CLC Madonanagar

CLC  Madonanagar The Christian Life Community

ഓണല്ലേ...!! വരില്ലേ...? 😎🔥_  _തിരുവോണനാളിൽ സി എൽ സി മഡോണനഗർ അവതരിപ്പിക്കുന്നു_ *ആരവം 2026🌸* _രാവിലെ 7:30 മണിയോടെ വിവിധതര...
25/08/2026

ഓണല്ലേ...!! വരില്ലേ...? 😎🔥_
_തിരുവോണനാളിൽ സി എൽ സി മഡോണനഗർ അവതരിപ്പിക്കുന്നു_ *ആരവം 2026🌸*
_രാവിലെ 7:30 മണിയോടെ വിവിധതരം കലാപരിപാടികളും ഓണക്കളികളും ആരംഭിക്കുന്നു... കൂടാതെ ഒട്ടനവധി സമ്മാനങ്ങളും....... ഈയൊരു ഓണ വിരുന്നിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു...```_

_സി എൽ സി മഡോണനഗർ 💛_

15/08/2026

ഊട്ടു തിരുനാൾ 2026

സ്വർഗ്ഗത്തിൽ മഹത്വത്തോടെ വാഴുന്ന പരിശുദ്ധ കന്യകാമറിയമേ, അങ്ങയുടെ വിശുദ്ധിയും ദൈവത്തിലുള്ള പൂർണ്ണ വിശ്വാസവും ഞങ്ങളുടെ ജീവിതത്തിനും മാതൃകയാകണമേ. ദൈവഹിതം തിരിച്ചറിഞ്ഞ് അതനുസരിച്ച് ജീവിക്കാനും, എല്ലാ പ്രയാസങ്ങളിലും വിശ്വാസത്തോടെ മുന്നേറാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ഭൂമിയിലെ യാത്ര വിശുദ്ധിയിലും സ്നേഹത്തിലും പൂർത്തിയാക്കി, ഒരുനാൾ അങ്ങയോടൊപ്പം സ്വർഗ്ഗീയ മഹത്വത്തിൽ ദൈവത്തെ നിത്യമായി സ്തുതിക്കുവാൻ ഞങ്ങൾക്കും കൃപ നൽകണമേ.

യൂത്ത് സിഎൽസി മഡോണനഗർ

ദിവസം15സ്വർഗ്ഗാരോപിതയായ പരിശുദ്ധ കന്യകാമറിയമേ, ദൈവകൃപയുടെ പൂർണ്ണതയിൽ അങ്ങ് മഹത്വീകരിക്കപ്പെട്ടതുപോലെ, ഞങ്ങളെയും വിശുദ്ധി...
14/08/2026

ദിവസം15
സ്വർഗ്ഗാരോപിതയായ പരിശുദ്ധ കന്യകാമറിയമേ, ദൈവകൃപയുടെ പൂർണ്ണതയിൽ അങ്ങ് മഹത്വീകരിക്കപ്പെട്ടതുപോലെ, ഞങ്ങളെയും വിശുദ്ധിയുടെ വഴിയിൽ നടത്തണമേ. ഭൂമിയിലെ ജീവിതം വിശ്വസ്തതയോടെ പൂർത്തിയാക്കി ഒരുനാൾ സ്വർഗ്ഗത്തിൽ അങ്ങയോടും എല്ലാ വിശുദ്ധരോടും കൂടെ ദൈവത്തെ എന്നെന്നേക്കുമായി സ്തുതിക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണമേ. യേശുക്രിസ്തുവിലൂടെ ഈ പ്രാർത്ഥന സമർപ്പിക്കുന്നു.
ആമ്മേൻ.
സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിൽ, ഐക്യത്തിന്റെ വഴിയിൽ……സ്വാതന്ത്ര്യത്തിന്റെ 80-ാം പിറന്നാൾ ആഘോഷിക്കാം ഒരുമിച്ച്. 🇮🇳❤️

