട്ടുപുഴ പൂരം. നിരവധി ഗജവീരന്മാരും മേളക്കാരും അണിനിരക്കുന്ന മനോഹരമായ ഒരു കാഴ്ചയാണിത്. തറയ്ക്കൽ പൂരത്തിന് ശേഷമാണ് ആറാട്ടുപുഴ പൂരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ 'കൂട്ടിഎഴുന്നള്ളിപ്പ്' നടക്കുന്നത്. ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിൻ്റെ തിരുമുറ്റത്ത് തൃപ്രയാർ തേവർ, ഊരകത്തമ്മതിരുവടി, ചേർപ്പ് ഭഗവതി, തൊട്ടിപ്പാൾ ഭഗവതി, മാട്ടിൽ ശാസ്താവ്, പൂനിലാർക്കാവിലമ്മേ തുടങ്ങി 23-ഓളം ദേവീദേവന്മാർ തുടങ്ങി ഒരുമിച്ച് അണിനിരക്കുന്നു.
അതിമനോഹരമായ ഈ ദൃശ്യവിരുന്നിനെ 'ദേവസംഗമം' എന്ന് വിശേഷിപ്പിക്കുന്നു. നൂറിലധികം ഗജവീരന്മാർ ചമയങ്ങളണിഞ്ഞ് പൂരപ്പാടത്ത് വരിവരിയായി അണിനിരക്കുന്നു. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന എഴുന്നള്ളിപ്പുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ശരി ഇനി അച്ഛൻ പറഞ്ഞ കാര്യങ്ങളിലേക്ക് മടങ്ങാം.

പറയൂ അച്ഛാ.....

"കൂട്ടിഎഴുന്നള്ളിപ്പിന് മുമ്പ് ആറാട്ടുപുഴ പൂരത്തിന് ജനങ്ങൾ തിങ്ങി നിറഞ്ഞ ഉണ്ടാകും. എന്നാൽ തൃപ്രയാർ തേവർ വന്ന് കൂട്ടിഎഴുന്നള്ളിപ്പു കഴിഞ്ഞാൽ പിന്നെ പകുതി ജനങ്ങൾ പെട്ടെന്ന് കുറയും."

ങേ... അതെന്താ...

"പകുതി പേരും കൊടുങ്ങല്ലൂരിൽ നിന്നും തുറന്നു വിട്ടവരാണേ.. തൃപ്രയാർ തേവർ വന്നാൽ പിന്നെ അവർക്ക് അവിടെ നിൽക്കാൻ പാടില്ല."

"അപ്പോൾ അവർ തിരിച്ചു കൊടുങ്ങല്ലൂർക്ക് പോവ്വോ?"

"ഏയ് ഇല്ല. കെട്ടിയിടാൻ ആർക്കാ ഇഷ്ടം ണ്ടാവാ? അവർ ഇവിടെ ഇങ്ങിനെ അലഞ്ഞു തിരിഞ്ഞ് നടക്കും"

എന്നീട്ട്?

"എന്നാൽ കൊടുങ്ങല്ലൂർ ഭരണിക്ക് അവർക്ക് അവിടെ തിരികെ എത്തണം എന്നാണ് വിധി. അങ്ങിനെ ഭരണിക്ക് അവർ എത്തുമ്പോൾ അവരെ വീണ്ടും ചങ്ങലക്കിടും. ആറാട്ടുപുഴ പൂരവും കൊടുങ്ങല്ലൂർ ഭരണിയും മീനമാസത്തിലാണ്. മീനമാസം ആദ്യം പൂരം വന്നാൽ എല്ലാവരേയും തുറന്നു വിടും. പിന്നെ ഭരണിക്ക് ചെല്ലുമ്പോൾ ബന്ധിക്കും. എന്നാൽ ഭരണി കഴിഞ്ഞ് പൂരം വന്നാൽ പൂരം കഴിഞ്ഞു പിന്നെ അടുത്ത കൊല്ലം ഭരണിക്കേ അവർ കൊടുങ്ങല്ലൂർ എത്തൂ. അത് വരെ ഇവിടെ അലഞ്ഞു തിരിഞ്ഞ് നടക്കും."

