SSF Kadappuram

SSF Kadappuram The Sunni Student's Federation (SSF) is an islamic student organisation in India. It has membership in more than 22 states in India.

Permanently closed.

It is affiliated to Samastha Kerala Jam'iyyathul Ulama.

ചവിക്കാട് ഡിവിഷൻ സാഹിത്യോത്സവ് 2024 ഓവറേൾ രണ്ടാംസ്ഥാനം നേടി ടീം കടപ്പുറം  🌹
30/07/2024

ചവിക്കാട് ഡിവിഷൻ സാഹിത്യോത്സവ് 2024 ഓവറേൾ രണ്ടാംസ്ഥാനം നേടി ടീം കടപ്പുറം 🌹



കടപ്പുറത്തിന്റെ അഭിമാനങ്ങൾ 🔥🌹😍
27/07/2023

കടപ്പുറത്തിന്റെ അഭിമാനങ്ങൾ 🔥🌹😍

സാഹിത്യോത്സവ് വിജയികൾ🌹
03/07/2023

സാഹിത്യോത്സവ് വിജയികൾ🌹

വസന്ത കാലം വരുന്നു🌺
22/06/2023

വസന്ത കാലം വരുന്നു🌺

21/04/2023


ശഹബാൻ 15 - മർഹൂം ജാബിർ മുനക്കക്കടവ് ആണ്ട്  ദിനം..  #ഓർമ്മകളിലെ_ജാബിർ_മോൻഅഹ് ലുസ്സുന്നയുടെ കരുത്തനായ ആദർശ പോരാളിയായിരുന്ന...
08/03/2023

ശഹബാൻ 15 - മർഹൂം ജാബിർ മുനക്കക്കടവ് ആണ്ട് ദിനം..

#ഓർമ്മകളിലെ_ജാബിർ_മോൻ

അഹ് ലുസ്സുന്നയുടെ കരുത്തനായ ആദർശ പോരാളിയായിരുന്നു എൻറെ പ്രിയപ്പെട്ട ജാബിർ മോൻ. കടപ്പുറം പഞ്ചായത്തിൽ ദീനീ ദഅവാ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന മഹാ മനീശി ഇത് പോലെ ഒരു ബറാഅത്ത് നോമ്പ്കാരനായിട്ടാണ് ആയിരക്കണക്കിന് പ്രവർത്തകരെ കണ്ണീരിലാഴ്ത്തി ജഗന്നിയാന്താവായ റബ്ബിന്റെ വിളിക്കുത്തരം നൽകി നമ്മിൽ നിന്ന് പിരിഞ്ഞത്.
ആ വേർപാടിന്റെ രംഗം ഇന്നും ഓർത്തെടുക്കുമ്പോൾ വല്ലാതെ കണ്ണ് നനയുന്നുണ്ടെങ്കിലും ഈ ഹരിത ധവള നീലിമ ധർമ്മ പതാകയേന്താൻ ഒരുപാട് കൂട്ടുകാരെ സമ്മാനിച്ചാണ് പ്രിയ സഹോദരൻ വിട പറഞ്ഞത്.
ഇന്നും ആ പുഞ്ചിരി തൂകിയ ഈമാനിക പ്രകാശം നിറഞ്ഞ മുഖം തങ്ങളുടെ സഹകൂട്ടുകാർക്കും നാട്ടുകാർക്കും മായാതെ മങ്ങാതെ ആകാശത്തിലെ നക്ഷത്രം പോലെ വെട്ടി തിളങ്ങുകയാണ്.
തികഞ്ഞ ആത്മാർത്ഥതയും വശ്യമായ പുഞ്ചിരിയും സൂക്ഷ്മതയും പുലർത്തി മാതൃക ജീവിതം നയിച്ച ജാബിർ മോൻ. സംഘകുടുംബത്തിലെ അംഗങ്ങളായ നമുക്ക് ഇന്ന് ആവേശവും പ്രചോദനവുമാണ്.
പേരോട് ഉസ്താദിൻറെ പ്രഭാഷണങ്ങളോട് വല്ലാതെ ഇഷ്ടം പുലർത്തിയിരുന്ന അദ്ധേഹം ഈ വിനീതനും പല തവണ ശ്രവിക്കാനായി നൽകിയിരുന്നത് ഇന്നും ഓർത്തെടുക്കുന്നു...ഒരു ദിവസം രത്രി 10 മണി ആരോ വീട്ടിൽ വന്ന് കോളിങ് ബെൽ അടിക്കുന്നു ഞാൻ വാതിൽ തുറന്നു അതേ നമ്മുടെ ജാബിർ മോൻ കൈയിൽ കെട്ട് പേപ്പറുമായി നിൽക്കുന്നു ഞാൻ ചോദിച്ചു ഇപ്പോൾ എവിടുന്നു വരുന്നു എന്തിന്ന് വന്നു എന്നോട് പറഞ്ഞു ഞാൻ പാവറട്ടിയിൽ നിന്ന് കട അടച്ചു വരുന്നു റസാക്ക് ഇക്കാനെ കാണാൻ വന്നതാണ് ഈ കാണുന്ന എല്ലാ പേപ്പറിലും ബുള്ളറ്റിൻ എഴുതണം എന്നിട്ട് കടപ്പുറത്തിന്റെ എല്ലാ ഭാഗത്തുമുള്ള ബുള്ളറ്റിൻ ബോർഡിൻമേൽ കൊണ്ട് ഒട്ടിക്കണം എന്നിട്ടാണ് വീട്ടിൽ പോവുക...
അള്ളാഹു ആ പ്രിയപ്പെട്ട കൂട്ടുകാരന് ഈ ദിവസത്തിൻറെ ബറക്കത്ത് കൊണ്ട് നരകമോചനം നൽകട്ടെ ആമീൻ...
അവരെയും നമുക്ക് മുമ്പേ വിയോഗം വരിച്ച ഓ.ഖാലിദ് സാഹിബ് വെള്ളില ഉസ്താദ് അബ്ദുറസാഖ് കൊറ്റി എളവള്ളികബീർ നദീർ അടക്കമുള്ള മുഴുവൻ മുഅമിനീങ്ങളോടൊപ്പം നാളെ അവൻറെ ജന്നതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ
ആമീൻ യാ അള്ളാഹ്

