Tibin Chacko Thevervelil

Tibin Chacko Thevervelil Author, Researcher on Orthodox Ecclesiology, Patristics and Church history. Has Five books in credit

List of Holy Myron Consecrations in malankara H H Moran Mor Ignatius Peter IV27.08.1876 Marthoman Church Mulanthuruthy H...
23/03/2026

List of Holy Myron Consecrations in malankara

H H Moran Mor Ignatius Peter IV
27.08.1876 Marthoman Church Mulanthuruthy

H H Ignatius Abded Aloho II
19.08.1911 Marthoman Church Mulanthuruthy

H H Baselios Geevarghese II
22.04.1932 Pazhaya Seminary Kottayam
20.04.1951 Pazhaya Seminary Kottayam

H H Baselios Augen I
21.12.1967 Pazhaya Seminary Kottayam

H H Baselios Marthoma Mathews I
01.04.1977 Pazhaya Seminary, Kottayam
25.03.1988 Catholicate Aramana, Kottayam

H H Baselios Marthoma Mathews II
26.03.1999 Catholicate Aramana Kottayam

H H Baselios Marthoma Didymos I
03.04.2009 Catholicate Aramana Kottayam

H H Baselios Marthoma Paulose II
23.03.2018Catholicate Aramana Kottayam

Patriarch Ilia II of Georgia
18/03/2026

Patriarch Ilia II of Georgia

Patriarch Ilia II of Georgia Has Entered Eternal Rest
18/03/2026

Patriarch Ilia II of Georgia Has Entered Eternal Rest

കോഴഞ്ചേരി സെൻ്റ് മാത്യൂസ് ദൈവാലയവും തേവർവേലിൽ മത്തായി കത്തനാർ രണ്ടാമനുംവിശുദ്ധ മത്തായി ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായിട്...
28/02/2026

കോഴഞ്ചേരി സെൻ്റ് മാത്യൂസ് ദൈവാലയവും തേവർവേലിൽ മത്തായി കത്തനാർ രണ്ടാമനും

വിശുദ്ധ മത്തായി ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള കോഴഞ്ചേരി സെൻ്റ് മാത്യൂസ് ഓർത്തഡോക്സ് പള്ളി മലങ്കരസഭയിലെ പ്രധാന ദൈവാലയങ്ങളിൽ ഒന്നാണ്. 150 വർഷങ്ങൾക്ക് മുമ്പ് തേവർവേലിൽ മത്തായി കത്തനാർ രണ്ടാമൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുള്ളതാണ് ഈ ദേവാലയം. കോഴഞ്ചേരി പഴയപള്ളിയുടെ (മാർത്തോമ്മാ പഴയപള്ളി ) അക്കാലത്തെ ചരിത്രവും മത്തായി കത്തനാരുടെ ജീവിതവുമായി അഭേദ്യമായ ബന്ധമാണുള്ളത്. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഈ ദേവാലയം പണി തീർത്തു നാടിൻ്റെ വിളക്കാക്കി തീർക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ആ വന്ദ്യ വൈദികൻ്റെ കാലയവനികയിൽ മറഞ്ഞിട്ട് 126 വർഷങ്ങൾ പിന്നിടുകയാണ്. ലഭ്യമായ രേഖകളുടെ വെളിച്ചത്തിൽ കോഴഞ്ചേരി പുത്തൻപള്ളിയുടെയും മത്തായി കത്തനാരുടെയും ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടമാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം.

പമ്പാനദിയുടെ തീരത്ത് താമസിച്ചിരുന്ന പുരാതന ക്രിസ്ത്യൻ കുടുംബങ്ങളുടെ രേഖകൾ പ്രകാരം, കോഴഞ്ചേരിയിലെ ആദ്യകാല വിശ്വാസികൾ മാരാമൺ, ചെങ്ങന്നൂർ തുടങ്ങിയ ദൈവാലയങ്ങളിൽ ആരാധന നടത്തിയിരുന്നു. കൊല്ലവർഷം 775-ൽ (1599) ഇവിടെ ആദ്യ പള്ളി സ്ഥാപിതമായി എന്ന് കരുതപ്പെടുന്നു. വിശ്വാസികളുടെ വർദ്ധനവിനെ തുടർന്ന് ദൈവാലയം പുതുക്കിപ്പണിയുവാൻ ശ്രമിച്ചെങ്കിലും സാമൂഹിക സംഘർഷങ്ങൾ മൂലം ദേവാലയ നിർമാണം പൂർത്തിയാക്കുവാൻ സാധിച്ചില്ല.
തുടർന്ന് ദേശത്തെ പ്രമുഖർ ഭരണാധികാരിയായിരുന്ന തെക്കുംകൂർ കുലശേഖര മഹാരാജാവിനെ സമീപിച്ചു. അദ്ദേഹം ഇന്നത്തെ കോഴഞ്ചേരി കൊച്ചുപള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം നികുതിയിളവോടെ അനുവദിച്ചു. അപ്രകാരം അവിടെ ആരാധന പുനരാരംഭിക്കുകയും 1770 നോടടുത്ത് വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പുതിയ പള്ളി സ്ഥാപിക്കുകയും ചെയ്തു. താഴമൺ ഈശോ കത്തനാർ, മേലേൽ ചാണ്ടി കത്തനാർ, പള്ളിപ്പീടികയിൽ കുര്യൻ കത്തനാർ, തേവർവേലിൽ മത്തായി കത്തനാർ തുടങ്ങിയ പുരോഹിതർ ഇടവക വികാരിമായി ഇവിടെ സേവനം അനുഷ്ടിച്ചു.

