Plangal venkara sree dhurga bhagavathy temple trust

Plangal venkara sree dhurga bhagavathy temple trust പ്ലാങ്ങൽ വെങ്കറ ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രം ട്രസ്റ്റ്

പ്ലാങ്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രം കന്നിമാസ ആയില്യം പൂജ 2025 ഒക്ടോബർ 16 വ്യാഴം
12/10/2025

പ്ലാങ്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രം കന്നിമാസ ആയില്യം പൂജ 2025 ഒക്ടോബർ 16 വ്യാഴം

അമ്മേ ശരണം ദേവി ശരണം 🙏🙏🙏
09/08/2020

അമ്മേ ശരണം ദേവി ശരണം 🙏🙏🙏

ഓം ശ്രീ ദുർഗ്ഗായാ നമഃ
24/10/2018

ഓം ശ്രീ ദുർഗ്ഗായാ നമഃ

ശ്രീ മഹിഷാസുരമർദ്ദിനി സ്തോത്രം,  8 (1). -------------------------------------------------------------------" ധനുർ അനുഷംഗ...
09/01/2018

ശ്രീ മഹിഷാസുരമർദ്ദിനി സ്തോത്രം, 8 (1).
-------------------------------------------------------------------
" ധനുർ അനുഷംഗ രണ ക്ഷണ സംഗ -
പരിസ്ഫുര ദംഗ ചലത്‌ കടകേ ".

ശ്രീ മഹിഷാസുരമർദ്ദിനി ദേവീ ഓരോ തവണയും വില്ലു (ധനുർ), കുലയ്ക്കുമ്പോൾ അനങ്ങുന്ന, തിളക്കമുള്ള (പരിസ്ഫുര) കൈകൾക്കൊപ്പം (സംഗ), കൈകളുമായി (ദംഗ) ചേർന്നുകിടക്കുന്ന (അനുഷംഗ), സ്വർണ്ണ വളകളും (കടകേ), നൃത്തംചെയ്യുന്നതുപോലെ ചലിക്കുന്നു (ചലത്‌)

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.*****************************************ക്ഷിപ്ര പ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ...
27/10/2017

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം.
*****************************************

ക്ഷിപ്ര പ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ ശ്രീ പാർവ്വതി ദേവിയും ഒരേ ശ്രീകോവിലിൽ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം....

എറണാകുളം ജില്ലയിൽ ആലുവ താലൂക്ക് വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്ത് പെരിയാറിനു സമീപമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്....

ശിവ ഭഗവാനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ..... മഹാദേവനെ കിഴക്കോട്ടു ദർശനമായും അതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറോട്ടു ദർശനമായി ശ്രീപാർവ്വതി ദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.....

നമസ്ക്കാര മണ്ഡപത്തിന്‌ അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തേയും ശ്രീ കോവിലിന് സമീപം കിഴക്കോട്ട് ദർശനമായി തന്നെ ശ്രീ മഹാ ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു......

ചുറ്റുമതിലിനുള്ളിൽ നാലമ്പലത്തിനു പുറത്ത് മിഥുനം രാശിയിൽ പടിഞ്ഞാറു ദർശനമായി ജഗദംബികയായ സതീദേവിയേയും, ഭക്തപ്രിയയായ ഭദ്രകാളിയേയും, കന്നിരാശിയിൽ കിഴക്കു ദർശനമായി കലിയുഗ വരദനായ ധർമ്മശാസ്താവിനെയും, കുംഭം രാശിയിൽ കിഴക്കു ദർശനമായി ചതുർ ബാഹുവായ മഹാവിഷ്ണുവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു.....

സാധാരണ ദിവസങ്ങളിൽ പുലർച്ചെ 4.30 ന് മഹാദേവൻറെ നടതുറക്കും.... ഉച്ച പൂജയ്ക്കു ശേഷം 11 മണിക്ക് നടയടക്കും....

വൈകുന്നേരം 5 മണിക്ക് നട തുറന്ന് അത്താഴ പൂജയ്ക്കു ശേഷം 7.30 ന് നട അടയ്ക്കും....

മഹാദേവന് ദിവസവും നാലു പൂജയും നിവേദ്യവുമാണ്.... പാർവ്വതീ ദേവിക്ക് ഒരു നിവേദ്യവും പ്രത്യേക വഴിപാടുകളും ഉണ്ട്....

രാവിലെ മഹാദേവന്റെ വാഹനമായ ഋഷഭം ഉൾപ്പെടെ എല്ലാ ഉപദേവന്മാർക്കും പൂജയും നിവേദ്യവും ഉണ്ട്.... ശിവരാത്രി ദിവസം ശിവ ഭഗവാന് അഞ്ചു പൂജയുണ്ട്...

