അമ്പലങ്ങൾ

Directions

അമ്പലങ്ങൾ ഹിന്ദു മതത്തിലെ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള വിവരണം പ്രതിപാദിക്കുന്ന പേജ്

*🌿 കാവ്, ക്ഷേത്രം എന്നിവയിലെ ഭരണ സമിതി അംഗങ്ങൾ ആരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ, അവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്🌿**വിഷയം: ...
15/09/2026

*🌿 കാവ്, ക്ഷേത്രം എന്നിവയിലെ ഭരണ സമിതി അംഗങ്ങൾ ആരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ, അവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്🌿*

*വിഷയം: കേരള വനം വകുപ്പിന്റെ കാവ് പുനരുദ്ധാരണ പദ്ധതി - ധനസഹായം - സംബന്ധിച്ച്.*

പ്രിയമുള്ളവരെ,
*നമ്മുടെ പവിത്രമായ കാവുകൾ (ക്ഷേത്രങ്ങളോട് ചേർന്നുള്ളവ ഉൾപ്പെടെ) സംരക്ഷിക്കുന്നതിനും പരിസ്ഥിതി പുനരുദ്ധരിക്കുന്നതിനുമായി കേരള വനം വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് കാവ് പുനരുദ്ധാരണ പദ്ധതി. കാവ് പുനരുദ്ധാരണ പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ താഴെ ചേർക്കുന്നു.*

*📌1. എന്താണ് ഈ പദ്ധതി?*
കേരളത്തിലെ തനത് ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലങ്ങളായ കാവുകൾ (Sacred Groves) സംരക്ഷിക്കുന്നതിനും, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അവയുടെ പരിസ്ഥിതി പുനരുജ്ജീവിപ്പിക്കുന്നതിനുമായി കേരള വനം വന്യജീവി വകുപ്പ് (Forest Department) കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ 'Protection and Conservation of Sacred Groves' (കാവ് പുനരുദ്ധാരണ പദ്ധതി) എന്ന പേരിൽ നൽകി വരുന്ന ഒരു പ്രത്യേക ധനസഹായ പദ്ധതിയാണിത്.

*📌2. പ്രധാന ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും*
ഈ പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന കാവുകളിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്താം.
*📍ജൈവവൈവിധ്യ സംരക്ഷണം:* അപൂർവ്വങ്ങളും ഔഷധഗുണമുള്ളതുമായ തദ്ദേശീയ സസ്യങ്ങൾ നട്ടുപിടിപ്പിക്കുക.
*📍കാവ് നഴ്സറികൾ:* കാവുകളിൽ വളരുന്ന തനത് സസ്യങ്ങൾ വംശവർദ്ധനവ് നടത്തി സംരക്ഷിക്കുന്നതിനായി പ്രത്യേക 'കാവ് നഴ്സറികൾ' സ്ഥാപിക്കുക.
*📍ജലാശയങ്ങളുടെ പുനരുദ്ധാരണം:* കാവുകളിലെ കുളങ്ങളും ഉറവകളും ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
*📍ജൈവവേലി നിർമ്മാണം:* കാവുകളിലേക്ക് അതിക്രമിച്ചു കയറുന്നത് തടയാൻ തദ്ദേശീയ സസ്യങ്ങൾ ഉപയോഗിച്ച് സ്വാഭാവിക ജൈവവേലി (Bio-fencing) നിർമ്മിക്കുക.
*📍മാലിന്യ നിർമ്മാർജ്ജനം:* പ്ലാസ്റ്റിക് അവശിഷ്ടങ്ങളും അധിനിവേശ സസ്യങ്ങളും (Invasive species) നീക്കം ചെയ്ത് കാവുകളുടെ സ്വാഭാവികത നിലനിർത്തുക.

*📌3. ആർക്കൊക്കെ അപേക്ഷിക്കാം?*
(1) വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കാവുകൾ.
(2) കുടുംബ ട്രസ്റ്റുകൾ, കുടുംബ കൂട്ടായ്മകൾ എന്നിവയുടെ കീഴിലുള്ളവ.
(3) ക്ഷേത്ര കമ്മിറ്റികൾ, ദേവസ്വം ബോർഡുകൾ എന്നിവയ്ക്ക് കീഴിൽ സംരക്ഷിക്കപ്പെടുന്ന കാവുകൾ.

*📌4. ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ*
🔸അപേക്ഷിക്കുന്ന കാവിന് കൃത്യമായ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ഉണ്ടായിരിക്കണം.
🔸കാവിന്റെ ആകെ വിസ്തൃതി വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം.
🔸മുൻഗണന ലഭിക്കുന്നത് കൂടുതൽ ജൈവവൈവിധ്യമുള്ളതും, നാശത്തിന്റെ വക്കിലുള്ളതുമായ വലിയ കാവുകൾക്കാണ്.
🔸പദ്ധതി തുക പൂർണ്ണമായി വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി (Social Forestry) വിഭാഗത്തിന്റെ മേൽനോട്ടത്തിൽ മാത്രമേ വിനിയോഗിക്കാൻ പാടുള്ളൂ.