പാലക്കുന്നത്ത് ആബഹാം മൽപാൻ്റെ നേതൃത്വത്തിൽ മലങ്കരയിൽ ആരംഭിച്ച നവീകരണ പ്രസ്ഥാനത്തിൻ്റെ അലയൊലികൾ കോഴഞ്ചേരി പള്ളിയെയും ബാധിച്ചു. ഇരു വിഭാഗത്തിലുമുള്ള കക്ഷികൾ ഇവിടെയും ഉണ്ടായി. പള്ളിയുടെ അവകാശത്തെ ചൊല്ലി ധാരാളം തർക്കങ്ങളും ഭിന്നതകളും കോഴഞ്ചേരി ചെറിയ പള്ളിയിലും ഉണ്ടായി (വിശദ വിവരങ്ങൾ ഒഴിവാക്കുന്നു) . തർക്കം മൂർച്ഛിച്ച സാഹചര്യത്തിൽ 1875 - 76 കാലഘട്ടത്തിൽ തേവർവേലിൽ മത്തായി കത്തനാർ രണ്ടാമൻ്റെ ശ്രമഫലമായി കോഴഞ്ചേരി പുത്തൻ പള്ളി സ്ഥാപിതമായി. തൻ്റെ പൂർവ്വികർ കൂടി മുൻകൈ എടുത്ത് സ്ഥാപിക്കുകയും ആരാധന നടത്തുകയും ചെയ്തിരുന്ന കോഴഞ്ചേരി പള്ളിയിൽ നിന്നും വിട്ടു പോരുന്നത് വേദനാജനകം ആയിരുന്നെങ്കിലും തൻ്റെ സഭയോടും വിശ്വാസത്തോടുമുള്ള കൂറാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ഈ പുതിയ ദൈവാലയതിൻ്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് മത്തായി കത്തനാരുടെ സുഹൃത്തായിരുന്ന പ പരുമല തിരുമേനിയായിരുന്നു. വി മത്തായി ശ്ലീഹായുടെ നാമത്തിൽ മലങ്കരയിൽ സ്ഥാപിച്ച ആദ്യ ദേവാലയമായിരുന്നു ഇത്. നവീകരണം ശക്തമായി ബാധിച്ച പ്രദേശമായിരുന്നെങ്കിലും ഈ ദേവാലയം കാരണം കോഴഞ്ചേരിയിൽ ഒരു ഉറച്ച ഓർത്തഡോക്സ് സമൂഹം നിലനിൽക്കാൻ ഇടയായി.

കാലം ചെയ്ത ഗീവർഗീസ് മാർ ദീയസ്കോറോസ്
(തിരുവനന്തപുരം ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ )തിരുമേനി ഉൾപ്പെടെയുള്ള ധാരാളം പുരോഹിത ശ്രേഷ്ടർക്ക് ഈ ഇടവക ജന്മം നൽകി. അതുപോലെ 10 വർഷക്കാലം മലങ്കരസഭയുടെ അത്മായ ട്രസ്റ്റിയായിരുന്ന തേവർവേലിൽ മുത്തൂറ്റ് എം ജി ജോർജിൻ്റെ മാതൃഇടവകയും ഇത് തന്നെയാണ്.
150 വർഷത്തോളം പാരമ്പര്യമുള്ള ഈ ദേവാലയം മലങ്കരസഭയ്ക്ക് അഭിമാനമായി കോഴഞ്ചേരി പ്രദേശത്ത് നില കൊള്ളുന്നു.