യൂത്ത് സിഎൽസി മഡോണനഗർ

ദിവസം 14മാതാവേ, എന്റെ ഹൃദയത്തിലുള്ള എല്ലാ പ്രത്യേക നിയോഗങ്ങളും അങ്ങയുടെ മാധ്യസ്ഥത്തിലൂടെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. ...
13/08/2026

ദിവസം 14
മാതാവേ, എന്റെ ഹൃദയത്തിലുള്ള എല്ലാ പ്രത്യേക നിയോഗങ്ങളും അങ്ങയുടെ മാധ്യസ്ഥത്തിലൂടെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു. ദൈവഹിതപ്രകാരം അവ നിറവേറുവാൻ എന്നെയും എന്റെ ജീവിതത്തെയും ഒരുക്കണമേ. ആമ്മേൻ.

സിഎൽസി മഡോണനഗർ

ദിവസം 13പരിശുദ്ധ അമ്മേ, പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ എന്നെ നിറയ്ക്കണമേ. വിവേകത്തോടും ധൈര്യത്തോടും വിശുദ്ധിയോടും കൂടി ജീവ...
13/08/2026

ദിവസം 13
പരിശുദ്ധ അമ്മേ, പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ എന്നെ നിറയ്ക്കണമേ. വിവേകത്തോടും ധൈര്യത്തോടും വിശുദ്ധിയോടും കൂടി ജീവിക്കുവാൻ എനിക്ക് ശക്തി നൽകണമേ.
ആമ്മേൻ.

സിഎൽസി മഡോണനഗർ

ദിവസം 12സ്നേഹനിറഞ്ഞ അമ്മേ, യേശുവിനെ കൂടുതൽ സ്നേഹിക്കാനും എന്റെ സഹോദരങ്ങളെ നിസ്വാർത്ഥമായി സ്നേഹിക്കാനും എന്നെ പഠിപ്പിക്കണ...
12/08/2026

ദിവസം 12
സ്നേഹനിറഞ്ഞ അമ്മേ, യേശുവിനെ കൂടുതൽ സ്നേഹിക്കാനും എന്റെ സഹോദരങ്ങളെ നിസ്വാർത്ഥമായി സ്നേഹിക്കാനും എന്നെ പഠിപ്പിക്കണമേ. എന്റെ ജീവിതം സ്നേഹത്തിന്റെ സാക്ഷ്യമാകട്ടെ. ആമ്മേൻ.

സിഎൽസി മഡോണനഗർ

ദിവസം11പ്രത്യാശയുടെ മാതാവേ, ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിലും ദൈവം പ്രവർത്തിക്കുന്നുവെന്ന ഉറച്ച വിശ്വാസം എനിക്ക് നൽകണമേ. ...
11/08/2026

ദിവസം11
പ്രത്യാശയുടെ മാതാവേ, ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിലും ദൈവം പ്രവർത്തിക്കുന്നുവെന്ന ഉറച്ച വിശ്വാസം എനിക്ക് നൽകണമേ. നിരാശയിൽ വീഴാതെ പ്രത്യാശയോടെ മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ. ആമ്മേൻ.

സിഎൽസി മഡോണനഗർ

ദിവസം 10വിനയത്തിന്റെ മാതൃകയായ അമ്മേ, അഹങ്കാരത്തിൽ നിന്ന് എന്നെ അകറ്റി വിനയത്തിലും സ്നേഹത്തിലും സേവനമനോഭാവത്തിലും വളരാൻ സ...
10/08/2026

ദിവസം 10
വിനയത്തിന്റെ മാതൃകയായ അമ്മേ, അഹങ്കാരത്തിൽ നിന്ന് എന്നെ അകറ്റി വിനയത്തിലും സ്നേഹത്തിലും സേവനമനോഭാവത്തിലും വളരാൻ സഹായിക്കണമേ. ആമ്മേൻ.

സിഎൽസി മഡോണനഗർ

Address

Thrissur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when CLC Madonanagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CLC Madonanagar:

Shortcuts

Share