Sabarimala Ayyappa Temple

Sabarimala Ayyappa Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sabarimala Ayyappa Temple, Religious organisation, Akhila Bharatha Ayyappa Seva Sangham, Thiruvananthapuram.
(684)

Ayyappan (also called Sastavu , Manikandan or Sasta) is a Hindu deity who is believed to be an incarnation of Dharma Sasta, the offspring of Shiva and Vishnu (in the form of Mohini, his only female avatar), He is generally depicted in a yogic posture, wearing a jewel around his neck, hence named Manikandan,Literally meaning "With bell around the neck". By the 20th century, there has been an increa

se in the number of worshipers of Ayyappan from many different groups, spurred by vast improvements in transport and communication in southern India.[2]

Ayyappan's annual festival is a time of pilgrimage for ever-growing numbers of men from throughout South India. The most prominent and famous Ayyappan shrine is the one at Sabarimala, in the hills of Pathanamthitta in Kerala, with over 30 million devotees visiting it every year,[3] making it one of the largest pilgrimage sites in the world. These devotees fast and engage in austerities under the leadership of a Periya Swami (one who has undertaken the pilgrimage to Sabarimala for 18 years) for weeks beforefoot and then travel in groups to the shrine for a glimpse of Ayyappan. Bus tickets are hard to obtain for several weeks as masses of elated men, clad in distinctive ritual dhotis of saffron, black and light blue colors, throng public transportation during their trip to the shrine.[4]

ശബരിമല  സ്പെഷ്യൽ കമ്മീഷണർ   ബഹു:: ജില്ലാ ജഡ്ജി കൂടിയായR ജയകൃഷ്ണൻ സാർ ന് ബഹുമാനപ്പെട്ട ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ ആയി രണ...
30/05/2026

ശബരിമല
സ്പെഷ്യൽ കമ്മീഷണർ
ബഹു:: ജില്ലാ ജഡ്ജി കൂടിയായ
R ജയകൃഷ്ണൻ സാർ ന് ബഹുമാനപ്പെട്ട ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ ആയി രണ്ടു വർഷത്തെ കൂടി സേവനം അനുഷ്ഠിക്കാൻ അനുമതി നൽകിയിരിക്കുന്നു

അയ്യന്റെ മുതൽ കൊള്ളയടിക്കപ്പെട്ടു എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് മുമ്പാകെ അറിയിച്ച അയ്യപ്പൻ നിയോഗം എന്നപോലെ ശബരിമലയിൽ അയ്യപ്പൻ നിയോഗിച്ച
സ്പെഷ്യൽ കമ്മീഷണർ ♥️

🌸ശ്രീധര്‍മ്മശാസ്തൃസ്തുതി ദശകംശ്രീധര്‍മ്മശാസ്താവിന്റെ കേശം മുതല്‍ പാദംവരെ വര്‍ണ്ണിച്ചു സ്തുതിക്കുന്ന അതിമനോഹര സ്‌തോത്രമാണ...
28/05/2026

🌸ശ്രീധര്‍മ്മശാസ്തൃസ്തുതി ദശകം

ശ്രീധര്‍മ്മശാസ്താവിന്റെ കേശം മുതല്‍ പാദംവരെ വര്‍ണ്ണിച്ചു സ്തുതിക്കുന്ന അതിമനോഹര സ്‌തോത്രമാണു ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം. ശ്രീധര്‍മ്മശാസ്തൃ കേശാദിപാദാന്ത വര്‍ണ്ണനാ സ്‌തോത്രം എന്നും ഇത് അറിയപ്പെടുന്നു. ശ്രീശങ്കരാചാര്യ സ്വാമികളാണു ഈ സ്‌തോത്രം രചിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.