മത്തായി കത്തനാരുടെ ജീവിതത്തിലൂടെ

കോഴഞ്ചേരി തേവർവേലിൽ കുടുംബത്തിലെ വലിയവീട്ടിൽ ശാഖയിൽ മത്തായി കത്തനാർ ഒന്നാമൻ്റെയും പുത്തൻകാവിൽ അയിരുക്കുഴിയിൽ അന്നാമ്മയുടെയും പുത്രനായി 1826 ൽ കൊച്ചുമത്തായി എന്ന മത്തായി കത്തനാർ രണ്ടാമൻ ജനിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കിയ കൊച്ചുമത്തായി സ്വപിതാവിൽ നിന്ന് സുറിയാനിയും, ദൈവശാസ്ത്രവും, പള്ളി ശുശ്രൂഷകളും അഭ്യസിച്ച് വൈദികപട്ടം സ്വീകരിച്ചു. അദ്ദേഹം ദൈവഭക്തനും, ദീനബന്ധുവും , സാമൂഹിക സേവകനുമായിരുന്നു. നവീകരണ പ്രതിസന്ധി നേരിട്ട അവസരത്തിൽ ഓർത്തഡോക്സ് വിശ്വസം കാത്തു സംരക്ഷിക്കുന്നതിനായി സ്വന്തം സ്ഥലം നൽകി സെൻ്റ് മാത്യൂസ് ദേവാലയം നിർമ്മിക്കുവാൻ നേതൃത്വം നൽകി. ആധുനിക കോഴഞ്ചേരിയുടെ രൂപീകരണത്തിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു. കോഴഞ്ചേരി ബല്ലാർഡ് റോഡ് അദ്ദേഹത്തിൻ്റെ പൊതുസേവനത്തിൻ്റെ പ്രതീകമായി നിലകൊള്ളുന്നു. കൂടാതെ കോഴഞ്ചേരിയിലെ നിരവധി പൊതു സ്ഥാപനങ്ങളുടെ രൂപീകരണത്തിൽ മത്തായി കത്തനാരുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിന് "തേവർവേലിൽ മത്തായി കത്തനാർ രണ്ടാമൻ സ്മാരക ഹാൾ " എന്ന് പേര് നൽകപ്പെട്ടിട്ടുണ്ട്.

പ പരുമല തിരുമേനിയുടെ സമകാലീനനും അടുത്ത സുഹൃത്തുമായിരുന്നു മത്തായി കത്തനാർ. - പരിശുദ്ധ പരുമല തിരുമേനിയും സമകാലിന നേതാക്കളും എന്ന ലേഖനത്തിൽ പ്രൊഫ വർഗീസ് പടിയറ ഇപ്രകാരം എഴുതിയിരിക്കുന്നു . "കോഴഞ്ചേരി തേവർവേലിൽ മത്തായിക്കത്തനാർ രണ്ടാമൻ പരുമല തിരുമേനിയുടെ സഹപാഠിയും സ്നേഹിതനുമായിരുന്നു. അതുകൊണ്ട് തന്നെയാണ് കോഴഞ്ചേരി സെൻ്റ് മാത്യൂസ് ഓർത്തഡോക്സ് പള്ളിയുടെ ശിലാസ്ഥാപനകർമ്മത്തിന് കത്തനാർ പരിശുദ്ധ പരുമല തിരുമേനിയെത്തന്നെ ക്ഷണിച്ചുകൊണ്ടുവന്നത്. കത്തനാരുടെ സംസ്കാരകർമ്മം നിർവ്വഹിക്കുവാൻ 1900 മാർച്ചിൽ തിരുമേനി കോഴഞ്ചേരിയിൽ എത്തി. അത് അദ്ദേഹത്തിൻ്റെ അവസാനത്തെ കോഴഞ്ചേരി സന്ദർശനമായിരുന്നു"

തികഞ്ഞ ദൈവഭക്തനും പൊതുകാര്യങ്ങളിൽ സജീവസാന്നിധ്യവുമായിരുന്ന മത്തായി കത്തനാർ സഭാവിശ്വാസത്തെയും പാരമ്പര്യത്തെയും മുറുകെപ്പിടിച്ച് വിശ്വാസവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ധീരമായി ചെറുത്തുനിന്നു. 1900 മാർച്ച് 6-ന് അദ്ദേഹം നിര്യാതനായി. മാർച്ച് 7-ന് പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശൂഷകൾ നടന്നു.
കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് പള്ളി മദ്ബഹായിൽ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തോട് മലങ്കരസഭയും കോഴഞ്ചേരി നിവാസികളും എക്കാലവും കടപ്പെട്ടിരിക്കുന്നു.

റഫറൻസ് രേഖകൾ :

മലങ്കര ഇടവക പത്രിക 1895 Vol 4 Issue 3
പരുമല തിരുമേനി ജീവചരിത്ര ഗ്രന്ഥങ്ങൾ
കോഴഞ്ചേരി സെൻ്റ് തോമസ് പള്ളി ചരിത്രം
തേവർവേലിൽ കുടുംബ ചരിത്രം
തുമ്പമൺ ഭദ്രാസന ഡയറക്ടറി 1965
ടി എസ് ഏബ്രഹാം കോർ എപ്പിസ്ക്കോപ്പാ ജീവചരിത്രം - കെ. വി മാമ്മൻ

(പൂർവ്വികരുടെ മാതൃഇടവക എന്ന നിലയിലുള്ള സന്തോഷത്താൽ നടത്തിയ ഒരു സ്വതന്ത്ര രചന - റ്റിബിൻ ചാക്കോ തേവർവേലിൽ)

