Yes You Can Ministries

Yes You Can Ministries Yes You Can Ministries

Find US on YouTube: https://www.youtube.com/yesyoucan20
Find US on YouTube: https://www.facebook.com/yesyoucan20

21/02/2023
16/02/2023

"... യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും." സംഖ്യാപുസ്തകം 24:17

കർത്താവായ യേശുക്രിസ്തുവിനെ കുറിച്ചുള്ള ഒരു പ്രവചന വാക്യമാണിത്. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും പ്രവചനം നിവർത്തിയാകാതിരുന്നില്ല. യിസ്രായേൽ ജനങ്ങൾ ഇത് മറന്നുപോയെങ്കിലും വാഗ്ദത്തം നൽകിയ ദൈവം മറന്നില്ല. ഒടുവിൽ ബെത്ലെഹെമിലെ കാലിത്തൊഴുത്തിൽ ആ നക്ഷത്രം ഭൂജാതനായി.

സാധാരണ രാജാക്കന്മാർ ജനിക്കുന്നത് കൊട്ടാരങ്ങളിലാണ്. എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരു കൊച്ചു കുടിലിൽ! ശിശുവിനെ കിരീടം അണിയിക്കുവാൻ വിദ്ധ്വാൻമാർ. അതോടൊപ്പം മാലാഖമാരും ആട്ടിടയന്മാരും. ദേശം ഉണർന്നു. 'രാജാവായി പിറന്നവൻ എവിടെ?' എന്ന ചോദ്യം. ഒരു ഭാഗത്തു സന്തോഷം.. മറ്റൊരു വശത്തു പിരിമുറുക്കം.

ഈ നക്ഷത്രം ജനിച്ചത് എനിക്കും നിങ്ങൾക്കും വേണ്ടിയാണ്. എനിക്ക് ആരുമില്ല എന്ന് ചിന്തിച്ചു സങ്കടപ്പെടുമ്പോൾ “ദൈവം നമ്മോടുകൂടെ” എന്നർഥമുള്ള “ഇമ്മാനുവൽ” ആണ് എന്നോർക്കുക. യേശുവിനെ കാണുവാൻ വന്നവർ സമ്മാനങ്ങൾ നൽകി. നമുക്ക് യേശുവിന് കൊടുക്കുവാൻ എന്തുണ്ട്? യേശു ആഗ്രഹിക്കുന്നത് നമ്മുടെ ഹൃദയം ആണ്. അതിനെ വിശുദ്ധീകരിച്ച്‌ നൽകിയാൽ ദൈവം നമ്മോടുകൂടെ വസിക്കും. അതിനായ് ഈ പകൽ ദൈവം സഹായിക്കട്ടെ! ആമേൻ 🙏

08/02/2023

https://buff.ly/3lhODH2

*🔶Know Your Bible🔶*
*ഫെബ്രുവരി 8*

*ഇന്നത്തെ വചനധ്യാനഭാഗം:*
സംഖ്യാപുസ്തകം 3 - 4.

*"നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിർത്തുക." സംഖ്യാപുസ്തകം 3:6.*

സകലഗോത്രങ്ങളും യുദ്ധത്തിനായി അണിനിരന്നപ്പോൾ, *ലേവിഗോത്രത്തെ മാത്രം ദൈവാലയത്തിന്റെ ശുശ്രൂഷ ചെയ്വാൻ ദൈവം മാറ്റിനിർത്തി.* പുരോഹിതശുശ്രൂഷ ചെയ്യുന്നവർ യുദ്ധം ചെയ്യേണ്ടതില്ല. അവർ വിശുദ്ധരായിരിക്കേണം. മനുഷ്യരെ ദൈവത്തോട് അടുപ്പിക്കുവാൻ യാഗങ്ങൾ അർപ്പിക്കേണം. ദൈവത്തിന്റെ അരുളപ്പാടുകൾ/സന്ദേശങ്ങൾ മനുഷ്യരെ അറിയിക്കേണം.. അങ്ങനെ *ഉത്തരവാദിത്തം ഉള്ള ജോലിയാണ് പുരോഹിതന്റേത്.*

പുതിയനിയമത്തിൽ വരുമ്പോൾ പുരോഹിതർ (ദൈവദാസന്മാർ) ചെയ്യേണ്ടത് ഇടയശുശ്രൂഷയായി കാണാം. *ദൈവം നൽകിയിട്ടുള്ള 'ആടുകളെ' വിശ്വസ്തരായി, ഒന്ന് പോലും കുറയാതെ ഇടയൻ സൂക്ഷിക്കേണം. അവർക്കാവശ്യമായ ആത്മീക ആഹാരം നൽകേണം. അവരെ പരിപാലിക്കേണം. മുറിവുകളെ കെട്ടേണം. ഒടുവിൽ 'വലിയ ഇടയന്' (കർത്താവിന്) കണക്ക് കൊടുക്കേണ്ടതാണ്.*

