Ezhumuttom Vanadurga Temple

Ezhumuttom Vanadurga Temple Ezhumuttom Vanadurga Devi Temple Ezhumuttom Vanadurga Devi Temple , Thodupuzha , Idukki

(2024 ) തുലാമാസത്തിലെ മാസ പൂജ ഒക്ടോബർ 27 ഞായറാഴച്ച ! രാവിലെ ആറുമുതൽ 9.30am വരെതുലാം മാസ പൂജ സമർപ്പണം നടത്തിയ ഭക്തർ 1) അശ...
22/10/2024

(2024 ) തുലാമാസത്തിലെ മാസ പൂജ ഒക്ടോബർ 27 ഞായറാഴച്ച ! രാവിലെ ആറുമുതൽ 9.30am വരെ
തുലാം മാസ പൂജ സമർപ്പണം നടത്തിയ ഭക്തർ
1) അശ്വതി മുരളീധരൻ

2) അമൽ കൊച്ചുപുരയ്ക്കൽ

3) അശ്വതി സുജിത് ഉപ്പുമാക്കൽ

4) ദീപ്തി സോമൻ അമൃതവിഹാർ ഇടപ്പള്ളി

5) ചന്ദ്രിക ഇലഞ്ഞിപ്പാറയിൽ

(N:Bഅടുത്ത മാസ പൂജ ബുക്കിംഗ് നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ 3000 രൂപ അടച്ച് പേര് രജിസ്റ്റർ ചെയ്യുക , )

21/09/2024
10/09/2024

🕉️🕉️
മാസപൂജ ഇന്ന്
ചിങ്ങത്തിലെ മാസപൂജ ഇന്ന്.
6-30 am - 9 30 am ആകുമ്പോഴേക്കും തൊഴാനുള്ള സമയം ആവും.
9.45 മണിക്ക് നട അടക്കും ,

ഇന്ന് പൂജ സമർപ്പിക്കുന്നത്

1 രാഗേഷ് രാധാകൃഷ്ണൻ, കീഴക്കേടത്ത് കോലനി ,
2 നവീൻ കൃഷ്ണ ആൻഡ് നവനീത് കൃഷ്ണ സുരേന്ദ്ര വിലാസ് ,
3 രാജീവ് ,മാടപ്പിള്ളിൽ ,ദേവികുളം

മുൻ കുറായി മാസ പുജ ബുക്ക് ചെയ്യാം!
മാസപൂജാ ചാർജ്ജ് 3000 രൂപ 🕉️🕉️ മാസ പൂജാ ബുക്കിംഗിന് comment ചെയ്യുക.

മാർക്കണ്ഡേയപരാണത്തിൽ നിന്നും ശ്രീ ഭദ്രകാളിയുടെ ഉല്പത്തി......മാർക്കണ്ഡേയപുരാണത്തിൽ ഭദ്രോത്പത്തി പ്രകരണം എന്ന ഭാഗത്താണ് ശ...
02/09/2024

മാർക്കണ്ഡേയപരാണത്തിൽ നിന്നും ശ്രീ ഭദ്രകാളിയുടെ ഉല്പത്തി......

