Trivandrum Now

Trivandrum Now "Gσd'ѕ Oωη Cαριтαlതിരുവനന്തപുരം" Thiruvananthapuram became the capital of Raja of Travancore in 1750.

WELCOME TO THIRUVANANTHAPURAM, KERALA, INDIA

Trivandrum, the capital of the state of Kerala, the God's Own Country, now known by the name.Thiruvananthapuram, literally translates into the "abode of Lord Anantha". The Sri PadmanabhaswamyTemple, a highly venerated temple for Keralites, in the heart of the city is devoted to the deity Lord Anantha. The city of Thiruvananthapuram is located in the So

uth of the state
Thiruvananthapuram which was previously called Trivandrum, is an ancient city with tradition dating back to 1000 BC. The name is derived from 'Tiru Ananta Puram', the abode of the Sacred serpent Ananta, upon whose coils Vishnu lies in the main temple. It is a peaceful attractive city built across seven hills, the city's old quarter clusters around the temple, while along the busy Mahatma Gamdhi Road are colonial mansions, churches and modern high-rises. Thiruvananthapuram had managed to retain some of the ambience characteristics of Kerala such as red tiled roofs, narrow winding lanes and intimate corner cafes.

Identify these places in Trivandrum and comment below.. Let's see how many finds it the maximum...!!
22/07/2021

Identify these places in Trivandrum and comment below.. Let's see how many finds it the maximum...!!

ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചു. ജനറൽ ആശുപത്രിയിൽ ഓക്‌സിജന് ഇനി ദൗർലഭ്യമില്ല. 6000 കിലോലിറ്റർ ശേഷിയുള്ള ദ്...
22/07/2021

ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചു.

ജനറൽ ആശുപത്രിയിൽ ഓക്‌സിജന് ഇനി ദൗർലഭ്യമില്ല. 6000 കിലോലിറ്റർ ശേഷിയുള്ള ദ്രവീകൃത ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. കെ.എം.സി.എൽ. വഴി സ്പോൺസർഷിപ്പിലൂടെയാണ് പ്ലാന്റ് സ്ഥാപിച്ചത്. ഒന്നരമാസംകൊണ്ടാണ് നിർമാണം പൂർത്തിയായത്.

തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ഓക്‌സിജന് ഇനി ദൗർലഭ്യമില്ല. 6000 കിലോലിറ്റർ ശേഷിയുള്ള ..

തിരുവനന്തപുരം∙ ഇന്ത്യൻ കോവിഡ് വാക്സീനായ കോവാക്സീൻ വികസിപ്പിച്ച പരീക്ഷണ സംഘത്തിൽ തിരുവനന്തപുരം സ്വദേശിയായ ഡോ.എച്ച്.ഹരിപ്ര...
16/03/2021

തിരുവനന്തപുരം∙ ഇന്ത്യൻ കോവിഡ് വാക്സീനായ കോവാക്സീൻ വികസിപ്പിച്ച പരീക്ഷണ സംഘത്തിൽ തിരുവനന്തപുരം സ്വദേശിയായ ഡോ.എച്ച്.ഹരിപ്രിയയും....

Read more at:

തിരുവനന്തപുരം∙ ഇന്ത്യൻ കോവിഡ് വാക്സീനായ കോവാക്സീൻ വികസിപ്പിച്ച പരീക്ഷണ സംഘത്തിൽ തിരുവനന്തപുരം സ്വദേശിയായ ഡ.....

23/02/2021

ഫെബ്രുവരി 23 മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും പിസിആർ പരിശോധന നിർബന്ധം. യുഎഇ അടക്കമുള....

23/02/2021

തിരുവനന്തപുരം: റോഡില്‍ നിയമലംഘനം നടത്തിയാല്‍ അപ്പോള്‍ പിടിവീഴും. ഒപ്പിയെടുക്കാന്‍ ഇന്റര്‍സെപ്റ്റര്‍ റെഡി. ലേ...

16/09/2020

അപ്പോള്‍ ടെണ്ടറില്‍ രണ്ടാം സ്ഥാനത്ത് വരുന്നവര്‍ക്ക് കരാര്‍ കൊടുത്താല്‍ ഉള്ള നിയമപ്രശ്നങ്ങള്‍ ഒക്കെ മേയര്‍ സാറിന് അറിയാമല്ലേ? പിന്നെ വിമാനത്താവള വിഷയത്തില്‍ രണ്ടാം സ്ഥാനത്ത് വന്നവര്‍ക്ക് കരാര്‍ കൊടുക്കുന്നതിന് വേണ്ടി എന്തിനായിരുന്നു ഒരു പ്രമേയം ഒക്കെ പാസ്സാക്കിയത്?

എന്ത് പ്രഹസനം ആണ് മേയര്‍ സാറേ ?

