Sreekrishna Swami temple Thodupuzha

Sreekrishna Swami temple Thodupuzha Thodupuzha Sreekrishna Swamy Temple northside of river and western side of main road and main civil

ഇടുക്കി ജില്ലയിലെ പ്രശസ്തവും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. അത്യപൂര്‍വവും ഉല്‍കൃഷ്ടവുമായ ചടങ്ങുകളും അനുഷ്ഠാനങ്ങളും ആചാര്യ മര്യാദകളും ഇവിടുത്തെ ഉത്സവത്തിന്റെ മാത്രം പ്രത്യേകതകളാണ്. എഴുന്നെള്ളിപ്പിനും ക്ഷേത്രകലകള്‍ക്കും പ്രാധാന്യം കൊടുത്തും, പൂര്‍വ്വാചാര പ്രകാരമുള്ള ചിട്ടയോടെയും നടത്തുന്ന ഉത്സവം തൊടുപുഴയിലെ ദേശീയോത്സവമാണ്.
ഉത്സവത്തിനു മുന്നോടിയായി കൊടിയേറ്റിനു തല

േന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മണ്ഡപത്തില്‍ നിര്‍വിഘ്‌ന പരിസമാപ്തിക്കായി മഹാഗണപതി പൂജയോടെ പ്രാസാദ ശുദ്ധി ക്രിയകള്‍ തുടങ്ങുന്നു. ഗോപുരം മുതല്‍ ശ്രീകോവില്‍ വരെയുള്ള എല്ലാ ക്ഷേത്ര സമുച്ചയവും ഉള്‍പ്പെടുന്ന പദമാണ് പ്രാസാദം. ഇത് ദേവന്റെ സ്ഥൂല ശരീരമാണ്. ബിംബം സൂക്ഷ്മ ശരീരവും. ഈ സ്ഥൂലസൂക്ഷ്മ ശരീരങ്ങളില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള മാലിന്യങ്ങളെ ദുരീകരിക്കാനുള്ള ചടങ്ങുകളാണ് ഉത്സവത്തിന്റെ പ്രാരംഭമായി കൊടിയേറ്റിന്റെ തലേന്ന് രാത്രിയും കൊടിയേറ്റ് ദിവസം രാവിലെയുമായി ക്ഷേത്രത്തില്‍ നടക്കുന്നത്. പ്രാസാദ ശുദ്ധിയെ തുടര്‍ന്ന് തെക്കേ വലിയമ്പലത്തില്‍ രാക്ഷോഘ്‌നഹോമവും വടക്കേ വലിയമ്പലത്തില്‍ വാസ്തുകലശ പൂജയും, വാസ്തുഹോമവും, വാസ്തുബലിയും ക്ഷേത്രം തന്ത്രിയും പരികര്‍മ്മിമാരും ചേര്‍ന്ന് നടത്തുന്നു. ദേവ സന്നിധിയില്‍ അസ്ത്രകലശപൂജയും വാസ്തുകലശാഭിഷേകവും നടത്തി പുണ്യാഹ പ്രോഷണവും നടത്തുന്നു. പിറ്റേന്നു കാലത്ത് മണ്ഡലത്തില്‍ ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിവ യഥാവിധി പൂജിച്ച് ദേവന് തത്തല്‍ കലശാഭിഷേകങ്ങളും നടത്തുന്നു. അന്നു വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് ബലിക്കല്‍ പുരയില്‍ വച്ചു നമസ്‌ക്കാരം.
നിത്യവും അഞ്ചു പൂജകളും നിത്യശീവേലികളും ദീപാരാധനയും പ്രധാന ദേവനായ ശ്രീകൃഷ്ണനുണ്ട്. കിഴക്കു ഭാഗത്ത് തെക്കേവാതില്‍ തടത്തിന്‍മേല്‍ ഭഗവതി (വാതില്‍ മാടം ഭഗവതി)സാന്നിധ്യവും, തിരുമുറ്റത്ത് കന്നിമൂലയില്‍ മഹാ ഗണപതിയും ഉണ്ട്. തേവാരമൂര്‍ത്തിയായ ശിവന്‍, ദുര്‍ഗ്ഗ, സാളഗ്രാമം തുടങ്ങിയ സാന്നിധ്യങ്ങളെയും പ്രത്യേകമായി ആചരിച്ചു വരുന്നു. പ്രദക്ഷിണ വഴിക്ക് പുറത്ത് കന്നി മൂലയില്‍ ശ്രീ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. മതിലിനു പുറത്ത് തെക്കു ഭാഗത്ത് സര്‍പ്പങ്ങളെയും കുടിയിരിത്തിയിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിലെ നടപടിക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പൂജാനുഷ്ഠാനമാണ് ഇവിടെയുള്ളത്. ബ്രാഹ്മമുഹൂര്‍ത്തത്ില്‍ പള്ളിയുണര്‍ത്തിയ ശേഷം നട തുറന്ന് മേല്‍ശാന്തി ശ്രീകോവിലില്‍ പ്രവേശിക്കുന്നതോടൊപ്പം തന്നെ നൈവേദ്യവുമായി കീഴ്ശാന്തിയും