KCYM Marika Forane

KCYM Marika Forane Kerala Catholic Youth Movement,a part of catholic church working under KCBC.

23/10/2022
❤️🤍💛PENCIL DRAWING COMPETITION❤️🤍💛                    ജപമാല മാസത്തോട് അനുബന്ധിച്ച് ഫൊറോനയിലെ യുവജനങ്ങൾക്കുവേണ്ടി യുവദീപ്...
12/10/2022

❤️🤍💛PENCIL DRAWING COMPETITION❤️🤍💛

ജപമാല മാസത്തോട് അനുബന്ധിച്ച് ഫൊറോനയിലെ യുവജനങ്ങൾക്കുവേണ്ടി യുവദീപ്തി-കെസിവൈഎം മാറിക ഫൊറോന *പരിശുദ്ധ ദൈവമാതാവ് തൻ്റെ ദിവകുമാരനാൽ ആകാശത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടു* എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പെൻസിൽ ഡ്രോയിംഗ് മത്സരം സംഘടിപ്പിച്ചു. മൈലക്കൊമ്പ് സെൻ്റ്.തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പാൾ റവ.ഫാ. ജോൺസൺ ഒറോപ്ലാക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി ഇരുപതോളം യുവജനങ്ങൾ പങ്കെടുത്തു. മത്സരിച്ച എല്ലാ യുവജനങ്ങളെയും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്ത യൂണിറ്റ് ഡയറക്ടർമാർ, യൂണിറ്റ് അനിമേറ്റർമാർ, യൂണിറ്റ് ഭാരവാഹികൾ എന്നിവരെയും അഭിനന്ദിക്കുകയും ഫൊറോനാ സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.
❤️🤍💛 KCYM Marika Forane ❤️🤍💛

23/08/2022

അതിജീവനത്തിനായി പോരാടുന്ന തീരദേശ ജനതയുടെ സമര പോരാട്ടങ്ങൾക്ക് കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ പോരാളികൾ,ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, 32 രൂപതകളുടെയും യുവത്വത്തിന്റെ പിന്തുണ അറിയിച്ചുകൊണ്ട് ഓഗസ്റ്റ് 25 വ്യാഴാഴ്ച കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന തീരദേശ ജനതയോടൊപ്പം വിഴിഞ്ഞത്ത് സമരപ്പന്തലിൽ ഉപവാസ സമരം. ധാർമിക യുവജന പ്രസ്ഥാനത്തിന്റെ ധീരരായ യുവത്വത്തെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
❤️🤍💛 ❤️🤍💛
കെ.സി.വൈ.എം
സംസ്ഥാന സമിതി

23/08/2022

METANOIA
പ്രവർത്തനവർഷ ഉദ്ഘാടനം 2022-23

❤️🤍💛 *METANOIA* ❤️🤍💛യുവദീപ്തി കെ.സി.വൈ.എം. മാറിക ഫൊറോനയുടെ 2022-23 പ്രവർത്തനവർഷ ഉദ്ഘാടനം *"METANOIA"* പുറപ്പുഴ സെൻ്റ് സെ...
23/08/2022

