Edayilathu Amma

Edayilathu Amma Muttappalam edayilathu madannada devi temple ,perunguzhi.po

സദ്ഗമയ ആർഷവാണി 15502024 മാർച്ച് 19 (1199 മീനം 7 ബുധൻ)ദൂരാതതിഥയോ യസ്യ ഗൃഹമായാന്തി നിര്‍വൃതാഃ।ഗൃഹസ്ഥഃ സ തു വിജ്ഞേയ ശേഷാസ്ത...
20/03/2024

സദ്ഗമയ ആർഷവാണി 1550

2024 മാർച്ച് 19 (1199 മീനം 7 ബുധൻ)

ദൂരാതതിഥയോ യസ്യ ഗൃഹമായാന്തി നിര്‍വൃതാഃ।
ഗൃഹസ്ഥഃ സ തു വിജ്ഞേയ ശേഷാസ്തു ഗൃഹരക്ഷിണഃ॥

സുഭാഷിതസുധാനിധി॥

നമ്മുടെ ആര്‍ഷ സംസ്കാരത്തില്‍ അതിഥിസത്കാരം എന്നത് ഈശ്വരാരാധനയ്ക്കും ഗുരുശുശ്രൂഷയ്ക്കും എല്ലാം തുല്യമായ ഒരു മഹത്കര്‍മ്മം ആയി പരിഗണിക്കപ്പെടുന്നു.
അതിഥി സത്കാരത്തിന്‍റെ പ്രാധാന്യം അടിവരയിട്ടു പറയുന്ന ഒരു സുഭാഷിതം.

അര്‍ത്ഥം:

“ഒരു വ്യക്തിയെ ഗൃഹസ്ഥന്‍ എന്ന് വിളിക്കണമെങ്കില്‍ അയാളുടെ വീട്ടിലേയ്ക്ക് ദൂരെ നിന്നും അടുത്തു നിന്നും എല്ലാം ഒത്തിരി അതിഥികള്‍ എന്നും സന്തോഷത്തോടെ സന്ദര്‍ശിക്കുകയും അയാളുടെ ഉദാരമായ സ്വീകരണം തൃപ്തിയോടെ സ്വീകരിക്കുകയും ചെയ്യുന്നു എന്ന കാര്യം ഉറപ്പുവരുത്തണം. അപ്രകാരം അതിഥികള്‍ സന്ദര്‍ശിക്കാത്ത വീട്ടിന്‍റെ ഉടമസ്ഥന്‍ ആ കെട്ടിടത്തിന്‍റെ വെറും കാവല്‍ക്കാരനായി മാത്രമേ കരുതപ്പെടുകയുള്ളൂ.”
നമ്മുടെ പൈതൃകം നമ്മെ പഠിപ്പിക്കുന്നത് നാം അതിഥികളെ ദൈവങ്ങള്‍ക്ക് തുല്യരായി കാണണം എന്നാണ്.

വേദങ്ങള്‍ ഉദ്ഘോഷിക്കുന്നു “അതിഥി ദേവോ ഭവ“

നാം ഏതു സമയത്തും അതിഥികളെ സ്വാഗതം ചെയ്യുമായിരുന്നു. മുന്‍കൂട്ടി പരിപാടിയിടുക, കാര്യക്രമം നിശ്ചയിക്കുക എന്ന ചിന്ത അക്കാര്യത്തില്‍ ഉദിക്കുമായിരുന്നില്ല, അതിഥിക്കും ആതിഥേയനും.
ശാസ്ത്രങ്ങള്‍ എപ്പോഴും ഒരു കാര്യം നിര്‍ദ്ദേശിച്ചിരുന്നു. നമ്മുടെ വീട് തേടിയെത്തുന്ന അതിഥിയോടുള്ള പെരുമാറ്റം അയാളുടെ വലിപ്പച്ചെറുപ്പം, കുലം, ഗോത്രം, സമൂഹത്തില്‍ ഉള്ള അന്തസ്സ് എന്നിവ പരിഗണിച്ചാവരുത് എന്ന്. വരുന്ന അതിഥി ദൈവം തന്നെയാണ്.
അതിഥി എന്ന വാക്കിനു അര്‍ത്ഥം തന്നെ നമുക്ക് ഒരു സൂചനയും മുന്നറിയിപ്പും നല്‍കാതെ നമ്മെ തേടി എത്തുന്ന വ്യക്തി എന്നാണ്.

