KCYM Latin Paliyodu Unit

KCYM Latin Paliyodu Unit Our Official Page.

15/09/2022

ആവേശ കടലാകാൻ - ഇരു ചക്ര വാഹന റാലി
2022 സെപ്റ്റംബർ 18 ഞായർ

KRLCC സംഘടിപ്പിച്ചിരിക്കുന്ന ജനബോധന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ സി വൈ എം നെയ്യാറ്റിൻകര രൂപതാ സമിതി അണിചേരുന്നു. സെപ്റ്റംബർ 18 ഞായറാഴ്ച നെയ്യാറ്റിൻകര കത്തീഡ്രൽ ദൈവലയത്തിൽ നിന്നും ആരംഭിക്കുന്ന ഇരുചക്ര വാഹന റാലി പനവിള ദൈവാലയത്തിൽ എത്തിച്ചേരുന്നു. പ്രസ്തുത ഇരുചക്ര വാഹന റാലിയിൽ പങ്കെടുക്കാൻ എല്ലാ കെ.സി.വൈ.എം യൂണിറ്റിൽ നിന്നും ഫൊറോന സമിതികളുടെ നേതൃത്വത്തിൽ പരമാവധി ഇരുചക്രവാഹനങ്ങൾ ക്രമീകരിക്കുകയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.

നിർദ്ദേശങ്ങൾ

1.നെയ്യാറ്റിൻകര കത്തീഡ്രൽ ദൈവാലയത്തിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഇരുചക്ര വാഹനറാലിയിൽ പങ്കെടുക്കുന്നതിന് എല്ലാ യൂണിറ്റുകളിൽ നിന്നും പരമാവധി ഇരുചക്ര വാഹനങ്ങൾ ക്രമീകരിക്കുകയും മുഴുവൻ യുവജനങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യുക.

2. ഇരുചക്ര വാഹന റാലിയിൽ പങ്കെടുക്കാൻ വരുന്നവർ നെയ്യാറ്റിൻകര കത്തീഡ്രൽ ദൈവാലയത്തിൽ കൃത്യ സമയത്ത് എത്തിച്ചേരേണ്ടത്.

3. എല്ലാ വാഹനങ്ങളിലും നമ്മുടെ അഭിമാനമായ കെ.സി.വൈ.എം. പ്രസ്ഥാനത്തിൻെറ ധാർമികത ഉയർത്തി കാട്ടുന്ന പതാകകൾ നിർബന്ധമായും കരുതുക.

4.ഈ സന്ദേശം നമ്മുടെ കെ.സി.വൈ.എം. അംഗങ്ങൾക്കും കെ.സി.വൈ.എം.പ്രസ്ഥാനത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പ്രസ്ഥാനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ച മുൻകാല പ്രവർത്തകരിലേക്കും എത്തിക്കുക.

5.പ്രസ്തുത പരിപാടിയിൽ KLCA, KLCWA,DCMS എന്നി സംഘടനാ പ്രവർത്തകരും അണിചേരുന്നു.

നമ്മുടെ സഹോദരങ്ങൾക്കായി അണിചേരാം.... സമരവിജയത്തിനായി........
ജയ് കെ.സി.വൈ.എം ജയ് ജീസസ്‌ ക്രൈസ്റ്റ്

പൂർണ്ണ സഹകരണം പ്രതീക്ഷിച്ച് കൊണ്ട്,

അനൂപ് ജെ ആർ പാലിയോട്
രൂപതാ പ്രസിഡൻ്റ്

01/06/2022

DYLT 💪

01/06/2022

കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ
നവാഗതർക്കു സ്വാഗതവും കർമ്മപദ്ധതി പ്രകാശനവും...

