കൈപ്പിള്ളിക്കാവ്

കൈപ്പിള്ളിക്കാവ് Kaippilli Kavu is one of the most ancient temple located in Kaippili, Periyambra. It is a very rare temple have Sree Durga and Sree bhadra have same priori

In Thodupuzha thaluck Idukki District.VanaDurga Devi and Bhadra Bhagavathy are the main Prathishta. Kaippillikavu Devi Temple is one of the foremost Devi temples in Kerala. The Temple is renowned for its unique mythology and belief. It is believed that one who worships and offering rituals to Devi, will be protected from evil and their life will be filled with prosperity and wealth. In Thodupuzha

thaluck Idukki District.Sree Durga and Sree Bhadra are the main Prathishta. It is a very rare temple have Sree Durga and Sree bhadra have same priority and both are in the same compound and face to East direction. https://www.facebook.com/KaippillikavuSreeDurgaDeviTemple

30/04/2022

അമ്മേ ശരണം ദേവീ ശരണം.
********************************
അറിയിപ്പ്.
----------------
പ്രിയപ്പെട്ട ഭക്തജനങ്ങളെ, ചില സ്ഥാപിത താല്പര്യക്കാരുടെ അസത്യ സത്യവാങ്മൂലത്തിന്റെയും കള്ളപ്പരാതിയുടെയും ഫലമായി ബഹു. തൊടുപുഴ മുൻസിഫ് കോടതി കൈപ്പിള്ളികാവ് ശ്രീദുർഗ്ഗാദേവി ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികളെ ക്ഷേത്ര പരിസരത്തു പ്രവേശിക്കുന്നത് വിലക്കുകയും ക്ഷേത്രഭരണം ചില സ്വകാര്യ വ്യക്തികൾക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ ബഹു. ഇടുക്കി ജില്ലാ കോടതി പ്രസ്തുത വിലക്ക് നീക്കുകയും ക്ഷേത്രത്തിന്റെ നടത്തിപ്പ് കൈപ്പിള്ളികാവ് ശ്രീദുർഗ്ഗാ ദേവീ ക്ഷേത്ര ട്രസ്റ്റിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തിരിക്കുന്ന സന്തോഷവാർത്ത ഇതിനാൽ അറിയിച്ചുകൊള്ളുന്നു. നാളിതുവരെ ക്ഷേത്രട്രസ്റ്റിനോട് സഹകരിച്ച പ്രിയ ഭക്തജനങ്ങളോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
ജയ ജയ ദുർഗേ... ജയ് മഹാകാളി.

ഭക്തജനങ്ങൾക്ക് കൈപ്പിള്ളിക്കാവിൽ വിലക്കില്ല എന്ന ന്യായികരണവുമായി കുളങ്ങര കുടുംബക്കാരും അവരുടെ ശിങ്കിടികളും പൊതുജനങ്ങളെ ത...
28/11/2020

ഭക്തജനങ്ങൾക്ക് കൈപ്പിള്ളിക്കാവിൽ വിലക്കില്ല എന്ന ന്യായികരണവുമായി കുളങ്ങര കുടുംബക്കാരും അവരുടെ ശിങ്കിടികളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

പ്രിയപ്പെട്ട ഭക്തജനങ്ങളെ നിങ്ങളെ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കാം. രണ്ട് വർഷം മുൻപ് നമ്മുടെ ശബരിമലയിൽ 144 പ്രഖ്യാപിച്ച സമയത്ത് അധികാരികൾ പറഞ്ഞത് അവിടെ ഭക്തജനങ്ങൾക്ക് പോകുന്നതിനോ ആചാരങ്ങൾ പാലിക്കുന്നതിനോ ഒരു തടസവും ഇല്ല എന്നായിരുന്നു. എന്നാൽ നടന്നത് എന്താണ്?? ശരണം വിളിക്കുന്ന അയ്യപ്പന്മാരെ വരെ പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയാണ് ഉണ്ടായത്. ഇവിടെയും സ്ഥിതി മറ്റൊന്നല്ല ഭക്തർക്ക് പ്രവേശിക്കാം എന്നാണെങ്കിലും ആ ഭക്തർ ആരൊക്കെ എന്ന് തീരുമാനിക്കുക കുളങ്ങര കുടുംബക്കാരായിരിക്കും. കുളങ്ങരക്കാർ ചൂണ്ടിക്കാണിക്കുന്ന ആരും കോടതിയലക്ഷ്യത്തിന് അറസ്റ്റ് ചെയ്യപ്പെടാം.

ഒരേ സമയം നാട്ടുകാരെ വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കുളങ്ങര കുടുംബക്കാരെ നിങ്ങൾ തൊടുപുഴ മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യാവങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പൊതുജനങ്ങളോട് വെളിപ്പെടുത്തുമോ????