അത്തരം വ്യക്തികളെ ബഹുമാനത്തോടെ സ്വീകരിച്ച് സത്കരിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്‍റെ മുഖമുദ്ര ആയിരുന്നു.
ഇന്നൊക്കെ ആളുകള്‍ ഒരാളെ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഏറെ പരിപാടികള്‍ നിശ്ചയിക്കുകയും എല്ലാവരുടെയും സൌകര്യങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്യുക എന്ന കാര്യത്തില്‍ ഏറെ വേവലാതിപ്പെടുന്നു. വളരെ അടുത്ത ബന്ധുവിനെയോ സഹോദരനെ പോലുമോ സന്ദര്‍ശിക്കുന്ന അവസരങ്ങളില്‍ പോലും ഏറെ ഔപചാരികത വച്ചു പുലര്‍ത്തുന്നു. അത്തരം ചിട്ടവട്ടങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അത് മര്യാദയ്ക്ക് നിരക്കാത്തതായി കരുതുന്നു.
നമ്മുടെ പഴയ പാരമ്പര്യം അതായിരുന്നില്ല. ഗൃഹസ്ഥന്‍ അതിഥികളെ സ്വീകരിക്കുന്നതില്‍ ഏറെ ആനന്ദം കണ്ടെത്തി. അവര്‍ സുഹൃത്തുക്കള്‍ ആയാലും സഹോദരങ്ങള്‍ ആയാലും അപരിചിതര്‍ ആയാല്‍ പോലും. അത്തരം അതിഥികൾക്കൊപ്പം തനിക്കുള്ളതെല്ലാം പങ്കു വച്ച് ആസ്വദിക്കാന്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
സ്വന്തം സുഖസൌകര്യങ്ങള്‍ ഉപേക്ഷിച്ച് പോലും അതിഥികളെ സത്കരിക്കുക എന്നത് ഒരു പുണ്യകര്‍മ്മമായി കരുതിയിരുന്ന ഒരു കാലഘട്ടം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.

🔘🔘🔘

दूराततिथयो यस्य गृहमायान्ति निर्वृताः।
गृहस्थः स तु विज्ञेय शेषास्तु गृहरक्षिणः॥

सुभाषितसुधानिधि॥

dūrātatithayo yasya gṛhamāyānti nirvṛtāḥ|
gṛhasthaḥ sa tu vijñeya śeṣāstu gṛharakṣiṇaḥ||

subhāṣitasudhānidhi||

Another great couplet praising the Indian culture where receiving guests is equated with worshipping God, preceptor and parents.

Meaning of the Subhash*tam

A person can be called a householder only if guests happily visit him from near and far and accept his generosity.
Others are just watchmen or sentinels for the structure of their houses.

Our culture expects us to treat guest as gods. Vedas declare Athithi Devo Bhava.अतिथि देवो भव
And we were happy to receive a guest at any time. We never thought of giving or taking appointments. And shastras instruct that when we receive a guest, the status, clan or the social standing of such a guest should not be considered at all.
The guest is God whatever his status is.
The word Atithi implying guest, means one who just visits us without any warning or appointment. And to receive and offer all hospitality to such persons was the hallmark of our culture. Nowadays, people are fussy about proper communication and fixing appointments even for a visit to a close relative or brother and lack of formality in such matters is seen as vulgarity even. The Indian of the yore was not like that. He loved to receive his friends, brothers and even strangers, and to share with them whatever he had.
🔳🔳🔳🔳🔳🔳🔳🔳🔳🔳
അനന്തനാരായണൻ വൈദ്യനാഥൻ
പാലക്കാട്