ആടുകളായ നാമും, *ഇടയരെ ബഹുമാനിക്കേണം, അനുസരിക്കേണം. അവർ പറയുന്ന ഉപദേശങ്ങൾ കൈകൊള്ളേണം. അവർ അഭിഷിക്തരാണ്.* "നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ" - എബ്രായർ 13:7. ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ (പോലീസ്) മേൽ കൈവച്ചാൽ എന്ത് സംഭവിക്കും എന്ന് നമുക്ക് അറിയാം. *ദൈവദാസന്മാരുടെ മേൽ കൈ വെക്കുന്നവർ, ശുശ്രൂഷ തടസ്സപ്പെടുത്തുന്നവർ വലിയ വില കൊടുക്കേണ്ടിവരും..* ആമേൻ..🙏

*KYB വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ:* https://buff.ly/3XjQjgu

കാസർകോട് യുവാവ് ബൈബിൾ കത്തിച്ച സംഭവം - Pr. Benson Kottarakara പ്രതികരിക്കുന്നു.
04/02/2023

കാസർകോട് യുവാവ് ബൈബിൾ കത്തിച്ച സംഭവം - Pr. Benson Kottarakara പ്രതികരിക്കുന്നു.

വേദപുസ്തകം ഒരു ക്രിസ്ത്യാനി ചമച്ചതല്ല! ദൈവം തൻ്റെ പ്രവാചകന്മാരിൽ കൂടി എഴുതിച്ചു. ദൈവത്തിൻ്റെ കരങ്ങളിൽ അവർ പേന ...

25/01/2023

*🔶Know Your Bible🔶*
*ജനുവരി 25*

*ഇന്നത്തെ വചനധ്യാനഭാഗം:*
പുറപ്പാട് 31 - 34.

*"ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു." പുറപ്പാട് 32:9.*

430 വർഷത്തെ മിസ്രയീമ്യവാസത്തിന് ശേഷം, ദൈവം അബ്രഹാമിനോട് പറഞ്ഞവാഗ്ദത്ത പ്രകാരം കനാനിലേക്ക് യാത്രയാവുന്നു. *10 ബാധകളിൽ നിന്ന് ദൈവം തങ്ങൾക്ക് സംരക്ഷണം നൽകിയതും, ചെങ്കടലിന് നടുവിലൂടെ നടന്ന് വന്നതും, ഫറവോന്റെ സൈന്യം ആഴിയിലേക്ക് താണതും, മരുഭൂമിയിൽ മന്നാ, പാറയിൽ നിന്നുള്ള വെള്ളം അങ്ങനെ പല അത്ഭുതങ്ങൾക്ക് അവർ സാക്ഷ്യം വഹിച്ചു.* ദൈവത്തിന്റെ സ്നേഹവും ശക്തിയും അവർ അനുഭവിച്ചറിഞ്ഞു.

എന്നാൽ ദൈവത്തിൽ നിന്നും കൽപ്പനകൾ വാങ്ങാൻ മോശാ പർവ്വതത്തിൽ കയറി. 40 ദിവസം ആയിട്ടും മോശയെ കാണാത്തതിനാൽ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുന്നു. അവർ ദൈവത്തെ മറന്നു, ഉപേക്ഷിച്ചു. *തപ്പെടുത്ത് ആർത്തവർ, "ദൈവം പറഞ്ഞ എല്ലാ വാക്കുകളും ഞങ്ങൾ ചെയ്യും" എന്ന് പറഞ്ഞവർ എവിടെ?*

പ്രിയരെ, എത്ര പെട്ടെന്നാണ് അവർ ദൈവത്തെ മറന്നത്? എത്ര പെട്ടെന്നാണ് ജീവനുള്ള ദൈവത്തിന് പകരം നാൽക്കാലിയെ ദൈവമായി ആരാധിച്ചത്‌? നമുക്ക് അബദ്ധം പറ്റരുത്. *ഈ ലോകത്തിൽ ദൈവത്തെ നഷ്ടപ്പെട്ടാൽ നമുക്ക് എല്ലാം നഷ്ടപ്പെടും.* എത്ര മികച്ച വിദ്യാഭ്യാസം ലഭിച്ചാലും ദൈവത്തെ നഷ്ടപ്പെട്ടാൽ നിരക്ഷരരാണ് നാം. നമുക്ക് ദൈവവചനം അനുസരിച്ചു, ദൈവത്തെ കോപിപ്പിക്കാതെ ജീവിക്കാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ! ആമേൻ!🙏

24/01/2023

*🔶Know Your Bible🔶*
*ജനുവരി 24*

*ഇന്നത്തെ വചനധ്യാനഭാഗം:*
പുറപ്പാട് 28 - 30.

