20/07/2026
🙏 പ്രിയ ഭക്തജനങ്ങളേ,
അനേകം തലമുറകളായി ഭക്തജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും ഭക്തിയുടെയും ആരാധനയുടെയും പുണ്യകേന്ദ്രമാണ് നമ്മുടെ തെക്കുംഭാഗം ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്താലും ഭക്തജനങ്ങളുടെ സ്നേഹപൂർണമായ പിന്തുണയാലും ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ ക്രമാനുഗതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇതുവരെ നടന്ന നവീകരണ പ്രവർത്തനങ്ങൾ ഉത്സവ പിരിവിൽ നിന്ന് മിച്ചം ലഭിച്ച തുകയും, ഭക്തജനങ്ങളുടെ ഭവനങ്ങളിൽ നിന്നുള്ള കാണിക്കകളും, സുമനസ്സുകളുടെ നിസ്വാർത്ഥമായ സഹായസഹകരണങ്ങളും കൊണ്ടാണ് നിർവഹിക്കാൻ കഴിഞ്ഞത്. ഈ പുണ്യയജ്ഞത്തിൽ പങ്കാളികളായ എല്ലാ ഭക്തജനങ്ങളോടും ക്ഷേത്ര ഉപദേശക സമിതി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
ഇപ്പോൾ ക്ഷേത്ര വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, ക്ഷേത്രത്തിന്റെ മുൻവശത്തെ തിരുമുറ്റം വിശാലമാക്കിയതിനാൽ ആവശ്യമായ സംരക്ഷണ ഭിത്തി, ഓഫീസ് മുറി, തന്ത്രി, മേൽശാന്തി എന്നിവരുടെ ആവശ്യങ്ങൾക്കായുള്ള വിശ്രമമുറി, കൂടാതെ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ശുചിമുറികളും നിർമ്മിക്കേണ്ടതുണ്ട്.
ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് ഗണ്യമായ സാമ്പത്തിക സഹായം ആവശ്യമാണ്. അതിനാൽ, എല്ലാ ഭക്തജനങ്ങളും തങ്ങളാൽ കഴിയുന്ന വിധത്തിൽ ഈ മഹത് ദൈവിക ദൗത്യത്തിൽ പങ്കാളികളായി ഉദാരമായി സമർപ്പണം നടത്തണമെന്ന് ശ്രീ ധർമ്മശാസ്താവിന്റെ തിരുനാമത്തിൽ വിനീതമായി അഭ്യർത്ഥിക്കുന്നു.
ഭക്തിയോടെ ചെയ്യുന്ന ഓരോ സമർപ്പണവും ക്ഷേത്രത്തിന്റെ വികസനത്തിനും വരും തലമുറകൾക്ക് ഈ പുണ്യപൈതൃകം സംരക്ഷിച്ചുനൽകുന്നതിനുമുള്ള അമൂല്യമായ സംഭാവനയാണ്.
സമർപ്പണം നടത്താവുന്ന മാർഗങ്ങൾ
🏦 Bank Account
Account Name: SREE DHARMASASTHA KSHETHRAM UPADESHAKA SAMITHI
Bank: State Bank of India, Thekkumbhagam Branch
A/C No: 67372365198
IFSC: SBTR0000408
📲 UPI ID:
sreedharmasasthakshethram@sbi
അല്ലെങ്കിൽ ക്ഷേത്രം വഴിപാട് കൗണ്ടർ മുഖേനയും സമർപ്പണം നടത്താവുന്നതാണ്.
“നമ്മുടെ ക്ഷേത്രം… നമ്മുടെ വിശ്വാസം… നമ്മുടെ ഉത്തരവാദിത്വം.”
എല്ലാവരും ഈ പുണ്യപ്രവർത്തനത്തിൽ പങ്കാളികളായി ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിന് അർഹരാകട്ടെ.
🙏 തെക്കുംഭാഗം ശ്രീ ധർമ്മശാസ്താ ക്ഷേത്രം
ഉപദേശക സമിതി
—-
ക്ഷേത്ര അക്കൗണ്ട്‌ൽ ക്യാഷ് / Gapy ചെയ്യുന്നവർക്ക്, 9207888408, 9544080620 എന്നീ നമ്പറുകളിൽ സ്ക്രീൻഷോട്ട് അയക്കാവുന്നതാണ്...🙏