1550

സദ്ഗമയ സത്സംഗവേദി

Pls Jion Our whatsup GroupFollow this link to join my WhatsApp group:
25/11/2022

Pls Jion Our whatsup Group

Follow this link to join my WhatsApp group:

WhatsApp Group Invite

🙏സന്ധ്യാദീപം നമോസ്തുതേ :ഇന്നത്തെ സന്ധ്യാനാമജപം 🙏🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹ഗീതാസാരം 🙏🪔🌺🪔🌺🪔🌺🪔🌺🪔ചേലിൽ ശ്രീ മൗലിയിൽ പീലിചാർത്തി കോലുന്ന...
21/04/2022

🙏സന്ധ്യാദീപം നമോസ്തുതേ :
ഇന്നത്തെ സന്ധ്യാനാമജപം 🙏

🌹💚🌹💚🌹💚🌹💚🌹💚🌹💚🌹💚🌹

ഗീതാസാരം 🙏
🪔🌺🪔🌺🪔🌺🪔🌺🪔

ചേലിൽ ശ്രീ മൗലിയിൽ പീലിചാർത്തി
കോലുന്ന നെറ്റിയിൽ ഗോപിചാർത്തി
ചെന്താമരയിതൾ കണ്ണിനേറ്റം
ചന്തം കലർത്തും മഷിയെഴുതി

ഉൾപ്പൂവിനാനന്ദമേകി വാഴും
എള്‍പ്പുവിനൊത്തൊരു നാസീയേന്തി
തൊണ്ടിപ്പഴത്തിനു നാണമേകും
ചുണ്ടിന്റെ മാധുര്യം എങ്ങും വീശി

കർണ്ണങ്ങളിലുള്ള കുണ്ഡലങ്ങൾ
ഗണ്ഡതലങ്ങളിൽ മിന്നലാർന്നും
ഹാരാദിയാഭരണങ്ങളേന്തി
മാറിന്നുശോഭയിരട്ടിയാക്കി

ചമ്മട്ടിക്കോലു വലത്തു കൈയില്‍
ചെമ്മേ കടിഞ്ഞാൺ ഇടത്തുകൈയിൽ
മഞ്ഞപട്ടങ്ങു ഞൊറിഞ്ഞുടുത്ത്
ശിഞ്ജിത നാദത്തിൽ നിന്നു കൃഷ്ണൻ

തേരിൽ വികാരമിയന്നിരുന്ന
വീരനാം അർജ്ജുനൻ ഏവമോതി
ഭക്തപ്രിയാ കരുണാംബുരേശ
വക്തവ്യ മല്ലാത്ത വൈഭവമേ

യുദ്ധക്കളത്തിൽ ഒരുങ്ങിനിൽക്കും
ബന്ധുക്കളെയൊന്നു കാട്ടിടേണം
എന്നതുകേട്ടുടൻ കൃഷ്ണനപ്പോൾ
മുന്നോട്ടു തേരിനെ നീക്കി നിർത്തി

അയ്യോ ഭഗവാനേ എന്റെ കൃഷ്ണാ
വയ്യ ബന്ധുക്കളെ കൊല്ലുവാനോ
ബന്ധുക്കളെക്കൊന്നു രാജ്യമാളു -
ന്നെന്തിനു സൗഖ്യമിയന്നിടാനോ

ഏവം കഥിച്ചു ധനഞ്ജയനും
ഭാവം പകർന്നതു കണ്ടനേരം
ഭാവജ്ഞനാം ഭഗവാൻ മുകുന്ദൻ
ഈ വണ്ണ മോതിനാന്‍ സാവധാനം

ഇല്ലാത്തതുണ്ടാകയില്ലയല്ലോ
ഇല്ലാതെപോകയിലുള്ളതൊന്നും
ദേഹിക്ക്‌ നാശമുണ്ടാകയില്ല
ദേഹം നശിച്ചിടും എന്നെന്നാലും