*"ശുശ്രൂഷ ചെയ്കയിൽ അഹരോൻ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്തുവരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേൾക്കേണം." പുറപ്പാട് 28:35.*

ഇസ്രായേലിലെ ആദ്യത്തെ മഹാപുരോഹിതനായിരുന്നു അഹരോൻ. എല്ലാ വർഷവും ഒരിക്കൽ മാത്രം അഹരോൻ ഇസ്രായേൽ ജനത്തിനുവേണ്ടി അതിപരിശുദ്ധ സ്ഥലത്ത് പ്രവേശിക്കുമായിരുന്നു. എന്നാൽ അഹരോന്റെ അങ്കിയുടെ ചുറ്റും പൊന്നുകൊണ്ടുള്ള മണികൾ വേണം. എന്തിനു വേണ്ടി? *അകത്തുകയറുന്ന അഹരോന്റെ ജീവിതത്തിൽ ഒരു പാപം കാരണം, അവിടെ ദൈവസന്നിധിയിൽ മരിച്ചുവീണാൽ മണികളുടെ ശബ്ദം നില്ക്കും. ജീവനുണ്ടെങ്കിൽ മണികളുടെ ശബ്ദം കേൾക്കാൻ കഴിയും.*

ഇന്ന്, നമുക്കെല്ലാവർക്കും അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കാനുള്ള പദവിയുണ്ട്. അഹരോൻ അന്ന് വിറകൈകളോടെ ചെന്ന, അതേ ദൈവത്തിന്റെ മുൻപിൽ തന്നെയാണ് നാം ഇന്ന് ചെല്ലുന്നത്. ദൈവം മാറിയിട്ടില്ല. എന്നാൽ നമ്മുടെ വിശുദ്ധിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. രഹസ്യ പാപവും, പരസ്യ പാപവും കൂടി ചേർന്ന ജീവിതം. എന്നിട്ടും ഒരു കുറ്റബോധവും ഇല്ലാതെ ദൈവസന്നിധിയിൽ നിൽക്കുന്നു.

പ്രിയരെ, സ്വർണ്ണമണിയും മാതളപ്പഴവും ഉള്ള വസ്ത്രം ധരിച്ച് ദൈവത്തെ കാണാനുള്ള ഉയർന്ന റിസ്ക് ഇപ്പോൾ ഇല്ല. ദൈവം തന്റെ നിബന്ധനകൾ മാറ്റി. ഏത് സമയത്തും ദൈവസന്നിധിയിൽ പ്രവേശിക്കാം. എന്നാൽ പ്രാകാരങ്ങളിൽ സ്തുതിയോടെ പ്രവേശിക്കേണം. വിശുദ്ധനായ ദൈവത്തെ വിശുദ്ധിയിൽ ആരാധിക്കേണം. എന്തും പറയുവാൻ/പ്രവർത്തിക്കാൻ ഉള്ള സ്ഥലം അല്ല ദൈവസന്നിധി. തന്റെ നാമത്തിന് തക്ക മഹത്വം കൊടുത്ത് ആരാധിപ്പാൻ ദൈവം നമ്മെ സഹായിക്കട്ടെ! ആമേൻ!🙏

*വീഡിയോ:* https://www.youtube.com/watch?v=Avq-kOgcuMI

ഉൽപ്പത്തി പുസ്തകത്തിൽ നിന്നും തിരെഞ്ഞെടുത്ത 50 ചോദ്യങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടും.
17/01/2023

ഉൽപ്പത്തി പുസ്തകത്തിൽ നിന്നും തിരെഞ്ഞെടുത്ത 50 ചോദ്യങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടും.

Take the quiz & test your knowledge from the Book of Genesis. Next Quiz will be from the book of "Exodus". Subscribe and stay tuned. It will be available on ...

https://www.youtube.com/watch?v=azomJkSGIdI
07/10/2022

https://www.youtube.com/watch?v=azomJkSGIdI

ഭൂരിഭാഗം ആളുകളും ബൈബിൾ പൂർണ്ണമായി വായിച്ചിട്ടില്ല. പലരും ബൈബിൾ വായിക്കാൻ തുടങ്ങുന്നു, എന്നാൽ കുറച്ചു കഴിയുമ്.....

https://youtu.be/o6fkFy7IIaY
06/10/2022

https://youtu.be/o6fkFy7IIaY

ഭൂരിഭാഗം ആളുകളും ബൈബിൾ പൂർണ്ണമായി വായിച്ചിട്ടില്ല. പലരും ബൈബിൾ വായിക്കാൻ തുടങ്ങുന്നു, എന്നാൽ കുറച്ചു കഴിയുമ്.....

Address

Trivandrum
Thiruvananthapuram
695004

Alerts

Be the first to know and let us send you an email when Yes You Can Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share