Kolani Sreekrishna Temple

Kolani Sreekrishna Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kolani Sreekrishna Temple, Religious organisation, Thodupuzha.

നമസ്കാരം🙏2026 വിഷുവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ ജനുവരി 12...
10/01/2026

നമസ്കാരം🙏

2026 വിഷുവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ ജനുവരി 12 ന് മുൻപായി താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.

Ph-9745376942

15/12/2025
ഹരേ കൃഷ്ണ 🙏
07/12/2025

ഹരേ കൃഷ്ണ 🙏

🙏🕉️ഹരേ കൃഷ്ണ 🕉️🙏🕉️കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം🕉️എല്ലാ മാസവും ശ്രീകൃഷ്ണഭഗവാൻ്റെ ജന്മനാളായ രോഹിണി നാളിൽ രോഹിണിയൂട്ട് നട...
22/10/2025

🙏🕉️ഹരേ കൃഷ്ണ 🕉️🙏

🕉️കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം🕉️

എല്ലാ മാസവും ശ്രീകൃഷ്ണഭഗവാൻ്റെ ജന്മനാളായ രോഹിണി നാളിൽ രോഹിണിയൂട്ട് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്ത ജനങ്ങളെയും അറിയിക്കുന്നു. രോഹിണിയുട്ടു നടത്തുവാൻ താല്പര്യമുള്ളവർ അതിന് മുൻകൂട്ടി പേരും നാളും തരേണ്ടതാണ് . അന്ന് സഹസ്രനാമജപവും കീർത്തനങ്ങളും നാരായണീയപാരായണവും ഉണ്ടാകും. ഉച്ചക്ക് അന്നദാനവും നടത്തപെടുന്നതാണ്. എല്ലാ ഭക്തജനങ്ങളും സഹസ്രനാമജപത്തിലും നാരായണീയപാരായണത്തിലും രോഹിണിയൂട്ടിലും പങ്കെടുക്കണമെന്ന് ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു🙏.

ഫോൺ : 04862 227664

മൊബൈൽ : 9497041264

സെക്രട്ടറി : രാധാകൃഷ്ണൻ 9446481324
സെക്രട്ടറി🙏

🕉️🕉️🙏ഹരേ കൃഷ്ണ 🙏🕉️🕉️കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദീപാവലി ദിനത്തോടനുബന്ധിച്ച് ചുറ്റുവിളക്ക് ദീപാരാധന നടത്തപ്പെടുന്...
16/10/2025

🕉️🕉️🙏ഹരേ കൃഷ്ണ 🙏🕉️🕉️

കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദീപാവലി ദിനത്തോടനുബന്ധിച്ച് ചുറ്റുവിളക്ക് ദീപാരാധന നടത്തപ്പെടുന്നതാണ്.
എല്ലാ ഭക്തജനങ്ങളെയും ദീപാവലി നാളിലെ ക്ഷേത്രത്തിലെ ദീപാരാധനയിൽ പങ്കെടുക്കുവാൻ ഭഗവത്നാമത്തിൽ ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

സെക്രട്ടറി
Kolani Sreekrishna Temple

🕉️🙏⚛️ഹരേ കൃഷ്ണ ⚛️🙏🕉️🕉️🙏നാരായണീയ പാരായണം നാളെ രാവിലെ(11.10.2025 ശനിയാഴ്ച ) എട്ടുമണിയോടു കൂടി സഹസ്രനാമജപത്തോടെ ആരംഭിക്കുന്...
10/10/2025

🕉️🙏⚛️ഹരേ കൃഷ്ണ ⚛️🙏🕉️

🕉️🙏നാരായണീയ പാരായണം നാളെ രാവിലെ(11.10.2025 ശനിയാഴ്ച ) എട്ടുമണിയോടു കൂടി സഹസ്രനാമജപത്തോടെ ആരംഭിക്കുന്നതാണ്. എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.🙏🕉️

🙏🕉️കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം🕉️🙏ശ്രീകൃഷ്ണഭഗവാൻ്റെ ജന്മനാളായ രോഹിണി വരുന്ന ശനിയാഴ്ചയാണല്ലോ. അന്ന് രോഹിണിയൂട്ട് നടത്ത...
08/10/2025

🙏🕉️കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം🕉️🙏

ശ്രീകൃഷ്ണഭഗവാൻ്റെ ജന്മനാളായ രോഹിണി വരുന്ന ശനിയാഴ്ചയാണല്ലോ. അന്ന് രോഹിണിയൂട്ട് നടത്തുവാൻ ഒരാൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അന്ന് നാരായണീയപാരായണവും ഉച്ചക്ക് പ്രസാദ ഊട്ടും നടത്തപെടുന്നു. എല്ലാ ഭക്തജനങ്ങളും നാരായണീയപാരായണത്തിലും രോഹിണി യൂട്ടിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി🙏