നെയ്യാറ്റിൻകര രൂപതയിലെ
കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ചാമവിള തിരുക്കുടുംബ ദൈവാലയത്തിൽ വച്ച് 29.05.2022 ഞായർ ഉച്ചയ്ക്ക് 1.30 മണിക്ക് നവാഗതർക്കു സ്വാഗതവും കർമ്മപദ്ധതി പ്രകാശനവും വിജയകരമായി സംഘടിപ്പിച്ചു. യൂണിറ്റ് അംഗങ്ങൾ രജിസ്ട്രേഷൻ നിർവഹിച്ചു. കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന പ്രസിഡന്റ് ശ്രീ. അനു ആർ എൽ പതാക ഉയർത്തി പരിപാടിക്കു തുടക്കം കുറിച്ചു. അതിനു ശേഷം പൊതു സമ്മേളനം ആയിരുന്നു. കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന പ്രസിഡന്റ് ശ്രീ. അനു ആർ എൽ പെരുങ്കടവിള അദ്ധ്യക്ഷ പദം അലങ്കരിച്ചു. പരിശുദ്ധാത്മാവിന്റെ ഗാനത്തോടെ യോഗം ആരംഭിച്ചു. കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന ജോയിന്റ് സെക്രട്ടറി കുമാരി. വിജില വി എം സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന ഡയറക്ടർ ഫാദർ ജോൺ പോൾ തിരി തെളിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. അച്ചൻ മുഖ്യ സന്ദേശം നൽകുകയും കർമ്മപദ്ധതി പ്രകാശനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് ഫൊറോന പ്രസിഡന്റ് ശ്രീ. അനു ആർ എൽ അദ്ധ്യക്ഷ പ്രസംഗം നടത്തി. പ്രസ്തുത പരിപാടിയിൽ കെ.സി.വൈ.എം ലാറ്റിൻ നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ശ്രീ. അനൂപ് ജെ ആർ, രൂപത വൈസ് പ്രസിഡന്റ് ശ്രീ. എബിൻ ദാസ്, രൂപത ജനറൽ സെക്രട്ടറി ശ്രീ. അനു ദാസ്, പെരുങ്കടവിള ഫൊറോന ആനിമേറ്റർ ശ്രീ. ജോഫ്രി എന്നിവർ ആശംസകൾ അർപ്പിച്ചു. കൂടാതെ കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന സമിതിയുടെ മുൻ ഭാരവാഹികൾക്കു നിയുക്ത ഫൊറോന സമിതി ആദരവ് നൽകി. കെ.സി.വൈ.എം ലാറ്റിൻ നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ശ്രീ. അനൂപ് ജെ ആർ - ന് യൂണിറ്റ് പ്രസിഡന്റുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന ജനറൽ സെക്രട്ടറി ശ്രീ. ശ്യാംലാൽ എസ് എസ് നന്ദി പറഞ്ഞു. അതിനു ശേഷം കെ.സി.വൈ.എം ലാറ്റിൻ നെയ്യാറ്റിൻകര രൂപത മീഡിയ സെക്രട്ടറി ആയ ശ്രീ. ജോസ് അരുവിക്കര കെ.സി.വൈ.എം പ്രസ്ഥാനത്തെ കുറിച്ച് ഒരു ക്ലാസ് കൈകാര്യം ചെയ്തു.
പിന്നീട് എല്ലാ യുവജനങ്ങളും നൃത്ത ചുവടുകൾ വച്ച് പരിപാടി ഗംഭീരമാക്കി. എല്ലാ യുവജനങ്ങളും ചേർന്നു കൊടിമരത്തിന്റെ ചുവട്ടിൽ പോവുകയും ഫൊറോന പ്രസിഡന്റ് പതാക താഴ്ത്തുകയും ആന്തം ആലപിച്ചു കൊണ്ടു സമാപനം കുറിക്കുകയും ചെയ്തു. കെ.സി.വൈ.എം ലാറ്റിൻ ചാമവിള യൂണിറ്റ് ഒരുക്കിയിരുന്ന വിരുന്നു സൽകാരത്തിൽ യുവജനങ്ങൾ പങ്കെടുത്തു കൊണ്ടു മനസ്സിൽ ഏറെ സന്തോഷത്തോടെ സ്വഭവനത്തിലേക്കു മടങ്ങി. ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 200 യുവജനങ്ങൾ സജീവമായി പങ്കെടുത്തു.