28-02-2026
റ്റിബിൻ ചാക്കോ തേവർവേലിൽ, റാന്നി

Orthodox Church Calendar - MarchMarch 09Geevarghese Mar CoorilosMarch 18Paulose Mar SeveriosMarch 21Geevarghese Mar Juli...
27/02/2026

Orthodox Church Calendar - March

March 09
Geevarghese Mar Coorilos

March 18
Paulose Mar Severios

March 21
Geevarghese Mar Julius

March 25
Marthoma IV

Orthodox Church Calendar - February February 02Pathros Mar OsthathiosFebruary 09Mathews Mar EpiphaniosFebruary 16Geevarg...
31/01/2026

Orthodox Church Calendar - February

February 02
Pathros Mar Osthathios

February 09
Mathews Mar Epiphanios

February 16
Geevarghese Mar Osthathios

February 23
St. Geevarghese Mar Dionysius
Thomas Mar Makarios

സഭാജീവിത നാളാഗമം (വാല്യം ഒന്ന്)പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ 20-ാം നൂറ്റാണ്ട് ദര്‍ശിച്ച അപൂര്‍വ്വ പ്...
23/01/2026

സഭാജീവിത നാളാഗമം (വാല്യം ഒന്ന്)

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ

20-ാം നൂറ്റാണ്ട് ദര്‍ശിച്ച അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായ, സ്വന്തവും ചിന്താബന്ധുരവുമായ ഒരു ജീവിതദര്‍ശനം കേരളീയ സമൂഹത്തിനു നല്‍കിയ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 1956-1961 കാലത്തെ ഡയറിക്കുറിപ്പുകളുടെ സമാഹാരം.

പ്രസാധകര്‍: ജ്യോതിസ്സ് പബ്ലിക്കേഷന്‍സ്
ജ്യോതിസ്സ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍

350 പേജ്. വില 400 രൂപ.
പരിമിതമായ കോപ്പികള്‍ മാത്രം.

കോപ്പികള്‍ക്കു 070122 70083 എന്ന വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.

Orthodox Church Calendar - JanuaryJanuary 3H H Baselios Geevarghese IIJanuary 21Philipose Mar EusebiusJanuary 22Mar Thom...
01/01/2026

Orthodox Church Calendar - January

January 3
H H Baselios Geevarghese II

January 21
Philipose Mar Eusebius

January 22
Mar Thoma VIII

January 26
H H Baselios Marthoma Mathews II
Paulose Mar Athanasius

Yakob Mar PolycarposBorn: 19 February 1921Parents: Mathew & AnnammaFamily: MazhuvancheriparambathDied: 26 December 1986T...
24/12/2025

Yakob Mar Polycarpos

Born: 19 February 1921
Parents: Mathew & Annamma
Family: Mazhuvancheriparambath
Died: 26 December 1986
Tomb: Sion Seminary, Koratty

Ordination and Consecration

1. Deacon: ( By Baselios Geevarghese II )
2. Priest: 3 July 1948 ( By Baselios Geevarghese II )
3. Ramban: 8 August 1977 ( By Mathews Mar Coorilose)
4. Bishop: 15 May 1978 ( By Baselios Marthoma Mathews I )

Significant Events

1. Served as the Assistant Metropolitan of the Cochin Diocese (1978–1986).
2. He was a devoted member of Mulanthuruthy Marthoman Church.
3. He completed his Intermediate studies at CMS College, Kottayam.
4. He earned his B.A. degree from U.C. College, Aluva, and B.T. degree from Training College, Trivandrum.
5. He began his professional life as a High School teacher.
6. He served as Headmaster at several institutions, including schools at Kundara, Thazhakara, Karthikappally, and M.D. High School, Kottayam.
7. He was a former student and later Headmaster of M.D. Seminary Higher Secondary School.
8. He was an excellent football player and a great source of inspiration to students, especially during school matches.
9. He established the Mar Augen Boarding Home, contributing significantly to student welfare.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ  നിലയ്ക്കൽ ഭദ്രാസനത്തിലെ ഇടവകളിൽപ്പെട്ടവരും വാങ്ങിപ്പോയവരുമായ പുരോഹിത ശ്രേഷ്ടരുടെ സമ്...
18/12/2025

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ ഇടവകളിൽപ്പെട്ടവരും വാങ്ങിപ്പോയവരുമായ പുരോഹിത ശ്രേഷ്ടരുടെ സമ്പൂർണ ലിസ്റ്റ്, ചിത്രമുൾപ്പെടെ പ്രസിദ്ധീകരിക്കുവാൻ ഒരു ശ്രമം നടത്തുകയാണ്. 2017 ൽ പ്രസിദ്ധീകരിച്ച നിലയ്ക്കൽ ഭദ്രാസന ഡയറക്ടറിയും മലങ്കരസഭ മാസികയുമാണ്
ഇതിന് പ്രധാനമായും ആധാരമാക്കിയിട്ടുള്ളത്. കൂടാതെ നിലയ്ക്കൽ ഭദ്രാസനത്തിൽ നിന്നുള്ള വൈദികരുൾപ്പെടെയുള്ള സുഹൃത്തുക്കളുടെ സഹായവും ലഭ്യമായി. ചിത്രങ്ങൾ ലഭ്യമാക്കുവാൻ സഹായിച്ച ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്, എല്ലാവർക്കും നന്ദി.