🌸ശ്ലോകം-1
�“ആശാനുരൂപഫലദംചരണാരവിന്ദ-�ഭാജാമപാരകരുണാര്‍ണ്ണവ പൂര്‍ണ്ണചന്ദ്രം�നാശായസര്‍വ്വവിപദാമപി നൗമി നിത്യ-�മീശാനകേശവഭവം ഭുവനൈകനാഥം”

🌸ശ്ലോക വിവരണം
�ചുവന്ന താമരപ്പൂവുകളേപ്പോലെ മനോഹരമായ തന്റെ തൃപ്പാദങ്ങളെ ഭജിക്കുന്ന ഭക്തര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്നവനും, അപാരമായ കരുണാസാഗരത്തില്‍ നിന്ന് ഉയര്‍ന്നു വന്ന പൂര്‍ണ്ണചന്ദ്രനേപ്പോലെ ശോഭിക്കുന്നവനും, ഈശാനന്‍ (ശിവന്‍) കേശവന്‍ (വിഷ്ണു) എന്നിവരില്‍ നിന്ന് ഉത്ഭവിച്ചവനുമായ ഭുവനൈകനാഥനെ (ധര്‍മ്മശാസ്താവിനെ) സകലവിധത്തിലുമുള്ള ആപത്തുകള്‍ നശിക്കുന്നതിനായി ഞാന്‍ നിത്യവും നമിക്കുന്നു.

🌸ശ്ലോകം-2
�“പിഞ്ഛാവലീവലയിതാകലിതപ്രസൂന�സഞ്ജാതകാന്തിഭരഭാസുരകേശഭാരം�ശിഞ്ജാനമഞ്ജുമണിഭൂഷിതരഞ്ജിതാംഗം�ചന്ദ്രാവതംസഹരിനന്ദനമാശ്രയാമി”

🌸ശ്ലോക വിവരണം
�മനോഹരമായ മുടിക്കെട്ടില്‍ മയില്‍പ്പീലികളും സുഗന്ധപുഷ്പങ്ങളും തിരുകിയിരിക്കുന്നതിനാല്‍ ഉണ്ടാകുന്ന കാന്തിയാല്‍ കൂടുതല്‍ സുന്ദരമാക്കപ്പെട്ട കേശഭാരത്തോടുകൂടിയവനും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ മൃദുശബ്ദം പുറപ്പെടുവിക്കുന്ന രത്‌നഖചിതമായ സ്വര്‍ണ്ണാഭരണങ്ങളുടെ പ്രഭയാല്‍തിളങ്ങുന്ന അംഗങ്ങളോടുകൂടിയവനും ചന്ദ്രക്കലാധരന്റേയും ഹരിയുടേയും പുത്രനുമായ ധര്‍മ്മശാസ്താവിനെ ഞാന്‍ ആശ്രയിക്കുന്നു.

🌸ശ്ലോകം-3
�“ആലോലനീലലളിതാളകഹാരരമ്യ-�മാകമ്രനാസമരുണാധരമായതാക്ഷം�ആലംബനം ത്രിജഗതാം പ്രമഥാധിനാഥ-�മാനമ്രലോകഹരിനന്ദനമാശ്രയാമി”

🌸ശ്ലോക വിവരണം
�നീലനിറമാര്‍ന്ന് ഇളകുന്ന സുന്ദരമായ അളകങ്ങളാല്‍ (നെറ്റിയിലേക്കുവീണുകിടക്കുന്ന ചെറിയമുടിക്കൂട്ടങ്ങളാല്‍) ശോഭിക്കുന്ന ഭഗവാന്റെ ചുണ്ടുകള്‍ അരുണ (രക്ത) വര്‍ണ്ണമാര്‍ന്നും കണ്ണുകള്‍ നീണ്ടുമനോഹരമായും തിളക്കമേറിയും നാസിക (മൂക്ക്) അതിസുന്ദരമായും വിളങ്ങുന്നു. കോമളാകാരനായി വിളങ്ങുന്നവനും മൂന്നുലോകങ്ങള്‍ക്കും ആലംബമായവനും പ്രമഥനാഥനും (ഭൂതനാഥനും) സമസ്തലോകരാലും നമിക്കപ്പെടുന്നവനും ഹരിനന്ദനനുമായ ധര്‍മ്മശാസ്താവിനെ ഞാന്‍ ആശ്രയിക്കുന്നു.