KCYM (L) പെരുങ്കടവിള ഫൊറോന നിയുക്ത ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു...
21/02/2022

KCYM (L) പെരുങ്കടവിള ഫൊറോന നിയുക്ത ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു...

22/02/2021

െരുങ്കടവിള_ഫൊറോനയുടെ ു_ഇന്ന്_ഒന്നാം_പിറന്നാൾ

നമ്മുടെ ഫൊറോനയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കുകയും അതുവഴിയായി അവയിലെ നന്മ തിരിച്ചറിഞ്ഞു മറ്റുള്ളവർക്കും പ്രചോദനം പകരുക എന്ന ലക്ഷ്യത്തോടെ KCYM Latin പെരുങ്കടവിള ഫൊറോന സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു ടീം ആണ് . കൂടാതെ നന്മയുടെ മാതൃകയായി പ്രശോഭിക്കുന്ന പ്രവൃത്തികൾ ഉൾക്കൊള്ളിച്ചു കൊണ്ടു ഒരു അവബോധം സൃഷ്ടിക്കുന്നതിനായി മീഡിയ സെൽ നിർവഹിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാകുന്നു. വൈവിധ്യമാർന്ന ആശയങ്ങളുമായി ദൈവിക മൂല്യങ്ങൾക്കു അധിഷ്ഠിതമായി നിലനിൽക്കുന്ന ഉത്തേജനമാർന്ന ശൈലിയിലൂടെ സഭയുടെ ആദ്ധ്യാത്മികത പ്രകടമാക്കുന്ന എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുവാൻ മീഡിയ സെൽ അംഗങ്ങൾ നിസ്വാർത്ഥമായ സേവനത്തിലൂടെ തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യങ്ങൾ നിർവഹിക്കുന്നു. കൊറോണ മഹാമാരിയുടെ വ്യാപനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ പ്രചോദനാത്മകമായ ഒട്ടേറെ കാര്യങ്ങളാണ് മീഡിയ സെൽ കാഴ്ച വച്ചത്. ചുരുങ്ങിയ കാലം കൊണ്ടു യുവജനങ്ങളുടെ ഹൃദയത്തിൽ മികച്ച ഒരു സ്ഥാനം കൈവരിക്കുവാൻ മീഡിയ സെല്ലിനു കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്.

യൂണിറ്റ് , ഫൊറോന , രൂപത മേഖലകളിലും സഭാപരമായും ലോകത്തിലെ പല വാർത്തകളും ഓരോ ദിവസത്തിന്റെ പ്രത്യേകതകളും വ്യത്യസ്തമാർന്ന അവസരങ്ങളിലെ ആശംസകളും മറ്റുള്ളവരിലേക്കു എത്തിക്കുവാൻ മീഡിയ സെൽ അംഗങ്ങൾ അക്ഷീണം പ്രയത്നിച്ചു കൊണ്ടു മുന്നേറുന്നു.

മീഡിയ സെൽ ഒരു വർഷം പൂർത്തിയാകുന്ന മഹനീയമായ ഈ സുദിനത്തിൽ ത്യാഗനിർഭരമായി പ്രവർത്തിക്കുന്ന അംഗങ്ങളെ ഹൃദ്യമായി അഭിനന്ദിക്കുന്നു. ഇനിയും ഒട്ടേറെ കീഴടക്കുവാൻ മീഡിയ സെല്ലിനു കഴിയട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പ്രതിസന്ധികളിൽ പതറാതെ ഓരോ പ്രവർത്തനങ്ങളിലും തളരാതെ മുന്നേറുവാനും കുതിരയുടെ ശക്തിയോട നീങ്ങി കൊണ്ടു പിന്നിലാക്കുന്ന ഓരോ നിമിഷവും നന്മയുടെ ദിവസങ്ങളായി തീർക്കുവാനും തിന്മയുടെ ശക്തികളെ ഭൂമുഖത്തു നിന്നു നീക്കം ചെയ്തു കൊണ്ടു സ്വർണ്ണ ലിപികളാൽ മുത്തു മാല കോർക്കുവാനും ഏവർക്കും സാധിക്കട്ടെ എന്നു ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു...