ദുആ വസ്വിയത്തോടെ,
ഓര്‍മ എഴുത്ത്: പി.എസ്സ് അബ്ദുൽ മനാഫ്

ലോകത്തെ വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യക്ക് നേരെ ഹിന്ദുത്വരാഷ്ട്രീയം നടത്തിയ ഭീകരാക്രമണമായിരുന്നു ഗാന്ധിവധം. രാഷ്ട്...
30/01/2023

ലോകത്തെ വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യക്ക് നേരെ ഹിന്ദുത്വരാഷ്ട്രീയം നടത്തിയ ഭീകരാക്രമണമായിരുന്നു ഗാന്ധിവധം. രാഷ്ട്രപിതാവിനെ കൊന്നവർ, ഞങ്ങളാണ് രാജ്യമെന്ന് അവകാശപ്പെടുമ്പോൾ ഗാന്ധിയുടെ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തിയുണ്ട്. രാജ്യമെന്നാൽ അതിലെ എല്ലാ മനുഷ്യരുമാണെന്നും, എല്ലാവരുടേതുമാണെന്നും നിരന്തരം ഓർമപ്പെടുത്തുന്നതാണ് അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയം. ഗാന്ധിയെ കൊന്നവരല്ല രാജ്യമെന്ന ജനാധിപത്യത്തിന്റെ സ്വരമുയർത്താനാവണം.

ബഹുസ്വരതയുടെ സൗന്ദര്യമുള്ള ഇന്ത്യയായിരുന്നു ഗാന്ധിയുടെ സ്വപ്നം. അതിനു വേണ്ടിയാണ് രാഷ്ട്ര പിതാവ് നിരന്തരം ഇടപെട്ടുകൊണ്ടിരുന്നതും രക്തസാക്ഷിത്വം വരിച്ചതും. ഗാന്ധിയുടെ ആദർശം ഇപ്പോഴും രാജ്യത്തെ നയിക്കുന്നുണ്ട്. അത് രാജ്യ വിരുദ്ധരെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. ജനാധിപത്യത്തോടുള്ള ഭയം കൊണ്ടാണ് ഗോഡ്സെ ആയുധമെടുത്തത്. നമ്മുടെ വർത്തമാനം കടന്നുപോകുന്നത് ബഹുസ്വരതക്ക് പരിക്കേൽപ്പിച്ചു കൊണ്ടാണ്. ഫാസിസത്തിന്റെ നഖക്ഷതങ്ങൾ രാജ്യത്തെ നിരന്തരം മുറിപ്പെടുത്തുകയാണ്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ വേട്ടയാടുകയും വിദ്വേഷ പ്രചാരണങ്ങളിലൂടെ അപരവത്കരിക്കാൻ ശ്രമിക്കുകയുമാണ്. പ്രതിരോധമായി ഭരണ ഘടനയെ ഉയർത്തിപിടിച്ച്,
ഗാന്ധിയുടെ ഒരുമയുടെ ആശയങ്ങളെ ഏറ്റെടുത്ത് പുതിയ പോർ വഴി തുറക്കേണ്ടതുണ്ട്. രാഷ്ട്ര പിതാവിന്റെ ജീവത്യാഗം വെറുതെയാകരുത്.

SSF KERALA

09/10/2022



SSF Kadappuram

02/10/2022
30/09/2022

ഹൃദയമാണെന്റെ നബി❣️

Address

Kadappuram
Thrissur District
680514

Website

Alerts

Be the first to know and let us send you an email when SSF Kadappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share