എത്തിയിരിക്കണം. അല്‍പ്പം പോലും താമസത്തിനിട വരുത്താതെ ഉഷ നിവേദ്യം കഴിച്ചതിനു ശേഷം മാത്രമേ നിര്‍മ്മാല്യം മാറ്റി അഭിഷേകവും മലരു നിവേദ്യവും നടത്തുകയുള്ളൂ. ഭോക്തുകാമനായി മാതാവിനെ സമീപിച്ച ശ്രീകൃഷ്ണ ഭഗവാനെ സങ്കല്‍പ്പിച്ച് യോഗീശ്വരന്‍ ആദ്യമായി നല്‍കിയ നിവേദ്യമായാണ് ഇതിന്റെ സങ്കല്‍പ്പമെന്നു പറയപ്പെടുന്നു. അന്ന പ്രകാശത്തിന് മുന്‍പു കുട്ടികളെ ദേവസന്നിധിയില്‍ ദര്‍ശനം നടത്തിച്ച് അടിമ കിടത്തി തീര്‍ഥവും പ്രസാദവും നല്‍കിയതിനു ശേഷം ചോറൂണു നടത്തുന്നതും ഇവിടെ കണ്ടു വരുന്നു. അടിമ കിടത്തുകയെന്നത് വളരെ ശ്രേഷ്ഠമായാണ് കരുതുന്നത്. ശ്രീകൃഷ്ണ ഭഗവാന്‍ കുട്ടിയെ തന്റെ കളിക്കൂട്ടുകാരനായി സ്വീകരിക്കുകയും അവരെ യാതൊരാപത്തും വരാതെ രക്ഷിച്ച് ആയുരാരോഗ്യസൗഖ്യങ്ങള്‍ നല്‍കി രക്ഷിക്കുമെന്നും അനുഭവ സമ്പന്നരായ ഭക്തര്‍ പറയുന്നു. ബാലലീലാ വിനോദ തല്‍പ്പരനായ ഈ ദേവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ചിലതാണ് പാല്‍പ്പായസ നിവേദ്യവും കദളിപ്പഴവും പഞ്ചസാരയും. പൊതുവേ ചെറിയ കുട്ടികള്‍ക്ക് മധുരപദാര്‍ഥങ്ങളോട് ഇഷ്ടം കൂടുമല്ലോ? അതു പോലെ തന്നെയാണ് നെയ് വിളക്ക് തെളിയിക്കലും.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചില്‍, വിട്ടുമാറാത്ത ബാലരോഗങ്ങള്‍ തുടങ്ങിയ ബാലപീഡകള്‍ മാറുന്നതിനു വേണ്ടി പുള്ളും പ്രാവും സമര്‍പ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണ്. പക്ഷി പീഡ നിമിത്തം കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങളെ ഈ ദേവന്‍ അത്ഭുതകരമായി ശമിപ്പിക്കുന്നു. വെള്ളി കൊണ്ട് പുള്ളും പ്രാവും(അല്ലെങ്കില്‍ പുള്ളും മുട്ടയും)ഉണ്ടാക്കി നടയ്ക്കല്‍ വച്ച് പ്രാര്‍ഥിച്ച് പ്രസാദം വാങ്ങി കുട്ടികള്‍ക്ക് കൊടുത്താല്‍ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല. ഭഗവാന് ചാര്‍ത്തിയ മാല വാങ്ങി ഗൃഹത്തില്‍ പൂജാമുറിയില്‍ സൂക്ഷിച്ചാല്‍ അദൃശ്യശക്തികള്‍ മൂലമുണ്ടാകുന്ന ബാല ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. കംസഭൃത്യനായ ബകാസുരന്‍ വലിയൊരു ഗൃദ്ധൃ രൂപത്തില്‍(പുള്ളിന്റെ രൂപത്തില്‍)കൃഷ്ണനും കൂട്ടുകാര്‍ക്കും അടുത്തു വരവെ അവരെ കൊല്ലുന്നതിനായി പിടിച്ച് വിഴുങ്ങിയെങ്കിലും ആയിരം സൂര്യനെ വിഴുങ്ങിയാലെന്ന പോലെ ഉള്ളു പൊള്ളി പെട്ടെന്ന് താഴോട്ടിട്ടുകളയവെ, ആ ദുരാത്മാവിന്റെ മേല്‍ച്ചുണ്ടിലും കീഴ്ചുണ്ടിലും പിടിച്ച് രണ്ടായി കീറി സംഹരിച്ചു. ബകന്‍ വിരോധഭാവത്തിലാണെങ്കിലും ഭഗവത് സായൂജ്യം തന്നെയാണ് പൂകിയത്. ഭിന്ന പ്രകൃതികളായ പറവകളോടും ജീവജാലങ്ങളോടും ഭഗവാന്‍ യഥായോഗ്യം ഇടപെട്ട് നിഗ്രഹാനുഗ്രഹ ലീലകളെ അനുവര്‍ത്തിച്ചു. ദേവന്‍ ഉപകൃത ഭാവത്തിലും അപകൃത ഭാവത്തിലും വിഭിന്നമായി നടിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു.

Address

Thodupuzha
685584

Website

Alerts

Be the first to know and let us send you an email when Sreekrishna Swami temple Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share