🌸ശ്ലോകം-4
�“കര്‍ണ്ണാവലംബിമണികുണ്ഡലഭാസമാന�ഗണ്ഡസ്ഥലംസമുദിതാനനപുണ്ഡരീകം�അര്‍ണ്ണോജനാഭഹരയോരിവമൂര്‍ത്തിമന്തം�പുണ്യാതിരേകമിഹ ഭൂതപതിം നമാമി”

🌸ശ്ലോക വിവരണം
�കാതുകളെ ആശ്രയിച്ചു നിലകൊള്ളുന്ന രത്‌നസമൂഹങ്ങളുടെ (രത്‌നകുണ്ഡലങ്ങളുടെ) പ്രകാശത്താല്‍ തിളങ്ങുന്ന മനോഹരങ്ങളായ കവിള്‍ത്തടങ്ങളും വിടര്‍ന്ന ചെന്താമരപോലുള്ളമുഖവും ഉള്ളവനും അര്‍ണ്ണോജനാഭന്റേയും (ശ്രീപദ്മനാഭന്റേയും) ഹരന്റേയും (ശിവന്റേയും) പുണ്യം ഒന്നുചേര്‍ന്ന് മൂര്‍ത്തിമത്തായവനും (രൂപം കൈക്കൊണ്ടവനും) ആയ ഭൂതനാഥനെ ഞാന്‍ നമസ്‌ക്കരിക്കുന്നു.

🌸ശ്ലോകം-5
�“ഉദ്ദണ്ഡചാരുഭുജദണ്ഡയുഗാഗ്രസംസ്ഥ-�കോദണ്ഡബാണമഹിതാന്തമതാന്തവീര്യം�ഉദ്യത്പ്രഭാപടലദീപ്രമദ്രഭസാരം�നിത്യം പ്രഭാപതിമഹം പ്രണതോ ഭജാമി”

🌸ശ്ലോക വിവരണം
�അതീവബലമേറിയതും മനോഹരവുമായ ഇരുകൈകളില്‍ കോദണ്ഡവും (വില്ല്) ബാണവും (അമ്പ്) ധരിച്ച്‌ സകല ദുഷ്ടന്‍മാരേയും സംഹരിക്കുവാനുള്ള അത്യത്ഭുതകരമായ വീര്യത്തോടുകൂടിയവനും വെട്ടിത്തിളങ്ങുന്ന പ്രഭാപടലത്താല്‍ (പ്രകാശത്താല്‍) ചുറ്റപ്പെട്ടവനും ആയ പ്രഭാപതിയെ (പ്രഭാദേവിയുടെ ഭര്‍ത്താവായവനും സകലപ്രകാശങ്ങളുടേയും അധിനാഥനായവനും) ഞാന്‍ നിത്യവുംവന്ദിക്കുന്നു.

🌸ശ്ലോകം-6
�“മാലേയപങ്കസമലംകൃതഭാസമാന-�ദോരന്തരാളതരളാമലഹാരജാലം�നീലാതിനിര്‍മ്മലദുകൂലധരംമുകുന്ദ-�കാലാന്തകപ്രതിനിധിം പ്രണതോസ്മി നിത്യം”

🌸ശ്ലോക വിവരണം
�സുഗന്ധം പ്രസരിപ്പിക്കുന്ന ചന്ദനം അണിഞ്ഞ വിസ്തൃതമായ തിരുമാറില്‍ ഇളകിയാടുന്ന നിരവധി മാലകളോടുകൂടിയവനും അതീവ നിര്‍മ്മലമായ നീല പട്ടുവസ്ത്രം അണിഞ്ഞവനും മുകുന്ദന്റേയും (മുക്തി നല്‍കുന്നവനായ വിഷ്ണുവിന്റേയും) കാലാന്തകന്റേയും (കാലനെ സംഹരിച്ച മഹാദേവന്റേയും) പ്രതിനിധിയായവനുമായ ധര്‍മ്മശാസ്താവിനെ ഞാന്‍ നിത്യവും നമസ്‌ക്കരിക്കുന്നു.