Link: https://www.facebook.com/ksreekumartvm/photos/a.116149073130196/327600118651756/

K Sreekumar, Chief Minister's Office, Kerala, Shashi Tharoor, Ramesh Chennithala, VS Sivakumar, Adv S. Suresh, Sabarinadhan K S, Oommen Chandy

28/08/2020

തിരുവനന്തപുരം വിമാനത്താവള പൊതുസ്വകാര്യവൽക്കരണത്തിനെ അനുകൂലിച്ചതിന്റെ പേരിൽ എംപി ശശി തരൂരിനെ ഒറ്റപ്പെടുത്തുമ്പോൾ പൊതുജനം മിണ്ടാതെ നോക്കി നിൽക്കേണ്ട ആവശ്യം എന്തിന്?

വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവർ ആണ് നമ്മൾ എല്ലാവരും. പക്ഷേ ഭൂരിഭാഗം ആളുകളും ഇന്ന് തിരുവനന്തപുരത്തിന്റെയും, നമ്മുടെ വിമാനത്താവളത്തിന്റെ വികസനവും ഏറെ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പൊതുസ്വകാര്യവൽക്കരണം താൻ രാഷ്ട്രീയം മറന്ന് അനുകൂലിക്കും എന്ന് പ്രഖ്യാപിച്ചത് മുന്നിൽ കണ്ടു തന്നെയാണ് തിരുവനന്തപുരം എംപി ശശി തരൂർ വിജയം കരസ്ഥമാക്കിയത്. ശേഷവും അദ്ദേഹം അതിൽ ഉറച്ചു നിന്നു. സ്വന്തം പാർട്ടിയിൽ നിന്ന് പോലും എതിർ അഭിപ്രായം ഉണ്ടാകുന്നു. എന്നിട്ടും ഈ ജനത ആഗ്രഹിക്കുന്നത് എന്തെന്ന് അദ്ദേഹം മനസിലാക്കുന്നു എന്ന് തന്നെയാണ് വിശ്വാസം.

വികസനമറ്റു കിടക്കുന്ന നമ്മുടെ വിമാനത്താവളം കൊച്ചിക്കും, കണ്ണൂരിനും ഒപ്പം വാനോളം ഇനി ഉയരേണ്ടത് ഈ മണ്ണിന്റെ ആവശ്യമാണ്. സ്വന്തം നാട്ടിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടായിട്ടും ജില്ലകൾ കടന്ന് മറ്റ് വിമാനത്താവളങ്ങൾ വഴി യാത്ര ചെയേണ്ട ഗതികേട് ഇനി തിരുവനന്തപുരത്തിന് മാറണം. അതിന് രാഷ്ട്രീയം മറന്ന് സപ്പോർട്ട് ചെയ്തത് എംപി ശശി തരൂർ മാത്രം. അദ്ദേഹം ഏത് പാർട്ടിയോ ആകട്ടെ ജയിപ്പിച്ച നാട്ടുകാരുടെ കൂടെ നിൽക്കുന്നത് ആരോ അവർക്ക് ഇനി ജനത്തിന്റെ സപ്പോർട്ട്. അത് കേരളത്തിലെ പ്രമുഖ മൂന്ന് പാർട്ടികളിൽ ഉള്ളവർ ആരോ അവർക്ക്.

ഇനി വേണ്ടത് തിരുവനന്തപുരത്തിന്റെ സമഗ്ര വികസനം. സ്വന്തം പാർട്ടിയുടെ എതിർപ്പുകൾ പോലും അവഗണിച്ചു തിരുവനന്തപുരം വിമാനത്താവളത്തിന്റെ പൊതുസ്വകാര്യവൽക്കരണത്തിന് ജനങ്ങളുടെ ഒപ്പം നിൽക്കുന്ന Shashi Tharoor എംപിക്ക് അഭിനന്ദനങ്ങൾ 👏👏

26/08/2020
25/08/2020

Thiruvananthapuram MP Shashi Tharoor has gone against the Congress party line, supporting the privatisation of the airport by Adani group that won the bid.

25/08/2020

തലസ്ഥാനജില്ലയെ മറന്ന അഞ്ചുവര്‍ഷ ഭരണം.

യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും അഴിമതിക്കും ജനദ്രോഹത്തിനും ആസ്ഥാനമായി വര്‍ത്തിക്കേണ്ട ഗതികേടില്‍പ്പെട്ട തിരുവനന്തപുരം ജില്ലയ്ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം മരവിപ്പിന്റേതാണ്. തലസ്ഥാന നഗരവും ജില്ലയിലെ മറ്റ് പ്രദേശങ്ങളും ക്രൂരമായി അവഗണിക്കപ്പെട്ടു. വ്യവസായങ്ങള്‍ മുരടിച്ചു. പശ്ചാത്തലസൌകര്യ വികസനത്തില്‍ പിന്നോക്കം പോയി. ലൈറ്റ് മെട്രോയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസും സ്വപ്നം മാത്രമായി. പരമ്പരാഗത വ്യവസായങ്ങളും പൊതുമേഖലാ വ്യവസായങ്ങളും ശവപ്പറമ്പിലാണ്. ടൂറിസത്തിലൂടെ വലിയ വരുമാനം നേടിത്തരുന്ന ജില്ലയ്ക്ക് ആ മേഖലയിലും വികസനപദ്ധതികളില്ല.