ഇവിടുത്തെ ഋഷഭ പ്രതിഷ്ഠ ഏറെ പ്രാധ്യാന്യമുള്ളതാണ്... ഋഷഭത്തെ തൊട്ടുവന്ദിക്കാൻ പാടില്ല... മണ്ഡപം വൃത്തിയാക്കുന്നതു പോലും ഊരാണ്‍മക്കാരോ പൂജാരിയോ ആണ്...

പാർവ്വതീ ദേവിയുടെ നട "ധനു" മാസത്തിലെ "തിരുവാതിര" നാൾ മുതൽ 12 ദിവസം മാത്രമാണ് ദർശനത്തിന് തുറക്കുന്നതെങ്കിലും ദേവിക്ക് പതിവായി നിവേദ്യവും പൂജകളും നടത്താറുണ്ട്..... മഹാദേവൻറെ ശ്രീകോവിലിനു പിന്നിലൂടെയുള്ള കവാടത്തിലൂടെ ചെന്നാണ് ക്ഷേത്രം മേൽശാന്തി പൂജകൾ നടത്തുന്നത്.....

ദാമ്പത്യ ക്ലേശം അനുഭവിക്കുന്നവർ ദേവിയെ മനമുരുകി പ്രാർത്ഥിച്ചാൽ അനുഭവ സിദ്ധി കൈ വരുന്നു എന്നാണ് വിശ്വാസം....

"മംഗല്യ തടസ്സം" നേരിടുന്ന പെൺകുട്ടികൾ "തിരുവാതിര വ്രതം" എടുത്ത് "പട്ടും താലിയും'' ദേവിയുടെ നടയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ "മംഗല്യ ഭാഗ്യം" കൈവരുമെന്ന് വിശ്വാസം...

ശ്രീ പാർവ്വതീദേവിയുടെ നട തുറക്കുന്ന 12 ദിവസങ്ങൾ "നട തുറപ്പു മഹോത്സവം'' ആയി ആഘോഷിക്കുന്നു....

ദാരുവിഗ്രഹമായതിനാൽ ദേവിക്ക് ജലാഭിഷേകമില്ല..... മഞ്ഞൾപ്പൊടിയാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്..... ഉത്സവദിവസങ്ങളിൽ ദേവിക്ക് പ്രത്യേക പൂജയും വഴിപാടുകളുമുണ്ട്....

ദ്രവ്യ കലശത്തോടെ ആരംഭിച്ച് "കുംഭ" മാസത്തിലെ "തിരുവാതിര" നാൾ മുതൽ 8 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ നടത്തിവരുന്ന മറ്റൊരു ഉത്സവം.... ക്ഷേത്ര ചടങ്ങുകൾക്ക്‌ പ്രധാന്യം നൽകി വളരെ വിപുലമായ രീതിയിലാണ് ഇത് നടത്താറുള്ളത്..... തിരുവുത്സവത്തോട് അനുബന്ധിച്ച് "ഭാഗവത സപ്താഹ"വും നടന്നു വരുന്നു....

"മിഥുന" മാസത്തിലെ ''പുണർതം" നാളിൽ പ്രതിഷ്ഠാദിനവും "വൃശ്ചികം 1 മുതൽ ധനു 11 വരെ" മണ്ഡല മഹോത്സവവും "മേടം 1ന്" വിഷുക്കണി ദർശനവും "കന്നി" മാസത്തിലെ "ആയില്യം" നാളിൽ നാഗ പ്രതിഷ്ഠയക്ക് പ്രത്യേക പൂജകളും വിപുലമായ രീതിയിൽ ആഘോഷപൂർവം നടത്തിവരുന്നു...

കൂടാതെ നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതിനായി ധനശേഖരണാർത്ഥം "മംഗല്യ നിധി" പദ്ധതിയും ക്ഷേത്ര ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ വർഷത്തിലൊരിക്കൽ "സമൂഹ വിവാഹ"വും നടന്നു വരുന്നു....

എത്തിച്ചേരുവാനുള്ള വഴികൾ

ആലുവ – പെരുമ്പാവൂർ KSRTC റൂട്ടിൽ വടക്കേ വഴക്കുളത്ത് (മാറമ്പിള്ളി) വന്ന് "ശ്രീമൂലം പാലം" വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം....

അങ്കമാലിയിൽ നിന്നും കാഞ്ഞൂർ (കാലടിയിൽ നിന്നും വലത്തേക്ക്) വഴി ക്ഷേത്രത്തിലെത്താം....

ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, എന്നീ KSRTC ഡിപ്പോകളിൽ നിന്നും പ്രത്യേക ബസ്‌ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.....

ഒരുനേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം. ഒരുമാത്ര യെങ്കിലും കേള്‍ക്കതെവയ്യ നിന്‍ മുരളിപൊഴിക്കുന്...
03/09/2017

ഒരുനേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം. ഒരുമാത്ര യെങ്കിലും കേള്‍ക്കതെവയ്യ നിന്‍ മുരളിപൊഴിക്കുന്ന ഗാനാലാപം മുരളിക്കൊഴിക്കുന്ന ഗാനാലാപനം.......

അന്നദാനത്തിന്റെ മഹത്വം         പണ്ടൊരിക്കല്, ഭഗവാന് ശിവനും പാര്വ്വതിദേവിയും കൂടെ പകിട കളിക്കുകയായിരുന്നു. കളിയുടെ അവസാനം...
14/05/2017

അന്നദാനത്തിന്റെ മഹത്വം

പണ്ടൊരിക്കല്, ഭഗവാന് ശിവനും പാര്വ്വതിദേവിയും കൂടെ പകിട കളിക്കുകയായിരുന്നു. കളിയുടെ അവസാനം ഭഗവാന് ശിവന് പാര്വ്വതിദേവിയോട് പരാജയപ്പെട്ടു. തോല്വി പിണഞ്ഞ ഭഗവാന് തന്റെ തൃശൂലവും സര്പ്പവും ഭിക്ഷാപാത്രവും വരെ നഷ്ടപ്പെട്ടു. പരാജയ ഭാരത്താല് ഭഗവാന് ശിവന് കാട്ടില് അലഞ്ഞുനടക്കുമ്പോള് വിഷ്ണുഭഗവാന് പ്രത്യക്ഷപ്പെടുകയും വീണ്ടും കളിക്കുവാന് ഭഗവാന് ശിവനെ പ്രചോദിപ്പിക്കുകയും ചെയ്തു.
കളിയില് ജയിക്കുവാന് താന് സഹായിക്കാമെന്നും വിഷ്ണു ശിവന് വാക്കുകൊടുത്തു. അങ്ങനെ വാക്കുകൊടുത്തത് പോലെ, വിഷ്ണുഭഗവാന്റെ സഹായത്താല് ഭഗവാന് ശിവന് പാര്വ്വതിദേവിയെ തോല്പ്പിക്കുകയും തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയും ചെയ്തു. കള്ളക്കളി മണത്ത പാര്വ്വതിദേവി ആ പകിടയും കളിയുമെല്ലാം തന്നെ വിഷ്ണു ഭഗവാന്റെ മായയാണെന്ന് കണ്ടുപിടിച്ചു.
പാര്വ്വതിദേവി കോപംകൊണ്ട് വിറച്ചു. ദേവിയുടെ കോപം അടക്കുവാനായി വിഷ്ണു ഭഗവാന് പറഞ്ഞു…”, നാം കാണുന്നതും കേള്ക്കുന്നതും ശ്വസിക്കുന്നതും രുചിക്കുന്നതും അനുഭവിക്കുന്നതുമെല്ലാം മായയാണ്. എന്തിനേറെ, നമ്മള് കഴിക്കുന്ന ഭക്ഷണം പോലും മായയാണ്” എന്ന്. എന്നാല് അതിനെ പാര്വ്വതിദേവി എതിര്ത്തു. ഭക്ഷണം മായയാണെങ്കില് താനും മായയാണെന്നും,, ആ അവകാശവാദം തെറ്റാണെന്നും ദേവി പറഞ്ഞു. താന് പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കിക്കുവാന് പാര്വ്വതി ദേവി അപ്രത്യക്ഷയായി. അതോടെ ലോകം സ്തബ്ദമായി. പാര്വ്വതിദേവിയുടെ അഭാവത്തില് ലോകത്ത് ഭക്ഷണം ലഭ്യമല്ലാതായി. വൈകാതെ, ഭഗവാന് ശിവനും വിശക്കുവാന് തുടങ്ങി. ഭക്ഷണത്തിനായി ഭഗവാന് ലോകം മുഴുവന് അലഞ്ഞു. അതേസമയത്ത്, ലോകവും തന്റെ മക്കളും ഭക്ഷണം കിട്ടാതെ അലയുന്നത് കണ്ടിട്ട് സഹിക്കാനാവാതെ പാര്വ്വതിദേവി അന്നപൂര്ണ്ണേശ്വരിയുടെ രൂപംപൂണ്ട് കാശി നഗരത്തില് അന്നദാനം നടത്തുവാന് ആരംഭിച്ചു. ഇതറിഞ്ഞ ഭഗവാന് ശിവന് അന്നപൂര്ണ്ണേശ്വരിയുടെ അടുത്തെത്തുകയും ദേവിയുടെ കൈയ്യില് നിന്ന് അന്നദാനം സ്വീകരിക്കുകയും ചെയ്തു. തന്റെ വാദം ശരിയാണെന്ന് തെളിയിച്ച പാര്വ്വതിദേവി ഭഗവാന് ശിവന്റെ കൂടെ തിരിച്ച് വരികയും സകല ജീവജാലങ്ങളെയും പൂര്വ്വസ്ഥിതിയിലാക്കുകയും ചെയ്തു.