🌸ശ്ലോകം-7
�“യത്പാദപങ്കജയുഗംമുനയോപ്യജസ്രം�ഭക്ത്യാ ഭജന്തി ഭവരോഗനിവാരണായ�പുത്രം പുരാന്തകമുരാന്തകയോരുദാരം�നിത്യം നമാമ്യഹമമിത്രകുലാന്തകംതം”

🌸ശ്ലോക വിവരണം
�ആരുടെ പാദപങ്കജങ്ങളെയാണോ മുനിമാര്‍ ഭവരോഗം ശമിക്കുന്നതിനായി നിത്യവും ഭക്തിയോടുകൂടി ഭജിക്കുന്നത്; പുരാന്തകന്റേയും (ത്രിപുരസംഹാരകനായ ശിവന്റേയും) മുരാന്തകന്റേയും (മുരന്‍ എന്ന അസുരനെ വധിച്ച വിഷ്ണുവിന്റേയും) പ്രിയപുത്രനും ശത്രുസമൂഹങ്ങളെ കുലത്തോടെ സംഹരിക്കുന്നവനും ആയ ആ ശ്രീധര്‍മ്മശാസ്താവിനെ ഞാന്‍ നിത്യവും നമിക്കുന്നു.

🌸ശ്ലോകം-8
�“കാന്തംകളായകുസുമദ്യുതിലോഭനീയ�കാന്തിപ്രവാഹവിലസത്കമനീയരൂപം�കാന്താതനൂജസഹിതം നിഖിലാമയൗഘ-�ശാന്തിപ്രദം പ്രമഥനാഥമഹം നമാമി”

🌸ശ്ലോക വിവരണം
�കാന്തസ്വരൂപനും കളായകുസുമത്തിന്റെ (കാശാവിന്‍ പൂവിന്റെ) നീലനിറത്തിനെ പോലും പ്രലോഭിപ്പിക്കുന്ന തേജസ്സുമൂലം കമനീയമായ രൂപത്തോടുകൂടിയവനും ഭാര്യയായ പ്രഭാദേവിയോടും പുത്രനായ സത്യകനോടുംകൂടി ഇരിക്കുന്നവനും സമസ്തദുഃഖങ്ങള്‍ക്കും ശാന്തിപ്രദാനം ചെയ്യുന്നവനും ആയ പ്രമഥ (ഭൂതഗണ) നാഥനെ ഞാന്‍ വന്ദിക്കുന്നു.

🌸ശ്ലോകം-9
�“ഭൂതേശ! ഭൂരികരുണാമൃതപൂരപൂര്‍ണ്ണ�വാരാന്നിധേവരദ! ഭക്തജനൈകബന്‌ധോ!�പായാദ് ഭവാന്‍ പ്രണതമേനമപാരഘോര-�സംസാരഭീതമിഹമാമഖിലാമയേഭ്യഃ”

🌸ശ്ലോക വിവരണം
�സകലഭൂതങ്ങളുടേയും ഈശനായവനേ, കാരുണ്യാമൃതം നിറഞ്ഞ സമുദ്രമായിവിളങ്ങുന്നവനേ, വരദായകനായവനേ, ഭക്തജനങ്ങള്‍ക്ക് ഏക ബന്ധുവായവനേ, വീണ്ടുംവീണ്ടും നമസ്‌ക്കരിക്കുന്നവനും അപാരവും ഘോരവുമായ സംസാരദുഃഖത്താല്‍ വലയുന്നവനുമായ എന്നെ അവിടുന്ന് സകലവിധത്തിലുള്ള ആമയങ്ങളില്‍ (ദുഃഖങ്ങളില്‍) നിന്നും രക്ഷിക്കണേ.

🌸ശ്ലോകം-10
�“ഹേ ഭൂതനാഥ ഭഗവന്‍ ഭവദീയചാരു�പാദാംബുജേ ഭവതു ഭക്തിരചഞ്ചലാ മേ�നാഥായസര്‍വ്വജഗതാം ഭജതാം ഭവാബ്ധി-�പോതായ നിത്യമഖിലാംഗഭുവേ നമസ്‌തേ”

🌸ശ്ലോക വിവരണം
�അല്ലയോ ഭൂതനാഥാ, അവിടുത്തെ മനോഹരമായ പാദപങ്കജയുഗ്മങ്ങളില്‍ ഒരിക്കലും ഇളകാത്ത (അചഞ്ചലമായ) ഭക്തി ഉണ്ടാകുവാന്‍ എന്നെ അനുഗ്രഹിക്കണേ. അതിനുവേണ്ടി സര്‍വജഗത്തിനും നാഥനായവനും ഭജിക്കുന്നവരെ സംസാരസാഗരത്തില്‍നിന്നു കരകയറ്റുന്നവനും നിത്യനും എല്ലാചരാചരങ്ങളിലും പ്രകാശിക്കുന്നവനുമായ അങ്ങയെ ഞാന്‍ നിത്യവും നമസ്‌ക്കരിക്കുന്നു.

