Pattarath Sree Chamundeswari Temple

Pattarath Sree Chamundeswari Temple ദേവി പട്ടരത്ത് ചാമുണ്ടേശ്വരിയുടെ ദിവ്യാനുഗ്രഹം നിറഞ്ഞ പുണ്യസ്ഥലം.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു വെളുത്തവാവിന്‍നാള്‍ രാത്രിയുടെ മൂന്നാം യാമത്തില്‍ സര്‍വ്വാഭീഷ്ടദായിനിയായ ശ്രീ ചാമുണ്ഡേശ്വരി വനനിബിഡമായ ഈ സ്ഥലത്ത് പ്രത്യക്ഷപെട്ട് സമീപത്തുള്ള കുളത്തില്‍ നീരാടിയ ശേഷം പട്ടുചേലകള്‍ പൂവണമരചില്ലുകളില്‍ തൂക്കിയിട്ട് വിശ്രമിച്ചു. ഋഷിതുല്യനായ കുടുംബകാരണവര്‍ പ്രഭാതത്തില്‍ കണ്ടത് ഹാരം പോലെ തൂക്കിയിട്ടിരിക്കുന്ന പട്ടുചേലകളും ഒരു നാരുവട്ടി നിറയെ പലവര്‍ണങ്ങളിലുള്ള കുപ്പിവളകളും ച

േലകളും കുങ്കുമ ച്ചിമിഴും സിന്ധുരച്ചെപ്പും ഒരു ശൂലവും ആയിരുന്നു. അന്നു രാത്രി ബ്രഹ്മമുഹൂര്‍ത്തത്തില്‍ താപസ്യവര്യനായ അദ്ദേഹത്തിന് ദര്‍ശനം നല്‍കി തന്‍റെ ഇരിപ്പിടം എവിടെയാണെന്നും ചെയ്യേണ്ട പൂജാവിധികള്‍ എന്തൊക്കെയാണെന്നും വിവരിച്ചുകൊടുത്തു മറഞ്ഞു. നീരാടിയ കുളവും ചേലകള്‍ തൂക്കിയിട്ടിരുന്ന വൃക്ഷവും ദേവീസാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്പോഴും നിലകൊള്ളുന്നു. പട്ടുചേലകള്‍ ഹാരം പോലെ ഇട്ടിരുന്നതിനാല്‍ അവിടെ പട്ടാരം എന്നറിയപ്പെടുന്നു.

സര്‍വ്വാഭീഷ്ടസിദ്ധി, വിദ്യാലാഭം, ഉദ്യോഗലബ്ധി, മംഗല്യഭാഗ്യം, സന്താനലാഭം, രോഗമുക്തി, സമ്പല്‍സമൃദ്ധി, നാനാരിഷ്ടതകളില്‍ നിന്ന് മോചനം, ആരോഗ്യം, മന:ശാന്തി, ശത്രുസംഹാരം എന്നത്യാദികള്‍ പ്രദാനം ചെയ്തുകൊണ്ട് വരദാനപ്രിയയായ പട്ടാരത്തു ചാമുണ്ഡേശ്വരി നാടിനേയും നാട്ടാരെയും സംരക്ഷിച്ചുപോരുന്നു. സര്‍പ്പശാപഗ്രസ്തരായ സ്ത്രീകള്‍ക്കും കുടുംബത്തിനും മോചനത്തിനും ഐശ്വര്യത്തിനും ഇവിടുത്തെ നാഗര്‍പൂജ പ്രസിദ്ധമാണ്. ശത്രുസംഹാരത്തിനും മറ്റ് ഈതിബാധകളില്‍ നിന്നുള്ള മോചനത്തിനും ഇവിടുത്തെ കരിംകാളി പൂജയും കോഴിനേര്‍ച്ചയും പൊങ്കാലയും പ്രസിദ്ധമാണ്. ജന്മനാളുകളിലും പക്കനാളുകളിലും ദേവീ പൂജ, പന്തിരുനാഴി. നാഗര്‍പൂജ, തുലാഭാരം, ഗണപതി ഹോമം മുതലായവ നടത്തുന്നത് വളരെ വിശിഷ്ടമാണ്.

02/02/2026
ഉൽസവ അറിയിപ്പ്  2026 🙏
29/12/2025

ഉൽസവ അറിയിപ്പ് 2026 🙏

Address

Pattarath Sree Chamundeswari Temple, Pattarath Kshethram Road, Pappanamcode
Thiruvananthapuram
695018

Opening Hours

Monday 5am - 10am
5pm - 8pm
Tuesday 5am - 10:30am
5pm - 8pm
Wednesday 5am - 10am
5pm - 8pm
Thursday 5am - 10am
5pm - 8pm
Friday 5am - 10:30am
5pm - 8pm
Saturday 5am - 10am
5pm - 8pm
Sunday 5am - 10:30am
5pm - 8pm

Alerts

Be the first to know and let us send you an email when Pattarath Sree Chamundeswari Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category