മാർക്കണ്ഡേയപുരാണത്തിൽ ഭദ്രോത്പത്തി പ്രകരണം എന്ന ഭാഗത്താണ് ശ്രീപരമ ശിവ ന്റെ മകളായ ശ്രീ ഭദ്രകാളിയുടെ ഐതീഹ്യം പരാമർശിക്കുന്നത്. ദാരുമതിയുടെ പുത്രനായ ദാരികൻ ശ്രീ ബ്രഹ്മാവിനെ തപസ്സുചെയ്യുന്നു. അങ്ങനെ നീണ്ടതപസ്സി നൊടുവിൽ സംപ്രീതനായ ശ്രീ ബ്രഹ്മാവ് അവനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.അമരത്വം വരമായി ചോദിക്കുന്ന ദാരികന് അത് തനിക്ക് നൽകാനാവില്ല എന്നുപദേശിച്ചു , മറ്റെന്തങ്കിലും വരിക്കാൻ ആവശ്യപ്പെടുന്നു. പ്രപഞ്ചത്തിൽ ഏറ്റവും ശക്തിയില്ലാത്തത് സ്ത്രീകൾ ആണെന്ന് ധരിച്ചിരുന്ന അവൻ നാരിയുടെ കൈകളാൽ മാത്രം താൻ മരണപ്പെടാവു എന്നും മണിമന്ത്രവും ആവശ്യപ്പെടുന്നു. വരബലത്താൽ അഹങ്കരിച്ച ദാരികാസുരൻ മൂന്നുലോകവും കൈക്കലാക്കാൻ തീരുമാനിക്കുന്നു. അങ്ങനെ ദേവലോകത്തേക്ക് അസുരപട നയിക്കുന്നു. ദാരികനെ ജയിക്കാനാവില്ല എന്ന കണ്ട ദേവേന്ദ്രനും സംഘവും അമരാവതിയിൽ നിന്ന് രക്ഷപ്പെടുന്നു. അങ്ങനെ മുന്ന് ലോകവും ജയിച്ചു അസുരചക്രവർത്തിയായ ദാരികൻ മദിച്ചുനടക്കുന്നു.

ദേവലോകത്തിൽ നിന്ന് തുരത്തപ്പെട്ട ദേവന്മാർ സത്യലോകത്തിൽ ശ്രീ ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നു. തന്നെക്കൊണ്ട് അസുരശ്രേഷ്ഠനെ നശിപ്പിക്കാനാവില്ല എന്ന് പറയുന്ന ശ്രീ ബ്രഹ്മാവ് വൈകുണ്ഠത്തിൽപോയി ശ്രീ മഹാവിഷ്ണുവിനെ കാണാൻ നിർദേശിക്കുന്നു. ശ്രീ ബ്രഹ്മാവിന്റെ നേതൃത്വത്തിൽ വൈകുണ്ഠത്തിലേത്തിയ ദേവന്മാർ ശ്രീ മഹാവിഷ്ണുവിനെ കണ്ടു സഹായം അഭ്യർത്ഥിക്കുന്നു തന്നെകൊണ്ടും ദാരുമതിയുടെ പുത്രനെ കൊല്ലാനാവില്ല എന്ന് ശ്രീ നാരായണൻ അവരെ അറിയിക്കുന്നു. തുടർന്ന് ശ്രീ ബ്രഹ്മാവിഷ്ണുദേവാദികൾ കൈലാസത്തിൽ ശ്രീ ഉമാകാന്തനെ കാണാൻ പുറപ്പെടുന്നു.അങ്ങനെ കൈലാസത്തിൽ എത്തിയ ദേവന്മാരിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞ ശ്രീ പരമേശ്വരൻ ഉഗ്രഭാവംകൈക്കൊള്ളുകയും നെറ്റിത്തടത്തിലെ മൂന്നാംതൃക്കണ്ണ് തുറക്കുകയും ചെയ്തു.ആ ത്രിനയനത്തിൽനിന്ന് പ്രപഞ്ചം അന്നുവരെ കണ്ടിട്ടില്ലാത്തവണ്ണം ഘോരമായ ദിവ്യസ്വരൂപത്തിൽ മൂലപ്രകൃതിയായ സാക്ഷാൽ പരാശക്തി കാളിയായി അവതരിക്കുന്നു.ആ ഉഗ്രരൂപത്തെ കാൺകെ ശ്രീപാർവ്വതിപോലും ഭയംകൊണ്ടു. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദിവ്യരൂപത്തിൽ സഹസ്രശിരസ്സുകളിൽ അന്ഗ്നിയാളുന്ന മൂവായിരം തൃക്കണ്ണുകളും ആയിരം തൃക്കൈകളിൽ അസ്ത്രശസ്ത്രങ്ങൾ ധരിച്ചും ആനത്തോൽമുലക്കച്ചയും പുലിത്തോൽ പാവാടയായും ചെമ്പട്ട് വലിച്ചുടുത്തും കരിവീരന്മാരെ കർണ്ണാഭരണമായും പത്തിനാഗങ്ങളെ തിരുമുടിയായും ധരിച്ചും നിൽക്കുന്ന ആദിചൈതന്യമൂർത്തിയെ ദേവന്മാർ സ്തുച്ചുവണങ്ങുന്നു.അമ്മയായ ശ്രീപാർവ്വതിയുടെ അഭ്യർത്ഥനപ്രകാരം ഒരുശിരസ്സും 16 തൃക്കൈകളും ചേർന്ന രൂപം സ്വീകരിച്ച മഹാദേവി ശേഷം അച്ഛനായ ശ്രീ മഹാദേവനിൽ നിന്ന് തന്റെ അവതാരോദ്ദേശ്യം മനസിലാക്കുന്നു.

