Clc ArchdioceseThrissur

Clc ArchdioceseThrissur Christian life community

സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ട ഷംഷാബാദ് രൂപത മെത്രാനും തൃശ്ശൂർ അതിരൂപത മുൻ സഹായമെത്...
10/01/2024

സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ട ഷംഷാബാദ് രൂപത മെത്രാനും തൃശ്ശൂർ അതിരൂപത മുൻ സഹായമെത്രാനുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകൾ..

സി.എൽ.സി തൃശ്ശൂർ അതിരൂപത

✨മാർതോമാശ്ലീഹായുടെ 1950 - മത് രക്തസാക്ഷിത്വത്തിൻ്റെ  ഭാഗമായി നടക്കുന്ന   വിശ്വാസസംരക്ഷണ പ്രയാണത്തിനായുള്ള പതാക അന്തർദേശീ...
27/06/2022

✨മാർതോമാശ്ലീഹായുടെ 1950 - മത് രക്തസാക്ഷിത്വത്തിൻ്റെ ഭാഗമായി നടക്കുന്ന വിശ്വാസസംരക്ഷണ പ്രയാണത്തിനായുള്ള പതാക അന്തർദേശീയ മാർതോമാ തീർത്ഥകേന്ദ്രമായ മലയാറ്റൂർ ദേവാലയത്തിലേക്ക് രാവിലെ 5 മണിക്ക് അതിരൂപത ബിഷപ്പ് ഹൗസിൽ നിന്നും പുറപ്പെട്ട സംഘം 7.30 - ന് മലയാറ്റൂർ മലമുകളിലെത്തി പതാക അവിടെ പ്രതിഷ്ഠിക്കുകയും തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്ക് ചേരുകയും ചെയ്തു.✨

✨വിശുദ്ധ കുർബാനയ്ക്ക് ശേഷം റവ. ഫാ. ജോ കല്ലാനി പ്രയാണാത്തിനായുള്ള പതാക ആശീർവദിച്ചു നൽകുകയും ചെയ്തു.✨

✨തീർത്ഥകേന്ദ്രം വികാരി റവ. ഫാ. വർഗ്ഗീസ് മണവാളനിൽ നിന്നും സി എൽ സി അതിരൂപത പ്രസിഡൻ്റ് ഡോംസൺ സൈമൺ, ജീസസ് യൂത്ത് കോർഡിനേറ്റർ ബ്രിട്ടോ മൈക്കിൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
സി എൽ സി, ജീസസ് യൂത്ത് അതിരൂപത ഭാരവാഹികളായ ഫെസിൻ മാത്യൂ എം, അജിത് വർഗ്ഗീസ്, ജോയൽ ജോസഫ്, ലിജോ ജോസ് എന്നിവർ പങ്കെടുത്തു.✨

✨തിരികെ 12.30 - ന് തൃശ്ശൂർ ലൂർദ് കത്രീഡൽ ദേവാലയത്തിൽ എത്തിച്ചേർന്ന പതാക പ്രയാണത്തെ തൃശ്ശൂർ അതിരൂപത ഫിനാൻസ് ഓഫീസർ റവ. ഫാ. വർഗ്ഗീസ് കൂത്തൂർ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ഏറ്റുവാങ്ങി.✨

അതിരൂപത സി.എൽ.സി പരിസ്ഥിതിദിനം പുത്തൂരിൽ ഹരിതാഭമായിതൃശ്ശൂർ അതിരൂപത സി എൽ സി പരിസ്ഥിതി ദിനാഘോഷം പുത്തൂർ സെൻ്റ് തോമസ് ഫൊറോ...
06/06/2022

അതിരൂപത സി.എൽ.സി പരിസ്ഥിതിദിനം പുത്തൂരിൽ ഹരിതാഭമായി

തൃശ്ശൂർ അതിരൂപത സി എൽ സി പരിസ്ഥിതി ദിനാഘോഷം പുത്തൂർ സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിൽ ഫൊറോന വികാരി ഫാ. ചാക്കോ ചെറുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു. കേവലം മരം നടൽ എന്നതിനപ്പുറം അതിൻ്റെ പരിപാലനവും പരിസ്ഥിതി ശുചീകരണവുമായിരിക്കണം നമ്മുടെ ആപ്തവാക്യം എന്ന് അതിരൂപത പ്രൊമോട്ടർ ഫാ. ജിയോ തെക്കിനിയത്ത് ഓർമ്മപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന് മതിയായ പ്രാധാന്യം അതിരൂപത സി എൽ സി പ്രവർത്തനങ്ങളിൽ നൽകാറുണ്ട് എന്ന് അതിരൂപത പ്രസിഡൻ്റ് ഡോംസൺ സൈമൺ അഭിപ്രായപ്പെട്ടു. പരിസ്ഥിതി ദിന സന്ദേശം കാർഷിക സർവകലാശാല റിട്ടേഡ് പ്രൊഫസർ ഡോ. എൽസി സി.ആർ നൽകി. മീറ്റിങ്ങിനു ശേഷം മരോട്ടിചാ ലിലേയ്ക്ക് പരിസ്ഥിതി ദിന യാത്ര നടത്തി. അസോസിയേറ്റ് പ്രമോട്ടർ ഫാ. ഫ്രജോ വാപ്പിള്ളി, അസിസ്റ്റൻ്റ് പ്രമോട്ടർ ഫാ. അനുവിൻ ചിറ്റിലപ്പിള്ളി കൺവീനർ നൈബിൻ, സെക്രട്ടറി ഫെസിൻ മാത്യൂ എം, ട്രഷറർ അജിത്ത് വർഗീസ്, അതിരൂപത വൈസ് പ്രസിഡൻ്റുമാരായ ജെറിൻ ജോസ്, അനിറ്റ ആൻ്റണി, അതിരൂപത ജോയിൻ്റ് സെക്രട്ടറി ആൻ ഗ്ലെണ്ട, അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ, ഫൊറോന-ഇടവക സി എൽ സി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