നിലയ്ക്കൽ ഭദ്രാസനത്തിലെ ഏറ്റവും പുരാതന ദേവാലയം 1833 ൽ സ്ഥാപിതമായ അയിരൂർ ബഹനാൻസ് പഴയപള്ളിയാണ്, അതിനാൽ തന്നെ ഭദ്രാസനത്തിലെ ഇടവകകളിൽ ഉൾപ്പെട്ട വൈദികരുടെ വിവരങ്ങൾ ശേഖരിക്കുക അത്ര പ്രയാസമുള്ള സംഗതിയായിരുന്നില്ല. എന്നാൽ പുരാതന ദൈവാലയങ്ങൾ ഉൾപ്പെടുന്ന ഭദ്രാസനങ്ങളിൽ വിവരണ ശേഖരണം അത്ര എളുപ്പമല്ല. പക്ഷെ എല്ലാ ഭദ്രാസനങ്ങളിലെയും ഇടവകകളിൽപെട്ട വാങ്ങിപ്പോയ വൈദികരുടെ വിവരങ്ങൾ ശേഖരിച്ച് രേഖയാക്കുവാൻ സാധിച്ചാൽ മലങ്കരസഭയിലെ ഇന്ന് വരെയുള്ള വൈദികരുടെ സമ്പൂർണ ലിസ്റ്റ് തയ്യാറാക്കുവാൻ സാധിക്കും.

പേര്, മാതൃ ഇടവക ( ഭദ്രാസനത്തിന് പുറത്ത് കബറടങ്ങിയ സ്ഥല വിവരം ) , ചരമ തീയതി ഈ ക്രമത്തിലാണ് വിവരങ്ങൾ ചേർത്തിരിക്കുന്നത്.

1. വെരി. റവ. ശീമോൻ ഏബ്രഹാം കോർ എപ്പിസ്ക്കോപ്പാ
സെൻ്റ് തോമസ് വലിയപള്ളി, മതാപ്പാറ
8 ജനുവരി 1912

2. ഫാ. സ്കറിയ, വലിയ ചെമ്പോത്തറയിൽ
മാർ ബഹനാൻസ് പഴയപള്ളി, അയിരൂർ
1919 ഓഗസ്റ്റ് 19

3. ഫാ. ഗീവർഗീസ് മാവേലിൽ കല്ലറ
മാർ ബഹനാൻസ്, തടീത്ര, അയിരൂർ
1931

4. ഫാ. ജോസഫ് ഐപ്പ് വടശ്ശേരിയത്ത്
മാർ ക്ലീമിസ് ബത്‌സീൻ, വയലത്തല
1935 സെപ്റ്റംബർ 16

5. ഫാ. പി. സി. ഫിലിപ്പ് തേവർകാട്ടിൽ
സെൻ്റ് മേരീസ്, വയലത്തല
1954 ഏപ്രിൽ 16

6. ഫാ. സി. ജി. എബ്രഹാം വടശ്ശേരിയത്ത്
മാർ ക്ലീമിസ് ബത്‌സീൻ, വയലത്തല
18 ജനുവരി 1962

7. ഫാ. സൈമൺ മാത്യൂസ് മേലേടത്ത് പുത്തേത്ത് വടക്കേൽ
സെൻ്റ് തോമസ് വലിയപള്ളി, മതാപ്പാറ
22 ജനുവരി 1966

8. ഫാ. കെ. സി. അലക്സാണ്ടർ, കുറ്റിക്കണ്ടത്തിൽ സെൻ്റ് മേരീസ് ചെറിയപള്ളി, അയിരൂർ
7 നവംബർ 1971

9. ഫാ. പി. കെ. സഖറിയ, പുതുവയൽ
സെൻ്റ് ജോർജ്, കുറ്റിയാനി
28 ഫെബ്രുവരി 1974

10. ഫാ. മത്തായി ഒ ഐ സി, കൊച്ചുപറമ്പിൽ
സെൻ്റ് മേരീസ് ശാലേം, കരിമ്പനാകുഴി
26 ഫെബ്രുവരി 1976

11. ഫാ. ഇ.വി. തോമസ്, കിഴക്കേവട്ടപ്പറമ്പിൽ
സെൻ്റ് ജോർജ് വലിയപള്ളി, കനകപ്പലം
6 ഏപ്രിൽ 1977