തുടർന്ന് മഹാവേതാളിയെ ഭക്ഷണം ഉറപ്പുനൽകി വാഹനമാക്കി ദാരികപുരി യിലേക്ക് തിരിക്കുന്നു.വൈകാതെ ദാരികപുരിയിലെത്തിയ മഹാഭൈരവിയുടെ സാന്നിദ്ധ്യത്തിൽ ദാരികാസുരൻ ചിലദുര്നിമിത്തങ്ങൾ കാണുകയും ഭാര്യയായ മനോദരിയോട് മണിമന്ത്രം ഉപദേശിച്ചശേഷം തനിക്ക് എന്തെങ്കിലും ആപത്തുണ്ടായാൽ മന്ത്രംജപിച്ചു രക്ഷിക്കാനും നിർദേശിക്കുന്നു.മറ്റൊരാൾക്ക് ഉപദേശിച്ചതിനാൽ ദാരികന് ആ മന്ത്രം ഉപഗോഗിക്കാനാവാതെ വരുന്നു.ശേഷം ശ്രീ ഭദ്രകാളിയെ നശിപ്പിക്കുവാനായി ദാരികപ്പടയെ അയക്കുന്നു.ദാരികപ്പടയെ മുച്ചൂടും മുടിച്ച മഹാകാളിയെനേരിടാൻ ദാരികസഹോദരനായ ദാനവേന്ദ്രൻ പുറപ്പെടുന്നു എന്നാൽ പ്രപഞ്ചമാതാവായ ദേവിയെയുണ്ടോ ദാനവേന്ദ്രന്ന് നശിപ്പിക്കാൻ കഴിയുന്നു. അങ്ങനെ ദേവിയുടെ ദിവ്യമായ നന്തകവാളാൽ ദാനവേന്ദ്രൻ കാലനൂർ പൂകുന്നു.തന്റെ സഹോദരൻ വധിക്കപ്പെട്ട തറിഞ്ഞ ദാരികാസുരൻ ദേവിയോട് പോരാടാൻ പടനിലത്തിൽ എത്തുന്നു. ഈസമയം ശ്രീപാർവതിയുടെ ഭക്തകൂടെ ആയിരുന്ന മനോദാരിയിൽ നിന്ന് ഗൗരി സൂത്രത്തിൽ മണിമന്ത്രം കൈക്കലാക്കുന്നു.അങ്ങനെ പലവിധആയുധങ്ങളാൽ 7 പോരുകൾ നടത്തുന്നു. ഇതിനിടയിൽ ദാരികൻ ദേവിയെയും അച്ഛനായ ശ്രീപരമേശ്വരനെയും അസഭ്യം പറയുകയും വീരവാദം നടത്തുകയും ഒക്കെ ചെയ്യുന്നു. കാളി-ദാരികയുദ്ധം മഹാഭീകരതയിലേക്ക് പോകുന്നതു കണ്ട സുരവൃന്ദങ്ങൾ ഭയപ്പെടുന്നു.അങ്ങനെ 7 പോരുകൾക്കൊടു വിൽ മുപ്പാരിനെയും പോറ്റുന്ന ജഗദിശ്വരി ദാരികകണ്ഠം അറുത്തു രക്തപാനം ചെയ്യുന്നു. ദാരികവധത്തിനുശേഷവും കോപവും രക്തദാഹവും ശമിക്കാത്ത വന്ന ദേവിക്ക് ശ്രീ മഹാദേവൻ തന്റെ അണിവിരൽ മുറിച്ചു 3 തുള്ളി രക്തം കൊടുക്കുന്നു. രക്തദാഹം ശമിച്ച ദേവി കോപം വെടിഞ്ഞു ഈരേഴുപത്തിനാലുലോകവും കാത്തരുളി മൂലസ്ഥാനമായ കൊടുങ്ങല്ലൂർകാവിൽ വിളങ്ങുന്നു എന്നാണ് വിശ്വാസം. ഇതേ ചൈതന്യരൂപിണി ഇവിടുത്തേ കാവിലും വിളങ്ങുന്നു.