അന്ന പൂർണേശ്വ രിയെ നമഃ

ഇന്ന് ബലരാമ ജയന്തി , അക്ഷയതൃതീയഎല്ലാ ഭക്ത ജനങ്ങൾക്കും അക്ഷയതൃതീയ, ബലരാമ ജയന്തി ആശംസകൾ നേരുന്നു ...
28/04/2017

ഇന്ന് ബലരാമ ജയന്തി , അക്ഷയതൃതീയ
എല്ലാ ഭക്ത ജനങ്ങൾക്കും അക്ഷയതൃതീയ, ബലരാമ ജയന്തി ആശംസകൾ നേരുന്നു ...

നാളെ (24.4.2017) പ്രദോഷ വ്രതം
23/04/2017

നാളെ (24.4.2017) പ്രദോഷ വ്രതം

23/04/2017
ക്ഷേത്ര പ്രദക്ഷിണ കണക്ക്ഇരുപത്തിയൊന്നു പ്രദക്ഷിണമാണ് ഏറ്റവും ഉത്തമം. എന്നാല് മൂന്ന് പ്രദക്ഷിണവും നല്ലതാണ്.ക്ഷേത്ര ദർശന സ...
21/04/2017

ക്ഷേത്ര പ്രദക്ഷിണ കണക്ക്
ഇരുപത്തിയൊന്നു പ്രദക്ഷിണമാണ് ഏറ്റവും ഉത്തമം. എന്നാല് മൂന്ന് പ്രദക്ഷിണവും നല്ലതാണ്.
ക്ഷേത്ര ദർശന സമയത്തെ ഒരു പ്രധാന ആചാരമാണ് പ്രദക്ഷിണം.
ശിവന് പ്രദക്ഷിണം എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഓവ് മുറിച്ച് കടക്കാതെ പുറകോട്ട് വന്ന് പ്രദക്ഷിണമായി ഓവിന്റെ മറുവശത്ത് വന്ന് വീണ്ടും പ്രദക്ഷിണമായി പ്രദക്ഷിണം ചെയ്താണ് ശിവപ്രദക്ഷിണ രീതി. ശിവചൈതന്യത്തെ മുറിച്ച് കടക്കാൻ പാടില്ല എന്നാണ് ആചാരം. ഈ ആചാരം നിലവിലില്ലാത്ത ശിവക്ഷേത്രങ്ങളും ഉണ്ട്.
വൃക്ഷരാജന്
ആല്മരം പ്രദക്ഷിണം വയ്ക്കുമ്ബോള് ചൊല്ലുന്ന മന്ത്രം..
*"മൂലതോ ബ്രഹ്മരൂപായ*
*മദ്ധ്യതോ വിഷ്ണുരൂപായ*
*അഗ്രതോ ശിവരൂപായ*
*വൃക്ഷരാജായതേ നമ:"*
മൂലസ്ഥാനത്തില് (ചുവട്ടില്) ബ്രഹ്മാവും മധ്യത്തില് വിഷ്ണുവും അഗ്രത്തില് (മുകളില്) ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന് നമസ്കരിക്കുന്നു എന്ന് അര്ത്ഥം.
നവഗ്രഹത്തിൽ സൂര്യന് ഒന്ന് എന്ന കണക്കിൽ 9 ഗ്രഹങ്ങൾക്കും കൂടി 9 പ്രദക്ഷിണം.
പ്രദക്ഷിണം വെയ്ക്കുമ്ബോള് ബലിക്കല്ലുകളില്‍ സ്പര്ശിക്കാന് പാടില്ലെന്നതാണ് ആദ്യ കാര്യം. ബലിക്കല്ല് എപ്പോഴും പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതു ഭാഗത്തായിരിക്കണം. അഭിഷേക തീര്ത്ഥം ഒഴുകുന്ന ഓവില് തൊടുകയോ തീര്ത്ഥം സേവിക്കുകയോ ചെയ്യരുത്

Address

Veenkara Thiruvallam
Thiruvananthapuram
695027

Telephone

+919633615753

Website

Alerts

Be the first to know and let us send you an email when Plangal venkara sree dhurga bhagavathy temple trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category