*📌5. എങ്ങനെ അപേക്ഷിക്കണം?*
വനം വകുപ്പ് ഓരോ വർഷവും ഈ പദ്ധതിക്കായി അപേക്ഷകൾ ക്ഷണിക്കാറുണ്ട്.
വനം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.forest.kerala.gov.in വഴി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഭൂമിയുടെ നികുതി രസീത്, ആധാരത്തിന്റെ പകർപ്പ്, കാവിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ വിശദമായ പ്ലാൻ എന്നിവ ഉള്ളടക്കം ചെയ്യണം.
അപേക്ഷകൾ അതത് ജില്ലകളിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഓഫീസിലാണ് സമർപ്പിക്കേണ്ടത്.

*📍ഓഫീസ് വിലാസം:*
അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,
(Social Forestry Division), പി.ടി.പി നഗർ, വട്ടിയൂർക്കാവ് പി.ഒ, തിരുവനന്തപുരം - 695013
ഫോണ്‍ : 0471-2360462
Mobile: 9447979135
Email: [email protected]

[email protected]

അപേക്ഷ ഫോറം (മാതൃക) ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

📢 തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അവസരംതിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല മണ്ഡല - മകര വിളക്ക് മഹോത്സവത്തോടനുബന്...
29/08/2026

📢 തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അവസരം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല മണ്ഡല - മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

🔹 പ്രായപരിധി: 18 മുതൽ 65 വയസ്സ് വരെ
🔹 ഒഴിവുകൾ: വിവിധ തസ്തികകളിൽ
🔹 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16.09.2026 വൈകിട്ട് 5 മണി
🔹 അപേക്ഷകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം.

📌 വിശദമായ വിജ്ഞാപനവും അപേക്ഷാ വിവരങ്ങളും
www.travancoredevaswomboard.org എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

👉 താൽപര്യമുള്ളവർ യോഗ്യതയും മറ്റ് നിബന്ധനകളും പരിശോധിച്ച് സമയപരിധിക്കുള്ളിൽ അപേക്ഷിക്കുക.

1201 കർക്കടകം 311948 ശ്രാവണം 252026 ആഗസ്റ്റ് 16, ഞായർശ്രീ ശക്തി വിനായക ക്ഷേത്രം പാളയം വിഘ്നേശ്വരായ വരദായ സുരപ്രിയായലംബോദ...
16/08/2026

1201 കർക്കടകം 31
1948 ശ്രാവണം 25
2026 ആഗസ്റ്റ് 16, ഞായർ

ശ്രീ ശക്തി വിനായക ക്ഷേത്രം പാളയം

വിഘ്നേശ്വരായ വരദായ സുരപ്രിയായലംബോദരായ സകലായ ജഗദ്ധിതായനാഗാനനായ ശ്രുതിയജ്ഞവിഭൂഷിതായഗൗരീസുതായ ഗണനാഥ നമോ നമസ്തേ.ഭക്തമാർത്തിഹരം ദേവം പതന്തി പ്രണമാമ്യഹംസർവ്വവിഘ്നഹരം ദേവം സിദ്ധിബുദ്ധിപ്രദം ശുഭം.

16/08/2026

അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. എന്നാല്‍ അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള്‍ എന്താണ് അതിന്റെ പ്രത്യേകത എന്താണ് അതിന്റെ പിന്നിലുള്ള ഐതിഹ്യം എന്ന് പലര്‍ക്കും അറിയില്ല
അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്.

ചിത്തിരപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്‌പങ്ങൾക്കാണ്.

ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം.

വിശാഖത്തിന് വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തിയാണു കളമൊരുക്കുക.

അനിഴത്തിനു പൂക്കളം അഞ്ചുനിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ചുവരിയായി നിർമിക്കണം.

തൃക്കേട്ടയ്‌ക്കു പൂക്കളം ആറു നിറത്തിലുള്ള പൂക്കൾകൊണ്ടാവണമെന്നാണു വിശ്വാസം.

മൂലത്തിന് മൂടുവോളംപൂ’ എന്നാണു പറയുക.സമചതുരമാണ് പൂക്കാലം മൂലം നാളിൽ.

പൂരാടത്തിനു പൂരപ്പറമ്പുവരെ’ നീളുന്ന പൂക്കളമാണ്. കാക്കപ്പൂവ് പ്രധാനവുമാണ്.