നിത്യ പാരായണത്തിനു ഏറ്റവും അനുയോജ്യമായ ഒരു സ്‌തോത്രമാണിത്. ഇതു നിത്യവും ജപിക്കുന്ന ഭക്തരെ കരുണാമയനായ ധര്‍മ്മശാസ്താവ് എക്കാലവും സംരക്ഷിക്കും🙏

🌸പങ്കജാസനം [ഹരിഹരാത്മജം]'ഹരിവരാസനം' അയ്യപ്പന്റെ ഉറക്കുപാട്ടാണെങ്കില്‍ 'പങ്കജാസനം' ഉണര്‍ത്തുപാട്ടാകുന്നു...🌸ഹരിഹരാത്മജൻ സ...
27/05/2026

🌸പങ്കജാസനം [ഹരിഹരാത്മജം]

'ഹരിവരാസനം' അയ്യപ്പന്റെ ഉറക്കുപാട്ടാണെങ്കില്‍ 'പങ്കജാസനം' ഉണര്‍ത്തുപാട്ടാകുന്നു...

🌸ഹരിഹരാത്മജൻ സ്വാമി വിശ്വകാരണൻ

ഭുവനരക്ഷകൻ സ്വാമി ഭൂതനായകൻI

നിഗമഭൂഷണൻ സ്വാമി നിത്യമംഗളൻ

വരദമോക്ഷദൻ സ്വാമി ഉണരുവാൻ തൊഴാംII

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്

അഖിലലോകവും മുന്നിൽ തൊഴുതു നിൽക്കയായ്I

ഉണരുകയ്യപ്പാ ഭവൽ ചരണപങ്കജം

വരദമോക്ഷദം ഞങ്ങൾക്കഭയദായകംII

പ്രണതരൂപനായ് സ്വാമി മലനിരകളിൽ

അരുണകാന്തിമാൻ സൂര്യൻ തൊഴുതു നിൽക്കയായ്I

ഇരുളിരുമുടിപ്പൊന്നിൻ കെട്ടണിഞ്ഞപോൽ

ഗഗനവീഥിയിൽ വ്രതം നോറ്റുനിൽക്കയായ്II

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്

ഉണരുകീശ്വരാ ലോക മംഗളാർത്ഥമായ്I

ഉണരുകയ്യപ്പാ സ്വാമി ഉണരുകയ്യപ്പാ

അഭയമേകണേ സ്വാമി ശരണമയ്യപ്പാII

ഗിരിനിരകളിൽ ഗംഗ പമ്പയായി നിൻ

ഹരിവരാസനം ശിവം തഴുകി മോക്ഷദംI

കളകളാരവം ഭവൽ ശരണ കീർത്തനം

പരമപാവനം പാടി പാപമോക്ഷദംII

ഉണരുകയ്യപ്പാ സ്വാമി ഉണരുകയ്യപ്പാ

വരദമോക്ഷദം ഭവൽ സുകൃത ദർശനംI

ഭുവനമംഗളം സ്വാമി ഉണരുകയ്യപ്പാ

ഹരിഹരാത്മജൻ സ്വാമി ഉണരുകയ്യപ്പാII

ശബരിമാമല സ്വാമി തൊഴുതു നിൽക്കയായ്

പ്രണവ കോമളം ഭവൽ സുകൃതദർശനംI

ഭുവന മോഹനം സ്വാമി മോഹിനീ സുതം

ശരണകീർത്തനം സ്വാമി വിശ്വ മംഗളംII

ഉണരുകയ്യപ്പാ സ്വാമി! ശബരിവാസിനേ

ശരണമയ്യപ്പാ സ്വാമി! ഹരിഹരാത്മമേl

ഉണരുകയ്യപ്പാ സ്വാമി വിശ്വതേജസ്സേ

ഭുവനമംഗളം സ്വാമി ഉണരുകയ്യപ്പാII

ദേവസഞ്ചയം ഭവൽ സേവ ചെയ്യുവാൻ

ഗിരിനിരകളിൽ ദിവ്യ ഹവി സ്സൊരുക്കയായ്I

ബ്രഹ്മനീശനും മഹാ വിഷ്ണുവും ഭവൽ

ചിന്മയം പദം കണ്ട് നിൽക്കയായ് വിഭോII

ഉലകിനുത്സവം തീർക്കാനുണരുകയ്യപ്പാ

ഹരിഹരാത്മജൻ സ്വാമി ഉണരുകയ്യപ്പാI

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്

ഉലകപാലകൻ സ്വാമി ഉണരുകയ്യപ്പാII