ആരെയും ആത്മാവു കൊല്ലുകില്ല
ആരാലും കൊല്ലപ്പെടുകയില്ല
വസ്‌ത്രം പഴയതുപേക്ഷിച്ചിട്ടു
പുത്തൻ ധരിപ്പതു പോലെയത്രെ

ജീർണ്ണിച്ച ദേഹം ത്യജിച്ചു ദേഹി
പൂർണ്ണം ധരിക്കുന്നു വേറെ ദേഹം
ആത്മാവെ അഗ്നി ദഹിപ്പിക്കില്ല
ആത്മാവലിഞ്ഞു പോകുന്നതല്ല

ആത്മാജനിച്ചു മരിക്കുമെന്നാ-
ണാത്മാവിൽ നീ കരുതുന്നതെങ്കിൽ
തിണ്ണം ജനിച്ചവൻ ചാകുമെന്നും
തിണ്ണം മരിച്ചവൻ ജാതനെന്നും

നന്നായറിഞ്ഞു നീ ദുഃഖിയാതെ
നന്നായ് സ്വധർമ്മം അറിഞ്ഞു ചെയ്ക
സംശയമൊന്നിനും വെച്ചിടാതെ
സംശയം കൂടാതെ ചെയ്കയെല്ലാം

കർമ്മം ചെയ്യാനാധികാരി നീയാ
കർമ്മഫലം അതിൽ ഒാര്‍ത്തിടൊല്ല
കർമ്മഫലത്തിനു ഹേതുവായോ
കർമ്മം ചെയ്യാതെയോ വാണിടൊല്ല

പുണ്യപാപങ്ങളുപേക്ഷിച്ചിട്ടു്
തുല്യ ബുദ്ധിയോടെ വാണിടേണം
പത്തിന്ദ്രിയങ്ങളും കിഴടക്കി
ഒത്ത മനസ്സുമേകാഗ്രമാക്കി

കർമ്മഫലങ്ങളിൽ മോഹിയാതെ
കർമ്മങ്ങൾ ചെയ്ക ഈശാർപ്പണമായ്
ഇങ്ങനെ ഓരോരോ തത്വമോതി
ഭംഗിയിൽ പാർത്ഥനെ ബുദ്ധനാക്കി

വിശ്വാസം കൂട്ടുവാൻ ദേവദേവൻ
വിശ്വരൂപം കാട്ടി നിന്നുതേരിൽ
എല്ലാത്തിലുമെല്ലാം ഞാനാണെന്നും
എല്ലാമെന്നില്‍ എന്നും കണ്ടിടേണം

നൂലിൽ മണികൾ പോലെന്നിലെല്ലാം
ചേലിൽ കോർത്തുള്ളതാണോർത്തിടേണം
സാക്ഷാത് പരാമാർത്ഥ തത്വമേവം
പാർത്ഥൻ ഭഗവാങ്കൽ നിന്നറിഞ്ഞു

ഏറ്റമുണർവോടെ ഭാരതൻ താൻ
ഏറ്റു സ്വധർമ്മം നടത്തികൊണ്ടാന്‍
ദുര്യോധനാദി ശത്രുക്കളെയും
നിഗ്രഹം ചെയ്തു ജയിച്ചുകൊണ്ടാന്‍

ഒന്നു ശ്രമം ചെയ്തനേരം ദൈവം
നന്നായ് സഹായിച്ചു പൂർണ്ണനാക്കി
എങ്ങു യോഗേശ്വരൻ കൃഷ്ണനുണ്ടോ
എങ്ങു ധനുർദ്ധരന്‍ പാർത്ഥനുണ്ടോ

അങ്ങു വിജയശ്രീ മംഗളങ്ങൾ
തങ്ങുന്നീ മന്ത്രം ജപിച്ചുകൊൾവിൻ
ശ്രീ മദ് ഭഗവാന്റെ ഗീത വേഗം
ലേശം വിടാതെ പഠിച്ചു കൊൾവിൻ

