St Mary's Church Nediyasala

St Mary's Church Nediyasala Official page of St Mary's Church Nediyasala

ക്രിസ്തു വർഷം 999 ൽ സ്ഥാപിതമായ നെടിയശാല പള്ളി പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ്. പുരാതന കാലത്ത് തമിഴകവും പടിഞ്ഞാറൻ തുറമുഖങ്ങളുമായി ബന്ധപ്പെടുത്തിയിരുന്ന പ്രധാന വീഥിയിൽ നെടിയ പാണ്ടിക ശാല ഉണ്ടായിരുന്ന സ്ഥലമാണ് നെടിയശാലയായിത്തീർന്നത്. നേടിയാനി എന്നും നെടിയാലയെന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു. പ്രകൃതി ക്ഷോഭം, കാട്ടാനകളുടെ ആക്രമണം തുടങ്ങിയവ മൂലം ഇവിടെയുണ്ടായിരുന്ന ദൈവാലയം നശിപ്പിക്കപ്പെടുകയും ആളു

കൾ ഇവിടെനിന്നു വിവിധ സ്ഥലങ്ങളിലേക്ക് മാറിപ്പോവുകയും ചെയ്തു. അനുകൂലാവസ്ഥയുണ്ടായപ്പോൾ ആളുകൾ നെടിയാല മണ്ണിൽ തിരിച്ചെത്തി ദൈവാലയം പുനർ നിർമ്മിച്ചു. 1999 ൽ സഹസ്രാബ്‌ദി ആഘോഷാവസരത്തിൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. 2012 ഒക്ടോബർ 13 ന് 555/12 കല്പന പ്രകാരം മരിയൻ തീർത്ഥാടന കേന്ദ്രമായി വീണ്ടും സ്ഥിരീകരിച്ചു.
ദിവ്യത്വം സ്ഫുരിക്കുന്ന പരിശുദ്ധ അമ്മയുടെ തിരു സ്വരൂപം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഒറ്റത്തടിയിൽ ഏതദ്ദേശീയ ശില്പചാരുയോടെ രൂപപ്പെടുത്തിയിട്ടുള്ള ഈ തിരുസ്വരൂപം പുരാതന ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്നതാണ് ദൈവാലയം നശിപ്പിക്കപ്പെട്ടപ്പോൾ മാറികയിലേക്ക് കൊണ്ടുപോയ തിരുസ്വരൂപം ൽ ആഘോഷപൂർവം ഇവിടേക്ക് തിരികെ കൊണ്ടുവന്നു അപേഷിച്ചാൽ ഉപേക്ഷിക്കാത്ത നെടിയാലമ്മ തലമുറകളായി അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു

Address

Nediyasala
Thodupuzha
685608

Alerts

Be the first to know and let us send you an email when St Mary's Church Nediyasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Mary's Church Nediyasala:

Shortcuts

Share