🌐

❤️❤️❤️🤍🤍🤍💛💛💛

12/01/2021

"എന്തെന്നാൽ വിളിക്കപ്പെട്ടവർ വളരെ ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം."
(വി. മത്തായി - 22 : 14)

#ഇടയനോടൊപ്പം_ഇടവക_സേവനത്തിനായി_യുവനക്ഷത്രം...

തങ്ങളുടേതായ ത്യാഗനിർഭരമായ അദ്ധ്വാനങ്ങളിലൂടെ ആദ്ധ്യാത്മികതയുടെ ഉയരങ്ങൾ കൈവരിച്ചു കൊണ്ടു സ്വയം സമർപ്പണത്തിന്റെ മാർഗത്തിലൂടെ നീങ്ങുന്ന യുവജനങ്ങൾ സകലർക്കും പ്രചോദനമായി മാറുന്നു. അങ്ങനെ ക്രിസ്തു നാഥനെ അവരുടെ ജീവിതത്തിലൂടെ നമുക്കു കാണിച്ചു നൽകുന്നു.

കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന സമിതിയുടെ നേതൃത്വത്തിലുള്ള മീഡിയ സെൽ മാനേജിങ് എഡിറ്ററായ #ശ്രീ_സിജു_ജി_എസ് സെന്റ് ജോസഫ് പാലിയോട് ദൈവാലയത്തിലെ ഉപദേശിയായി നിയോഗിക്കപ്പെട്ടു. കെ.സി.വൈ.എം ലാറ്റിൻ പാലിയോട് യൂണിറ്റിലെ കരുത്തുറ്റ പ്രവർത്തകനും പാലിയോട് യുവജന ബി.സി.സി മുൻ ലീഡറും സെക്രട്ടറിയും ഇപ്പോൾ ദൈവാലയത്തിലെ സാക്രിസ്റ്റാനും ആയി സേവനം അനുഷ്ഠിച്ചു വരുന്നു. തന്റേതായ ഉത്തേജനമാർന്ന പ്രവർത്തന മികവിലൂടെ പാലിയോട് സെന്റ് ജോസഫ് ദൈവാലയത്തിലെ ഉപദേശിയായി നിയമിതനായ പ്രിയ സുഹൃത്തിനു കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന സമിതിയുടെ സ്നേഹം നിറഞ്ഞ #പ്രാർത്ഥനാശംസകൾ .

ത്യാഗനിർഭരമായ പ്രയത്നങ്ങളിലൂടെ സഭയുടെ ആദ്ധ്യാത്മികത തെളിയിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തന മേഖലയിൽ സഞ്ചരിച്ചു കൊണ്ടു വിശ്വാസത്തിന്റെ മാതൃകയായി സദാ മുന്നേറുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. തന്റെ ദൈവിക ചൈതന്യത്തിലൂടെ ഇടവക ജനങ്ങൾക്കു സുവിശേഷ പ്രചരണത്തിന്റെ ഉത്തമ ഉദാഹരണമായി പ്രശോഭിക്കുവാനായി സാധിക്കട്ടെ എന്നു ആത്മാർത്ഥമായി ആശംസിക്കുന്നു...


🌐

❤️❤️❤️🤍🤍🤍💛💛💛

17/07/2020

#പ്രതിഷേധിക്കുന്നു

08/07/2020

െരുങ്കടവിള_ഫൊറോനയുടെ_അഭിമാനം

2019-2020 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ പെരുങ്കടവിള ഫൊറോനയിലെ വിദ്യാർത്ഥികൾ ഉജ്ജ്വല വിജയം നേടുകയുണ്ടായി. ഈ അഭിമാന താരങ്ങൾക്കു കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന സമിതിയുടെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ രേഖപ്പെടുത്തുന്നു.