30/08/2024

അകമഴിഞ്ഞ് വിളിച്ചാൽ അകമലിഞ്ഞ് അനുഗ്രഹം നൽകുന്ന എഴുമുട്ടത്തമ്മാർ മുന്നിൽ തൊഴു കൈയ്യോടേ അമ്മേശരണം ദുർഗ്ഗേമാതേ ശരണം ഭദ്രാമാതേ ശരണം
https://www.facebook.com/share/v/BpsSz5ZbjAAZv4m9/?mibextid=oFDknk

*പ്രധാനപ്പെട്ട 16 ഹോമങ്ങൾ* ...ഇത്തരം വഴിപാടുകൾ കഴിഞ്ഞ തലമുറയിലുള്ള പൂർവ്വികർ ഇത്തരം ഹോമങ്ങൾ ,ഭഗവതിസേവ , ആചാര്യൻ  മാരുടെ ...
14/08/2024

*പ്രധാനപ്പെട്ട 16 ഹോമങ്ങൾ* ...ഇത്തരം വഴിപാടുകൾ കഴിഞ്ഞ തലമുറയിലുള്ള പൂർവ്വികർ ഇത്തരം ഹോമങ്ങൾ ,ഭഗവതിസേവ , ആചാര്യൻ മാരുടെ നിർദ്ദേശപ്രകാരം ആവിശ്യനുസരണം സ്വന്തം ഭവനങ്ങളിൽ, തട്ടകത്ത് ക്ഷേത്രങ്ങളിൽ നടത്തി പോന്നിരുന്നു,ഇവയെല്ലാം തന്നെ കർമ്മ ഫലഗുണങ്ങൾ വിവരിണിതതമാണ്

1.ഗണപതിഹോമം
ഗണപതിഹോമം എന്ന് കേട്ടിട്ടില്ലാത്തവർ ഉണ്ടാകില്ല.വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നനിവാരണത്തിനും സർവ്വവിധമായ സമ്പൽ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത്‌ സംരഭങ്ങൽക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്. ക്ഷേത്രങ്ങളിലും വീടുകളിലും,അഷ്ടദ്രവ്യ ഗണപതിഹോമം നടത്തുന്നത്
വളരഗുണപ്രദവും ഫലവത്തുമായ അനുഷ്ടാനരീതി!

2. മൃത്യുഞ്ജയ ഹോമം,
രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യംഞ്ജയ ഹോമം നടത്തുന്നത്. 'ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ ,നെയ്യ് പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യംഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം . 7 കൂട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാ മൃത്യംഞ്ജയ ഹോമം എന്ന് പറയുന്നു.

3)മഹാസുദർശന ഹോമം

ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം മഹാസുദർശന മൂർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ് .