മഹർഷി മണ്ഡലം സ്വാമി കാത്ത് നിൽക്കയായ്

മഹിഷി മർദ്ദനൻ സ്വാമി പൂജ ചെയ്യുവാൻl

മഹിതമായ നിൻ ശരണ കീർത്തനം

മനസ്സിൽ മന്ത്രമായ് തീർന്ന സുകൃതസൂരികൾII

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്

അഖിലലോകവും ഭവൽ പൂജ ചെയ്കയായ്I

ഉണരുകയ്യപ്പാ സ്വാമി ഉണരുകയ്യപ്പാ

ശരണ കീർത്തനം പാടി നിൽക്കയാണഹംII

ശബരിമാമല സ്വാമി ത്രിഭുവനങ്ങളിൽ

ദുരിത സഞ്ചയം തീർക്കും സുകൃത ഭൂമികI

അഖിലലോകവും സ്വാമി ദർശനാർത്ഥമായ്

ശരണകണ്ഠരായ് വന്നു നിൽക്കയായ് പ്രഭോII

ഭുവനമംഗളം സ്വാമി ഉണരുകൈതൊഴാം

ശരണമയ്യപ്പാ സ്വാമി!ധർമ്മസാക്ഷിണേI

ഉണരുകയ്യപ്പാ സ്വാമി മോക്ഷദായിനേ

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്II

ഇവിടെ ജാതിയും സർവ്വ ഭേദചിന്തയും

ഹരിഹരാത്മമായ് തീർന്ന വിശ്വവേദികl

നിഗമ ദർശനം സ്വാമി ശബരി ദർശനം

മനുജനീശനായ് തീർന്ന തത്ത്വദർശനംII

ഉണരുകയ്യപ്പാ സ്വാമി പ്രണവരൂപിണേ

ഹരിഹരാത്മജൻ സ്വാമി ബ്രഹ്മരൂപിണേl

ഉണരുകയ്യപ്പാ സ്വാമി വിശ്വ സാക്ഷിണേ.

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്II

അഖില ചിന്തയും സ്വാമി സുകൃതദർശനം

ജന്മലക്ഷ്യമേ സ്വാമി മോക്ഷദർശനംI

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്

അഖിലലോകവും കൃപാ മംഗളം കുരുII

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്

ഉണരുകയ്യപ്പാ വിശ്വ മംഗളാർത്ഥമായ്I

ഉണരുകയ്യപ്പാ സ്വാമി ഭുവനപാലകാ

ഉണരുകയ്യപ്പാ സർവ്വ മംഗള പ്രദാII

🌸ശബരിമല ശ്രീ ധർമ്മ ശാസ്‌താവിന്റ ഉറക്ക് പാട്ട് നമ്മളെല്ലാവരും കേട്ടിട്ടുള്ളതല്ലേ. അതേ ഈണത്തിൽ അയ്യപ്പസ്വാമിയുടെ മനോഹരമായ മറ്റൊരു ഉണർത്തു പാട്ട് ചിട്ടപ്പെടുത്തിയിരിക്കുകയാണ്.. അഭിവന്ദ്യനായ ശ്രീ വൈക്കം രാമചന്ദ്രൻ. നിരവധി ക്ഷേത്രങ്ങളിൽ ഇന്ന് നാം കേൾക്കുന്ന സുപ്രഭാതങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ വരികളിൽ വിരിഞ്ഞതാണ്. വൈക്കത്തപ്പനും, ചോറ്റാനിക്കരയമ്മയും, പൂർണ്ണത്രയീശനും, തൈക്കാട്ടപ്പനും ശ്രീ വൈക്കം രാമചന്ദ്രന്റെ വരികളിൽ പിറന്ന ഈണങ്ങൾ കേട്ടാണ് പള്ളിയുണരുന്നത്. ശബരിമലയിലെ ഹരിവരാസനത്തിന്റെ ഈണത്തിൽ ആണ് ഇദ്ദേഹം വരികൾ രചിച്ചത്.