26/11/2020

കൈപ്പിള്ളിക്കാവിൽ ക്ഷേത്ര പ്രവേശനത്തിന് വിലക്ക്
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
പെരിയാമ്പ്ര കൈപ്പിള്ളിക്കാവിൽ നിലവിലെ കൈപ്പിള്ളിക്കാവ് ശ്രീദുർഗ്ഗാ ദേവീ ക്ഷേത്ര ട്രസ്റ്റ്‌ കമ്മിറ്റിക്കാർക്കും അംഗങ്ങൾക്കും മറ്റ് ഭക്തജനങ്ങൾക്കും വിലക്ക്.
നിലവിൽ ക്ഷേത്രം നിൽക്കുന്ന ക്ഷേത്രത്തിന്റെ വസ്തുവകകൾ വർഷങ്ങളായി കൈവശം വച്ചനുഭവിക്കുന്ന രാമകൃഷ്ണൻ നായർ കുളങ്ങര, ശശിധരൻ നായർ കുളങ്ങര, തങ്കമ്മ കുളങ്ങര എന്നീ സ്വകാര്യ വ്യക്തികൾ നൽകിയ പരാതിയിലാണ് തൊടുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടത്. പരാതിക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ ഉള്ളടക്കത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

1. നാരായണൻ നായർ കുളങ്ങര എന്നയാളാണ് കൈപ്പിള്ളിക്കാവ് സ്ഥാപിച്ചത്.
2. അദേഹത്തിന്റെ പേരിലാണ് കാവ് നിൽക്കുന്ന സ്ഥലം ഉള്ളത് അതുകൊണ്ട് അതിന്റെ അവകാശം കുളങ്ങരക്കാർക്ക് മാത്രമാണ്.
3 കൈപ്പിള്ളിക്കാവ് കുളങ്ങര കുടുംബക്കാരുടെ മാത്രം സ്വകാര്യ കുടുംബ ക്ഷേത്രമാണ്.
4. നാരായണൻ നായരുടെ കാലശേഷം അദേഹത്തിന്റെ മക്കളായ രാമകൃഷ്ണൻ നായർ, ശശിധരൻ നായർ, തങ്കമ്മ എന്നിവർക്കാണ് അവകാശം.
5. ക്ഷേത്രം സ്ഥാപിച്ചതും 2002 ൽ പുനർനിർമ്മിച്ചതും കുളങ്ങരക്കാരാണ്.
6. അന്നുമുതൽ കാവിന്റെ മുഴുവൻ നടത്തിപ്പും കുളങ്ങര രാമകൃഷ്ണൻ നായരും മറ്റ് സഹോദരങ്ങളുമാണ് നടത്തിവരുന്നത്.
7. ക്ഷേത്രം ശാന്തിയായ നീലകണ്ഠൻ ഉണ്ണിയെയും കഴകം ലതിയെയും നിയമിച്ചതും അവർക്ക് ശമ്പളം നൽകുന്നതും കുളങ്ങരക്കാരാണ്.
8. ക്ഷേത്രത്തിന്റെ മുഴുവൻ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതും ബാധ്യതകൾ നോക്കുന്നതും കുളങ്ങരക്കാരാണ്.
9. അയല്പക്കത്തെ വളരെ കുറച്ച് ഹിന്ദു വീട്ടുകാരുടെ സഹകരണം മാത്രമാണ് ഉള്ളത്.
10. വിശേഷദിവസങ്ങളിൽ മാത്രം ആരാധന നടത്തുന്നതിനുള്ള അവകാശമാണ് ഈ ഹിന്ദുകുടുംബങ്ങൾക്ക് രാമകൃഷ്ണൻ നായർ നൽകിയിട്ടുള്ളത്.
11. രാമകൃഷ്‌ണൻ നായർ നിയമിച്ച ഉപദേശക സമിതികളാണ് ഇത്രയും നാൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്.
12. 2020 മെയിൽ പഴയ സമിതിയുടെ കാലാവധി കഴിഞ്ഞു, ശേഷം രാമകൃഷ്ണൻ നായർ പുതിയ ഉപദേശക സമിതിയെ നിയമിച്ചു.
13. പഴയ സമിതി പുതിയ സമിതിക്ക് രേഖകൾ കൈമാറുന്നില്ല, മാത്രമല്ല ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ സമാധാന പരമായി ആരാധന നടത്തുന്നതിന് തടസ്സം നിൽക്കുന്നു.
14. ഇക്കാരണത്താൽ നിലവിലെ ട്രസ്റ്റ്‌ പ്രസിഡന്റ്‌ Aസുകുമാരൻ, സെക്രട്ടറി VN ശശികുമാർ എന്നിവരും അവരുടെ അനുഭാവികളായ ട്രസ്റ്റ്‌ അംഗങ്ങളും മറ്റ് ഭക്തജനങ്ങളും ഇവരുടെ കൈവശം ഉള്ള ഭൂമിയിൽ പ്രവേശിക്കരുത് എന്നാണു് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനാൽ കൈപ്പിള്ളിക്കാവിൽ പോകുന്ന ഭക്തജങ്ങൾ കോടതിയലക്ഷ്യത്തിൽ പെടാൻ സാധ്യതയുണ്ട്.
------------===--=-==-==-====-===-==-----------
തങ്ങൾ കൈവശം വച്ച് അനുഭവിച്ചുകൊണ്ടിരുന്ന ക്ഷേത്രം വക സ്വത്തുക്കൾ രൂപീകരിക്കുന്ന ട്രസ്റ്റിനെ ഏല്പിച്ചുകൊള്ളാമെന്നും ക്ഷേത്ര നടത്തിപ്പിന് ട്രസ്റ്റ്‌ കമ്മിറ്റിയുമായി സഹകരിച്ചുകൊള്ളാമെന്നും പറഞ്ഞു പറ്റിച്ചുകൊണ്ട് കൊണ്ട് നാട്ടുകാരെയും പൊതുജനങ്ങളെയും വിളിച്ചുചേർത്ത് ക്ഷേത്ര ട്രസ്റ്റ്‌ രൂപീകരിക്കുകയും പൊതുജനങ്ങളിൽ നിന്നും പണവും സാധന സാമഗ്രികളും ശേഖരിച്ചുകൊണ്ട് ക്ഷേത്രത്തിന്റെ പണികൾ പൂർത്തീകരിക്കാൻ തയാറായിരിക്കുകയും ചെയ്ത അവസരത്തിൽ. കുളങ്ങര രാമകൃഷ്ണൻ നായരും (തങ്കപ്പൻ ) കുടുംബക്കാരും ക്ഷേത്ര സ്വത്തിലും വരുമാനത്തിലും കണ്ണുവെച്ചുകൊണ്ട് കൈപ്പിള്ളിക്കാവ് തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് അവകാശപെടുകയും അത് സ്ഥാപിച്ചുകിട്ടുന്നതിനായി കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സത്യവാങ്മൂലം നൽകുകയും അതിന്റെ ഫലമായി നിലവിലെ ട്രസ്റ്റ്‌ കമ്മിറ്റിയെ ക്ഷേത്രത്തിൽ നിന്നും വിലക്കുകയും ചെയ്തുകൊണ്ട് കൈപ്പിള്ളികാവുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന പൊതുജനങ്ങളെയും അമ്മയുടെ ഭക്തജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ്. പ്രതികരിക്കുക പ്രതിഷേധിക്കുക!!