🙏ഹരേ കൃഷ്ണ 🙏✨🙏 കോലാനി ശ്രീകൃഷ്ണ ക്ഷേത്രം 🙏✨🌸 വിജയദശമി ആശംസകൾ 🌸വിജയത്തിന്റെ, ജ്ഞാനത്തിന്റെ, ധർമ്മത്തിന്റെ പ്രകാശം പകരുന്ന...
02/10/2025

🙏ഹരേ കൃഷ്ണ 🙏

✨🙏 കോലാനി ശ്രീകൃഷ്ണ ക്ഷേത്രം 🙏✨

🌸 വിജയദശമി ആശംസകൾ 🌸

വിജയത്തിന്റെ, ജ്ഞാനത്തിന്റെ, ധർമ്മത്തിന്റെ പ്രകാശം പകരുന്ന ഈ പുണ്യദിവസത്തിൽ, കോലാനി
ശ്രീകൃഷ്ണന്റെ അനുഗ്രഹം നിങ്ങളുടെ വീടുകളിലും ഹൃദയങ്ങളിലും നിറഞ്ഞൊഴുകട്ടെ.

അറിവിന്റെയും സത്യത്തിന്റെയും വിജയം ജീവിതത്തിൽ എല്ലായ്പ്പോഴും നമ്മോടൊപ്പമാകട്ടെ.

🌼📖🪔

☸️☸️☸️☸️☸️☸️☸️☸️☸️KSRTC ബസിൽ ഇടവെട്ടി തിരുവോണഊട്ടും അഞ്ചമ്പല ദർശനവും . ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമീ ക്ഷേത്രത്തിൽ ഒക്‌ടോബർ ...
01/10/2025

☸️☸️☸️☸️☸️☸️☸️☸️☸️
KSRTC ബസിൽ ഇടവെട്ടി തിരുവോണഊട്ടും അഞ്ചമ്പല ദർശനവും .

ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമീ ക്ഷേത്രത്തിൽ ഒക്‌ടോബർ 3 വെള്ളിയാഴ്ച്ച നടക്കുന്ന തിരുവോണ ഊട്ടിൽ പങ്കെടുക്കാനും അതോടൊപ്പം ഇടുക്കിജില്ലയിലെ പഞ്ചപാണ്ഡവ പ്രതിഷ്ഠകളായ 5 ശ്രീകൃഷ്‌ണ സ്വാമീ ക്ഷേത്രദർശനവും നടത്താൻ K S R T C ബസ് സൗകര്യം ഉണ്ടാകും .

ഒക്ടോബർ 3 ന് രാവിലെ 6 മണിക്ക് KSRTC standൽ നിന്നും പുറപ്പെടുന്ന വാഹനം
തൊടുപുഴശ്രീകൃഷ്‌ണ സ്വാമീ ക്ഷേത്രം വഴി
👉മുട്ടം ശ്രീകൃഷ്‌ണസ്വാമീ ക്ഷേത്രം
👉കോലാനി ശ്രീകൃഷ്‌ണ സ്വാമീക്ഷേത്രം
👉പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്‌ണസ്വാമീ ക്ഷേത്രം എന്നീ ക്ഷേത്രദർശനത്തിനു ശേഷം 9 . 30 ന്
👉തൊടുപുഴ ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിൽ എത്തി അവിടെ ദർശനം നടത്തിയശേഷം 10 മണിക്ക് കാഞ്ഞിരമറ്റം , മുതലയാർമഠം , കാരിക്കോട് വഴി 10.30 ന് ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമീക്ഷേത്രത്തിൽ എത്തിച്ചേരും .

ഇടവെട്ടി തിരുവോണ ഊട്ടിൽ പങ്കെടുത്ത് തിരികെ കാരിക്കോട് , മുതലയാർമഠം , കാഞ്ഞിരമറ്റം വഴി 12 .30 ന് തൊടുപുഴ KSRTC stand ൽ എത്തുന്നു .

തിരുവോണ ഊട്ടിൽ പങ്കെടുക്കാൻ മുട്ടം, കോലാനി , പെരുമ്പിളളിച്ചിറ , തൊടുപുഴ , കാഞ്ഞിരമറ്റം , മുതലയാർ മഠം കാരിക്കോട് ഭാഗത്തുള്ളവർക്ക് ബസിൽ വരാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക്
അരവിന്ദ് എസ് -
94472 12774

വി ബി ജയൻ
94959 60102

കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും 3ന് രാവിലെ 7.30ന് ഈ ബസിൽ കയറി ഭക്തർക്ക് പോകാവുന്നതാണ്.
സെക്രട്ടറി

Address

Thodupuzha
685608

Website

Alerts

Be the first to know and let us send you an email when Kolani Sreekrishna Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kolani Sreekrishna Temple:

Share