12. വെരി. റവ. ഫിലിപ്പോസ് കോർ എപ്പിസ്‌കോപ്പ, ചെമ്പോത്തറയിൽ
മാർ ബഹനാൻസ് പഴയപള്ളി, അയിരൂർ
22 ഫെബ്രുവരി 1979

13. ഫാ. ടി. എ. എബ്രഹാം, തെങ്ങുംതോട്ടത്തിൽ
സെൻ്റ് തോമസ് വലിയപള്ളി, മതാപ്പാറ
1983 ജൂൺ 12

14. വെരി. റവ. ടി. എസ്. എബ്രഹാം കോർ എപ്പിസ്‌കോപ്പ, തെങ്ങുംതോട്ടത്തിൽ
സെൻ്റ് തോമസ് വലിയപള്ളി, മതാപ്പാറ
1984 ഒക്‌ടോബർ 31

15. ഫാ. വി. സി. എബ്രഹാം, വെള്ളാട്ടേത്ത്
മാർ സേവേറിയോസ് സ്ലീബ വലിയപള്ളി, വയലത്തല
22 ഓഗസ്റ്റ് 1987

16. വെരി. റവ. സി. സി. ഗീവർഗീസ് കോർ എപ്പിസ്‌കോപ്പ, ചരിവുകാലായിൽ
സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ്, കീക്കൊഴൂർ
1988 ജനുവരി 13

17. ഫാ. റ്റി. റ്റി. ഗീവറുഗീസ്, തോപ്പിൽ
സെൻ്റ് തോമസ് കത്തീഡ്രൽ, തോട്ടമൺ
1 ഫെബ്രുവരി 1989

18. ഫാ. ടി. എസ്. തോമസ്, തെങ്ങുംതോട്ടത്തിൽ
സെൻ്റ് ജോൺസ്, ചെമ്പൻമുഖം
26 ജൂലൈ 1990

19. ഫാ. കെ. എസ്. സഖറിയ കടമാൻപതാലിൽ
സെൻ്റ് ജോൺസ് ശാലേം, അയിരൂർ
1 ജൂലൈ 1991

20. ഫാ. പി. എം. തോമസ്, പുളിക്കൽ
സെൻ്റ് തോമസ് കത്തീഡ്രൽ, തോട്ടമൺ
7 ഏപ്രിൽ 1994

21. ഫാ. പി. എ. ശാമുവൽ, പണിക്കത്തറയിൽ
സെൻ്റ് ജോർജ്, നാറാണംമൂഴി - സെൻ്റ് ആൻ്റണീസ് ചർച്ച്, തണ്ണിത്തോട്
1998 നവംബർ 12

22. ഫാ. എം. റ്റി. ഈശോ, ആലക്കൽ പുത്തൻവീട്
സെൻ്റ് മേരീസ് ശാലേം, കരിമ്പനാംകുഴി
23 ജൂൺ 2001

23. ഫാ. എം. ഇ. പോൾ, മാടത്ത്, ജി.ജി.ഭവൻ
സെൻ്റ് മേരീസ് വലിയപള്ളി, കാട്ടൂർ
14 ഏപ്രിൽ 2002

24. ഫാ. പി. എം. ഫിലിപ്പോസ്, പള്ളിക്കൽ
മാർ സേവേറിയോസ് സ്ലീബ വലിയപള്ളി, വയലത്തല
29 ഓഗസ്റ്റ് 2002

25. വെരി. റവ. വി. ജെ. ഗബ്രിയേൽ കോർ എപ്പിസ്‌കോപ്പ, വടശ്ശേരിയത്ത്
മാർ ക്ലീമിസ് ബത്‌സീൻ, വയലത്തല
4 ഏപ്രിൽ 2003

26. വെരി. റവ. കെ. എം. സഖറിയ കോർ എപ്പിസ്‌കോപ്പ, കാവതിയിൽ
മാർ സേവേറിയോസ് സ്ലീബാ വലിയപള്ളി, വയലത്തല
14 ജനുവരി 2004

27. വെരി. റവ. കെ. ജെ. ശാമുവേൽ കോർ എപ്പിസ്‌കോപ്പ, ആലക്കുഴിക്കാലായിൽ
മാർ സേവേറിയോസ് സ്ലീബാ വലിയപള്ളി, വയലത്തല - കബറിടം : ബാംഗ്ലൂർ
25 മാർച്ച് 2005

28. വെരി. റവ. എ. സി. കോശി കോർ എപ്പിസ്‌കോപ്പ, അടൂപാറ കൊച്ചുപറമ്പിൽ
മാർ സേവേറിയോസ് സ്ലീബ വലിയപള്ളി, വയലത്തല
19 ഓഗസ്റ്റ് 2005

29. ഫാ. സി. പി. ഫിലിപ്പ്, ചെമ്പോത്തറയിൽ
മാർ ബഹനാൻസ് പഴയപള്ളി, അയിരൂർ
10 മാർച്ച് 2007