അമ്മേ ശരണം!ദേവീ ശരണം!

13/03/2020

നമസ്തേ
നമ്മുടെ കാവിലെ കുംഭ പൂരമഹോത്സവം മുൻ നിശ്ചയിച്ചപ്രകാരം വളരെ ഭംഗിയായിതന്നെ നടന്നു. സഹകരിച്ച എല്ലാവർക്കും ഒരായിരം നന്ദി. എല്ലാവർക്കും ഭഗവതിമാരുടെ അനുഗ്രഹം ഉണ്ടാവട്ടെ.

തിരുവുത്സവം 2020,  മാർച്ച് 5 മുതൽ 9 വരെ.
20/02/2020

തിരുവുത്സവം 2020, മാർച്ച് 5 മുതൽ 9 വരെ.

26/01/2020
ശ്രീമദ്ദേവീ ഭാഗവത നവാഹയജ്‌ഞം
13/05/2019

ശ്രീമദ്ദേവീ ഭാഗവത നവാഹയജ്‌ഞം

കുംഭപൂര മഹോത്സവം **************************അഭീഷ്ടവരദായിനിയും ആശ്രിതവത്സലയുമായ വനദുർഗ്ഗാദേവിയുടെയും ഭദ്രാഭഗവതിയുടെയും തിര...
31/01/2019

കുംഭപൂര മഹോത്സവം
**************************
അഭീഷ്ടവരദായിനിയും ആശ്രിതവത്സലയുമായ വനദുർഗ്ഗാദേവിയുടെയും ഭദ്രാഭഗവതിയുടെയും തിരുവുത്സവം 2019 ഫെബ്രുവരി 16 മുതൽ 20 വരെ തന്ത്രി ശ്രീ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും മേൽശാന്തി പുത്തൻമഠം നീലകണ്ഠൻ ഉണ്ണിയുടെയും മുഖ്യകാർമികത്വത്തിൽ ആഘോഷിക്കുന്നു.

#പറയെടുപ്പ്
#പുഷ്പാഭിഷേകം
#മകംതൊഴൽ
#ദീപക്കാഴ്ച
#കുംഭംകുടം_താലപ്പൊലി_ഘോഷയാത്ര
#നാടൻപാട്ട്
#കാളകളി
#നൃത്തസന്ധ്യ
#ചാക്യാർകൂത്ത്
#നാടകം
#ഓട്ടൻതുള്ളൽ
#എതിരേൽപ്പുവിളക്ക്
#ബാലെ

$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

Address

Puthuppariyaram P. O, Periyambra
Thodupuzha
685608

Opening Hours

Monday 6am - 10am
5pm - 7pm
Tuesday 6am - 10am
5pm - 7pm
Wednesday 6am - 10am
5pm - 7pm
Thursday 6am - 10am
5pm - 7pm
Friday 6am - 10am
5pm - 7pm
Saturday 6am - 10am
5pm - 7pm
Sunday 6am - 10am
5pm - 7pm

Telephone

04862278111

Alerts

Be the first to know and let us send you an email when കൈപ്പിള്ളിക്കാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category