അപ്പോൾ ഇതാണ് ചങ്ങലയുടെ കഥ.

ചില സമയങ്ങളിൽ പൂരം അവസാനം വരുന്ന വർഷം പുറത്ത് പോകട്ടെ എന്ന് ചോദിച്ചാൽ അച്ഛൻ ചിരിച്ചുകൊണ്ട് പറയും

" ദേ ആ പാടത്ത് കൂടെ വെറുതെ പോകേണ്ട അറിയാലോ ഭരണി കഴിഞ്ഞാ പൂരം വന്നേക്കണേ.."

ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും കൊടകരയിൽ പോകാൻ ഒരു വലിയ പാടത്തിൻ്റെ വരമ്പിലൂടെ നടന്നു പോകണം. ഇന്ന് വാഹന സൗകര്യം ആയി.

ഇതെല്ലാം ആണെങ്കിലും അച്ഛൻ ഒരിക്കലും ഇത്തരം കഥകൾ പറഞ്ഞ് പേടിപ്പിച്ചീട്ടില്ല ട്ടോ.

മനസ്സിൽ ഈശ്വരൻ ഉണ്ടെങ്കിൽ പിന്നെ ഒന്നും പേടിക്കേണ്ട. ഈശ്വരനെ മറക്കുമ്പോഴാണ് ഭയം ഉണ്ടാവുന്നത് എന്നാണ് അച്ഛൻ എപ്പോഴും പറയുന്നത്.

അതേ അപ്പോൾ എങ്ങിന്യാ കാര്യങ്ങൾ?
ഇത്തവണ ഭരണി കഴിഞ്ഞാണ് പൂരം വന്നത്. .... മറക്കണ്ടാ...😀😀😀

Photo & content Courtesy: സുദർശന രഘുനാഥ്, വനമാലി



ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

Big shout out to THANIKKUDAM TEMPLE’s newest top fans! 💎AD Hariharan, Vinu Mohan Thrissur, Rajeshnair Chathanath fansॐ➖➖...
01/04/2026

Big shout out to THANIKKUDAM TEMPLE’s newest top fans! 💎

AD Hariharan, Vinu Mohan Thrissur, Rajeshnair Chathanath

fans

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

താണിക്കുടത്തമ്മയുടെ 🕉️വിഷുവേലാഘോഷം ഈ വരുന്ന ഏപ്രിൽ 14 (1201 മേടം) ചൊവ്വാഴ്ച്ചയും 🕉️പ്രതിഷ്ടാദിനം ഏപ്രിൽ 29 (1201 മേടം) ബ...
30/03/2026

താണിക്കുടത്തമ്മയുടെ 🕉️വിഷുവേലാഘോഷം ഈ വരുന്ന ഏപ്രിൽ 14 (1201 മേടം) ചൊവ്വാഴ്ച്ചയും 🕉️പ്രതിഷ്ടാദിനം ഏപ്രിൽ 29 (1201 മേടം) ബുധനാഴ്ചയും ആഘോഷിക്കുകയാണ്.

ഏവരുടെയും സാനിദ്ധ്യവും സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

fans

ॐ➖➖➖➖ॐ➖➖➖➖ॐ
#താണിക്കുടം_ഭഗവതി_ക്ഷേത്രം
#താണിക്കുടം









ॐ➖➖➖➖ॐ➖➖➖➖ॐ

Address

THANIKKUDAM, P. O. KURICHIKKARA
Thrissur
680028

Opening Hours

Monday 5am - 10am
5pm - 7:30pm
Tuesday 5am - 10am
5pm - 7:30pm
Wednesday 5am - 10am
5pm - 7:30pm
Thursday 5am - 10am
5pm - 7:30pm
Friday 5am - 10am
5pm - 7:30pm
Saturday 5am - 10am
5pm - 7:30pm
Sunday 5am - 10am
5pm - 7:30pm

Alerts

Be the first to know and let us send you an email when THANIKKUDAM TEMPLE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to THANIKKUDAM TEMPLE:

Share

Category