സി എൽ സിയുടെ തനക്ക് 2022വേദിയിൽ യുവാക്കളെ നൃത്തചുവടുകളാൽ ഹരം കൊള്ളിക്കുവാൻ കുക്കുവും ടീമും നമുക്കായി ത്രസിപ്പിക്കുന്ന പെ...
28/05/2022

സി എൽ സിയുടെ തനക്ക് 2022
വേദിയിൽ യുവാക്കളെ നൃത്തചുവടുകളാൽ ഹരം കൊള്ളിക്കുവാൻ കുക്കുവും ടീമും നമുക്കായി ത്രസിപ്പിക്കുന്ന പെർഫോർമൻസ് കാഴ്ചവയ്ക്കുന്നു.

Are you ready for the blasttt❗❗❗


@11.00 AM
May 30, DBCLC Thrissur

ഡാൻസ് കളിക്കാൻ അറിയുന്നവർക്ക് ഇതാ ഒരു വലിയ അവസരം15 വയസ്സിനു മുകളിൽ പ്രായമുളള കേരളത്തിലെ ഏതൊരു ഡാൻസ് ടീമിനും ഈ മത്സരത്തിൽ...
24/05/2022

ഡാൻസ് കളിക്കാൻ അറിയുന്നവർക്ക് ഇതാ ഒരു വലിയ അവസരം

15 വയസ്സിനു മുകളിൽ പ്രായമുളള കേരളത്തിലെ ഏതൊരു ഡാൻസ് ടീമിനും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്

ഉന്നതപഠനത്തിനായി ഇനി ഏത് കോഴ്സ് തിരഞ്ഞെടുക്കും എന്ന ആശങ്കയിലാണോ നിങ്ങൾഎങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം                ...
24/05/2022

ഉന്നതപഠനത്തിനായി ഇനി ഏത് കോഴ്സ് തിരഞ്ഞെടുക്കും എന്ന ആശങ്കയിലാണോ നിങ്ങൾ

എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം

യുവജനങ്ങളുടെ സംഘടനയായ തൃശൂർ അതിരൂപത സി  എൽ സി യും ദീപിക ദിനപത്രവും സംയുക്തമായി നടത്തുന്ന Career Guidance seminar & Youth...
21/05/2022

യുവജനങ്ങളുടെ സംഘടനയായ തൃശൂർ അതിരൂപത സി എൽ സി യും ദീപിക ദിനപത്രവും സംയുക്തമായി നടത്തുന്ന Career Guidance seminar & Youth Dance Competition

Registration and more details https://docs.google.com/forms/d/1X586rk7XHyXnSXuS3ZKV-NgNEidDmXwXWfA2RjULog8/edit

15 മുതൽ 30 വയസ്സുവരെ പ്രായവിഭാഗത്തിലുള്ള  കേരളത്തിലെ ഏതൊരു ഡാൻസ് ടീമിനും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്  💃🕺💃🕺        ...
19/05/2022

15 മുതൽ 30 വയസ്സുവരെ പ്രായവിഭാഗത്തിലുള്ള കേരളത്തിലെ ഏതൊരു ഡാൻസ് ടീമിനും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് 💃🕺💃🕺

നിങ്ങൾ ഒരു +2 വിദ്യാർഥിയാണോ ?എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം                                                         ...
18/05/2022

നിങ്ങൾ ഒരു +2 വിദ്യാർഥിയാണോ ?

എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം

06/03/2022
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിന൦.  ലിംഗസമത്വ ലോകംസൃഷ്ടിക്കുക എന്നലക്ഷ്യവുമായി   തൃശ്ശൂർ അതിരൂപത സി.എൽ.സിയുടെ നേതൃത്വത്ത...
01/03/2022

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിന൦.

ലിംഗസമത്വ ലോകം
സൃഷ്ടിക്കുക എന്നലക്ഷ്യവുമായി തൃശ്ശൂർ അതിരൂപത സി.എൽ.സിയുടെ നേതൃത്വത്തിൽ നടത്തുന്ന Flora '22 എന്ന ഈ വനിതാദിനാഘോഷത്തിലേയ്ക്ക് തൃശൂർ അതിരൂപതയിലെ എല്ലാ വനിതാ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു🤗.

Advance Happy Womens Day 💙🤍

നേപ്പാളില്‍ നടക്കുന്ന യൂത്ത് ഫെഡറേഷന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 100 മീറ്ററില്‍ സ്വര്‍ണ മെഡല്‍ നേടിയ റോണ്‍ സേ...
10/02/2022

നേപ്പാളില്‍ നടക്കുന്ന യൂത്ത് ഫെഡറേഷന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 100 മീറ്ററില്‍ സ്വര്‍ണ മെഡല്‍ നേടിയ റോണ്‍ സേവ്യാര്‍ പറപ്പൂര്‍ ഫൊറോന സി.എല്‍.സി ട്രഷററും, തോളൂര്‍ സി.എല്‍.സി പ്രസിഡന്‍റുമാണ് തൃശൂര്‍ അതിരൂപത സി.എല്‍.സിയുടെ അഭിനന്ദനങ്ങൾ...

Address

Thrissur District
680001

Opening Hours

Saturday 3pm - 6pm
Sunday 3pm - 6pm

Telephone

+919447769815

Alerts

Be the first to know and let us send you an email when Clc ArchdioceseThrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Clc ArchdioceseThrissur:

Share