4)അഘോരഹോമം

ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവുന്നതാണ് . അഘോര മൂർത്തിയെ പത്മത്തിൽ ആവാഹിച്ച് പുജയും, ഹോമാകുണ്ഡത്തിൽ സമത്തുക്കളുടെ ഹോമവും നടത്തുന്നു . രാവിലേയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാൽ പ്രശ്നവിധിയിലുടെയോ, നിമിത്തങ്ങലിലുടെയോ അത്യാവശ്യമാണങ്കിലെ ഈ ഹോമം നടത്താവു.

5)ശൂലിനി ഹോമം

ദ്യഷ്ടി ദോഷവും ശത്രു ദോഷവും മറ്റ് ശക്തമായ ദോഷങ്ങൾക്ക് ശൂലിനി ഹോമം പരിഹാരമാണ് . സംഖ്യകൾ ദോഷങ്ങളുടെ കാഠിന്യം ഏറ്റ കുറച്ചിലനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശൂലിനിയന്ത്രം വരയ്ക്കണം ചുവന്ന പുഷ്പങ്ങൾ ചുവന്ന പട്ട് . ചുവന്ന മാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് .

6) നൃസിംഹഹോമം

ഉഗ്രമുർത്തിയായ നരസിംഹ മുർത്തിയെ അഗ്നിയിൽ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന ഹോമമാണ് ന്യസിംഹഹോമം. 26 ശക്തി സംഖ്യ ഹോമിക്കാം . ഉഗ്രശക്തിയുള്ള ഹോമാമയതിനാൽ അത്യാ വശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കൾ ഉത്തമം . ന്യസിംഹഹോമം ശത്രുദോഷ ശക്തിക്ക് ഉത്തമമാണ് .

7) പ്രത്യംഗിരാ ഹോമം

ആഭിചാരദോഷം കൊണ്ട് വലയുന്നവർക്ക്‌ അതിവ അത്യാവശ്യ ഘട്ടങ്ങളിൽ ദേവിസങ്കൽപത്തിൽ നടത്തുന്ന ഹോമമാണിത് , സുദർശനഹോമം, നരസിംഹ ഹോമം , ആഘോര ഹോമം , ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാൽ സാധിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു . നല്ല ഉപാസനയുള്ളവരേ ഈ ഹോമം ചെയ്യാവു ദൃഷ്ടി ദോഷം , ശാപം , നേർച്ചകൾ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യംഗിരാ ഹോമമാണ് ഉത്തമം.

8) ആയു:സൂക്ത ഹോമം

ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പുജിച്ചു നടത്തുന്ന ഈ ഹോമം ആയുർബലത്തിൽ വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയു:സുക്ത് ഹോമം നടത്തുന്നത് ഉത്തമമാണ് 7 പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.

9) കറുക ഹോമം

മൃത്യു സൂക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ് ആയു ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെലവു കുറച്ച് ചെയ്യാവുന്ന ഒരു കർമ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിയ്ക്കാറുണ്ട് കുട്ടികൾക്ക് ബാലാരിഷ്ടത മാറാനും ഇത് ഉത്തമമാണ് . ചില ദ്ദേശങ്ങളിൽ ലഹരിക്ക് , മദ്യപാന ശീലത്തിൽ നിന്നും മോചനം, ലഹരിവിരക്തി, മനസ്സിനുംശിരീരത്തിനും പ്രാപത്യാ മാക്കുവാനും ഇത്തരം ഹോമം നടത്തി, 21 ദിവസം ജതകന് ജപിച്ച നെയ്യ് നൽകുന്ന രീതി യുണ്ട്!

10) മൃത സഞ്ജീവനി ഹോമം

ആയുർദോഷം ശക്തമായുണ്ടങ്കിൽ ദോഷ ദുരിതം നീക്കുന്നതിന് നടത്തുന്ന അത്യപൂർവ്വ ഹോമമാണിത് ചിലയിടങ്ങളിൽ ബ്രാഹ്മ മുഹൂർത്തത്തിലും ക ചിലയിടങ്ങളിൽ രാത്രിയും നടത്താറുണ്ട് ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ .

11) സ്വയംവര പാർവ്വതി ഹോമം

ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനും കാര്യസാദ്ധ്യത്തിനും ഉത്തമമാണ് ഹോമശേഷം കന്യാകമാർക്ക് അന്നദാനം വസ്ത്രദാനം നല്ലത് , തിങ്കൾ , വെള്ളി , പൗർണ്ണമി കർമത്തിന് ഉത്തമം .

12) ത്രിഷ്ടുപ്പ് ഹോമം

ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ് ത്രിഷ്ടുപ്പ് ഹോമം രാത്രിയാണ് ഉത്തമമെങ്കിലും രണ്ടു നേരവും ചെയ്യാം ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മതിന്റെ പ്രത്യേകത .പല കർമ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കിൽ ഈ കർമ്മം നടത്തുന്നത് ഫലം . മന്ത്രത്തിന്റെ ശക്തി ഗൗരവും മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത് .

13) അശ്വാരൂഡ ഹോമം

ദാമ്പത്യ ഭദ്രതയ്ക്ക് വശ്യ സ്വരൂപിണിയായ പാർവ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത് . രണ്ടു നേരവും ചെയ്യാറുണ്ട് വിവാഹാനന്തരം ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കർമ്മം ഉത്തമം .

14) ഗായത്രി ഹോമം

പാപ ശാന്തിയ്ക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം . സുകൃത ഹോമമെന്നും പറയാറുണ്ട് .ഗായത്രിദേവി , സൂര്യൻ , വിഷ്ണു എന്നി മൂർത്തി സങ്കല്പ്പത്തിലും ഇത് നടത്താറുണ്ട് പല കർമ്മം ചെയ്തിട്ടും ദുരിതം പിന്തുടരുന്നുവെങ്കിൽ ഗായത്രി ഹോമത്തിലൂടെ പൂർണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.

15) നവഗ്രഹ ഹോമം

വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്നിയിൽ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം, ഹോമകുണ്ഡത്തിൻറെ കിഴക്കുവശത്ത് നവഗ്രഹപത്മം തയ്യാറാക്കി വടക്കോട്ട് പൂജിക്കണം. നവഗ്രഹ പ്രീതിയ്ക്കും ദശാപഹാര ദോഷ ദുരിതം നീങ്ങുന്നതിനും ഹോമം ഉത്തമമാണ് .

16) തിലഹോമം

(പിതൃ പ്രീതിയ്ക്ക്) മരിച്ചു പോയവരുടെ പൂർവ്വികരുടെആത്മാവിൻറെ ശുദ്ധിക്ക്, സംരക്ഷണംസന്തതിപരമ്പരക്ക്, , ശാന്തി,, മോഷം ലഭിക്കുന്നതിന് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണിത്.

10/08/2024

🕉️🕉️
മാസപൂജ നാളെ ഞായറാഴ്ചയാണ്.
മാസ പൂജ സമർപ്പിക്കുന്നവർ
ശ്രീജിത്ത് നെല്ലിക്കുന്നേൽ
അരുൺ രവീന്ദ്രൻ കട്ടിയാങ്കൽ
ആദിദേവ് അജിത്ത് പനച്ചിക്കോട്ട്
ആദിത്യ വി നായർ വിനോദ് വിഹാർ
ഇഷ്വാൻ ഇന്ദിരാലയം
ശ്യാം നെല്ലിക്കുന്നേൽ
കർക്കിടക മാസത്തിലെ മാസപൂജ നാളെയാണ്. 9 30 ആകുമ്പോഴേക്കും തൊഴാനുള്ള സമയം ആവും. 9.45 മണിക്ക് നട അടക്കും , മാസപൂജാ ചാർജ്ജ് 3000 രൂപ 🕉️🕉️ മാസ പൂജാ ബുക്കിംഗിന് comment ചെയ്യുക.

Address

Ezhumuttom
Thodupuzha
685584

Telephone

+919446116997

Website

Alerts

Be the first to know and let us send you an email when Ezhumuttom Vanadurga Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share