ഹരിഹരാത്മജം ( പങ്കജാസനം )എന്നാണ് ഈ കീർത്തനം നാമകരണം ചെയ്തിരിക്കുന്നത്🌸🙏🏻

🎭 ആക്ഷേപഹാസ്യത്തിന്റെ മുഖമൂടി; പിന്നിൽ രാജ്യം തകർക്കുന്ന അജണ്ടകൾ!കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സ്വാതന്ത്ര്യാനന്തര ഭാരതം...
23/05/2026

🎭 ആക്ഷേപഹാസ്യത്തിന്റെ മുഖമൂടി; പിന്നിൽ രാജ്യം തകർക്കുന്ന അജണ്ടകൾ!

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സ്വാതന്ത്ര്യാനന്തര ഭാരതം ചരിത്രത്തിലിതുവരെ കാണാത്ത രീതിയിലുള്ള വൻ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികരംഗം, പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം തുടങ്ങി സമസ്ത മേഖലകളിലും രാജ്യം കൈവരിച്ച നേട്ടങ്ങൾ ലോകരാഷ്ട്രങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.

ആഗോളതലത്തിൽ ഭാരതത്തിന് ഇന്ന് ലഭിക്കുന്ന സമാനതകളില്ലാത്ത അംഗീകാരവും ആദരവും ഓരോ ഭാരതീയന്റെയും അന്തസ്സ് ഉയർത്തുന്ന ഒന്നാണ്. എന്നാൽ, രാജ്യം കൈവരിക്കുന്ന ഈ സമാനതകളില്ലാത്ത വളർച്ചയിലും ആഗോളതലത്തിൽ ഭാരതം നേടിയെടുക്കുന്ന അത്യുന്നത സ്ഥാനത്തിലും അസൂയപൂണ്ട ചില ബാഹ്യശക്തികളും അവർക്ക് കുടപിടിക്കുന്ന ആഭ്യന്തര ഘടകങ്ങളും ഇവിടെ സജീവമാണ്.

ഭാരതത്തിന്റെ ഈ കുതിപ്പിനെ ഭയപ്പെടുന്ന അത്തരം രാജ്യവിരുദ്ധ ശക്തികൾ, രാജ്യത്തിന്റെ സുസ്ഥിരത തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിവരുന്നത്.
ഈ പശ്ചാത്തലത്തിൽ വേണം സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന 'പാറ്റ കൂട്ടായ്മ' (Cockroach Janata Party) പോലുള്ള വിചിത്രമായ പ്രസ്ഥാനങ്ങളെയും ഡിജിറ്റൽ ചലനങ്ങളെയും വിലയിരുത്താൻ.

ആക്ഷേപഹാസ്യത്തിന്റെയോ വിയോജിപ്പുകളുടെയോ ഭംഗിയുള്ള മുഖമൂടിയണിഞ്ഞ് എത്തുന്ന ഇത്തരം കൂട്ടായ്മകൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടകളും വിനാശകരമായ ലക്ഷ്യങ്ങളുമുണ്ട്. രാജ്യത്തെ യുവാക്കളിൽ നിരാശയും വ്യവസ്ഥിതിയോട് കടുത്ത അമർഷവും കുത്തിവെച്ച് ലഹരിയുടെയും അരാജകത്വത്തിന്റെയും വഴിയിലേക്ക് അവരെ തള്ളിവിടാനാണ് ഇവർ ശ്രമിക്കുന്നത്.