30. ഔഗേൻ മാർ ദിവന്നാസിയോസ്, മാവേലിൽ പേരങ്ങാട്ട്
സെൻ്റ് ജോർജ് മുക്കാലുമൺ - വള്ളിക്കാട്ട് ദയറ, കോട്ടയം
6 ജൂൺ 2007

31. തോമസ് മാർ മക്കാറിയോസ്, കുറ്റിക്കണ്ടത്തിൽ
കൊല്ലക്കുഴിയിൽ
സെൻ്റ് മേരീസ് ചെറിയപള്ളി, അയിരൂർ - കാതോലിക്കേറ്റ് അരമന, ദേവലോകം
23 ഫെബ്രുവരി 2008

32. ഫാ. അലക്‌സാന്ത്രയോസ് ഒ ഐ സി, വാഴക്കുന്നത്ത്
സെൻ്റ് മേരീസ്, തിരുമുറ്റം - ബഥനി ആശ്രമം, പെരുനാട്
29 സെപ്റ്റംബർ 2008

33. ഫാ. അലക്‌സാന്ത്രയോസ്, തടത്തിൽ
മാർ ഗ്രിഗോറിയോസ്, സീതത്തോട്
3 ഏപ്രിൽ 2009

34. ഫാ. വർഗീസ് മാത്യു, കുഴിമണ്ണിൽ മലയിൽ
സെൻ്റ് മേരീസ് വലിയപള്ളി, കാട്ടൂർ
8 മെയ് 2009

35. വെരി. റവ. എം. റ്റി. ജോസഫ് കോർ എപ്പിസ്‌കോപ്പ, തെക്കേൽ മേരി ഭവനം
സെൻ്റ് മേരീസ് വലിയപള്ളി, കാട്ടൂർ
9 നവംബർ 2009

36. ഫാ. വി. ജെ. ജോസഫ് വടശ്ശേരിയത്ത്
മാർ ക്ലീമിസ് ബത്‌സീൻ, വയലത്തല
25 മെയ് 2012

37. വെരി. റവ. കെ. സി. മാത്യൂസ് കോർ എപ്പിസ്‌കോപ്പ, കുറ്റിക്കണ്ടത്തിൽ കൊല്ലക്കുഴിയിൽ
സെൻ്റ് മേരീസ് ചെറിയപള്ളി, അയിരൂർ
8 നവംബർ 2016

38. ഫാ. കെ. സി. കോശി, കുരുടാമണ്ണിൽ
സെൻ്റ് തോമസ് വലിയപള്ളി, മതാപ്പാറ
14 നവംബർ 2018

39. വെരി. റവ. വി. റ്റി. ജോസഫ് കോർ എപ്പിസ്‌കോപ്പ, മടത്തിലേത്ത്
സെൻ്റ് മേരീസ് വലിയപള്ളി, കാട്ടൂർ
9 ഒക്ടോബർ 2019

40. ഫാ. കെ. പി. വർഗീസ്, തത്രംപള്ളിൽ
സെൻ്റ് മേരീസ്, തിരുമുറ്റം - ഹോളി ട്രിനിറ്റി ആശ്രമം റാന്നി
10 ഏപ്രിൽ 2020

41. വെരി. റവ. പി. ജോർജ് കോർ എപ്പിസ്‌കോപ്പ വൈത്തല, തുരുത്തേൽ ലെയിൻ
സെൻ്റ് ജോർജ് പുതുപ്പള്ളി
1 ജൂൺ 2020

42. വെരി. റവ. കെ. ഐ. ഫിലിപ്പ് റമ്പാൻ, കരിമ്പിനേത്ത്
മാർ സേവേറിയോസ് സ്ലീബ വലിയപള്ളി, വയലത്തല - സെൻ്റ് പോൾസ് ആശ്രമം, പുതുപ്പാടി
7 സെപ്തംബർ 2020

43. വെരി. റവ. എം. എം. മാത്യൂസ് കോർ എപ്പിസ്‌കോപ്പ, ഓലിക്കൽ
മാർ സേവേറിയോസ് സ്ലീബ വലിയപള്ളി, വയലത്തല
1 ഏപ്രിൽ 2021

44. ഫാ. എം. സി ഏബ്രഹാം
മാപ്പുതുണ്ടിയിൽ
സെൻ്റ് മേരീസ് പെരുമ്പട്ടി
22 ജൂലൈ 2022

45. ഫാ. രാജു വട്ടിയാനിക്കൽ (വർഗീസ് എബ്രഹാം), വട്ടിയാനിക്കൽ
മാർ സേവേറിയോസ് സ്ലീബ വലിയപള്ളി, വയലത്തല - സെൻ്റ് പോൾസ് ആശ്രമം, പുതുപ്പാടി
28 ഓഗസ്റ്റ് 2022