ഉത്രാടനാളിൽ സമൃദ്ധമായി പൂക്കൾകൊണ്ടു പൂക്കളമൊരുക്കുന്നു.

തിരുവോണനാളിൽ തൃക്കാക്കരയപ്പന്റെ വരവുമായി.
പണ്ടു നാട്ടുപൂക്കളായിരുന്നു പൂക്കളത്തിൽ. മഹാബലിയുടെ ഇഷ്‌ടപുഷ്‌പമാണു തുമ്പ. ചാണകം മെഴുകിയ തറയിൽ തുമ്പയും തുളസിയുംകൊണ്ട് ഒറ്റവരി അത്തത്തിന്, തിരുവോണമാകുമ്പോൾ അത് 10 വരിയാകും.

അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരൈതിഹ്യം ഉണ്ട് . അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയ്യപ്പന്‌ എഴുന്നള്ളി ഇരിക്കുവാൻ വേണ്ടിയാണ് പൂക്കളം ഒരുക്കിയിരുന്നത് . എന്നാൽ തൃക്കാക്കരയിൽ നിന്ന് ദൂരെ വസിക്കുന്നവർക്ക് തൃക്കാക്കരയപ്പന്റെ അടുത്ത് ചെന്ന് പൂക്കളം ഒരുക്കാൻ കഴിയാതെ വന്നപ്പോൾ , അവരുടെ സങ്കട നിവർത്തിക്കായി , വീടുകളിൽ തന്നെ പൂക്കളം ഒരുക്കി അതിൽ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചു കൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകി എന്നും അതിൽ പിന്നെയാണ് വീടുകളിൽ പൂക്കളം ഒരുക്കി തുടങ്ങിയത് എന്നും പറയപ്പെടുന്നു .

മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ , ചക്രവർത്തിയായിരുന്ന മഹാബലിയെ കൊണ്ട് പോയി , തന്റെ പ്രജകളെ കാണാൻ വർഷത്തിൽ ഒരു ദിവസം ഭൂമിയിലേക്ക് എഴുന്നെള്ളാൻ ചക്രവർത്തിക്ക് വാമനൻ അനുമതി നൽകിയെന്നും , അതിൻ പ്രകാരം ചിങ്ങ മാസത്തിലെ തിരുവോണം നാളിൽ എഴുന്നെള്ളുന്ന മാവേലിയെ സ്വീകരിക്കാൻ ആണ് പൂക്കളം ഒരുക്കുന്നതെന്നും കരുതപ്പെടുന്നു ....
അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. എന്നാല്‍ അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള്‍ എന്താണ് അതിന്റെ പ്രത്യേകത എന്താണ് അതിന്റെ പിന്നിലുള്ള ഐതിഹ്യം എന്ന് പലര്‍ക്കും അറിയില്ല

©️ The Copyright Credit Goes To The Respective Owners/Content Creator.📝

1201 കർക്കടകം 301948 ശ്രാവണം 242026 ആഗസ്റ്റ് 15, ശനി                            ഓം ലോകവീരം മഹാപൂജ്യം സർവരക്ഷകരം വിഭുംപാർ...
15/08/2026

1201 കർക്കടകം 30
1948 ശ്രാവണം 24
2026 ആഗസ്റ്റ് 15, ശനി


ഓം ലോകവീരം മഹാപൂജ്യം സർവരക്ഷകരം വിഭുംപാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാംയഹം

1201 കർക്കടകം 291948 ശ്രാവണം 232026 ആഗസ്റ്റ് 14 , വ്യാഴം                            ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-നവ്...
14/08/2026

1201 കർക്കടകം 29
1948 ശ്രാവണം 23
2026 ആഗസ്റ്റ് 14 , വ്യാഴം


ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ

പേരൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം,അമ്പലമുക്ക്

13/08/2026
കർക്കിടകം 28വ്യാഴം 13/08/26മിത്രാനന്ദപുരം ത്രിമൂർത്തി ക്ഷേത്രം
13/08/2026

കർക്കിടകം 28
വ്യാഴം 13/08/26

മിത്രാനന്ദപുരം ത്രിമൂർത്തി ക്ഷേത്രം

13/08/2026

ചോച്ചേരിക്കുന്ന് സുബ്രമണ്യ ക്ഷേത്രം (കേരള പഴനി) പുത്തൂർ, തൃശ്ശൂർ

©️ The Image/Video And Audio🎥🎙️ is Not Owned By Ourselves.🧏🏻‍♂️

©️ The Copyright Credit Goes To The Respective Owners/Content Creator.📝

Address

Thiruvananthapuram
695025

Website

Alerts

Be the first to know and let us send you an email when അമ്പലങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share