വികസന മുരടിപ്പില്‍ വിവരസാങ്കേതിക മേഖല - 1990ല്‍ ഇന്ത്യയില്‍ ആദ്യത്തെ ടെക്നോപാര്‍ക്ക് കേരളത്തില്‍ സ്ഥാപിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്. പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാരുകളുടെകാലത്ത് കഴക്കൂട്ടത്തെ ടെക്നോ പാര്‍ക്ക് വലിയ കുതിച്ചുചാട്ടം നടത്തി. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ ആ മേഖലയില്‍ വികസനം മുരടിക്കുന്നു. ഇപ്പോള്‍ 760 ഹെക്ടറില്‍ 9.33 ദശലക്ഷം ചതുരശ്രയടി സ്ഥലം ഐടി കമ്പനികള്‍ക്കായി ലഭിക്കുന്നുണ്ട്. എന്നാല്‍, പുതിയ കമ്പനികള്‍ വരുന്നില്ല, അതിനായി ശ്രമവുമില്ല. 300 കമ്പനികളിലായി നാല്‍പ്പത്തയ്യായിരത്തിലധികം പേരാണ് അവിടെ ജോലിചെയ്യുന്നത്. ഐടി കയറ്റുമതിയില്‍ കേരളത്തിന്റെ വരുമാനം പരിശോധിച്ചാല്‍ ഈ മേഖലയിലെ തളര്‍ച്ച വ്യക്തമാകും. 2014–15ല്‍ ഇന്ത്യ ഐടി രംഗത്തെ കയറ്റുമതിയിലൂടെ നേടിയത് 5,01,400 കോടി രൂപയാണ്. അതില്‍ കേരളത്തിന്റെ പങ്ക് 1100 കോടി മാത്രം. കേവലം രണ്ടുശതമാനം. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചാനിരക്ക് 30 ശതമാനംവരെ എത്തുമ്പോള്‍ കഴക്കൂട്ടത്തെ ടെക്നോ പാര്‍ക്കിന്റേത് 20 ശതമാനത്തില്‍ താഴെയാണ്.

ടൈറ്റാനിയം നാശത്തിന്റെ വക്കില്‍ - തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വ്യവസായസ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തെ നാശത്തിന്റെ വക്കിലെത്തിച്ചത് കാലാകാലങ്ങളില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരുകളാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ കാരണം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതിനുപുറമേ മലിനീകരണ നിയന്ത്രണത്തിനെന്നപേരില്‍ കോടികളുടെ വെട്ടിപ്പ് നടത്തുകകൂടി ചെയ്ത് ഉമ്മന്‍ചാണ്ടിയും കൂട്ടരും ടൈറ്റാനിയത്തെ മരണക്കിടക്കയിലാക്കി. അസംസ്കൃതവസ്തുക്കളുടെ ദൌര്‍ലഭ്യവും വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്ന ഉല്‍പ്പന്നങ്ങളുമാണ് നഷ്ടത്തിന്റെ ആഴംകൂട്ടിയത്.

കയര്‍–കൈത്തറി വ്യവസായം തകര്‍ച്ചയില്‍ - ജില്ലയിലെ പ്രധാന പരമ്പരാഗത വ്യവസായമായിരുന്നു കയറും കൈത്തറിയും. കയര്‍ത്തൊഴിലാളികള്‍ ഉജ്വലമായ സമരം നടത്തി അംഗീകരിപ്പിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍പോലും യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നില്ല. കയര്‍മേഖലയിലെ കുറഞ്ഞ കൂലി 300 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും മറുവഴിയില്‍ക്കൂടി വ്യവസായത്തിന്റെ നാരായവേര് അറുക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. ചകിരി സംഭരിച്ച് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുതെയായി. 'തൊണ്ടു സംഭരണവും ചകിരി ഉല്‍പ്പാദനവും' എന്ന സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപനത്തിനപ്പുറം ഒരടിപോലും മുന്നോട്ടു പോയില്ല. കയര്‍വ്യവസായത്തിനായി 2012–13ല്‍ 100 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കയര്‍ കേരള പദ്ധതിക്ക് രണ്ടുകോടിയും. തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ക്ക് അഞ്ചുപൈസപോലും ഖജനാവില്‍നിന്ന് നല്‍കില്ല. കയറിന്റെ പേരില്‍ മാമാങ്കങ്ങള്‍ നടത്താനും മന്ത്രിക്കും കൂട്ടര്‍ക്കും യഥേഷ്ടം വിദേശയാത്ര നടത്താനും കോടികള്‍ ചെലവഴിക്കുന്നു. ഫലമോ, ജില്ലയിലെ റാട്ടുകള്‍ നിശ്ശബ്ദമായി.