46. ഡീ. ബിനോജി മാത്യൂസ്, മാന്നാംകുഴിയിൽ
സെൻ്റ് തോമസ് ശാലേം, ചെത്തോംകര
20 ഫെബ്രുവരി 2023

47. വെരി. റവ. പി. എം. മാത്യു കോർ എപ്പിസ്‌കോപ്പ മാവേലിൽ പേരങ്ങാട്ട്
മാർ ബഹനാൻ തടീത്ര, അയിരൂർ
30 മെയ് 2023

48. വെരി. റവ. ലാസറസ് റമ്പാൻ, കുറ്റിക്കണ്ടത്തിൽ
സെൻ്റ് മേരീസ് ചെറിയപള്ളി, അയിരൂർ
4 മാർച്ച് 2024

49. ഫാ. ടി. ജി. സ്റ്റീഫൻ, തോപ്പിൽ
സെൻ്റ് ജോർജ് വലിയപള്ളി, കനകപ്പലം
8 ഓഗസ്റ്റ് 2024

50. ഫാ. പി. എം. ഫിലിപ്പോസ് , പുലിക്കുന്നിൽ
സെൻ്റ് ജോൺസ്, ചെമ്പൻമുഖം
22 ജനുവരി 2025

51. ഫാ. സജി മാത്യു, താന്നിമൂട്ടിൽ
ബഥനി സെൻ്റ് തോമസ്, പെരുനാട്
3 ഡിസംബർ 2025

തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും തിരുത്തപ്പെടുന്നതായിരിക്കും.

18 - 12 - 2025
റ്റിബിൻ ചാക്കോ തേവർവേലിൽ

H. H. BASELIOS GEEVARHESE I Born: 11 January 1870Parents: Paulose (Punnachen) & UnichiammaFamily: Karuchira, Vallikkattu...
15/12/2025

H. H. BASELIOS GEEVARHESE I

Born: 11 January 1870
Parents: Paulose (Punnachen) & Unichiamma
Family: Karuchira, Vallikkattu
Died: 17 December 1928
Tomb: Vallikkattu Dayara, Vakathanam

Ordination and Consecration

1. Deacon: 1 June 1890 (By Kadavil Paulose Mar Athanasius)
2. Priest: 16 August 1896 (By Kadavil Paulose Mar Athanasius)
3. Ramban: 23 August 1896 (By Kadavil Paulose Mar Athanasius)
4. Bishop: 9 February 1913 (By Ignatius Abded Mshiho II)

Significant Events

1. Received theological training at Old Seminary, Kottayam, under Vattasseril Geevarghese Kathanar and Konattu Mathen Malpan.
2. Served as Secretary to Kadavil Paulose Mar Athanasius and played a key role in the construction of Thrikunnath Seminary.
3. Served as Manager of Thrikunnath Seminary, Aluva (1908–1910).
4. Became Metropolitan of Kottayam and Angamaly Dioceses.
5. Developed Vallikkattu Dayara, Vakathanam as his administrative and spiritual headquarters.
6. Initiated community development through the establishment of schools, post office, and public institutions.
7. Courageously asserted the autocephalous status of the Malankara Orthodox Church during a critical period.
8. Installed as Catholicos of the East (1925) and remembered for his saintly life of simplicity, prayer, fasting, and leadership, popularly known as “Vallikkattu Bava.”

DANIEL MAR PHILOXENOS Born: 10 May 1910Parents: Easow Kathanar & AnnammaFamily: Vaduthala, OmalloorDied: 13 December 199...
11/12/2025

DANIEL MAR PHILOXENOS

Born: 10 May 1910
Parents: Easow Kathanar & Annamma
Family: Vaduthala, Omalloor
Died: 13 December 1990
Tomb: Basil Aramana, Pathanamthitta

Ordination and Consecration

1. Deacon: January 1921 (By St Dionasius Vattasseril)
2. Priest: 9 June 1944 (By Baselios Geevarghese II)
3. Ramban: 21 September 1951 (By Baselios
Geevarghese II)
4. Bishop: 15 May 1953 (By Baselios Geevarghese II)

Significant Events

1. Began residing at Basil Aramana in 1937; served as Secretary to Puthencavu Kochu Thirumeni.
2. Became Metropolitan of Thumpamon Diocese in 1953.
3. Served as Secretary of the Holy Episcopal Synod.
4. Strengthened the faith of the Church; formed spiritual organizations; promoted theological education.
5. Represented Church internationally: WCC (USA 1953, Ethiopia 1965), Pan-Orthodox (Greece 1961), Russian Patriarch Consecration (Moscow 1963).
6. Visited England, USA, France, and the Holy Land for Church missions.
7. Appointed as the first General Secretary of OCYM.
8. First Principal of Catholicate College, Pathanamthitta, and envisioned its growth into a major center of higher education.

Address

Thrikkakara

Website

Alerts

Be the first to know and let us send you an email when Tibin Chacko Thevervelil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share