പെരുങ്കടവിള ഫൊറോനയിൽ ഉയര്‍ന്ന മാർക്കുമായി 17 കൂട്ടുകാർ
പ്രശോഭിക്കുകയുണ്ടായി. 10 A+ നേടിയ പ്രിൻസി F. S പാലിയോട് , രജിൻ ലാൽ B. S ഇരുമ്പിൽ , വിജിത വിൽഫ്രെഡ് R കീഴാറൂർ , ജോമോൾ J. S പെരുങ്കടവിള , ആരതി മോഹൻ കീഴാറൂർ ; 9 A+ നേടിയ അസ്ക A. S ചെമ്പൂർ , സ്നേഹ J. S മണ്ണൂർ , ആരുണ്യ B. S,അനിഷ V. S മണ്ണൂർ ചിലമ്പറ , അജേഷ് S. L ആനാവൂർ , കാവ്യ A. M മൈലച്ചൽ ; 8 A+ നേടിയ മിഥുൻ S. M പെരുങ്കടവിള ,
ജീഷ്മ S. P പെരുങ്കടവിള ,
ശൈലരാജ് T. K മണ്ണൂർ ,
സുബിത S മണ്ണൂർ, അഷ്ന സോണി മണ്ണൂർ,ആര്യ സന്തോഷ് മണ്ണൂർ.

തങ്ങളുടേതായ പ്രവർത്തന മികവാൽ ലോകമെങ്ങും പ്രകാശമായി മാറുവാൻ ഇവർക്കു കഴിയട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സഭയ്ക്കും സമൂഹത്തിനും ഉത്തമ മാതൃകയായി തീരുവാൻ സാധിക്കട്ടെ എന്നു ഏറെ പ്രത്യേകമായി ആശംസിക്കുന്നു. കെ.സി.വൈ.എം ലാറ്റിൻ പെരുങ്കടവിള ഫൊറോന സമിതിയുടെ ഹൃദ്യമായ അഭിനന്ദനങ്ങൾ സ്നേഹപൂർവ്വം നേരുന്നു...

©️ 🄼🄴🄳🄸🄰 🄲🄴🄻🄻 🌐
ᴋᴄYᴍ ʟᴀᴛɪɴ ᴩᴇʀᴜᴍᴋᴀᴅᴀᴠɪʟᴀ ꜰᴏʀᴀɴᴇ
❤️❤️❤️🤍🤍🤍💛💛💛

SSLC പരീക്ഷയിൽ Full A+ ലഭിച്ച  #പ്രിൻസി S.F ന് KCYM Latin പാലിയോട് യൂണിറ്റിന്റെ  #അഭിനന്ദനങ്ങൾ
30/06/2020

SSLC പരീക്ഷയിൽ Full A+ ലഭിച്ച #പ്രിൻസി S.F ന് KCYM Latin പാലിയോട് യൂണിറ്റിന്റെ #അഭിനന്ദനങ്ങൾ

30/06/2020

#എസ്_എസ്_എൽ_സി_പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ാറ്റിൻ_പെരുങ്കടവിള_ഫൊറോന സമിതിയുടെ ഹൃദ്യമായ #അഭിനന്ദനങ്ങൾ സ്നേഹപൂർവ്വം നേരുന്നു...

29/06/2020

May you feel the warmth of God's Love burning brightly in your soul as you continue to warm the lives of others with a giving spirit....
Happy Feast Day Dear Father..

26/06/2020

ഇന്ന് (27/06/2020) അഭിഭാഷകനായി എൻട്രോൾ ചെയ്യുന്ന മുൻ KCYM പെരുങ്കടവിള ഫൊറോന പ്രസിഡന്റായിരുന്ന ശ്രീ #ശ്രീ_അനൂപ്_വി യ്‌ക്ക്‌ KCYM പെരുങ്കടവിള ഫൊറോന സമിതിയുടെ അഭിനന്ദനങ്ങൾ.

Address

Thiruvananthapuram
695124

Telephone

+918606663936

Website

Alerts

Be the first to know and let us send you an email when KCYM Latin Paliyodu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM Latin Paliyodu Unit:

Share