ബാലരാമപുരം കൈത്തറിയടക്കം കൈത്തറി വ്യവസായത്തിന്റെ പ്രമുഖ കേന്ദ്രമായിരുന്നു തിരുവനന്തപുരം ജില്ല. കൈത്തറിയുടെ പേരില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുവരുന്ന മില്‍ത്തുണിക്ക് ഹാന്‍ടെക്സ് മാര്‍ക്ക് ഇട്ട് നല്‍കുന്ന ജോലിയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിരവധി കൈത്തറിസംഘങ്ങള്‍ നിശ്ചലമായി. തൊഴിലാളികള്‍ വഴിയാധാരമായി.

കാര്‍ഷിക മേഖലയെ കൈവിട്ടു - റബറിന്റെ വിലയിടിവ് ജില്ലയുടെ കിഴക്കന്‍ മേഖലയെ സാമ്പത്തികമായി തകര്‍ത്തു. ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത് പട്ടിണിയുടെ നാളുകള്‍ മാത്രം. എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് നിരവധി ആശ്വാസപദ്ധതികളുടെ ഗുണഫലങ്ങള്‍ അനുഭവിച്ചവരാണ് തോട്ടംതൊഴിലാളികള്‍.

കാര്‍ഷികമേഖലയ്ക്ക് ഒരു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചകൂടിയാകുമ്പോള്‍ കൃഷിയില്‍നിന്ന് ജനങ്ങള്‍ ക്രമേണ അകലുകയാണ്. നാണ്യവിളകളുടെ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലില്ല.
ടൂറിസം– ദേശീയപാതാ വികസനം അവതാളത്തില്‍ കേരളത്തില്‍നിന്ന് ടൂറിസംവഴി നേടുന്ന വിദേശനാണ്യത്തിന്റെ വലിയൊരു ഭാഗം തിരുവനന്തപുരം ജില്ലയില്‍നിന്നാണ്. കോവളവും വര്‍ക്കലയും പൊന്‍മുടിയുമൊക്കെ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. എന്നാല്‍, ഈ പ്രദേശങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ പശ്ചാത്തല സൌകര്യമൊരുക്കുന്നതില്‍ സര്‍ക്കാരിന് ശ്രദ്ധയില്ല. ഗതാഗതമേഖലയിലും കടുത്ത അവഗണനയാണ് തിരുവനന്തപുരം ജില്ല അനുഭവിക്കുന്നത്. ദേശീയപാതകളുടെ വികസനം ഇവിടെ അവതാളത്തിലാണ്. കഴക്കൂട്ടം –കോവളം ബൈപ്പാസ് വികസനവും കന്യാകുമാരി–സേലം ദേശീയപാത വികസനവും ഇഴഞ്ഞുനീങ്ങുന്നു.
ലേറ്റായിട്ടും എത്താത്ത ലൈറ്റ് മെട്രോ കൊച്ചി മെട്രോയ്ക്ക് പകരമായുള്ള ലൈറ്റ് മെട്രോ പദ്ധതി കടലാസില്‍ത്തന്നെയാണ്. തിരുവനന്തപുരം–ചെങ്ങന്നൂര്‍ സബര്‍ബന്‍ ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലും സര്‍ക്കാരിന്റെ ഇടപെടലില്ല. തിരുവനന്തപുരത്തിനായി വിവിധ റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദവും ഇടപെടലുമില്ലാത്തതിനാല്‍ നിശ്ചലാവസ്ഥയിലാണ്.

കോര്‍പറേഷനോട് ചിറ്റമ്മനയം തങ്ങളുടെ കോഴ ഭരണത്തിനുള്ള ഇരിപ്പിടമായിമാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ തിരുവനന്തപുരം നഗരത്തെയും ജില്ലയെയും കാണുന്നത്. തിരുവനന്തപുരം നഗരസഭ കൊണ്ടുവന്ന അത്യാധുനിക മാലിന്യസംസ്കരണ പ്ളാന്റിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാണ് നഗരത്തോട് യുഡിഎഫ് സര്‍ക്കാര്‍ പ്രതികരിച്ചത്. നഗരവികസനത്തിനുള്ള പദ്ധതികളില്‍ തിരുവനന്തപുരം നഗരത്തിന് ഏറ്റവും കുറഞ്ഞ പരിഗണനയാണ് ലഭിക്കുന്നത്.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Trivandrum Now posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share