ഗീത പഠിക്കുന്ന വീട്ടിലെല്ലാം
ശ്രീദേവി വന്നു വിളങ്ങിക്കാണാം
ഗീതാ പാഠം ചൊല്ലി കേട്ടുവെന്നാൽ
ബോധമുണ്ടായിടും വൃക്ഷങ്ങൾക്കും

സർവ്വചരാചരങ്ങൾക്കതിനായ്
സർവത്ര മംഗളം വന്നിടട്ടെ ...🙏

കല്ലിനെയും മരത്തെയും മൃഗങ്ങളെയും ആരാധിക്കുന്ന ഭാരതീയരെ കളിയാക്കുന്നവർക്ക് ചിന്മയാനന്ദ സ്വാമി കൊടുത്ത നല്ല മറുപടിഅഹം ബ്രഹ...
21/04/2022

കല്ലിനെയും മരത്തെയും മൃഗങ്ങളെയും ആരാധിക്കുന്ന ഭാരതീയരെ കളിയാക്കുന്നവർക്ക് ചിന്മയാനന്ദ സ്വാമി കൊടുത്ത നല്ല മറുപടി

അഹം ബ്രഹ്മാസ്മി.

എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര.
നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം.

വരൂ….!

കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു?

മനസ്സ് ഉത്തരം പറഞ്ഞു.

അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ….! നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്.

ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?

മനസ്സ് അതിനും ഉത്തരം നല്‍കി.

നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്ന് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.

അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം.

അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു?

അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.

അങ്ങനെയെങ്കിൽ ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ?

ഞാനോരു മരമായിരുന്നോ?

അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്?

ആ മരം വലിച്ചെടുത്ത ജലലവണകണികകളില്‍ ഞാനുണ്ടായിരുന്നോ?

അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?

വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ?

ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ?

അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.

ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്?

ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ…!

ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്.

ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ…!

ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു?

ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ.

ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്.

ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു.

ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം.

സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്.

അതെ. അഹം ബ്രഹ്മാസ്മി!!!!

 #ശുഭദിനാശംസകൾ 💚🌹💚ഇന്ന് കൊല്ലവർഷം 1197-മേടം -08💚💚(21-04-2022-വ്യാഴം )(നക്ഷത്രം -മൂലം 💚💚വസന്തമൊരിക്കൽ പൂക്കളെ നോക്കി പറഞ്...
21/04/2022

#ശുഭദിനാശംസകൾ

💚🌹💚ഇന്ന് കൊല്ലവർഷം 1197-മേടം -08💚
💚(21-04-2022-വ്യാഴം )
(നക്ഷത്രം -മൂലം 💚

💚വസന്തമൊരിക്കൽ പൂക്കളെ നോക്കി പറഞ്ഞു ഞാൻ ഇല്ലെങ്കിൽ നിങ്ങൾക്ക് പൂത്തുലയാനാകില്ലായിരുന്നു പൂക്കളതു കേട്ട് മറുമൊഴി മൊഴിഞ്ഞു ഞങ്ങൾ ഇല്ലായിരുന്നെങ്കിൽ നിന്നെ ആരും തിരിച്ചറിയില്ലായിരുന്നു അത് കേട്ട് നിന്നിരുന്ന ഋതുക്കളപ്പോഴും ഇരുവരോടും പരിഭവമില്ലാതെ അവരുടെ കർമ്മം തുടർന്നുകൊണ്ടേയിരുന്നു💚🌹

20/02/2020
ഇടയിലത്ത് മാടൻനട ദേവീക്ഷേത്രത്തിലെ മകര ഭരണി മഹോത്സവം 2020...ഗരുഡൻ തൂക്കം ..
19/02/2020

ഇടയിലത്ത് മാടൻനട ദേവീക്ഷേത്രത്തിലെ മകര ഭരണി മഹോത്സവം 2020...
ഗരുഡൻ തൂക്കം ..

Address

Edayilath Madannada, Muttappalam
Thiruvananthapuram
695305

Alerts

Be the first to know and let us send you an email when Edayilathu Amma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Edayilathu Amma:

Share

Category