03/05/2022
"ചുങ്കം വോളി 2022 മെയ് 13,14,15,തീയതികളിൽ
ചുങ്കം/തൊടുപുഴ: കോട്ടയം അതിരൂപതയിലെ ഈ വർഷത്തെ വോളീബോൾ ടൂർണമെന്റുകൾക്കു തുടക്കം കുറിച്ചുകൊണ്ട് നാലാമത് ഷെവലിയാർ ഔസേപ്പ് ചാക്കോ മെമ്മോറിയൽ വോളീബോൾ ടൂർണമെന്റ് ചുങ്കം വോളി 2023 മെയ് 13,14,15 തീയതികളിൽ ചുങ്കം സെന്റ് മേരീസ് ഗാലറി ഫ്‌ളെഡ്‌ലൈറ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഈ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം 1/05/2022 ഞായറാഴ്ച്ച നടന്ന ചടങ്ങിൽ ഇടവക വികാരി റവ.ഫാ. ജോസ് അരിച്ചിറ ടൂർണമെന്റിന്റെ ഗ്രാൻഡ് സ്പോൺസർ ആയ പുളിമൂട്ടിൽ സിൽക്‌സ് ഉടമ ഔസേപ്പ് ജോൺ പുളിമൂട്ടിലിനു നൽകി നിർവഹിച്ചു. ടൂർണമെന്റ് ന്റെ വിജയത്തിനായി, ഫണ്ട് ശേഖരണാർത്ഥം, ഇറക്കിയിരിക്കുന്ന 100 രൂപ കൂപ്പണുകളുടെ ആദ്യവില്പന നടത്തി. ശ്രീ. OC.കുര്യൻ, ഒലിയാനിക്കുന്നേൽ സാറിന്,2500 രൂപയുടെ ഒരു കൂപ്പൺ book നൽകി വികാരി, റവ. ഫാ. ജോസ് അരീച്ചിറ ഉത്ഘാടനം നിർവഹിച്ചു.കോട്ടയം രൂപതയിലെ എല്ലാ ടീമുകളെയും ഈ കായിക മാമാങ്കത്തിലേക്കു സ്വാഗതം ചെയുന്നു