❤️🤍💛 *METANOIA* ❤️🤍💛

യുവദീപ്തി കെ.സി.വൈ.എം. മാറിക ഫൊറോനയുടെ 2022-23 പ്രവർത്തനവർഷ ഉദ്ഘാടനം *"METANOIA"* പുറപ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് പാരീഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. കോതമംഗലം രൂപത യുവദീപ്തി കെ സി വൈ എം ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എസ് എം വൈ എം സംസ്ഥാന റീജിയണൽ സെക്രട്ടറി ശ്രീ ജിബിൻ ജോർജ് താന്നിക്കാമറ്റത്തിൽ കർമ്മപദ്ധതി പ്രകാശനം ചെയ്തു. ഫൊറോന പ്രസിഡൻ്റ് ശ്രീ ആൽബർട്ട് ജോർജ് ജോസഫ് തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൊറോന ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ, കോലടി യൂണിറ്റ് ഡയറക്ടർ റവ. ഫാ. ഫ്രാൻസിസ് മഠത്തിപ്പറമ്പിൽ, ഫൊറോന ആനിമേറ്റർ സി. ടെസ്സ് ജോർജ് എസ്.എച്ച്, യൂണിറ്റ് ആനിമേറ്റർ സി. മേഴ്സിറ്റ എസ്.എച്ച്, സംസ്ഥാന സെനറ്റ് അംഗം ഹെൽഗ കെ ഷിബു, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അനു ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. രൂപത അസി.ഡയറക്ടർ റവ.ഫാ. ജോർജ് പീച്ചാണിക്കുന്നേൽ, ഫൊറോന അസി.ഡയറക്ടർ റവ. ഫാ. മാത്യു തറപ്പിൽ, രൂപത ജനറൽ സെക്രട്ടറി ശ്രീ ജെറിൻ വർഗീസ്, വൈസ് പ്രസിഡൻ്റ് ശ്രീ ഡിജോ ജെ പെരുമാലി, വിവിധ യൂണിറ്റ് ഡയറക്ടർമാർ, ആനിമേറ്റർ സിസ്റ്റേഴ്സ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ.ജോബിൻ എസ് കൊട്ടാരം യുവജനങ്ങൾക്ക് വേണ്ടി ക്ലാസ്സ് നയിച്ചു. 5 യൂണിറ്റുകളിൽ നിന്നായി 120 ഓളം യുവജനങ്ങൾ പങ്കെടുത്തു. പ്രവർത്തനവർഷ ഉദ്ഘാടനം വൻ വിജയമാക്കുന്നതിനുവേണ്ടി സഹകരിച്ച എല്ലാ യുവജനങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും ഫൊറോനാ കുടുംബത്തിൻ്റെ നന്ദി അറിയിക്കുന്നു.

❤️🤍💛 യുവദീപ്തി-കെ.സി.വൈ.എം.
മാറിക ഫൊറോന ❤️🤍💛

08/06/2021

പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനും മുൻ രൂപതാ ഭാരവാഹിയും ആയിരുന്ന ബോബി എം പാലക്കലിന്റെ ഒൻപതാം ചരമവാർഷികമാണ് ഇന്ന്. നമ്മുടെ പ്രാർത്ഥനകളിൽ ഈ സഹോദരനെയും ഓർമിക്കാം.

08/06/2021

പ്രിയമുള്ളവരെ,

ജ്വാല 2021 ന്റെ
തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം, തൊഴിൽ, കുടുംബം തുടങ്ങിയ വിവിധ മേഖലകളിൽ നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെയും മാനസിക സംഘർഷങ്ങളെയും എങ്ങനെ മറികടക്കാം എന്ന ലക്ഷ്യത്തോടെ വനിതകൾക്കായി ഒരു വെബിനാർ സംഘടിപ്പിക്കുന്നു.
ജൂൺ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് Zoom വഴിയായി നടത്തപ്പെടുന്ന ഈ വെബിനാറിൽ എല്ലാ രൂപതയിൽ നിന്നമുള്ള യുവതികളെ സ്വാഗതം ചെയ്യുന്നു.

ഏവരുടെയും സഹകരണം പ്രതീക്ഷിച്ച് കൊണ്ട്

കെ.സി.വൈഎം. സംസ്ഥാന സമിതി

08/06/2021

കെസിവൈഎമ്മിന്റെ പേരിൽ ക്ലബ് ഹൗസിൽ വ്യാജ റൂമുകൾ തുടങ്ങിയിരിക്കുന്നു

ഇതിൽ എല്ലാവരും ജാഗ്രത പുലർത്തുക. കെസിവൈഎം ഭാരവാഹികൾക്ക് യാതൊരുവിധ ബന്ധവും ഗ്രൂപ്പുകളുമായി ഇല്ല എന്നുള്ള വിവരം അറിയിക്കുന്നു. അതിരൂപതാ സമിതികളും ഫൊറോന സമിതികളും യൂണിറ്റുകളും നടത്തുന്ന പരിപാടിയിൽ അവരുടെ പേര് വെച്ച് മാത്രമേ നടത്താറുള്ളൂ എന്നുള്ളതും ഈ അവസരത്തിൽ .

വർഗീയവിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന ഇത്തരത്തിലുള്ള ഉള്ള ഇടപെടലുകളെ ശ്രദ്ധിക്കുക, ജാഗ്രത പുലർത്തുക

With them ...always !
17/11/2017

With them ...always !

Thanks all for your support and   #അമ്മയ്ക്കരികിൽ
30/10/2017

Thanks all for your support and

#അമ്മയ്ക്കരികിൽ

#അമ്മയ്ക്കരികിൽ

  | 2.30pm
28/10/2017

| 2.30pm

Address

Thodupuzha
685583

Website

Alerts

Be the first to know and let us send you an email when KCYM Marika Forane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share