വിദേശ ബോട്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് കൃത്രിമമായി ഫോളോവേഴ്‌സിനെ സൃഷ്ടിച്ചും, രാജ്യവിരുദ്ധ ചിന്താഗതിയുള്ള സംഘടനകളുടെ പിന്തുണയോടെ പ്രചാരണം കൊഴുപ്പിച്ചും ഭാരതത്തെ അന്താരാഷ്ട്ര തലത്തിൽ ഒരു അസ്ഥിര രാജ്യമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടക്കുന്നത്. ഇത്തരം പ്രസ്ഥാനങ്ങൾ കേവലം വിനോദമല്ല, മറിച്ച് ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെയും സാമ്പത്തിക അടിത്തറയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണെന്ന് സാമാന്യബോധമുള്ള ഏതൊരു പൗരനും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.
അതുകൊണ്ടുതന്നെ, ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ മറവിൽ നടക്കുന്ന ഇത്തരം നിഴൽ യുദ്ധങ്ങൾക്കെതിരെ പൊതുസമൂഹം അതീവ ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വികസനക്കുതിപ്പിൽ മുന്നേറുന്ന രാജ്യത്തെ പിന്നോട്ട് വലിക്കാൻ ബോധപൂർവ്വം കെട്ടിച്ചമയ്ക്കുന്ന ഇത്തരം അജണ്ടകളെയും വ്യാജപ്രചാരണങ്ങളെയും തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് സാധിക്കണം. രാജ്യത്തിന്റെ ഐക്യവും സനാതന മൂല്യങ്ങളും തകർക്കാൻ ശ്രമിക്കുന്ന ഇത്തരം വിനാശകരമായ പ്രവണതകളെയും അവയ്ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനകളെയും ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിരുകൾ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും തൊട്ടു കളിക്കുന്നതാകരുത് എന്ന ബോധ്യം ഓരോ പൗരനിലും ഉണ്ടാകുമ്പോൾ മാത്രമേ, ഭാരതത്തിന്റെ വളർച്ചയെ തളർത്താൻ ശ്രമിക്കുന്ന ഇത്തരം ശക്തികളുടെ അന്ത്യം കുറിക്കാൻ സാധിക്കുകയുള്ളൂ.

​⚠️ ചിന്തിക്കുക... തിരിച്ചറിയുക... പ്രതിരോധിക്കുക!
​രാജ്യത്തിന്റെ ഐക്യവും സുരക്ഷിതത്വവുമാണ് നമ്മുടെ അഭിമാനം.

ഇക്കരെ കൊട്ടിയൂർ ക്ഷേത്രംബാവലിപ്പുഴയുടെ തീരത്തുള്ള സ്ഥിരമായ ക്ഷേത്രമാണിത്. വർഷം മുഴുവനും ഇവിടെ ആരാധന നടക്കാറുണ്ട്.അക്കരെ...
17/05/2026

ഇക്കരെ കൊട്ടിയൂർ ക്ഷേത്രം

ബാവലിപ്പുഴയുടെ തീരത്തുള്ള സ്ഥിരമായ ക്ഷേത്രമാണിത്. വർഷം മുഴുവനും ഇവിടെ ആരാധന നടക്കാറുണ്ട്.
അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്.ബാവലി പുഴയുടെ ഇരുകരകളിലുമായാണ് ഇരു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. പുഴയുടെ തെക്ക് ഭാഗത്ത്‌ ഇക്കരെ കൊട്ടിയൂരും വടക്ക് ഭാഗത്ത്‌ അക്കരെ കൊട്ടിയൂരും സ്ഥിതി ചെയ്യുന്നു

വൈശാഖ മഹോത്സവം നടക്കുന്നത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ്.വൈശാഖ മഹോത്സവം നടക്കുമ്പോൾ ഇക്കരെ കൊട്ടിയൂർ പൂജകളൊന്നും ഉണ്ടായിരിക്കുന്നതല്ല.

#വൈശാഖ മഹോത്സവം 2026
#ഇക്കരെ കൊട്ടിയൂർ
#കൊട്ടിയൂർ

To every Ayyappa devotee who carries the weight of the Irumudi on their head and the name of Dharma Sastha in their brea...
16/05/2026

To every Ayyappa devotee who carries the weight of the Irumudi on their head and the name of Dharma Sastha in their breath, may this sight bring peace to your soul, just as carving it brought light back into my days after a long absence.

No matter how much the world around us changes, the path of Dharma remains steady and unshakable.Swamiye Saranam Ayyappa...
16/05/2026

No matter how much the world around us changes, the path of Dharma remains steady and unshakable.

Swamiye Saranam Ayyappa.

Address

Akhila Bharatha Ayyappa Seva Sangham
Thiruvananthapuram

Alerts

Be the first to know and let us send you an email when Sabarimala Ayyappa Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sabarimala Ayyappa Temple:

Share